ന്യൂഡൽഹി: എംപിമാർ നിയമസഭയിലേക്കു മത്സരിക്കുന്നതിനെ എതിർത്തു കോണ്‍ഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ രാജിവച്ചു മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്. ജയസാധ്യത കണക്കിലെടുത്തു ചില എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവിൽ പരിഗണനയിലില്ല. കെപിസിസി നേതൃതം ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഏതെങ്കിലും മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാൽ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീടു പരിഗണിക്കുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.
Read MoreCategory: Loud Speaker
തമിഴ്നാടും മാറ്റത്തിന് തയാറെടുക്കുകയാണ്’; ആര്യക്ക് അഭിനന്ദനവുമായി കമൽഹാസൻ
ചെന്നൈ: തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പർതാരം കമൽഹാസൻ. ഇത്രയും ചെറിയ പ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ, തമിഴ്നാടും ഇത്തരത്തിൽ ഒരു മാറ്റത്തിന് തയാറെടുക്കുകയാണ് എന്നാണു കമൽഹാസന്റെ ട്വീറ്റ്. ആകെ 99 അംഗ കൗണ്‍സിലിൽ 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ട് അസാധുവായി. എൻഡിഎയിലെ സിമി ജ്യോതിഷിനു മുപ്പത്തി അഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒന്‍പതും വോട്ട് ലഭിച്ചു. ക്വാറനന്ൈറനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഇതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഇനി തിരുവനന്തപുരം കോർപറേഷനു സ്വന്തമായി. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന ആര്യ, തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിലെ രണ്ടാം വർഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.…
Read Moreപ്രോട്ടോക്കോൾ പാലിച്ചു നാട്ടിലേക്കു മടങ്ങാം; സൗദിയിലുള്ള വിദേശികൾക്കു രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ അനുമതി
റിയാദ്: വിദേശികൾക്കു രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. സൗദിയിലുള്ള വിദേശികൾക്കു ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചു നാട്ടിലേക്കു മടങ്ങാനാണു സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിൽ വിദേശികൾക്കുമാത്രം യാത്രാനുമതി എന്നാണു വ്യക്തമാക്കിയിട്ടുള്ളത്.രാജ്യത്തുള്ള സൗദി പൗരൻമാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ചു യാത്ര ചെയ്യിക്കാൻ വിമാന കന്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വിദേശത്തുനിന്നു സൗദിയിലേക്കു വരാൻ അനുമതിയില്ല.ആശങ്ക വർധിപ്പിച്ചു ബ്രിട്ടനിൽ കൊറോണ വൈറസിനു ജനിതകമാറ്റം സംഭവിച്ച സാഹചര്യത്തിലാണു സൗദി രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തത്. പുതുതായി റിപ്പോർട്ട് ചെയ്ത വകഭേദം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കു സൗദിയിൽനിന്നും യാത്രാനുമതി ഉണ്ടായിരിക്കില്ല. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സൗദിയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് വാക്സിൻ അതിവേഗത്തിൽ നൽകുന്നുണ്ട്.
Read Moreവൈറസിനെ തുരത്താൻ ഇങ്ങനെ പറയു…! ”നോ കൊറോണ, കൊറോണ നോ’ മുദ്രാവാക്യവുമായി വീണ്ടും അത്താവാലെ
ന്യൂഡൽഹി: കൊറോണ വൈറസിനെ തുരത്താൻ “ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചാൽ മതിയെന്നു വാദിച്ചു പരിഹാസപാത്രമായ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പുതിയ കണ്ടുപിടിത്തവുമായി രംഗത്ത്. വകഭേദം സംഭവിച്ച വൈറസിനെ തുരത്താൻ “നോ കൊറോണ, കൊറോണ നോ’ എന്ന മുദ്രാവാക്യം വിളിച്ചാൽ മതിയെന്നാണു കേന്ദ്രമന്ത്രി പറയുന്നത്. നേരത്തെ താൻ ’ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം മികച്ച ഫലമാണു നൽകിയതെന്നും മന്ത്രി അവകാശപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് ഫെബ്രുവരി 20-ന് ഇന്ത്യാഗേറ്റിൽ നടന്ന പരിപാടിയിലാണ് അത്താവാലെ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മോദി സർക്കാരിൽ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് റിപ്പബഌക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ അത്താവാലെ.
