തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​മാ​ണ് ല​ക്ഷ്യം​; കോടിയേരി മാറിയതിൽ വിവാദമില്ല; എ വിജയരാഘവൻ രാ​ഷ്ട്ര ദീ​പി​കയോട് പറഞ്ഞതിങ്ങനെ…

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​മാ​ണ് ല​ക്ഷ്യ​മെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ചി​കി​ത്സ​യ്ക്കാ​യി പാ​ർ​ട്ടി അ​വ​ധി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ആ​യി​രു​ന്നു. മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം പാ​ർ​ട്ടി​യ്ക്ക് പ്ര​ധാ​ന​മാ​ണ്. പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വം ന​ന്നാ​യി നി​ർ​വ​ഹി​ക്കാ​ൻ ശ്ര​മി​ക്കും. എ​ൽ ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​വും പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു ഉ​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തെ​ല്ലാം അ​തി​ന്‍റെ വ​ഴി​ക്ക് ന​ട​ക്കുംംഎ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പാ​ർ​ട്ടി​യും മു​ന്ന​ണി​യും കൂ​ട്ടാ​യി അ​ല്ലേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ബു​ദ്ധി​മു​ട്ടി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ങ്ങ​ൾ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. മി​ക​ച്ച വി​ജ​യം ത​ന്നെ മു​ന്ന​ണി നേ​ടും . സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​നം വേ​ട്ടി​ലൂ​ടെ മ​റു​പ​ടി ന​ൽ​കും. അ​തു​കൊ​ണ്ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ഭ​യ​ക്കു​ന്നി​ല്ല. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ…

Read More

സ്ത്രീ ​വി​രു​ദ്ധ​ത​യി​ലും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യി​ലും പി​എ​ച്ച്ഡി എ​ടു​ത്ത നേതാവ്; ബി​ജെ​പി​ക്ക്  ഒരു സെ​ക്ര​ട്ട​റി​യെക്കുടി ല​ഭി​ച്ചി​രി​ക്കു​ന്നു; വി​ജ​യ​രാ​ഘ​വ​നെ പ​രി​ഹ​സി​ച്ച് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ല​ഭി​ച്ച എ. ​വി​ജ​യ​രാ​ഘ​വ​നെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ടി. ​സി​ദ്ദി​ഖ്. ബി​ജെ​പി​ക്ക് ഒ​രു സെ​ക്ര​ട്ട​റി​യേ​ക്കൂ​ടി ല​ഭി​ച്ചി​രി​ക്കു​ന്നെ​ന്ന് സി​ദ്ദി​ഖ് പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു സി​ദ്ദി​ഖി​ന്‍റെ പ്ര​തി​ക​ര​ണം.ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് മാ​ത്ര​മ​ല്ല, ഇ​പ്പോ​ള്‍ ഒ​രു സെ​ക്ര​ട്ട​റി​യേ​യും ല​ഭി​ച്ചി​രി​ക്കു​ന്നു. സ്ത്രീ ​വി​രു​ദ്ധ​ത​യി​ലും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യി​ലും പി​എ​ച്ച്ഡി എ​ടു​ത്ത ഒ​രു നേ​താ​വി​നെ ഉ​ന്ന​ത​മാ​യ പാ​ര്‍​ട്ടി സ്ഥാ​ന​ത്ത് അ​വ​രോ​ധി​ക്കു​മ്പോ​ള്‍ സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍​ക്ക് വേ​ണ്ട​ത്ര കാ​പ്‌​സ്യൂ​ളു​ക​ള്‍ നി​ർ​മി​ച്ച് ന​ല്‍​കി​യെ​ന്ന് വി​ശ്വ​സി​ക്ക​ട്ടെ- സി​ദ്ദി​ഖ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ൽ​ഖ്വ​യ്ദ ഭീ​ക​രാ​ക്ര​മ​ണത്തിന് സാധ്യത; ര​രഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ റിപ്പോർട്ടിൽ പറ‍യുന്നത്

  ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ല്‍​ഖ്വ​യ്ദ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​ത്. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ള്‍, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്നും കേ​ര​ള​ത്തി​ല്‍ നി​ന്നും പ​തി​നൊ​ന്നോ​ളം ഭീ​ക​ര​രെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ല്‍ നി​ന്നു​മാ​ണ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ളെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് കൈ​മാ​റി. ബം​ഗാ​ളി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Read More

