പത്തനാപുരം: പാമ്പ് കടിയേറ്റ് മരണപ്പെട്ട ആദിത്യയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വാവ സുരേഷിന്റെ ഇടപെടലിലൂടെയാണ് ഈ നിര്‍ധന കുടുംബത്തിന് സ്വപ്നഭവനമൊരുങ്ങുന്നത്. ചുരുങ്ങിയ ദിവസത്തിനുളളില്‍ തന്നെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വാവ സുരേഷ്. 800 ചതുരുശ്ര അടി വിസ്തീര്‍ണത്തില്‍ പതിമൂന്ന് ലക്ഷം രൂപാ ചിലവഴിച്ചുളള മനോഹരമായ ഭവനമാണ് നിര്‍മ്മിക്കുന്നത്. വീടിന്റെ തറക്കല്ലീടില്‍ വാവാസുരേഷും ആദിത്യയുടെ മാതാപിതാക്കളും ചേര്‍ന്ന് നിര്‍വഹിച്ചു. മൂന്ന് മാസത്തിനുളളില്‍ തന്നെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുമെന്ന് വാവാ സുരേഷ് പറഞ്ഞു. മലപ്പുറത്തുളള പ്രവാസി സുഹൃത്തുക്കള്‍ തനിക്ക് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ ഭവനം സ്നേഹപൂര്‍വം നിരസിച്ച് കൊണ്ട് അത് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇവരുടേതടക്കം പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഭവനം ഒരുങ്ങുന്നത്. പത്തനാപുരം മാങ്കോട് ചരുവിളപുത്തൻവീട്ടിൽ രാജീവ്- സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ കഴിഞ്ഞ നാലിനാണ്…
Read MoreCategory: Loud Speaker
സ്വപ്നയെ ചോദ്യം ചെയ്യാൻ വിജിലൻസ്! വിലയേറിയ ഫോണ്‍ നൽകിയതു സംബന്ധിച്ച് ഏറെ ദുരൂഹതയുണ്ടെന്നു കെ. സുരേന്ദ്രൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ ഫോണുകൾ ഉന്നതർക്കു നൽകിയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനു പിന്നാലെ, സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്. ലൈഫ് പദ്ധതി ലഭിക്കാൻ സ്വപ്ന സുരേഷ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വഴി വിതരണം ചെയ്ത അഞ്ച് ഐ ഫോണുകൾ കണ്ടെത്താനാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനെ തിങ്കളാഴ്ച വിജിലൻസിന്റെ പ്രത്യേക സംഘം ചോദ്യംചെയ്യാനാണു നീക്കം. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപ് നായരെയും ചോദ്യം ചെയ്യും. നേരത്തെ കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊഴി തൃശൂർ വിയ്യൂർ ജയിലിൽ എത്തി ശേഖരിച്ചിരുന്നു. ലൈഫ് പദ്ധതി ലഭിക്കാനായി സന്തോഷ് ഈപ്പൻ പണമായി നൽകിയ കമ്മീഷനു പുറമേ അഞ്ച് ഐ ഫോണുകളും…
Read Moreപിണറായി വിജയന്റെ ഭരണത്തിൽ സിപിഎം ശരശയ്യയിൽ; ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയിലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിൽ സിപിഎം ശരശയ്യയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധമെന്ന കാര്യംമാത്രമാണ് സംശയമെന്നും ചെന്നിത്തല പരിഹസിച്ചു. സർക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആണ്. ശിവശങ്കർ കള്ളപ്പണ കേസിൽ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടി ഇന്ന് ശരശയ്യയിലാണ്. ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം…
Read Moreഫ്രാൻസിൽ ഭീകരാക്രമണം നടത്തിയത് ടുണിഷ്യൻ അഭയാർഥി; ആക്രമണത്തെ അപലപിച്ചു സൗദി
പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിൽ നോട്ടർഡാം ബസിലിക്കയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ അക്രമി ടുണീഷ്യക്കാരനായ അഭയാർഥി യുവാവ്. സംഭവുമായി ബന്ധപ്പെട്ട് ടുണീഷ്യക്കാരനായ ബ്രാഹീം ഔയിസോയി (21) ആണ് അറസ്റ്റിലായത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലിയിലെ ട്വീപായ ലാംപെഡൂസയിൽ സെപ്റ്റംബർ അവസാനം എത്തിയ ബ്രാഹിം ഒക്ടോബർ ആദ്യത്തെ ആഴ്ച ഫ്രാൻസിൽ കടക്കുകയായിരുന്നു. അഭയാർഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച ഫ്രാൻസ് ഇപ്പോൾ അവരിൽനിന്നു തന്നെ ആക്രമണം നേരിടുന്ന കാഴ്ചകൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.രണ്ടാഴ്ച മുന്‍പാണു ചെച്നിയ സ്വദേശിയായ ഒരു ഇസ്ലാമിക ഭീകരവാദി അധ്യാപകൻ സാമുവൽ പാറ്റിയെ പാരീസിനടുത്തുവച്ചു തലവെട്ടിക്കൊന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതാണ് പ്രകോപനമായി പറയുന്നത്. ഈ കൊലപാതകത്തിനു ശേഷം ഫ്രാൻസിൽ ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടിരുന്നു. നീസിൽനിന്ന് 257 കിലോമീറ്റർ അകലെയുള്ള അവിഞ്ഞോൺ നഗരത്തിൽ ഇന്നലെ മറ്റൊരു തീവ്രവാദി “അല്ലാഹു അക്ബർ’’ എന്ന്…
Read Moreഅനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമി; അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദം; എല്ലാം നിയന്ത്രിച്ചത് ബിനീഷ് കേരളത്തിലിരുന്ന്
ബംഗളൂരു: ലഹരി മരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ ചെയ്തുവെന്ന് കണ്ടെത്തിയതായും ഇഡി വ്യക്തമാക്കി. ബിനീഷ് കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചുവെന്നും അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ബിനീഷ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും ഇഡി പറഞ്ഞു. അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ ഫോണില്‍ വിളിച്ചുവെന്നും ബിനീഷ് സ്ഥിരമായി ബംഗളൂരു സന്ദര്‍ശിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി. ബിനീഷിനെ ഇന്ന് രാവിലെ ബംഗളൂരുവിലെ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്. മൂന്ന് മുതല്‍ ഏഴ് വര്‍ഷംവരെ തടവ് ശിക്ഷലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
Read More25 കോടി രൂപയുണ്ടെങ്കിൽ ഗുജറാത്തിലെ മുഴുവൻ കോൺഗ്രസിനെയും വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് മഹാത്മ ഗാന്ധിയുടെ ആദര്ശങ്ങളൊന്നുമില്ലാതെയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 കോടി രൂപയ്ക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായും വാങ്ങുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മുന്‍ എംഎല്‍എയെ 25 കോടി രൂപയ്ക്ക് ബിജെപി വാങ്ങിയെന്ന ആരോപണത്തിന് മറുപപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡിനെ കൈകാര്യം ചെയ്തതില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചുവെന്നും വിജയ് രൂപാണി പറഞ്ഞു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ തെരുവില്‍ കിടന്ന് മരിക്കുകയാണെന്നും അദ്ദേഹം കുറ്റപെടുത്തി.
