തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതുവരെ 97,720 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,086 പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 6,493 പത്രികകളും ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 പത്രികകളും ലഭിച്ചു. ആറ് കോർപ്പറേഷനുകളിലേക്ക് 2,413 പത്രികകൾ ലഭിച്ചു. മുൻസിപ്പാലിറ്റികളിലേക്ക് 9,865 പത്രികകൾ ലഭിച്ചു. ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 13,229 നാമനിർദേശ പത്രികകൾ ഇവിടെ ലഭിച്ചു. 2,270 പത്രികകൾ ലഭിച്ച ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്.നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 23നാണ്.
Read MoreCategory: Loud Speaker
വീണതു കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്! മുസ്ലീംലീഗ് നേതാക്കളെ പോലും അമ്പരപ്പിച്ചു വളര്‍ന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ ഞെട്ടി പാർട്ടി
ജോണ്സണ് വേങ്ങത്തടം കൊച്ചി: മലപ്പുറത്തിനു പുറത്തു സമാനതകളില്ലാതെ, മുസ്ലീംലീഗ് നേതാക്കളെ പോലും അമ്പരപ്പിച്ചു വളര്‍ന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ ഞെട്ടി പാർട്ടി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷൻ, കിഫ്ബി വിഷയങ്ങളിൽ വലിയ പടയൊരുക്കം നടത്തേണ്ട സമയത്താണ് അപ്രതീക്ഷിതമായി ലീഗിന്റെ പ്രമുഖനേതാവ് അഴിമതിക്കേസിൽ അകത്തായിരിക്കുന്നത്. മറ്റൊരു ലീഗ് എംഎല്‍എ എം.സി.കമറുദീനു പിന്നാലെ മുന്‍മന്ത്രി വി.കെ. ഇബാഹിംകുഞ്ഞും അറസ്റ്റിലായതോടെ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് വലിയ പ്രതിരോധം തീർക്കേണ്ട സ്ഥിതിയിലായി യുഡിഎഫിലെ ഏറ്റവും പ്രബലമായ ഘടകകക്ഷി. രണ്ടു മുസ്ലീംലീഗ് എംഎല്‍എമാര്‍ 11 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് പാര്ട്ടിയിലുണ്ടാക്കിയിരിക്കുന്നതു വലിയ അങ്കലാപ്പും അനിശ്ചിതത്വവുമാണ്. അതിനു പുറമെയാണ് മറ്റൊരു ലീഗ് എംഎല്‍എയായ കെ.എം ഷാജി അഴിമതിക്കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെ രാഷ്ട്രീയ പ്രേരിതനീക്കം എന്നാരോപിക്കുമ്പോഴും ലീഗിന്റെ തളര്‍ച്ച യുഡിഎഫിനെയും ബാധിക്കുകയാണ്. കമറുദീന്റേതു ബിസിനസ് പൊളിഞ്ഞതാണെന്ന വാദമാണ് ലീഗ് ഉയര്‍ത്തിയിരുന്നത്. കെ.എം. ഷാജിയുടെ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ്.…
Read Moreജെസ്വിൻ ആളു പുലിയാണ്! മൊബൈലിൽ പ്രചാരണവീഡിയോകൾ തയാറാക്കി നൽകി ആറാംക്ലാസുകാരൻ; അതും സ്റ്റുഡിയോ റെക്കോർഡിംഗ് സംവിധാനങ്ങളൊന്നുമില്ലാതെ…
പെരുമ്പടവ്: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായി സോഷ്യൽ മീഡിയവഴി പ്രചാരണത്തിനുള്ള വീഡിയോകൾ തയാറാക്കുന്ന ആറാം ക്ലാസുകാരൻ ശ്രദ്ധേയനാകുന്നു. അതും സ്റ്റുഡിയോ റെക്കോർഡിംഗ് സംവിധാനങ്ങളൊന്നുമില്ലാതെ കേവലം മൊബൈൽ ഫോണിന്റെ സാങ്കേതിക സാധ്യതകളെ മാത്രം പ്രയോജനപ്പെടുത്തി. എടക്കോത്തെ സാമൂഹ്യപ്രവർത്തകനായ ജോസുകുട്ടി ചുക്കനാനിലിന്റെ മകൻ ജെസ്വിൻ ജോസുകുട്ടിയാണ് ചുരുങ്ങിയ ചെലവിൽ വിവിധ പാർട്ടികളിൽപ്പെട്ട സ്ഥാനാർഥികൾക്കായി മികച്ച നിലവാരമുള്ള വീഡിയോകൾ തയാറാക്കിനൽകുന്നത്. ഇതിനകം കോൺഗ്രസ്, ബിജെപി പാർട്ടികൾക്കുള്ള വിവിധ വീഡിയോകൾ തയാറാക്കി നൽകിക്കഴിഞ്ഞു. വീഡിയോയ്ക്കുള്ള ശബ്ദവും മറ്റു നിർദേശങ്ങളും നൽകി അച്ഛൻ ജോസുകുട്ടിയും ജെസ്വിന് പൂർണപിന്തുണ നൽകുന്നുണ്ട്. കോവിഡ് കാലത്ത് കുട്ടികളുടെ വിവിധ മേഖലയിലുള്ള കഴിവുകളെ ലോകത്തിനുമുന്നിൽ കൊണ്ടുവരാൻ ജെസ്വിൻ ആരംഭിച്ച കുട്ടി റേഡിയോ ഡോട്ട് കോം എന്ന യൂട്യൂബ് ചാനലും സമൂഹത്തിന്റെ പിന്തുണയും ശ്രദ്ധയും നേടിയിരുന്നു. പെരുമ്പടവ് സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കൻ.