ഭാ​വി​യി​ലെ​ന്താ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് ആ​ര്‍​ക്ക​റി​യാം; കാലം എ​ല്ലാ​ത്തി​നും ഉ​ത്ത​രം ന​ൽ​കും; പ​രാ​ജ​യം ട്രം​പ് അം​ഗീ​ക​രി​ക്കു​ന്ന​താ​യി സൂ​ച​ന

വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കു​വാ​ന്‍ ത​യാ​റാ​കു​ന്ന​താ​യി സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​ദ്യ​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​മൊ​രു സൂ​ച​ന ന​ൽ​കി​യ​ത്.ന​മ്മ​ള്‍ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ഒ​രി​ക്ക​ലും പോ​വി​ല്ല. ഞാ​നെ​ന്താ​യാ​ലും പോ​വി​ല്ല. ഈ ​ഭ​ര​ണം അ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​കി​ല്ല. ഭാ​വി​യി​ലെ​ന്താ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് ആ​ര്‍​ക്ക​റി​യാം. ആ​രാ​ണ് ഭ​ര​ണ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്നും. എ​നി​ക്ക് തോ​ന്നു​ന്നു കാ​ല​മാ​യി​രി​ക്കും അ​തി​നെ​ല്ലാം ഉ​ത്ത​രം ത​രി​ക. പ​ക്ഷെ എ​ന്ത് ത​ന്നെ​യാ​യാ​ലും ഈ ​ഭ​ര​ണം ലോ​ക്ക​ഡൗ​ണി​ലേ​ക്ക് പോ​വി​ല്ല. ട്രം​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി എ​ന്നാ​ണ് അ​ങ്ങ് അം​ഗീ​ക​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ട്രം​പ് ന​ൽ​കി​യി​ല്ല.

Read More

മ​ക​ൻ തെ​റ്റ് ചെ​യ്താ​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്ക് എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്വം; കോടിയേരിയുടെ രാജിയെക്കുറിച്ച് രമേശ് ചെന്നിത്തലയുടെ പരിഹാസം ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: മ​ക​ൻ ഏ​ൽ​പ്പി​ച്ച പ​രി​ക്കി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ടി​യേ​രി​ക്ക് ഇതിനു സാ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ക​ൻ തെ​റ്റ് ചെ​യ്താ​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്ക് എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നാ​ണ് നേ​ര​ത്തെ സി​പി​എം ചോ​ദി​ച്ച​ത്. ഇ​പ്പോ​ൾ അ​ത് മാ​റി​യ​ല്ലോ. ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്ന് സി​പി​എം സ​മ്മ​തി​ച്ച​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. അ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണം. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു പാ​ർ​ട്ടി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും ഇ​ത്ര​യ​ധി​കം ദു​ഷി​ച്ച ഒ​രു കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ധോ​ല​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് ജ​ന​വി​ധി തേ​ടാ​ൻ ത​യാ​റാ​ക​ണം. ഇ​തി​നു​പ​ക​രം മു​ട്ടാ​പ്പോ​ക്ക് പ​റ​ഞ്ഞ് മു​ന്നോ​ട് പോ​കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കോ​ടി​യേ​രി​യു​ടെ പാ​ത പി​ണ​റാ​യി പി​ന്തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

ബി​ജെ​പി​യി​ലെ ക​ലാ​പം ; പി​ന്നി​ല്‍ മ​ല​ബാ​ര്‍ “ഓ​പ്പ​റേ​ഷ​ന്‍’ ; നി​ജ​സ്ഥി​തി സം​സ്ഥാ​ന നേ​തൃ​ത്വം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ബി​ജെ​പി​ക്കു​ള്ളി​ലെ ക​ലാ​പ​ത്തി​ന് പി​ന്നി​ല്‍ മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള ‘ഓ​പ്പ​റേ​ഷ​ന്‍’. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രം​ഗ​ത്ത​ത്തി​യ​വ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ചി​ല നേ​താ​ക്ക​ളു​ടെ പ​ങ്കു​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​ക്ക് വ്യ​ക്ത​മാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കെ.​സു​രേ​ന്ദ്ര​ന്‍ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​ന്‍ സി​പി​എ​മ്മു​ള്‍​പ്പെ​ടെ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ര്‍​ട്ടി​യി​ലെ ത​ന്നെ ചി​ല മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ കൂ​ടി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ത് ഏ​റെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​യാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​ഭി​പ്രാ​യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി പ​ര​സ്യ​പ്ര​സ്താവ​ന​യ്ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ലും ഇ​വ​ര്‍​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. കെ.​സു​രേ​ന്ദ്ര​നും കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നു​മെ​തി​രേ മു​ന്‍​കാ​ല നേ​താ​ക്ക​ളെ ഉ​പ​യോ​ഗി​ച്ചു വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​വ​ര്‍ നീ​ക്കം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ , തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. സു​രേ​ന്ദ്ര​നെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​ര്‍ വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ സു​രേ​ന്ദ്ര​ന്‍ വി​രു​ദ്ധ സ​ഖ്യ​മു​ണ്ടാ​ക്കി ത​ത് സ്ഥാന​ത്തുനി​ന്നു…

