ന്യൂയോർക്ക്: പാക്കിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ തുറന്നടിച്ച് ഇന്ത്യ ലോകം മുഴുവൻ കോവിഡിനു മുന്നിൽ പകച്ച് നിൽക്കുന്പോൾ പോലും പാക്കിസ്ഥാൻ അതിന്റെ മറവിൽ ഭീകരവാദം വളർത്താനും അതിർത്തികൾ ലംഘിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം സമിതി അംഗം ആശിഷ് ശർമ കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്തെ സെക്ടേറിയൻ ഭീകരവാദവും വിവേചനവും അസഹിഷ്ണുതയുമെല്ലാമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നും അതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ പലവട്ടം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വന്തം രാജ്യത്തും ഇന്ത്യയിലുമെല്ലാമുള്ള മത വിഭാഗങ്ങൾക്കിടയിൽ വർഗീയ വളർത്താനാണ് പാക്കിസ്ഥാൻ ഇപ്പോഴും എപ്പോഴും ശ്രമിക്കുന്നത. ഇന്ത്യയിലെ ജനങ്ങളുടെ നിലനിൽപ് തന്നെ വൈവിധ്യത്തെ ആശ്രയിച്ചാണെന്നിരിക്കെ അത് ഇവിടുത്തെ ജനങ്ങൾ ചെവിക്കൊള്ളില്ല- ആശിഷ് ശർമ പറഞ്ഞു. ഇന്ത്യയിൽ എല്ലാ ജാതി മത വിഭാഗങ്ങളും ശക്തമായ ജനാധിപത്യ സംവിധാനത്തിനു കീഴിൽ ഒരുമയോടെയാണ് കഴിയുന്നതെന്ന് പാക്കിസ്ഥാൻ ഇനിയെങ്കിലും മനസിലാക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
Read MoreCategory: Loud Speaker
കള്ളപ്പണ ഇടപാട് ആരോപണം; ആരോപണത്തിൽ കഴമ്പുണ്ടോ? പി.ടി.തോമസിനെതിരേ വിജിലൻസ് അന്വേഷണം
കൊച്ചി: കള്ളപ്പണ ഇടപാട് ആരോപണത്തിൽ പി.ടി.തോമസ് എംഎൽഎയ്ക്കെതിരേ വിജിലൻസ് അന്വേഷണം നടത്തും. ഇടപ്പള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രാഥമിക അന്വേഷണം. പരാതിയിലെ ആരോപണത്തിൽ കഴമ്പുണ്ടോയെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്നുമായിരിക്കും ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. പി.ടി.തോമസിനെതിരേ എറണാകുളം വിജിലൻസിൽ ലഭിച്ച പരാതി വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറുകയായിരുന്നു. പിന്നാലെ അന്വേഷണം ശിപാർശ ചെയ്ത് ഡിജിപി ആഭ്യന്തരവകുപ്പിനെ സമീപിച്ചു. പരാതി പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയതോടെയാണ് പുതിയ നീക്കം.
Read Moreഊര്‍മിള പുതിയ തട്ടകത്തിൽ! നടി ഖുശ്ബു കോൺഗ്രസിൽ നിന്നു രാജിവച്ചു ബിജെപിയിൽ ചേർന്നതിനു പിന്നാലെ മറ്റൊരു നടി കൂടി കളം മാറ്റി ചവിട്ടുന്നു
നടി ഖുശ്ബു കോൺഗ്രസിൽ നിന്നു രാജിവച്ചു ബിജെപിയിൽ ചേർന്നതിനു പിന്നാലെ മറ്റൊരു നടി കൂടി കളം മാറ്റി ചവിട്ടുന്നു. ബോളിവുഡ് നടി ഊര്‍മിള മണ്ടോദ്കര്‍ ആണു ശിവസേനയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഊര്‍മിള മത്സരിച്ചിരുന്നു. ശിവസേനയുടെ പ്രതിനിധിയായി ഊർമിള മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഊര്‍മിള ശിവസേനയുടെ വക്താവാകാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചെന്നും ശിവസേനയുടെ പ്രതിനിധിയാവാമെന്ന് സമ്മതിച്ചെന്നും സഞ്ജയ് റാവത്ത് എംപി പറഞ്ഞു. ഊര്‍മിള കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതാണെന്നും അതുകൊണ്ടാണ് ശിവസേന അവരെ പരിഗണിച്ചതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഊര്‍മിള കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്തും സ്ഥിരീകരിച്ചു. മുംബൈ നോര്‍ത്തില്‍ നിന്നാണ് ഊര്‍മിള കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ബിജെപിയിലെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍…
Read Moreപന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്! പോസ്റ്റർ എഴുതിയ പെയിന്റ് പിടിവള്ളി; ശാസ്ത്രീയ പരിശോധനാഫലം നിര്‍ണായകമെന്ന് എന്‍ഐഎ; ഉസ്മാൻ ഇപ്പോഴും ഒളിവിൽ