Read Moreപ്രചാരണത്തിനിറങ്ങുന്നവർ ആന്റിജന്‍ ടെസ്റ്റ് നടത്തണം! നിർദേശം കാസർഗോഡ് കളക്ടറുടേത്; അംഗീകരിക്കാനാകില്ലെന്ന് ബിജെപി
കാസർഗോഡ്: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പ്രചാരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്കര്‍ഷിക്കുന്നതുപോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പാടുള്ളൂവെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ നിർദേശിച്ചു. വളരെ കഷ്ടപ്പെട്ടതിന്റെ ഫലമായാണ് നമ്മുടെ ജില്ലയില്‍ കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. ജില്ല കോവിഡ് പ്രതിരോധത്തില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം. അതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികളും പാര്‍ട്ടി പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഏജന്റുമാരും കോവിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാകാന്‍ തയാറാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് പ്രവൃത്തികളിൽ പങ്കാളിയാകുന്നവരും പ്രവർത്തകരും ആന്റിജൻ ടെസ്റ്റിന് വിധേയരാകണമെന്ന ജില്ലാകളക്ടറുടെ നിർദേശം അംഗീകരിക്കാനാകില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് അറിയിച്ചു. കക്ഷിരാഷ്ട്രീയം നോക്കി ആന്റിജൻ ടെസ്റ്റ് ഫലം വരാനും ഈ ടെസ്റ്റിന്റെ പേരിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാനും…
Read Moreഉയരങ്ങളിൽനിന്നു ചാടിയും പറന്നും സാഹസികതയുടെ പര്യായമായി മാറിയ ഹിറോ! ‘ജെറ്റ്മാൻ’ വിൻസെന്റ് റെഫെ അപകടത്തിൽ മരിച്ചു
ദുബായ്: ഉയരങ്ങളിൽനിന്നു ചാടിയും പറന്നും സാഹസികതയുടെ പര്യായമായി മാറിയ ഫ്രഞ്ചുകാരൻ വിൻസെന്റ് റെഫെ(36) അപകടത്തിൽ മരിച്ചു. ദുബായി നഗരത്തിനു പുറത്ത് മരുഭൂമിയിൽ പരിശീലനം നടത്തവേയാണു മരണമെന്നാണു റിപ്പോർട്ട്. കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. ജെറ്റ്പാക്കിന്റെയും കാർബൺ ഫൈബർ ചിറകിന്റെയും സഹായത്തോടെ റെഫെ നടത്തിയ സാഹസികപ്രകടനങ്ങൾ ലോകമൊട്ടുക്കും ആരാധകരെ നേടിക്കൊടുത്തിരുന്നു. ജെറ്റ്മാൻ ദുബായ് എന്ന സംഘത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽനിന്നു ചാടിയും ഏറ്റവും വലിയ യാത്രാ വിമാനമായ എയർബസ് എ380ന് ഒപ്പം പറന്നും ശ്രദ്ധേയ പ്രകടനങ്ങൾ അടുത്തിടെ കാഴ്ചവച്ചു.
Read Moreകുരുക്കുമുറുക്കി ഇഡി! സ്വപ്നയുടെയും വേണുഗോപാലിന്റെയും മൊഴി ശിവശങ്കറിനു കുരുക്കായി; ജാമ്യം തേടി ശിവശങ്കര്‍ ഇനി ഹൈക്കോടതിയിലേക്ക് ?