Read More

പെരുമ്പാവൂരിൽ യു​വാ​വി​നെ വെ​ടി​വ​ച്ച സം​ഭ​വം;അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക പോലീസ് സം​ഘം പ്ര​തി​ക​ൾ​ക്കു​ നേ​രേ​യും ആ​ക്ര​മ​ണം

പെ​രു​മ്പാ​വൂ​ർ: യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്കു​നേ​രേ​യും ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ ഉ​ൾ​പ്പെ​ടെ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ എ​ത്തി​യ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. തു​ട​ർ​ന്നു കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളും മയക്കുമരുന്നും ക​ണ്ടെ​ടു​ത്തു. വെ​ടി​യേ​റ്റ ആ​ദി​ൽ ഷാ​യു​ടെ (24) സു​ഹൃ​ത്താ​യ റെ​നീ​ഷ് (28) നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ കീ​ഴ​ട​ങ്ങി​യ ഏ​ഴു പേ​രി​ൽ അ​ഞ്ചു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ഠ​ത്തും​പ​ടി വീ​ട്ടി​ൽ…

Read More

തോ​ൽ​വി​ക്ക് പി​ന്നാ​ലെ ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ൽ പാ​ള​യ​ത്തി​ൽ പ​ട; ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി സി​പി​ഐ എം​എ​ൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ മ​ഹാ​സ​ഖ്യ​ത്തി​ൽ ഉ​ൾ​പ്പോ​ര് മ​റ​നീ​ക്കി പു​റ​ത്ത്. ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി സി​പി​ഐ എം​എ​ൽ ആ​ണ് രം​ഗ​ത്ത് വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​റം മ​ങ്ങി​യ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​നെ​തി​രെ​യാ​ണ് തു​റ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ എം​എ​ൽ രം​ഗ​ത്ത് വ​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് 70 സീ​റ്റ് ന​ൽ​കി​യ​ത് തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​ഐ എം​എ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ തു​റ​ന്ന​ടി​ച്ചു. അ​ടി​ത്ത​റ ന​ഷ്ട​പ്പെ​ട്ട പാ​ർ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടെ​ന്നും ഭ​ട്ടാ​ചാ​ര്യ തു​റ​ന്ന​ടി​ച്ചു. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നെ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം ഗൗ​ര​വ​മാ​യി ക​ണ്ടി​ല്ലെ​ന്നും ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി ചേ​ർ​ന്ന സി​പി​എ​മ്മി​ന് മു​ന്ന​റി​യി​പ്പും ഭ​ട്ടാ​ചാ​ര്യ ന​ൽ​കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം സി​പി​എ​മ്മി​ന് തി​രി​ച്ച​ടി​യാ​കും. ന​ഷ്ടം സം​ഭ​വി​ക്കു​ക സി​പി​എ​മ്മി​ന് മാ​ത്ര​മാ​കും. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ബം​ഗാ​ളി​ലെ സ​ഖ്യ​ത്തി​ൽ സി​പി​ഐ എം​എ​ൽ പ​ങ്കാ​ളി​യാ​വി​ല്ല- ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ വ്യ​ക്ത​മാ​ക്കി. മ​ഹാ​സ​ഖ്യ​ത്തി​ൻ​റെ ഭാ​ഗ​മാ​യി ബി​ഹാ​റി​ൽ 70 സീ​റ്റി​ൽ മ​ത്സ​രി​ച്ച…

