ചെന്നൈ:രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർ നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പർ സ്റ്റാർ രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി നടൻ കമൽഹാസൻ. സ്റ്റൈൽ മന്നൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് കമൽ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു മക്കൾ നീതിമെയ്യം നേതാവ് കൂടിയായ കമലിന്റെ ട്വീറ്റ്. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
Read MoreCategory: Loud Speaker
ജാഗ്രത കൈവെടിയരുത്… ബ്രിട്ടനിൽനിന്ന് കേരളത്തിലെത്തിയ എട്ടു പേർക്ക് കോവിഡ്; വിമാനത്താവളങ്ങളിൽ ശ്രദ്ധ കൂട്ടി
കൊച്ചി: ബ്രിട്ടനിൽനിന്ന് കേരളത്തിലെത്തിയ എട്ടു പേർക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്നറിയാൻ സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. എട്ടുപേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് വകഭേദത്തിന്റെ ഭീഷണിയുടെ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ശ്രദ്ധ കൂട്ടുകയും ചെയ്തിട്ടുണ്ട്.
Read More“ഒന്നിനും കൊള്ളാത്ത മനുഷ്യൻ, ജനങ്ങൾ ഇത് മനസിലാക്കണം’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിക്കെതിരേ നിലകൊള്ളുന്നവരെ തീവ്രവാദികളാക്കി മുദ്രകുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. കർഷക സമരത്തിന് പിന്തുണയുമായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോഴാണ് രാഹുൽ രൂക്ഷ വിമർശനം നടത്തിയത്. ഇന്ത്യയില്‍ ജനാധിപത്യമില്ല. ജനാധിപത്യം ഉണ്ടെന്ന് നിങ്ങളിൽ ചിലർ കരുതുന്നുണ്ടെങ്കിൽ അത് വെറും ഭാവന മാത്രമാണെന്നും രാഹുൽ പറഞ്ഞു. “തന്റെ ഉറ്റ ചങ്ങാതിമാർക്കു വേണ്ടി പണം ഉണ്ടാക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇതിനെതിരേ സംസാരിക്കുന്നവരെ അവർ തീവ്രവാദികളായി ചിത്രീകരിക്കും. അതിപ്പോള്‍ കര്‍ഷകരാകട്ടെ, തൊഴിലാളികളാകട്ടെ, സാക്ഷാല്‍ മോഹന്‍ ഭാഗവത് ആകട്ടെ ആരുമായാലും അങ്ങനെതന്നെയായിരിക്കും അനുഭവം- രാഹുൽ വിമർശിച്ചു. പ്രധാനമന്ത്രി ഒന്നിനും കൊള്ളാത്ത മനുഷ്യനാണ്. അദ്ദേഹത്തിന് ഒന്നിനെക്കുറിച്ചും ഒന്നും അറിയില്ല. പക്ഷേ, എല്ലാം അറിയുന്ന മൂന്നു നാല് പേര്‍ക്ക് വേണ്ടിയാണ് അദ്ദേഹം…
Read Moreതൃശൂർ ബിജെപിയിൽ വൻ പൊട്ടിത്തെറി;അച്ചടക്ക നടപടി വരുംമുമ്പേ പാർട്ടി വിടാനൊരുങ്ങി ഹിന്ദു ഐക്യവേദി നേതാവ്
സ്വന്തം ലേഖകൻതൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്റെ തോൽവിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആരോപണവിധേയനായഹിന്ദു ഐക്യവേദി ജില്ല നേതാവ് പാർട്ടി അച്ചടക്ക നടപടി വരുംമുന്പേ പാർട്ടി വിടാനൊരുങ്ങുന്നു. ഈ യുവനേതാവിനെതിരെ അച്ചടക്ക നടപടി ഉറപ്പാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നുണ്ട്.പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കേണ്ടവർ ആ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ആ സ്ഥാനാർഥിയുടെ പരാജയത്തിനായി പ്രവർത്തിച്ചെന്ന വിലയിരുത്തൽ തന്നെയാണ് പാർട്ടിക്കുള്ളത്. തൃശൂർ കോർപറേഷനിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന കുട്ടൻകുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണൻ മത്സരിച്ചു പരാജയപ്പെട്ടത്. ഇവിടെ സിറ്റിംഗ് കൗണ്‍സിലറായിരുന്ന ലളിതാംബികയ്ക്ക് സീറ്റ് നിഷേധിച്ചെന്ന ആരോപണം ഗോപാലകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചയുടൻതന്നെ ഉയർന്നിരുന്നു. എന്നാൽ അന്ന് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും തെരഞ്ഞെടുപ്പിൽ ഉണ്ടായ അടിയൊഴുക്കുകൾ ഗോപാലകൃഷ്ണന് തിരിച്ചടിയായി. പോളിംഗ് കഴിഞ്ഞയുടൻ ഗോപാലകൃഷ്ണൻ ശക്തമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. വോട്ടു…
Read Moreജൻ രസോയി..! ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം; ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണത്തിന് എല്ലാവർക്കം അവകാശമുണ്ടെന്ന് ഗൗതം ഗംഭീർ
ന്യൂഡൽഹി: ലോക്സഭാ മണ്ഡലമായ ഈസ്റ്റ് ഡൽഹിയിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ രംഗത്ത്. ജനകീയ അടുക്കള (ജൻ രസോയി) എന്ന പേരിൽ തുടങ്ങുന്ന ആദ്യ കാന്റീനിന്റെ ഉദ്ഘാടനം ഇന്ന് ഡൽഹിയിലെ ഗാന്ധി നഗ റിൽ നടത്തും. രണ്ടാമത്തെ കാന്റീൻ അശോക് നഗറിൽ റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കുമെന്നും ഗൗതം ഗംഭീറിന്റെ ഓഫീസ് അറിയിച്ചു. ചോറ്, പരിപ്പു കറി, പച്ചക്കറി ചേർത്ത കറി എന്നിവ ഉൾപ്പെട്ട ഭക്ഷണമാണ് തയാറാക്കുന്നത്. ഗൗതം ഗംഭീർ ഫൗണ്ടേഷനിൽ നിന്നുള്ള ഫണ്ടും എംപിയുടെ വ്യക്തിഗത സഹായവും ചേർത്താണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നത്. ഈസ്റ്റ് ഡൽഹിയിലെ 10 നിയമസഭ മണ്ഡലങ്ങളിലും ഓരോ കാന്റീനുകൾ തുടങ്ങാ നാണ് പദ്ധതി. ഒരേ സമയത്ത് നൂറ് പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം ഇപ്പോൾ ഒരേ…
Read Moreജനങ്ങൾക്കൊപ്പം നിന്ന എംപി..! ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിച്ച എംപിമാരിൽ രാഹുൽ ഗാന്ധി മൂന്നാമത്
ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു രാജ്യത്തെ ജനങ്ങളെ സഹായിച്ച പാർലമെന്റ് അംഗങ്ങളുടെ പട്ടികയിൽ വയനാട് എംപി രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്ത്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് നടത്തിയ സർവേയിലാണു രാഹുൽ മൂന്നാം സ്ഥാനത്തെത്തിയത്. ബിജെപിയുടെ ഉജ്ജയിൻ എംപി അനിൽ ഫിറോജിയ, വൈഎസ്ആർ കോണ്‍ഗ്രസ് നെല്ലൂർ എംപി അദ്ല പ്രഭാകര റെഡ്ഡി എന്നിവരാണു പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മഹുവ മൊയ്ത്ര, തേജസ്വി സൂര്യ, ഹേമന്ദ് ഗോഡ്സെ, സുഖ്ബീർ സിംഗ് ബാദൽ, ശങ്കർ ലാൽവനി എന്നിവരാണു പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ ജനപ്രതിനിധികൾ ലോക്ക്ഡൗണ്‍ കാലത്തു നിയോജക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ചു ജനങ്ങൾക്കൊപ്പം നിന്ന എംപിമാരെ കണ്ടെത്താൻ ഒക്ടോബർ ഒന്നുമുതലാണു ഗവേണ്‍ഐ സർവേ നടത്തിയത്. ജനങ്ങൾ തന്നെ നിർദേശിച്ച 25 ലോക്സഭാ എംപിമാരുടെ പട്ടികയിൽ നിന്നാണു മികച്ച പത്തുപേരെ കണ്ടെത്തിയത്.