സ്വന്തം ലേഖകന്‍ കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയുടെയും വേണുഗോപാലിന്റെയും മൊഴി ശിവശങ്കറിനു കുരുക്കായി ജാമ്യം നിഷേധിച്ചു. ഇനി ജാമ്യത്തിനായി എം. ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കും. സ്വര്‍ണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നവംബര്‍ പത്തിന് സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ജയിലില്‍ പോയി ചോദ്യംചെയ്ത് മൊഴിയെടുത്തിരുന്നു. ഈ മൊഴിയില്‍ കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറില്‍നിന്ന് ലഭിച്ചപണം ശിവശങ്കറിന് നല്കിയ കോഴയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴിയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രസ്താവിച്ച വിധിയിലും പറയുന്നുണ്ട്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളുണ്ടായിട്ടും ലോക്കറിലെ പണത്തില്‍ സ്വപ്ന തൊട്ടില്ല. അതു ശിവശങ്കറിനു ലഭിച്ച കോഴപ്പണമായതിനാലാണു സ്വപ്നയ്ക്ക് ആ പണം ഉപയോഗിക്കാന്‍ കഴിയാതിരുന്നതെന്നും ഇഡി നിലപാട്…
Read Moreപറയുന്നവർ പറയട്ടെ..! പാർട്ടിയിൽ പ്രശ്നങ്ങളില്ല; എല്ലാവരും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെന്ന് കെ സുരേന്ദ്രൻ
കെ. ഷിന്റുലാൽകോഴിക്കോട്: പ്രതിസന്ധിക്കിടയില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പാര്‍ട്ടിയെ നയിക്കാനെത്തിയ കെ.സുരേന്ദ്രന് എന്ന ക്രൗഡ് പുള്ളറിലാണ് ബിജെപിയുടെ കേരളത്തിലെ പ്രതീക്ഷകള്‍. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും ആറുമാസത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പും കെ.സുരേന്ദ്രനു വലിയ വെല്ലുവിളിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെ എണ്ണം ഒന്നില്‍നിന്നു രണ്ടക്കത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്. കുമ്മനവും പിള്ളയുംമുന്ഗാമികളായ കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും കഴിയാത്ത രണ്ടക്ക പ്രതീക്ഷ സുരേന്ദ്രന് എന്ന തീപ്പൊരി നേതാവിനു കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ വിമതസ്വരം ശക്തിപ്രാപിക്കുന്പോഴും പുറമേയ്ക്കെങ്കിലും ശാന്തനാണ് സുരേന്ദ്രന്. മിസോറം ഗവര്‍ണറായതോടെ പി.എസ്. ശ്രീധരന്‍പിള്ള രാജിവച്ചപ്പോഴുണ്ടായ മൂന്നര മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലായിരുന്നു സുരേന്ദ്രന്റെ വരവ്. സമരനായകൻശബരിമല സമരത്തിനു ചുക്കാൻ പിടിക്കുകയും 22 ദിവസം ജയിലിൽ കിടക്കുകയും ചെയ്ത സുരേന്ദ്രന് സമര നായകനെന്ന പരിവേഷത്തോടെയായിരുന്നു ബിജെപിയുടെ…
Read Moreകെ.പി. യോഹന്നാന് കൂടുതല്‍ കുരുക്കിലേക്ക് ; ഉന്നതനേതാക്കളുടെയും മക്കളുടെയും വിദേശ യാത്രകളെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങി ദേശീ അന്വേഷണ ഏജൻസി
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്ത് തട്ടിപ്പിനു പിന്നാലെ ഉന്നതനേതാക്കളുടെയും മക്കളുടെയും ബിസിനസിനെ കുറിച്ചും വിദേശയാത്ര, വിദേശചികിത്സ എന്നിവയെ കുറിച്ചും അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സികള്‍. സര്‍ക്കാരിന്റെ ഭാഗമായിരുന്ന പല മന്ത്രിമാരുടെയും വിദേശയാത്ര സംബന്ധിച്ച രേഖകളെല്ലാം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ ഉന്നത നേതാക്കളും അവരുടെ മക്കളും നടത്തിയ യാത്രകളും വിദേശത്തെ ബിസിനസും ചികിക്സയും ഇതിനെല്ലാം പിന്നില്‍ അന്വേഷണം നേരിടുന്ന ആരോപണവിധേയനായ ഡോ. കെ.പി. യോഹന്നാന് ആണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സി. ഇതിന്റെ ഭാഗമായിട്ടാണ് കെ.