Read Moreഡിസംബർ 31-ന് മുമ്പ് രാജ്യത്തു കോവിഡ് വാക്സിന് അനുമതി; പ്രഖ്യാപനം ഉടൻ
ന്യൂഡൽഹി: ഡിസംബർ 31-ന് മുന്‍പു രാജ്യത്തു കോവിഡ് വാക്സിന് അനുമതി നൽകും. സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോൾ ഓർഗനൈസേഷനാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ഓക്സ്ഫഡ്, സ്ട്രസെനെക വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാനും തീരുമാനമായി.കോവിഡ് വാക്സിനുകൾ യുകെയിലെ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ പരിശോധനകൾക്കായി അയച്ചിരുന്നു. ഒപ്പം ബ്രസീലിലെ ഏജൻസിയിലേക്കും സാന്പിളുകൾ അയച്ചിരുന്നു. ഇതിന്റെ ഫലം വരാൻ വൈകുന്ന സാഹചര്യത്തിലാണ് വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാൻ ധാരണയായത്. നിലവിൽ, ഓക്സ്ഫഡ് വാക്സിനായ കൊവിഷീൽഡ് മാത്രമാണു നിർദേശിച്ച എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഭാരത് ബയോണ്‍ടെകിന്റെ കൊവാക്സിൻ ഇനിയും രേഖകൾ സമർപ്പിക്കണം. അനുമതി തേടിയ ഫൈസറും പരീക്ഷണ വിവരങ്ങൾ വിദഗ്ധ സമിതിക്കു മുന്നിൽ സമർപ്പിച്ചിട്ടില്ല.പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണു കൊവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. കന്പനി സമർപ്പിച്ച രേഖകളെല്ലാം തൃപ്തികരമാണെന്നാണു വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
Read Moreഫ്ളക്സുകൾ ഉയർന്നു കൊണ്ടേയിരിക്കുന്നു; കെ. മുരളീധരനും കെ. സുധാകരനും നേതൃത്വത്തിലേക്കു വരണമെന്ന ആവശ്യവുമായി വീണ്ടും ഫ്ളക്സുകൾ
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടു ഫ്ളക്സുകൾ. കെ. മുരളീധരനും കെ. സുധാകരനും നേതൃസ്ഥാനത്തേക്ക് എത്തുന്നതിനെ അനുകൂലിച്ചാണു ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത്. മുരളീധരനെ പിന്തുണച്ചു തിരുവനന്തപുരത്തും സുധാകരനുവേണ്ടി മലപ്പുറത്തുമാണു ബോർഡുകൾ ഉയർന്നത്. മുരളിയെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണു ഫ്ളക്സിലെ ആവശ്യം. കെ. സുധാകരനുണ്ടെങ്കിൽ പേരാടാൻ ഞങ്ങളുണ്ടെന്നു സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലുള്ള ബോർഡിൽ പറയുന്നു. കെ. സുധാകരനെ വിളിക്കൂ, പ്രവർത്തകർക്ക് ആവേശം പകരൂ എന്നും ഫ്ളക്സിൽ പരാമർശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണു കേരളത്തിലെ കോണ്‍ഗ്രസിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തൃശൂരിൽ കെ മുരളീധരനെ പിന്തുണച്ചും കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
Read Moreകൊലയാളി കൊമ്പന് പരാക്രമം തുടരുന്നു! കൊമ്പനെ ഭയന്ന് ആദിവാസികൾ കോളനിവീടുകൾ ഉപേക്ഷിച്ച് കാട് കയറി
എടക്കര: തമിഴ്നാട്ടിൽ നിന്നും മുണ്ടേരി വനത്തിലെത്തിയ കൊലയാളി കൊന്പൻ പരാക്രമം തുടരുന്നു. കുന്പളപ്പാറ കോളനിയിലെ മൂന്നോളം താത്ക്കാലിക ഷെഡുകൾ കഴിഞ്ഞ ദിവസം കൊന്പൻ തകർത്തു. കൊന്പനെ ഭയന്ന് ആദിവാസികൾ കോളനിവീടുകൾ ഉപേക്ഷിച്ച് കാട് കയറിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് കൊന്പൻ കോളനിയിലെ ദേവന്റേതടക്കമുള്ള ടാർപായ കൊണ്ട് കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡുകൾ തകർത്തത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കൊന്പൻ കോളനിയിൽ നിന്നും പിൻവാങ്ങിയത്. കഴിഞ്ഞ ദിവസം ദേവന്റെ താൽക്കാലിക ഷെഡിൽ സൂക്ഷിച്ചിരുന്ന അരി കൊന്പൻ ഭക്ഷിച്ച് മടങ്ങിയിരുന്നു. ഇപ്പോൾ കോളനിക്ക് സമീപംതന്നെ കൊന്പൻ തന്പടിച്ചിരിക്കുന്നത് ആദിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോളനിക്കാരിൽ ഭൂരിഭാഗവും വനവിഭവ ശേഖരണത്തിനും മീൻപിടിക്കാനുമായി കാടുകയറിയിരിക്കുകയാണ്. എന്നാൽ അവേശഷിച്ച കുടുംബങ്ങൾ കൊലയാളി കൊന്പനെ ഭയന്ന് ഉൾക്കാട്ടിലേക്കും ചില കുടുംബങ്ങൾ കുഞ്ഞുകുട്ടികളുമായി വാണിയംപുഴ ഫോറസ്റ്റ് ക്യാന്പിലേക്കും മാറിയിട്ടുണ്ട്. വാണിയംപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലയും കൊലയാളി…
