കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ യുവനടി നല്കിയ ഹര്‍ജി ഹൈക്കോടതിനാളെ പരിഗണിക്കാനായി മാറ്റി. എറണാകുളം സിബിഐ കോടതിയില്‍ നടന്നുവരുന്ന വിചാരണയില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ കോടതി തയാറായില്ല. രഹസ്യവിചാരണയുടെ ഉദ്ദേശ്യം തന്നെ ഇതിലൂടെ നഷ്ടമായെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്ത സിംഗിള്‍ ബെഞ്ച് ഇതു നാളെ പരിഗണിക്കാനായി മാറ്റുകയായിരുന്നു. കോടതി മാറ്റത്തിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് സമയം അനുവദിക്കണമെന്നും അതുവരെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളിയിരുന്നു.
Read MoreCategory: Loud Speaker
സമീപകാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ഐഎഎസ് ഉദ്യോഗസ്ഥൻ! ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ചോദ്യം ചെയ്യൽ നേരിടുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം: ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടു സംസ്ഥാനത്ത് സമീപകാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിയമനൂലാമാലകളിൽ പെട്ടാണു ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ കൊലക്കുറ്റം, അഴിമതി, അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെയുള്ള കുറ്റങ്ങളുടെ പേരിലാണ് ഇതിനു മുന്‍പു മറ്റു ചില ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുള്ളത്. ജൂലൈ പതിനാലിന് ആദ്യം ചോദ്യം ചെയ്ത് മൂന്നു മാസവും പിന്നിടുന്പോഴാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ നിരവധി തവണയായി നൂറു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ചോദ്യം ചെയ്യൽ നേരിടുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. തലസ്ഥാനനഗരത്തെ നടുക്കിയ കാറപകടക്കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനാണ് ശിവശങ്കറിനു മുന്‍പ് അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ. സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ച കാറിടിച്ച്…
Read Moreകസ്റ്റംസ് എത്തിയപ്പോൾ കുഴഞ്ഞുവീണു; ഇന്നലെ നടന്നുവന്നു വാഹനത്തിലേക്ക്! ശിവശങ്കറെ ഇതുവരെ ചോദ്യം ചെയ്തത് നൂറിലേറെ മണിക്കൂർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തി, അവരുടെ വാഹനത്തിൽ കയറ്റിയപ്പോൾ ശിവശങ്കർ കുഴഞ്ഞു വീണിരുന്നു. എന്നാൽ, ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചോദ്യം ചെയ്യലിനായി അവരുടെ വാഹനത്തിൽ വരാമെന്ന് അറിയിച്ചത് ശിവശങ്കറായിരുന്നു. ചോദ്യം ചെയ്യൽ നടപടിക്കായി ഇന്നലെ ശിവശങ്കർ ഒരുങ്ങിയിരിക്കുന്നതുപോലെയായിരുന്നു. ഇഡി ഉദ്യോഗസ്ഥർ ഇന്നലെ മറ്റൊരു വാഹനത്തിൽ കൊച്ചിയിലെ ഇഡി ഓഫിസിലെത്താൻ അനുമതി നൽകിയിരുന്നെങ്കിലും ഇഡി വാഹനത്തിൽതന്നെ കയറുകയായിരുന്നു. ചികിത്സയിലുള്ള ആയുർവേദാശുപത്രി അധികൃതരോട് ആരോഗ്യ സ്ഥിതി ചോദ്യം ചെയ്യലിന് അനുകൂലമാണോ എന്നത് അന്വേഷിച്ചത് അടക്കമുള്ള വിവരങ്ങൾ അദ്ദേഹത്തിനു മുൻകൂട്ടി ലഭിച്ചിരുന്നതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ ഇന്നലെ തയാറെടുപ്പു നടത്തിയതെന്നാണു വിവരം. ശിവശങ്കറെ ഇതുവരെ ചോദ്യം ചെയ്തത് നൂറിലേറെ മണിക്കൂർ തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആരോപണത്തിന്റെ നിഴലിലായിട്ട് നാലു മാസം.…