Read Moreറിപ്പബ്ലിക് ദിന പരേഡ് ആശങ്കയിൽ; സൈനികർക്കു കോവിഡ് ബാധ
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡ് ക്യാന്പിലെ സൈനികർക്കു കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച 80 സെനികരെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിച്ചെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക് ദിന പരേഡ്, ആർമി ഡേ, ബീറ്റിംഗ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകൾക്കായി ഒന്നരമാസത്തിലേറേയായി സൈനിക സംഘം ഡൽഹിയിലുണ്ട്. സംഭവത്തോട് കരസേന പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡിപി ക്യാമ്പില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തിയത്. നിരവധി സൈനികര്‍ക്ക് രോഗം ബാധിച്ചതിനാല്‍ റിപ്പബ്ലിക് ദിന പരേഡ് അടക്കമുള്ളവ ആശങ്കയിലായിരിക്കുകയാണ്. അതേസമയം വൈറസിന്റെ വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടീഷ്പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാൻ സാധ്യയില്ലെന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്താനിരുന്നത്.
Read Moreപ്രായപൂർത്തിയായ പെൺകുട്ടിക്ക് മതം മാറാം, ആരെയും വിവാഹം ചെയ്യാം; ഇടപെടാനാകില്ലെന്ന് കോടതി
കോൽക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലോ തന്റെ ഇഷ്ടപ്രകാരം മതംമാറുന്നതിലോ മറ്റാര്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്ന് കോല്‍ക്കത്ത ഹൈക്കോടതി. ഇതരമതസ്ഥനായ ഒരാള്‍ തന്റെ മകളെ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചെന്ന ഒരു വ്യക്തിയുടെ പരാതിയില്‍ വിധി പറയുകയായിരുന്നു കോടതി.പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തൊന്‍പതുകാരിയായ യുവതിയെ കോടതി മുന്‍പാകെ എത്തിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ചെയ്തെന്ന് യുവതി കോടതിയില്‍ അറിയിച്ചു. എന്നാൽ പിതാവ് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreപ്രത്യേക നിയമസഭാ സമ്മേളനം നിഷേധിച്ച സംഭവം;ഗവർണർ- സർക്കാർ പോര് കടുക്കും
തിരുവനന്തപുരം: കർഷക സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനായി വിളിച്ചു ചേർക്കാൻ നിശ്ചയിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചത് സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് കളമൊരുക്കുന്നു. ഗവർണറുടെ നിലപാടിനെ മുൻനിർത്തി കേന്ദ്രസർക്കാരിനെതിരെയുള്ള പോരിന് എൽഡിഎഫിനൊപ്പം യുഡിഎഫും അണിചേരുന്നു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മറ്റ് മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. കൂടാതെ പ്രതിപക്ഷ എംഎൽഎമാരും നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിക്കും. കേന്ദ്രസർക്കാർ നിയമത്തിനെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ യോഗം വിളിച്ച് പ്രമേയം പാസാക്കണമെന്നും ആവശ്യമുണ്ട്. ഫലത്തിൽ നിയമത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിൽ പരസ്യ പ്രതിഷേധത്തിനിറങ്ങുകയാണ്. മാത്രമല്ല ഇക്കാര്യത്തിൽ കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗവും ഇന്ന് ചേരുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് സർക്കാരിന് ക്ഷീണമായെങ്കിലും ഗവർണറുടെ…
Read Moreഅഭയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറരലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ചു . പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവ് പ്രതികൾ അനുഭവിക്കണം. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനൽകുമാറാണ് കേസിൽ വിധി പറഞ്ഞത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കേസിലെ ഒന്നും മൂന്നും പ്രതികളാണ്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങളും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സിസ്റ്റർ അഭയ മരിച്ച് 28 വർഷത്തിനു ശേഷമാണു കേസിൽ വിധി വരുന്നത്. രണ്ടാം പ്രതി ഫാ. ജോസ്…
Read More