തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ് ക്യു ആപ്ലിക്കേഷൻ വഴിയുള്ള ബുക്കിംഗ് അവസാനിപ്പിക്കും. സംസ്ഥാനത്ത് ബാറുകൾ തുറക്കുകയും വിൽപന ശാലകളുടെ സമയം നീട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആപ്ലിക്കേഷന്റെ ഭാവിയെക്കുറിച്ച് ബിവറേജസ് കോർപ്പറേൻ എംഡി ജി സ്പർജൻകുമാർ സർക്കാരിന് റിപ്പോർട്ട് നൽകും. മുഖ്യമന്ത്രിയുടെ അനുമതിയോടെ ആയിരിക്കും അന്തിമ തീരുമാനം. ബെവ്കോ, കണ്‍സ്യൂമർ ഫെഡ് ഒൗട്ട്ലറ്റുകൾ രാവിലെ 10 മുതൽ രാത്രി ഒന്‍പതു വരെ പ്രവർത്തിക്കും. കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ് പ്രകാരം ബാറുകൾ ഒന്‍പതിന് അടയ്ക്കണമെന്നായിരുന്നു. എന്നാൽ 11 മണിവരെ നീട്ടിക്കൊണ്ട് രണ്ടാമതൊരു ഉത്തരവ് കൂടി ഇറങ്ങി. ബാറുകൾ രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ടൂറിസം മേഖലയിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ബാറുകളും മറ്റും പ്രവർത്തിക്കേണ്ടത്. കൗണ്ടറുകളിൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഒരു ടേബിളിൽ രണ്ടുപേർ മാത്രമേ…
Read MoreCategory: Loud Speaker
തോൽവിയുടെ ഭാരം ഡിസിസി പ്രസിഡന്റുമാരുടെ ചുമലിൽ; തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നാല് ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ കോൺഗ്രസ്. ആദ്യഘട്ടത്തിൽ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയാണ് മാറ്റുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ഡിസിസി പ്രസിഡന്റുമാരെ മാറ്റും. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് കോൺഗ്രസിൽ വലിയ കലാപക്കൊടിയാണ് ഉയർന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി നേതാക്കൾ രംഗത്തെത്തി. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ എന്നിവർ രംഗത്തെത്തിയിരുന്നു.
Read Moreവിജയമാഘോഷിക്കാൻ ഡിവൈഎഫ്ഐയുടെ ഡിജെ പാർട്ടി! കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസ്; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ
തൊടുപുഴ: തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ആളെകൂട്ടി ഡിജെ പാർട്ടി നടത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. ഉടുന്പന്നൂർ ടൗണിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചവർക്കെതിരെയാണ് കരിമണ്ണൂർ പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഏഴിന് ആരംഭിച്ച ആഘോഷം പാതിരാവോളം നീണ്ടു നിന്നിരുന്നു. ആളുകൾ കൂട്ടംകൂടിയതിന്റെ ആഘോഷ രാവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താനോ നടപടിയെടുക്കാനോ തയാറായില്ലെന്നും ആരോപണമുണ്ട്. യുഡിഎഫ് ഭരിച്ചിരുന്ന ഉടുന്പന്നൂർ പഞ്ചായത്ത് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്ലാദ സൂചകമായാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. കോതമംഗലത്തു നിന്നുള്ള ഡിജെ സംഘമാണ് പരിപാടി കൊഴുപ്പിക്കാനെത്തിയത്. ആഘോഷത്തിൽ പങ്കു ചേരാൻ പഞ്ചായത്തിനു പുറമെ നിന്നും ആളുകളെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്പോഴാണ് ഭരണപക്ഷ യുവജന സംഘടനയുടെ നേതൃത്വത്തിൽ ഇതെല്ലാം കാറ്റിൽ പറത്തി…
Read Moreചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയയാൾക്ക് വധശിക്ഷ
ദിസ്പുർ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ആസാമിലാണ് സംഭവം. 2018ല്‍ ദികോരയ് ടീ ഗാര്ഡന് സമീപത്ത് വച്ച് മംഗള്‍ പൈക്ക് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ ബന്ധുകൂടിയായ ഇയാള്‍ ചോക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒരു നദിയുടെ സമീപത്തു നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേവേഷണം പ്രതിയിലേക്ക് നീളുകയായിരുന്നു.
