കോട്ടയം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രിയ പ്രേരിതമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാനാവില്ല. അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതൽ വർക്കുകൾ സര്‍ക്കാര്‍ നൽകുന്നു. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കിൽ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. ജനങ്ങളുടെ മനസില്‍ സംശയം ജനിപ്പിച്ച് അതില്‍ നിന്ന് നേട്ടം ഉണ്ടാക്കാനാണ് ഇടതുപക്ഷ സർക്കാര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചടിയാകും പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന്റെ 70 ശതമാനം ജോലി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. ബാക്കി 30 ശതമാനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. മേല്‍പ്പാലം ഭരണനേട്ടമായി പ്രചരിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. 30 ശതമാനം നിര്‍മാണത്തിലെ അപാകതകളില്‍ ആര് മറുപടി പറയും. പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിയതാണ്…
Read MoreCategory: Loud Speaker
വിജിലൻസിനുള്ളിൽ ചാരൻമാർ; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം ചോർത്തി; ഉന്നതതല അന്വേഷണം
എം.ജെ.ശ്രീജിത്ത്തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനുള്ള വിജിലൻസ് നീക്കം ചോർത്തിയതിനെക്കുറിച്ച് വിജിലൻസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇന്നു രാവിലെ അറസ്റ്റു ചെയ്യാനുള്ള നീക്കം രഹസ്യമായി വിജിലൻസ് നടത്തുകയായിരുന്നു. എന്നാൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തെ രഹസ്യമായി വിജിലൻസിനുള്ളിൽ നിന്നു തന്നെ ചോർത്തി നൽകിയെന്ന സംശയം ഉയർന്നതിനെ തുടർന്നാണ് ഉന്നതതല അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതു പോലുള്ള പല കേസുകളുടെ ഭാവിയെ തന്നെ ബാധിക്കുന്നതാണ് ഈ നീക്കം. അന്വേഷണത്തേയും അറസ്റ്റുകൾ ഉൾപ്പടെയുള്ള നടപടികളേയും ഇത്തരത്തിൽ പ്രതികളായവർക്ക് ചോർത്തി നൽകുന്നത് വളരെ ഗൗരവതരമാണ്. പാലാരിവട്ടം കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി എടുക്കാത്തതിൽ പൊതുസമൂഹത്തിൽ നിന്ന് സർക്കാർ വലിയ വിമർശനം ഏറ്റു കൊണ്ടിരുന്ന സമയത്താണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാൻ വിജിലൻസ് സംഘം തീരുമാനിച്ചത്. ഈ…
Read Moreരാത്രിയായതിനാല്‍ റോഡ് വിജനമായിരുന്നു! തെരുവുനായ കുറുകെ ചാടി; കാർ കായലിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
വൈപ്പിന്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കായലിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കഴിഞ്ഞ രാത്രി പത്തോടെ ചെറായി രക്തേശ്വരി ബീച്ച് റോഡിലാണ് സംഭവം. കോട്ടപ്പുറം കരുമാല്ലൂര്‍ മാമ്പ്ര തെക്കുംപറമ്പില്‍ ടി.കെ. അബ്ദുള്‍ സലാമിന്റെ ഭാര്യ സബീന-35 യാണ് മരിച്ചത്. രാത്രി ബീച്ചില്‍നിന്നു തിരിച്ചുപോകുമ്പാള് ബീച്ച് റോഡിലുള്ള മത്സ്യത്തൊഴിലാളികളുടെ ഷെല്‍ട്ടറിനു കിഴക്ക് വശത്തുവച്ചാണ് നായ കുറുകെ ചാടിയതും കാര്‍ വലതുവശത്തുള്ള കായലില്‍ പതിച്ചതും. രാത്രിയായതിനാല്‍ റോഡ് വിജനമായിരുന്നു. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. സലാം ഒച്ചവെച്ചതിനെത്തുടര്‍ന്ന് കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ചിലരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമായി. ഇതിനിടെ കാറിന്റെ ഡോര്‍ തുറന്ന് ഭര്‍ത്താവ് യുവതിയുമായി പുറത്തുവന്നെങ്കിലും ശക്തമായ ഒഴുക്കും താഴ്ചയുമുള്ള ഭാഗമായതിനാല്‍ ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. മക്കൾ: അമീന, ആസിഫ്,…
Read Moreകണ്ണില്ലാത്ത ക്രൂരത: യുപിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്നശേഷം ആന്തരിക അവയവങ്ങൾ നീക്കി
കാണ്‍പൂർ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ ആന്തരാവയവങ്ങൾ എടുത്തുമാറ്റിയ നിലയിലായിലാണ് മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിവസമായ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ സമീപത്തെ കാടിനടുത്തുനിന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആന്തരാവവയവങ്ങൾ ഇല്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആഭിചാര കർമ്മങ്ങൾക്കായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നായിരുന്നു പോലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ പരശുരാം കുരിൾ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പരശുരാം, ബന്ധു അങ്കുൽ കുരിൾ, സുഹൃത്ത് ബിരാൻ എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് ലക്കുകെട്ട അങ്കുൽ, ബീരാൻ എന്നിവർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തുടർന്ന് ക്രൂരമായി പീഡിപ്പിച്ച് കുട്ടിയെ കൊലപ്പെടുത്തി. അവയവങ്ങൾ എടുത്തുമാറ്റിയശേഷം മൃതദേഹം സമീപത്തെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ…
Read Moreഅറസ്റ്റിലേക്ക് നീങ്ങാൻ സാധ്യത; കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ പ്രതിയാകും; ചോദ്യംചെയ്യൽ ഒരു കോടി രൂപ ആരുടേതെന്ന ചർച്ചയ്ക്കിടെ