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ യുഎപിഎ നിലനിര്‍ത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). യുഎപിഎ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് സംസ്ഥാന പോലീസിനു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം വേഗത്തിലാക്കാന്‍ ഡിജിപിക്കു എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം മാവോയിസ്റ്റ് ബന്ധം തെളിയിക്കാവുന്ന നിര്‍ണായക രേഖയാവുമെന്നാണ് എന്‍ഐഎ കരുതുന്നത്. യുഎപിഎ വിടാതെ നിലവില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് യുവാക്കള്‍ക്കെതിരേ എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. അതേസമയം ഇരുവര്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ നിലനിര്‍ത്താന്‍ എന്‍ഐഎ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. യുവാക്കളില്‍ ഒരാളുടെ വീട്ടില്‍നിന്നു ലഭിച്ച പെയിന്റാണ് നിര്‍ണായകമായ തെളിവ്. ഈ പെയിന്റ് ഉപയോഗിച്ചു മാവോയിസ്റ്റ് അനുകൂല ബാനര്‍ എഴുതിയിരുന്നു. ഫോറന്‍സിക് പരിശോധനക്കായി ഈ ബാനറും അയച്ചിട്ടുണ്ട്. ബാനറില്‍ എഴുതാനുപയോഗിച്ച മഷി തന്നെയാണ് യുവാക്കളില്‍ ഒരാളുടെ വീട്ടില്‍നിന്നു…
Read Moreവെള്ളിത്തിരയിലെ സ്വര്‍ണ ‘രാജു’! രാജുവിന്റെ പങ്ക് ആദ്യം അറിയുന്നത് കസ്റ്റംസ്; മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് എന്‍ഐഎ
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രാജു എന്നയാളുടെ പങ്ക് ദുരൂഹം. കേസിലെ പ്രധാന പ്രതി കെ.ടി.റമീസ് കസ്റ്റംസിനു മുമ്പാകെ നല്കിയ മൊഴിയിലാണ് രാജു എന്ന പേര് ആദ്യം കേള്‍ക്കുന്നത്. സ്വര്‍ണം കടത്തിയതു രാജുവിനു വേണ്ടിയാണെന്നായിരുന്നു മൊഴി. എന്നാല്‍, രാജു എന്നതു പ്രതികള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച പേരാണെന്ന നിഗമനത്തിലായിരുന്നു കസ്റ്റംസ്. അതേസമയം, കേസില്‍ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴും രാജു എന്ന പേര് റമീസ് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രാജുവെന്ന വ്യക്തിയുടെ പങ്കിനെക്കു റിച്ച് എന്‍ഐഎ കണ്ടെത്തിയത്. രതീഷ് എന്ന രാജു ദുബായില്‍ നിന്നെത്തിച്ച റബിന്‍സിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെ രാജുവിനെ കുറിച്ചുള്ള വിവരങ്ങള്‍ കുടുതല്‍ അറിഞ്ഞു. രാജു എന്ന പേരില്‍ അറിയപ്പെടുന്നത് ഹൈദരാബാദ് സ്വദേശിയായ രതീഷ് ആണെന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. മാവോയിസ്റ്റ് സംഘടനകളുമായി രതീഷിന് അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.…
Read Moreന്യൂസിലൻഡിൽ മന്ത്രിയായി മലയാളി വനിത; എറണാകുളംസ്വദേശിയാണ്…
വെല്ലിംഗടണ്‍: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രിയുടെ ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്. രണ്ടാം വട്ടമാണ് പ്രിയങ്ക എംപിയാവുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു അവർ. ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റന്റ് സ്പീക്കർ പദവിയും വഹിച്ചിരുന്നു. എറണാകുളംസ്വദേശിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശി റിച്ചാർഡ്സണ് ആണ് ഭര്‍ത്താവ് വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാന്‍ ന്യൂസീലൻഡിലെത്തിയ പ്രിയങ്ക പിന്നീട് സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. ന്യൂസിലാൻഡ് എംപിയായി മറ്റൊരു ഇന്ത്യക്കാരനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹാമിൽട്ടൺ വെസ്റ്റിൽ നിന്നാണ് ഹിമാചൽപ്രദേശ് സ്വദേശിയായ 33 കാരൻ ഗൗരവ് ശർമ്മ ലേബർ പാർട്ടി എം.പിയായി പാർലമെന്റിലെത്തിയിരിക്കുന്നത്.