Read Moreകോവിഡ് വാക്സിൻ ബോധവത്കരണം; ടിവി ലൈവിലൂടെ ജോ ബൈഡൻ കോവിഡ് വാക്സിൻ സ്വീകരിച്ചു
വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് വാക്സിന് സ്വീകരിച്ചു. ഫൈസർ കമ്പനിയുടെ വാക്സിനാണ് ബൈഡനും ഭാര്യ ജിൽ ബൈഡനും സ്വീകരിച്ചത്. വാക്സിൻ കുത്തിവയ്പ്പ് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. കോവിഡ് വാക്സിൻ ബോധവത്കരണത്തിന്റെ ഭാഗമായാണ് ബൈഡൻ ലൈവായി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നത് നേരില്‍ കാണുന്നതോടെ നിരവധി പേര്‍ക്ക് വിശ്വാസം വരും. വാക്സിനെടുക്കാന്‍ ആളുകള്‍ ലഭ്യമാകുമ്പോള്‍ അത് തയാറാകണമെന്ന് കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ബൈഡൻ പറഞ്ഞു.കഴിഞ്ഞാഴ്ച മുതൽ അമേരിക്കയിൽ ഫൈസർ-ബയോണ്‍ടെക്കിന്റെ കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക് പെൻസും ഹൗസ് സ്പീക്കർ നാൻസി പെലോസിയും വാക്സിൻ സ്വീകരിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാക്സിനേഷനിലാണ് പെൻസ് വാക്സിൻ സ്വീകരിച്ചത്. അമേരിക്കൻ കന്പനിയായ മോഡേണ വാക്സിനും യുഎസ് ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയിട്ടുണ്ട്. ഈ വാക്സിൻ കോവിഡിനെതിരേ 94 ശതമാനം ഫലപ്രദമാണെന്ന് എഫ്ഡിഎ നേരത്തേ…
Read Moreഇനി ഒരു ബന്ധവും നമ്മൾ തമ്മിൽവേണ്ട; ഭാര്യ തൃണമൂലിൽ ചേർന്നു; വിവാഹ മോചന നോട്ടീസ് അയച്ച് ബിജെപി എംപി
കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ടാൽ ഖാനാണ് തൃണമൂൽ അംഗത്വം സ്വീകരിച്ചത്. ഭാരതീയ ജനത യുവമോർച്ചയുടെ പ്രസിഡന്റായ സൗമിത്ര ഖാൻ ബിഷ്ണുപൂരിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ബിജെപി ജനങ്ങൾക്ക് ശരിയായ ബഹുമാനവും സംരക്ഷണവും നൽകുന്നില്ലെന്ന് തൃണമൂലിൽ ചേർന്ന ശേഷം സുജാത മൊണ്ടാൽ ആരോപിച്ചു. കളങ്കിതരായ നേതാക്കളെ ശുദ്ധീകരിക്കാൻ ബിജെപി ഉപയോഗിക്കുന്നത് ഏതു തരത്തിലുള്ള സോപ്പാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുജാത പരിഹസിച്ചു. അതേസമയം, സുജാതയുടെ തൃണമൂൽ പ്രവേശനം അവരുടെ കുടുംബത്തിലും വിള്ളലുണ്ടാക്കിയിരിക്കുകയാണ്. സൗമിത്ര ഖാൻ വിവാഹമോചന നോട്ടീസ് നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ സുവേന്ദു അധികാരിയും സംഘവും ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ഭാര്യ തന്നെ തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയിരിക്കുന്നത്.
Read Moreനിയമ ഭേദഗതികൾ വരുത്തിയാൽ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാൻ തയാറെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യയിൽ നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തയാറെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ എല്ലാവിധത്തിലും തയാറാണെന്നും ഇതിനുവേണ്ട നിയമ ഭേദഗതികൾ വരുത്തിയാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു നടപ്പാക്കപ്പെടുമെന്നും സുനിൽ അറോറ പറഞ്ഞു. നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കാര്യമായ പഠനം ആവശ്യമാണെന്നും മോദി അഭിപ്രായപ്പെട്ടു.