സ്വന്തം ലേഖകന്‍കൊച്ചി: ഡോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ത്തു അറസ്റ്റിലേക്ക് നീങ്ങാന്‍ കസ്റ്റംസ് തയാറെടുക്കുന്നു. ഇന്നു പ്രതിചേര്‍ത്തശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇഡി കേസില്‍ റിമാന്‍ഡ് പ്രതിയായി കാക്കനാട്ടെ ജില്ലാ ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്നു ചോദ്യം ചെയ്യുന്നത്. അനുമതി വൈകിട്ട് അഞ്ചുവരെശിവശങ്കര് നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതിയാണെന്നു സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കസ്റ്റംസ് ബോധിപ്പിച്ചിട്ടുണ്ട്. സ്വര്ണക്കള്ളക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റിനു ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം. വൈകിട്ട് അഞ്ചുവരെ ചോദ്യംചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം. രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്. ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു…
Read Moreരാഷ്ട്രിയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്; മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ടെന്നും രാഷ്ട്രിയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മീഡിയ അക്കാദമി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം ഒരു പോലീസ് സംസ്ഥാനമായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Read Moreജനങ്ങൾ വിശ്വസിക്കുന്നു, ‘ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് ആവില്ല’; തുറന്നടിച്ച് കപിൽ സിബൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തി. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെ ആയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിൽനടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ദയനീയ പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ പ്രതികരണം വന്നിരിക്കുന്നത്. ആത്മപരിശോധന നടത്താൻ തയാറാവുന്നില്ലബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കോൺഗ്രസിന് സാധിച്ചില്ല. നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്താന്‍ തയാറാവുന്നില്ല. ഞങ്ങളില്‍ ചിലര്‍ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നു പറയുന്നു. ഞങ്ങള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറാവുന്നതിന് പകരം നേതൃത്വം ഞങ്ങളില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുകയാണ്. അതിന്റെ ഫലം ഇതാ ഇപ്പോള്‍ എല്ലാവര്ക്കും കാണാന്‍ കഴിയുന്നുണ്ട്. ബിഹാറിലെ മാത്രമല്ല, മുഴുവന്‍ രാജ്യത്തെ ജനങ്ങളും കോണ്‍ഗ്രസിന്…
Read Moreസീരിയൽ താരത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കുറ്റകൃത്യം ചെയ്തവരെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പോലീസ്
ചെന്നൈ: തമിഴ് ടെലിവിഷന്‍ സീരിയല്‍ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെല്‍വരത്തിനം(30)ആണ് മരിച്ചത്. തേന്മൊഴി ബിഎ എന്ന സീരിയലില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്തത് സെല്‍വരത്തിനം ആയിരുന്നു. ഞായറാഴ്ച രാവിലെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് സെല്‍വരത്തിനം പുറത്ത് പോയിരുന്നു. കുറച്ച് കഴിഞ്ഞ് ഇയാള്‍ക്ക് വെട്ടേറ്റതായി സുഹൃത്തിന് വിവരം ലഭിച്ചു. ഇയാളാണ് പോലീസില്‍ അറിയിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുറ്റകൃത്യം ചെയ്തവരെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു.
Read Moreനടിയെ ആക്രമിച്ച കേസ്! ഗണേഷ് കുമാറിന്റെ സെക്രട്ടറിക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ്
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലീസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനു ബേക്കൽ സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. പ്രദീപ് കോട്ടത്തല നടി കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസിലെ മാപ്പുസാക്ഷിയായ കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ കഴിഞ്ഞ ജനുവരി 24 നും 28 നും ഫോണില്‍ വിളിച്ചും സെപ്റ്റംബര്‍ 24 നും 25 നും സന്ദേശങ്ങള്‍ അയച്ചും പ്രദീപ് ഭീഷണിപ്പെടുത്തിയതായാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കൊല്ലം കോട്ടാത്തല സ്വദേശിയായ പ്രദീപ്കുമാര്‍ ജനുവരിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്തിയിരുന്നതായും പോലീസ് കണ്ടെത്തി. 24 ന് ഇയാള്‍ കാഞ്ഞ ങ്ങാട്ടെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തിരുന്നതിന്റെ…
Read Moreശബരിമല നട നാളെ തുറക്കും; മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം രാത്രിയില്‍; ശബരിമല പൂങ്കാവനം മദ്യവിമുക്ത മേഖല
പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും. നാളെ അയ്യപ്പഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. തിങ്കളാഴ്ച മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തീര്‍ഥാടകരെ കടത്തിവിടും.ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നാളെ രാത്രി നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ വി.കെ. ജയരാജ് പോറ്റി ശബരിമല ക്ഷേത്രമേല്ശാന്തിയായും അങ്കമാലി വേങ്ങൂര്‍ മൈലക്കാട്ടത്ത് മനയില്‍ എ.എന്‍. രജികുമാര്‍ (ജനാര്ദ്ദനന് നമ്പൂതിരി) മാളികപ്പുറം മേല്‍ശാന്തിയായും സ്ഥാനാരോഹണം ചെയ്യപ്പെടും. 40 ദിവസം നീളുന്ന മണ്ഡലവ്രതാരംഭം തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. പ്രതിദിനം 1000 തീര്‍ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിക്കും. ദര്‍ശനത്തിനെത്തുന്നവരും ജോലിക്ക് നിയോഗിക്കപ്പെടുന്നവരുമടക്കം എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നു നിര്‍ദേശമുണ്ട്. നിലയ്ക്കല്‍ ഇടത്താവളത്തില്‍ കോവിഡ് പരിശോധനാ സൗകര്യം ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ശബരിമല പൂങ്കാവനം…
Read More