Read Moreരാജ്യംവിട്ടു പറക്കില്ല; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് നീട്ടിയെങ്കിലും തെരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള പ്രത്യേക സർവീസുകൾ നിലവിലുള്ളതു പോലെ തുടരും. കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23 ന് ആണ് രാജ്യാന്തര വിമാന സർവീസുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. വന്ദേ ഭാരത് മിഷനു കീഴിൽ പ്രത്യേക രാജ്യാന്തര സർവീസുകൾ മെയ് മുതൽ ആരംഭിച്ചിരുന്നു. ജൂലൈ മുതൽ എയർ ബബിൾ സംവിധാനത്തിൽ തെരഞ്ഞെടുത്ത രാജ്യങ്ങളിൽനിന്നും സർവീസ് നടത്തിവന്നിരുന്നു. ഈ സർവീസുകളും തുടരും. യുഎസ്, ഫ്രാൻസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ എന്നിങ്ങനെ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടത്. ഈ കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും എയർലൈനുകൾക്ക് പ്രത്യേക വിമാനസർവീസുകൾ നടത്താം. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം…
Read Moreസുപ്രിയയുടെ മനസിന്റെ നന്മയ്ക്ക് സമ്മാനമായി വീടൊരുങ്ങുന്നു; വീട് നിര്‍മിച്ചു നല്‍കുന്നത് ജോയ് ആലുക്കാസ് ഗ്രൂപ്പ്
തിരുവല്ല: ജൂലൈ ഏഴിന് തിരുവല്ല കുരിശുകവലയില്‍ അന്ധനായ വയോധികനെ സഹായിക്കുവാന്‍ കാണിച്ച നന്മ സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സുപ്രിയയ്ക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീട് നിര്‍മിച്ചു നല്‍കും. കോടിക്കണക്കിനാളുകളുടെ മനസില്‍ കാരുണ്യത്തിന്റെ വെളിച്ചം നല്കി മലയാളികള്‍ക്ക് അഭിമാനമായി മാറിയ സുപ്രിയ സുരേഷിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന് ജോയ് ഹോംസ് ഭാവനപദ്ധതിയിലൂടെ വീട് നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി ശിലാസ്ഥാപനകര്‍മം നടത്തി. തിരുവല്ല മുനിസിപ്പല്‍ ചെയര്മാന് ആര്. ജയകുമാര്‍ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു. ആദ്യ ഗഡുവായ ഒരുലക്ഷം രൂപയുടെ ചെക്ക് പ്രമുഖ വ്യവസായിയും വിജയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ കെ.പി. വിജയന് സുപ്രിയയ്ക്ക് കൈമാറി. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ്്് സലിം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.എസ്. മനോജ്, സതീഷ് വിജയന്, ജോയ്ആലുക്കാസ് മാള്‍ മാനേജര്‍ . ഷെല്ട്ടന് വി. റാഫേല്‍, ജോളി സില്‍ക്സ് മാനേജര്‍ പി.എഫ്. ഫ്രാങ്ക്ളിന്്, ജോയ്ആലുക്കാസ് ജ്വല്ലറി അസിസ്റ്റന്റ്് മാനേജര്‍ ടി.എം.…
Read Moreശിവശങ്കറിനെ പ്രതിചേർക്കുന്നതിനോട് ആർക്കും ഒരു ബുദ്ധിമുട്ടുമില്ല; അന്വേഷണ ഏജൻസികൾക്ക് പൂർണസഹായമാണ് സർക്കാർ നൽകുന്നതെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എ.കെ. ബാലൻ. ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ പ്രതിചേർക്കുന്നതിനോട് ആർക്കും ഒരു ബുദ്ധിമുട്ടുമില്ലെന്നും ഏതു സർക്കാരിന് കീഴിലും ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുണ്ടെന്നും ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയുന്നതിന് മുൻകാല പ്രാബല്യം കൊടുത്ത് കഴിഞ്ഞാൽ ആദ്യം രാജിവയ്ക്കേണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. ജിക്കുമോനേയും ജോപ്പനേയും ഫിറോസിനേയും എന്തുകൊണ്ടാണ് ഉമ്മൻചാണ്ടിക്ക് മനസിലാകാതെ ഇരുന്നത്. ഗർഭപാത്രത്തിലുള്ളപ്പോൾ ഒരാളുടെ നക്ഷത്രം നോക്കിയെടുക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. കാണാമറയത്ത് പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്ന എല്ലാ നടപടികളോടും സർക്കാർ സഹകരിക്കും. സർക്കാരിന് യാതൊരു തിരിച്ചടിയുമില്ല. എല്ലാ കാര്യങ്ങളും കോടതിയിൽ വിചാരണയിൽ ഇരിക്കുകയാണ്. കോടതി അതൊക്കെ തീരുമാനിക്കട്ടെ. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്കെല്ലാം പരിപൂർണ സഹായമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More‘ഭ്രാന്തൻ’ പ്രയോഗം: ബിജെപി സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഭോപ്പാൽ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ “ഭ്രാന്തന്’ എന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഇമാര്‍തി ദേവി 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാകാനായി ഇവിടെയെത്തിയ ബംഗാളിയാണദ്ദേഹം. അദ്ദേഹത്തിന് സംസാരിക്കാൻ അറിയില്ല. മുഖ്യമന്ത്രിയുടെ സീറ്റിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹം ഭ്രാന്തനായിപ്പോയി. സമനില തെറ്റിനിൽക്കുന്ന അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു ഇമാർതി ദേവിയുടെ പരാമർശം.നേരത്തെ, ഇമാർതി ദേവിയെ മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് “ഐറ്റം’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തിൽ നിലപാട് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കമൽനാഥിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു.
Read Moreരാജ്യത്തെ കോവിഡ് രോഗികൾ 80 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 43,893 കേസുകൾ;നാല് സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരം
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്ക് രോഗം ബാധിച്ചു. 508 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 79,90,322 ആയി. മരണസംഖ്യ 1,20,010 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 6,10,803 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 72,59,509 പേര് രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്.
Read Moreജാമ്യാപേക്ഷ തള്ളി മിനിട്ടുകൾക്കുള്ളിൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ. ഇഡിയുടെയും കസ്റ്റംസിന്റെയും കേസിൽ ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്ന് മിനിട്ടുകൾക്കുള്ളിലാണ് ഇഡി, ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞ വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതറിയിച്ച് ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറിന് ആശുപത്രിലെത്തി സമൻസ് കൈമാറി. കൃത്യമായ നിയമനടപടികളിലൂടെ ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Read Moreശിവശങ്കറിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; നിയമപരമായ നടപടികളിലൂടെ അറസ്റ്റ് ചെയ്യാൻ തടസമില്ലെന്ന് കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് വലിയ തിരിച്ചടി. കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹർജി ഹൈക്കോടതി തള്ളി. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. നിയമപരമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു.ശിവശങ്കറിന് ജാമ്യം നൽകിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കസ്റ്റംസും ഇഡിയും കോടതിയിൽ വ്യക്തമാക്കി. രണ്ട് അന്വേഷണ ഏജൻസികളുടെയും വാദം അംഗീകരിച്ച ഹൈക്കോടതി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാമെന്ന് അംഗീകരിച്ചു. ശിവശങ്കറിനെ നിയമപരമായ നടപടികളിലൂടെ അറസ്റ്റ് ചെയ്യാൻ തടസമില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റീസ് അശോക് മേനോനാണ് വിധി പറഞ്ഞത്. തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ശിവശങ്കർ ഇപ്പോൾ. അടുത്ത…
Read More