Read Moreഇന്ന് ഞങ്ങൾ ഒന്നിക്കും..! മാനത്ത് ശനിയുടെയും വ്യാഴത്തിന്റെയും മഹാസംഗമം; നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻകഴിയുന്ന നൂറ്റാണ്ടുകളിലെ അപൂർവ കാഴ്ച
ബംഗളൂരു: നൂറ്റാണ്ടുകളിലെ അപൂർവ കാഴ്ചയുമായി ഇന്ന് ആകാശത്ത് മഹാഗ്രഹ സംഗമം. 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വ്യാഴം, ശനി മഹാഗ്രഹ സംഗമം ആകാശത്ത് വിസ്മയമാകുന്നത്. ശാസ്ത്ര ലോകവും ഈ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ഭൂമിയുടെ നേർ രേഖയിൽ ഇരു ഗ്രഹങ്ങളെയും ദൃശ്യമാകും. വ്യാഴമായിരിക്കും മാനത്ത് ആദ്യം തെളിഞ്ഞു കാണുന്നത്. ക്രമേണ ശനി ഗ്രഹത്തെയും നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയും.
Read Moreഅയോധ്യയില്‍ 5,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി; വൈറല്‍ ചിത്രം എഡിറ്റ് ചെയ്തത്; സത്യം ഇങ്ങനെ…
ലക്നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ റോഡ് വീതികൂട്ടുന്നതിനിടെ 5,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെടുത്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. വരും ദിവസങ്ങളില്‍ ഇനിയും നിരവധി ക്ഷേത്രങ്ങള്‍ അനാവരണം ചെയ്യുമെന്ന അവകാശവാദത്തോടെ കെട്ടിടാവശിഷ്ടങ്ങള്ക്കിടയല് ഉയര്‍ന്നു നില്ക്കുന്ന ക്ഷേത്രത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ അടിക്കുറിപ്പ് പറയുന്നു: അയോധ്യ രാമജന്മ ഭൂമിയില്‍ റോഡ് വീതികൂട്ടുമ്പോള്‍ 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ഇക്കാലമത്രയും മൂടിക്കിടന്ന ക്ഷേത്രത്തിനു മുകളില്‍ പ്രദേശവാസികള്‍ വീട് നിര്‍മിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഇനിയും നിരവധി ക്ഷേത്രങ്ങള്‍ കണ്ടെടുക്കും. ജയ്ശ്രീറാം സന്തോഷവാര്‍ത്ത: ക്ഷേത്രങ്ങളുടെ നവീകരണം ആരംഭിച്ചു.എന്നാല്‍ ഈ വൈറല്‍ ചിത്രത്തിന്റെ സത്യമെന്താണ്. ഇത് വ്യാജ സന്ദേശമാണെന്നാണ് ഫാക്ട് ചെക് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് വാരണാസിയില്‍ കാശി വിശ്വനാഥ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചന്ദ്രഗുപ്ത മാധവ ക്ഷേത്രത്തിന്റെ ചിത്രമായിരുന്നു ഇത്. ഈ ചിത്രം എഡിറ്റ് ചെയ്ത് വ്യാജപ്രചരണത്തിന്…
Read Moreഅതിവേഗ കോവിഡ്; ലോകം വീണ്ടും ഭീതിയിൽ; രാജ്യത്ത് ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചു
ന്യൂഡൽഹി: യുകെയിൽ അതിവേഗം പടരുന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലും മുൻകരുതൽ നടപടികൾ ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് രാവിലെ 10 ന് യോഗം ചേരും. യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. എന്നാൽ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. യൂറോപ്യൻ രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയിൽനിന്നുള്ള വിമാനസർവീസ് നിർത്തിവച്ചു. കൂടുതൽ നടപടികൾ സ്വീകരിക്കാൻ തിങ്കളാഴ്ച രാവിലെ…
Read More