Read Moreകർക്കശക്കാരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ! എല്ലാം തകർത്ത സ്വപ്ന ബന്ധം
ജോണ്സണ് വേങ്ങത്തടംകൊച്ചി: കേരള മുഖ്യമന്ത്രിമാരിലെ ഏറ്റവും കാര്‍ക്കശ്യക്കാരനായ പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി വളര്‍ന്ന ഉദ്യോഗസ്ഥനാണ് എം. ശിവശങ്കര്‍. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി ഒപ്പം പ്രവര്‍ത്തിച്ചപ്പോള്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അടുപ്പം. നളിനി നെറ്റോയും എം.വി. ജയരാജനും നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താളം പതിയെ പതിയെ ശിവശങ്കറിന്റെ ഇംഗിതത്തിന് വഴിമാറിയതും ഇദേഹത്തിന്റെ വിശ്വസ്തതയായിരുന്നു. പിടിച്ചുകുലുക്കിമാധ്യമങ്ങളില് വന്നിരുന്ന് ശിവശങ്കർ തന്റെ ചെയ്തികളെയെല്ലാം ന്യായീകരിക്കുകയും സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്തോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ജല്പനങ്ങളായി മാറി. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ളോമാറ്റിക് കാര്‍ഗോ വഴി കടത്തിയ 15 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തുവെന്ന വാര്‍ത്ത സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ഒരു പോലെ പിടിച്ചുകുലുക്കുകയായിരുന്നു. സ്വപ്ന സുരേഷുമായിട്ടുള്ള ബന്ധമാണു സര്‍ക്കാരിനും ശിവശങ്കറിനും ഊരാക്കുടുക്കായി മാറിയത്. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കര്‍ ഹൈക്കോടതിയില്‍…
Read Moreശിവശങ്കർ അഞ്ചാം പ്രതി; ഏഴ് ദിവസത്തേക്ക് എൻഫോഴ്മെന്റിന്റ് കസ്റ്റഡിയിൽ വിട്ട് കൊച്ചി ജില്ല സെക്ഷൻസ് കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ എൻഫോഴ്മെന്റ് കസ്റ്റഡിയിൽ വിട്ടു. കൊച്ചി ജില്ല സെക്ഷൻസ് കോടതി ഏഴ് ദിവസത്തേയ്ക്കാണ് ശിവശങ്കറെ ഇഡി കസ്റ്റഡിയിൽ വിട്ടത്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും തുടർച്ചായി ചോദ്യം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ശക്തമായ നടുവ്വേദനയുണ്ടെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ശിവശങ്കർ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കർക്ക് ആയുർവേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഇഡിയോട് ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം ആവശ്യമെങ്കിൽ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവാമെന്നും കോടതി അറിയിച്ചു. തുടർച്ചയായി ശിവശങ്കറെ ചോദ്യം ചെയ്യരുത്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യുന്പോൾ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണമെന്നും കോടതി ഇഡിയോട് ആവശ്യപ്പെട്ടു. ശിവശങ്കറിന് മൂന്ന്…
Read Moreലോകത്തെ കോവിഡ് മരണങ്ങൾ 11.80 ലക്ഷത്തിലേക്ക്; കോവിഡ് ബാധിതരുടെ എണ്ണം 44,739,920
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് മരണങ്ങൾ 11.80 ലക്ഷത്തിലേക്ക്. ഇതുവരെ 1,178,527 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. 24 മണിക്കൂറിനിടെ 502,617 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആഗോള വ്യാപകമായി ആകെ കോവിഡ് ബാധിതരുടെ എണ്ണം 44,739,920 ആയി ഉയർന്നു. 7,104 മരണങ്ങളാണ് പുതിയതായി ഉണ്ടായത്. 32,718,025 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 10,843,368 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 81,181 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെയും വേൾഡോ മീറ്ററിന്റെയും കണക്കുകൾ പ്രകാരമാണിത്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, സ്പെയിൻ, അർജന്റീന, കൊളംബിയ, ബ്രിട്ടൻ മെക്സിക്കോ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
Read Moreവാട്സ്ആപ് വഴി സ്ത്രീയെ അപമാനിച്ചു; യുഎഇയിൽ യുവാവിന് അരക്കോടിയിലധികംരൂപ പിഴ
അബുദാബി: സ്ത്രീക്ക് അപകീർത്തികരമായ വാട്സ്ആപ് സന്ദേശങ്ങൾ സന്ദേശങ്ങൾ അയച്ച യുവാവിന് അബുദാബി കോടതി 2,70,000 ദിർഹം (അരക്കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ശിക്ഷ വിധിച്ചു. ഇതിൽ 20,000 ദിർഹം സ്ത്രീക്ക് നൽകേണ്ട നഷ്ടപരിഹാരവും 2,50,000 ദിർഹം പിഴയുമാണ്.തനിക്ക് ലഭിച്ച സന്ദേശങ്ങൾ സഹിതം ഹാജരാക്കി അറബ് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം പൂർത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
Read More