ഹ​ത്രാ​സ് പീ​ഡ​നം; പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും; മുഖം രക്ഷിക്കാൻ പോലീസുകാർക്ക് സസ്പെൻഷൻ നൽകി യുപി സർക്കാർ

  ല​ക്നോ: യു​പി​യി​ലെ ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് യു​പി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തെ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം നു​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ക​ന​ത്ത പോ​ലീ​സ് വ​ല​യ​ത്തി​ലാ​ണ്. അ​ഭി​ഭാ​ഷ​ക​രോ​ടൊ മാ​ധ്യ​മ​ങ്ങ​ളോ​ടോ സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധം ഇ​വ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി യു​പി സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി. കേ​സി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. എ​സ്പി വി​ക്രാ​ന്ത് വീ​ര്‍, ഡി​എ​സ്പി റാം ​ഷ​ബ്ദ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദി​നേ​ഷ് കു​മാ​ര്‍ വ​ര്‍​മ, എ​സ്‌​ഐ ജ​യ് വീ​ര്‍ സിം​ഗ്, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ മ​ഹേ​ഷ് പാ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

Read More

രോഗിയെ പുഴുവരിച്ച സംഭവം; തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​പി ബ​ഹി​ഷ്ക​രിച്ച് ഡോക്ടർമാർ; കരിദിനം ആചരിക്കാൻ കോൺഗ്രസ് അനുകൂല സംഘടന

  തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ പു​ഴു​വ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​ന്ന് ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ചു. രാ​വി​ലെ എ​ട്ട് മു​ത​ല്‍ 10 വ​രെ​യായിരുന്നു സൂ​ച​ന പ​ണി​മു​ട​ക്ക്. ജീ​വ​ന​ക്കാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡ്യൂ​ട്ട് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന ന​ഴ്‌​സ​സ് യൂ​ണി​യ​ന്‍ ജി​ല്ല​യി​ല്‍ ക​രി​ദി​നം ആ​ച​രി​ക്കും. അ​തേ​സ​മ​യം, ഡോ​ക്ട​റുടെ​യും ഹെ​ഡ്‌​ന​ഴ്‌​സു​മാ​രു​ടെ​യും സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് സ​മ​രം പ്ര​ഖ്യാ​പി​ച്ച ന​ഴ്‌​സു​മാ​രു​മാ​യും ഡോ​ക്ട​ര്‍​മാ​രു​മാ​യും മ​ന്ത്രി ന​ട​ത്തി​യ ച​ര്‍​ച്ച അ​ല​സി​പി​രി​ഞ്ഞു.

Read More

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു കു​ടും​ബ​ത്തിലെ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; ര​ണ്ടു പെ​ൺ​മ​ക്ക​ളെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദെ​ദ് ജി​ല്ല​യി​ലെ സ​ഹ​സ്ര​കു​ന്ദ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മാ​താ​പി​താ​ക്ക​ളു​ടെ​യും ഇ​ള​യ മ​ക​ന്‍റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ര​ണ്ടു പെ​ൺ​മ​ക്ക​ളെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 25നാ​ണ് സ​ഹ​സ്ര​കു​ന്ദ് വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​വ​ര്‍ പോ​യ​ത്. മ​രി​ച്ച ഇ​ള​യ മ​ക​ന് 11 വ​യ​സു​ണ്ട്. 13, 20 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 28, 29 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​തി​ന് ശേ​ഷം പി​താ​വി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തുടരുകയാണ് പോ​ലീ​സ്.

Read More

കൂ​ലി​വേ​ല ചെ​യ്ത് ഭ​ർ​ത്താ​വി​നൊ​പ്പം കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി​രു​ന്നു! സു​മി​മോ​ൾ ജീ​വി​ക്കും, ക​രു​ണ​യു​ള്ള​വ​ർ ക​നി​ഞ്ഞാ​ൽ…