Read Moreചോദ്യം ചെയ്തത് 75 പേരെ! കുമരകത്തെ പാർട്ടി; അന്വേഷണം എങ്ങുമെത്തിയില്ല
കായിക, ടെലിവിഷന്‍, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ 75 പേരെ ഇതിനകം ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യം ചെയ്തു. ഇതില്‍ ബംഗളൂരു മയക്കുമരുന്നു കേസില്‍ എന്‍സിബി അറസ്റ്റു ചെയ്ത മലയാളികളായ മുഹമ്മദ്അനൂപ് , റജീഷ് രവീന്ദ്രന്, സിസിബി അറസ്റ്റു ചെയ്ത നിയാസ് മുഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു. ഇവരെക്കൂടാതെ നിയാസ് മുഹമ്മദ്, തിരുവനന്തപുരം സ്വദേശികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ ഇപ്പോള്‍ കര്‍ണാടകയില്‍ റിമാന്‍ഡിലാണ്. ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകള്‍ വഴി എത്തിയെന്നാണ് അനൂപ് ഇഡിക്കു നല്കിയ മൊഴി. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് പലരും പണം നല്‍കിയതെന്നും മൊഴിയിലുണ്ട്. നേരത്തെ എന്‍സിബിക്കു നല്കിയ മൊഴിയില്‍ അനൂപ് ഇക്കാര്യം മറച്ചുവച്ചിരുന്നു. ഈ മൊഴിയെ കുറിച്ചാണ് എന്‍സിബി പ്രധാനമായും അന്വേഷിക്കുന്നത്. കുമരകത്തെ പാർട്ടി; അന്വേഷണം എങ്ങുമെത്തിയില്ല ബിനീഷ് കൊടിയേരിയുടെ നേതൃത്വത്തിൽ കുമരകം കേന്ദ്രീകരിച്ച് നിശാപാർട്ടികൾ നടന്നെന്ന് തെളിവുകൾ സഹിതം…
Read Moreപരസ്യമായി മദ്യപിച്ചതിനെ ചോദ്യം ചെയ്തു ! രാത്രിയില്‍ വീട് അടിച്ചു തകര്‍ത്ത് മദ്യപസംഘം; ആക്രമികള്‍ പിന്മാറിയത് പോലീസെത്തിയപ്പോള്‍ മാത്രം…
പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ രാത്രിയില്‍ വീട് തല്ലിത്തകര്‍ത്ത് മദ്യപ സംഘം. കോഴിക്കോട് എരഞ്ഞിക്കല്‍ അമ്പലപ്പടി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സജിത്തിന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെയായിരുന്നു സംഭവം. നാല് മാസത്തോളമായി വീടിന് സമീപത്ത് വെച്ച് മത്സ്യ വില്‍പ്പന നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു. മത്സ്യ വില്‍പ്പനയ്ക്ക് ശേഷം ഇവിടെ വച്ച് മദ്യപിക്കാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സജിത്ത് വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ഇത് ശ്രദ്ധയില്‍ പെടുകയും സംസാരമുണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ രാത്രി സജിത്ത് വീട്ടില്‍ നിന്ന് പുറത്ത് പോയ സമയത്ത് വീട്ടിലെത്തി അക്രമം നടത്തിയത്. അക്രമം നടക്കുമ്പോള്‍ സജിത്തിന്റെ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കറന്റ് ഇല്ലാതിരുന്ന സമയത്താണ് സംഘം വീട്ടിലെത്തിയത്. തുടര്‍ന്ന് വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന ശേഷം വാതില്‍…
Read Moreകോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട; ബിനീഷിന്റെ പേരിലുള്ള കേസ് വ്യക്തിപരമായി നേരിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി
ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം. കോടിയേരിയുടെ മകൻ ബിനീഷിന്റെ പേരിലുള്ള കേസ് വ്യക്തിപരമായി നേരിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. മയക്കുമരുന്നു കേസിൽ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്. കേസിന്റെ പേരിൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നത് എതിരാളികളെ സഹായിക്കും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോടിയേരിക്കെതിരായ പ്രചാരവേല ചെറുക്കുമെന്നും സിപിഎം വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.
Read Moreനാല് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തേണ്ട വാഹനമാണ്! 22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ല; വ്യാപാരിയുടെ സംശയം ഇങ്ങനെ…
കൊച്ചി: വിപണിയില്‍ സവാളയുടെ വില കുതിക്കുന്നതിനിടെ 22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ലെന്ന പരാതിയുമായി വ്യാപാരി. എറണാകുളം മാര്‍ക്കറ്റിലെ എഎച്ച്എസ് വെജിറ്റബിള്‍സ് ഉടമ അലി മുഹമ്മദ് സിയാദാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. 22 ലക്ഷത്തോളം രൂപ വിലവരുന്ന ലോഡ് മറിച്ച് വില്പന നടത്തി ഫോണെടുക്കാതെ ഡ്രൈവര്‍ മുങ്ങിയതാണെന്നാണ് സംശയമെന്നും ഇതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അലി മുഹമ്മദ് സിയാദ് പറഞ്ഞു. 25ന് അഹമ്മദ് നഗര്‍ ജില്ലയിലെ മഹാരാഷ്ട്ര കൃഷി ഉത്പ്പന്ന സമിതിയുടെ മൊത്ത വിതരണ ചന്തയില്‍ നിന്നു കയറ്റിവിട്ട 25 ടണ്‍ സവാള അടങ്ങുന്ന ലോറിയാണ് ആറു ദിവസം പിന്നിട്ടിട്ടും കൊച്ചിയിലെത്താത്തത്. കുറഞ്ഞത് നാല് ദിവസത്തിനുള്ളില്‍ ലോഡുമായി വാഹനം കൊച്ചിയിലെത്തേണ്ടതാണ്. എന്നാല്‍ അത് കഴിഞ്ഞിട്ടും എത്താതായതോടെയാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. കെഎല്‍. 02.എ.എസ്.6300 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ലോറിയുടെ…
Read More