Read More

തിരുവനന്തപുരത്ത് അ​ന്താ​രാ​ഷ്ട്ര കൊ​ള്ളസം​ഘം പി​ടി​യി​ൽ;പി​ടി​യി​ലാ​യ​ത് നാല് ഇ​റാ​ൻ​കാ​ർ; ല​ക്ഷ്യ​മി​ട്ട​ത് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഇ​റാ​നി​യ​ൻ സം​ഘ​ത്തി​ലെ നാ​ല് പേ​രെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ഐ ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചേ​ർ​ത്ത​ല​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ സം​ഘം കൂ​ടു​ത​ൽ ക​വ​ർ​ച്ച​ക​ൾ​ക്ക് പ​ദ്ധ​തി​യി​ടു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ‍​യ​ത്. തി​രു​വ​ല്ല​യി​ലും ചേ​ർ​ത്ത​ല​യി​ലും ഈ ​സം​ഘം ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ക​വ​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന ഇ​റാ​നി​യ​ൻ സം​ഘ​ത്തെ​പ്പ​റ്റി പോ​ലീ​സ് നേ​ര​ത്തെ​യ​റി​ഞ്ഞി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി​യ പോ​ലീ​സി​ന് ഇ​റാ​നി​യ​ൻ സം​ഘ​ത്തി​ൽ നി​ന്നും മ​തി​യാ​യ രേ​ഖ​ക​ൾ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ശ​യം ഉ​ട​ലെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ചേ​ർ​ത്ത​ല പോ​ലീ​സി​ന് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ഡ​ൽ​ഹി വ​രെ ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി വ​ന്ന 24 അം​ഗ സം​ഘ​ത്തി​ലെ നാ​ലു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ ഇ​ന്ത്യാ​ക്കാ​രു​ണ്ടോ​യെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.…

Read More

ബിഹാറിൽ അട്ടിമറി നീക്കം? കരുക്കൾ നീക്കി മഹാസഖ്യം

പറ്റ്ന: ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ മ​ഹാ​സ​ഖ്യ​വും ക​രു​ക്ക​ൾ നീ​ക്കു​ന്നു. എ​ൻ​ഡി​എ മു​ന്ന​ണി​യി​ലു​ള്ള വി​ഐ​പി, എ​ച്ച്എം​എം പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഉ​ൾ​പ്പെ​ടെ വാ​ഗ്ദാ​നം ചെ​യ്താ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ക​രു​നീ​ക്കം. ബി​ഹാ​റി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​ക്കു​ള്ള​ത് 125 സീ​റ്റാ​ണ്. ബി​ജെ​പി-74, ജെ​ഡി​യു-43, വി​ഐ​പി (വികാസ് ശീൽ ഇൻസാൻ പാർട്ടി)-​നാ​ല്,ജിതന്‍ റാം മാഞ്ചിയുടെ എ​ച്ച്എ​എം-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. വി​ഐ​പി, എ​ച്ച്എ​എം ക​ക്ഷി​ക​ളു​ടെ എ​ട്ടു​പേ​രെ പേ​രെ അ​ട​ർ​ത്തി മാ​റ്റി​യാ​ൽ എ​ൻ​ഡി​എ സം​ഖ്യ 117 ആ​യി കു​റ​യും. 122 ആ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള സം​ഖ്യ. മ​ഹാ​സ​ഖ്യ​ത്തി​ന് 110 സീ​റ്റാ​ണു​ള്ള​ത്. ആ​ർ​ജെ​ഡി-75, കോ​ൺ​ഗ്ര​സ്-19, ഇ​ട​തു​പ​ക്ഷം16 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ക​ക്ഷി​നി​ല. ഇ​തി​ൽ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി​യു​ടെ അ​ഞ്ച്, ബി​എ​സ്പി- ഒ​ന്ന് എ​ന്നി​വ​രു​ടെ പി​ന്തു​ണ മ​ഹാ​സ​ഖ്യം ഏ​താ​ണ്ട് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഐ​പി, എ​ച്ച്എ​എം പാ​ർ​ട്ടി​ക​ളു​ടെ കൂ​ടി പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം 124 ആ​യി ഉ​യ​രും. ഈ ​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ആ​ർ​ജെ​ഡി നേ​താ​ക്ക​ൾ ക​രു​നീ​ക്ക​ങ്ങ​ൾ…

Read More