പി. യോഹന്നാനെ ആദായനികുതി വകുപ്പ് വിളിച്ചുവരുത്തുന്നത്. 23ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് നിര്‍ദേശം. ഉന്നത നേതാക്കളില്‍ പലര്‍ക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനാടുകളില്‍ ബിസിനസുണ്ട്. കൂടാതെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഐടി രംഗത്തുള്ള ബിസിനസിലും കെ.പി.യോഹന്നാന് സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക കണ്ടെത്തല്‍. അമേരിക്ക അടുക്കമുള്ള വിദേശരാജ്യങ്ങളിലെ ചികിത്സയും അതില്‍ കെ.പി. യോഹന്നാന്റെ സഹായം അന്വേഷിച്ചറിയേണ്ടതുണ്ട്.…
Read Moreനാളെ അവസാന ദിവസം; മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ വിട്ടുവീഴ്ചകളും പുതിയ വാഗ്ദാനങ്ങളും; എന്നിട്ടും തർക്കം തീരാതെ മുന്നണികൾ
കോട്ടയം: തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഒരു ദിവസം മാത്രം ബാക്കി നിൽക്കുന്പോഴും മുന്നണികളിൽ തർക്കങ്ങൾക്കു പരിഹാരമില്ല. മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ വിട്ടുവീഴ്ചകളും പുതിയ വാഗ്ദാനങ്ങളുമൊക്കെയായി ഇന്നുകൊണ്ടു സ്ഥാനാർഥി നിർണയം പൂർണമാകുമെന്നു പ്രതീക്ഷിക്കുന്നു. നാളെ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം മുന്നണി സമവാക്യങ്ങളും സീറ്റുകളുടെ എണ്ണത്തിലും ധാരണയായെങ്കിലും സ്ഥാനാർഥിത്വത്തിലാണ് പ്രശ്ന പരിഹാരമില്ലാതെയുള്ളത്. ഘടക കക്ഷികൽ തമ്മിലുള്ള പോരും മുറുകുകയാണ്. കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ യുഡിഎഫിലും എൽഡിഎഫിലും തർക്കങ്ങൾ സൃഷ്ടിക്കുകയാണ്. ജില്ലാ പഞ്ചായത്തിൽ എണ്ണത്തിൽ തീരുമാനമായെങ്കിലും സീറ്റുകളെക്കുറിച്ചാണ് ഇപ്പോഴും മുന്നണികളിൽ തർക്കം. എൽഡിഎഫിൽ പൂഞ്ഞാർ, പുതുപ്പള്ളി, വാകത്താനം സീറ്റുകളെ സംബന്ധിച്ചാണ് തർക്കം. പൂഞ്ഞാർ സീറ്റിനായി ജോസ് വിഭാഗം വാദിക്കുന്പോൾ പുതുപ്പള്ളി സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും വേണ്ടെന്ന നിലപാടിലാണ്. വാകത്താനം സിപിഐയ്ക്കു നൽകിയതിലും വിഭിന്ന അഭിപ്രായം…
Read Moreശബരിമലയില്‍ കോവിഡ് പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യം, നിലയ്ക്കലില്‍ 625 രൂപ; തപാലില്‍ പ്രസാദം ലഭ്യമാക്കി പോസ്റ്റോഫീസ്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍, വിവിധ ജീവക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യവകുപ്പ്. ശബരിമലയിലേക്കെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെടുത്ത സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.മലകയറുന്നവര്‍ക്കായി നിലയ്ക്കലില്‍ ആരോഗ്യ വകുപ്പിന്റെയും ഡിഡിആര്സിയുടെയും കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇവിടെ 625 രൂപ അടച്ച് തീര്‍ഥാടകര്‍ക്ക് കോവിഡ് പരിശോധന നടത്താം. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലു വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചു വരെയും ഇവിടെ പരിശോധനാ സൗകര്യം ലഭ്യമാണ്. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും, കെഎസ്ആര്‍ടിസിക്ക് എതിര്‍വശമുള്ള സ്ഥലത്തും കോവിഡ് പരിശോധനയ്ക്കുള്ള സ്റ്റെപ്പ് കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ പന്തളം, കോഴഞ്ചേരി, മല്ലപ്പള്ളി ഉള്‍പ്പെടെ 15 സ്റ്റെപ്പ് കിയോസ്ക്കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ പണം അടച്ച് കോവിഡ് പരിശോധന നടത്താം. മലകയറുമ്പോള്‍ ശ്വാസതടസം നേരിടുന്നവര്‍ക്ക് ഈ…
Read More