Read Moreമണ്ഡലകാലം ആരംഭിച്ച് 39 ദിനങ്ങൾ; ഇത് വരെ ദർശനം നടത്തിയത് 71,706 ഭക്തർ, ഒന്‍പതു കോടി വരുമാനം
ശബരിമല: ശബരിമല മണ്ഡലകാലം ആരംഭിച്ച് 39 ദിവസം പിന്നിട്ടപ്പോള്‍ 71,706 ഭക്തരാണ് ദര്‍ശനം നടത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ഇക്കാലയളവില്‍ 9,09,14,893 രൂപയാണ് ശബരിമലയിലെ വരുമാനം. മുന്‍ വര്‍ഷമിത് 156,60,19,661 രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിന്റെ അഞ്ച് ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമേ ഈ വര്‍ഷം ദര്‍ശനത്തിനായി എത്തിയിട്ടുള്ളൂ. ഇത് വരെ ആന്റിജന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് ജീവനക്കാരെയും ഭക്തരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. 390 പേര്‍ക്ക് കോവിഡ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 24 വരെ 390 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 ഭക്തരെ നിലയ്ക്കലില്‍ നിന്ന് തന്നെ തിരിച്ചയച്ചു. 289 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോര്‍ഡ്, പോലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, എക്സൈസ് തുടങ്ങി എല്ലാ വിഭാഗത്തിലേയും സ്ഥിരം ജീവനക്കാരും താത്കാാലിക തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. ജീവനക്കാരിലെ കോവിഡ് രോഗം…
Read Moreകാഞ്ഞങ്ങാട് കൊലപാതകം; മരിച്ചയാൾ ഏതു പാർട്ടിക്കാരൻ ?തർക്കം രൂക്ഷം; കേസന്വേഷണം ക്രൈംബ്രാഞ്ചിന്
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുല്‍ റഹിമാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്നു സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. യൂത്ത് ലീഗ് പ്രവര്ത്തകന് ആഷിര്‍, എംഎസ്എഫ് പ്രവര്ത്തകന് ഹസന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിലെ ഒന്നാംപ്രതിയെന്നു കരുതുന്ന യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം, മരിച്ച ഒൗഫ് ഏതു പാർട്ടിക്കാരനാണെന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദവും ചൂടുപിടിച്ചിട്ടുണ്ട്. കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിട്ടുണ്ട്. ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഷാദിനെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇര്‍ഷാദാണ് കേസിലെ മുഖ്യപ്രതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഹസനും ആഷിറും ഇയാള്‍ക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്തിരുന്നതായും കരുതുന്നു. ഇസഹാഖ് എന്ന മറ്റൊരു യുവാവിനെയും നേരത്തേ പിടികൂടിയിരുന്നെങ്കിലും ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇര്‍ഷാദാണ്…
Read Moreകൊറോണ വൈറസിന് കേരളത്തിലും ജനിതകമാറ്റം ഉണ്ടായിട്ടുണ്ട്; കേരളത്തിൽ വേഗത്തിൽ രോഗം പടരുകയാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസിന് കേരളത്തിലും ജനിതകമാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പല പരിശോധനകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ വേഗത്തിൽ രോഗം പടരുകയാണ്. എന്നാൽ മരണനിരക്കിൽ വർധനയില്ല. കേരളത്തിൽ ആശങ്കപ്പെട്ടത് പോലെ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More