നെ​ടു​ങ്ക​ണ്ടം: ന​ൻ​മ​യു​ള്ള​വ​രു​ടെ ക​രു​ണ വേ​ണം സു​മി​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്താ​ൻ. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് നെ​ടു​ങ്ക​ണ്ടം കൂ​ട്ടാ​ർ സ്വ​ദേ​ശി​യാ​യ മ​തി​യ​ത്ത് സു​മി​മോ​ൾ(31). വൃ​ക്ക ദാ​നം​ചെ​യ്യാ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​ണെ​ങ്കി​ലും ഭീ​മ​മാ​യ ചി​കി​ത്സാ​ചെ​ല​വ് എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന് അ​റി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം. കൂ​ലി​വേ​ല ചെ​യ്ത് ഭ​ർ​ത്താ​വി​നൊ​പ്പം കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി​രു​ന്നു സു​മി​മോ​ൾ. ഒ​രു​മാ​സം മു​ൻ​പ് ചി​ല ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രു​ടെ ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ സു​മി​മോ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നാ​കൂ എ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രി​ക്കു​ക​യാ​ണ്. ഡ​യാ​ലി​സി​സി​നും വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​മാ​യി എ​റ​ണാ​കു​ളം ലി​സി ഹോ​സ്പി​റ്റി​ലി​ലേ​ക്ക് ഇ​വ​രെ മാ​റ്റി. എ​ന്നാ​ൽ ചി​കി​ത്സ​യ്്ക്കാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്താ​ൻ ഇ​വ​ർ​ക്കാ​യി​ട്ടി​ല്ല. ഏ​ഴും എ​ട്ടും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ഭ​ർ​ത്താ​വ് അ​നൂ​പി​ന്‍റെ മാ​താ​പി​താ​ക്ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യും ഇ​വ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.

Read More

കോവിഡ്-19! അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലും പ​ത്തു​ വ​യ​സി​നു താ​ഴെ​യും രോ​ഗ​ബാ​ധ കൂ​ടു​ന്നു; പു​റ​ത്തെ ക​റ​ക്ക​ത്തി​നു ത​ട​യി​ടാ​ൻ അ​ധി​കൃ​ത​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​തു ജി​ല്ല​യി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ സ​ങ്ങ​ളി​ലെ​ല്ലാം അ​റു​പ​തി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​താ​യാ​ണു ക​ണ​ക്ക്. അ​റു​പ​തു വ​യ​സു ക​ഴി​ഞ്ഞ 69 പേ​ർ​ക്കാ​ണു ഇന്നലെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​റു​പ​തി​നു മു​ക​ളി​ലു​ള്ള ശ​രാ​ശ​രി 50-60 ആ​ളു​ക​ൾ​ക്ക് ഈ​യാ​ഴ്ച ദി​വ​സേ​ന രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​റു​പ​തു​വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ പ​ര​മാ​വ​ധി വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​തെ വീ​ടിന​ക​ത്തുത​ന്നെ ക​ഴി​യ​ണ​മെ​ന്ന നി​ർദേശം ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ക്കം മു​ത​ൽ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​തു പ​ല​രും പാ​ലി​ക്കാ​ത്ത​താ​ണു സ്ഥി​തി​വി​ശേ​ഷം ഇ​ത്ര​യും ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ല​ട​ക്കം ജി​ല്ല​യി​ലെ​ന്പാ​ടും അ​റു​പ​തു​വ​യ​സു ക​ഴി​ഞ്ഞ​വ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തു നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പ്രാ​യ​മാ​യ​വ​രു​ടെ പു​റ​ത്തെ ക​റ​ക്ക​ത്തി​നു നി​യ​ന്ത്ര​ണം വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​നി ഉ​പ​ദേ​ശം കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന​തി​നാ​ൽ ഫൈ​ൻ ഈ​ടാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ദ്ദേ​ശി​ക്കു​ന്നു. പ്രാ​യ​മാ​യവ​രെ…

Read More

ഹ​ത്രാ​സി​ലെ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ല; ശ​രീ​ര​ത്തി​ല്‍ നി​ന്നും ബീ​ജ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പോലീസ്; മ​ര​ണ​കാ​ര​ണം ക​ഴു​ത്തി​നേ​റ്റ പ​രി​ക്ക്

ല​ക്നോ: ഹ​ത്രാ​സി​ലെ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നും ബീ​ജ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ജാ​തി സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു​പി എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു കാ​ൽ​ന​ട​യാ​യി പോ​കാ​ൻ ശ്ര​മി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി. നേ​ര​ത്തെ ഇ​രു​വ​രെ​യും ഡ​ല്‍​ഹി-​യു​പി അ​തി​ര്‍​ത്തി​യി​ലെ യ​മു​ന​എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​ൽ ന​ട​യാ​യി സ​ഞ്ച​രി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ രാ​ഹു​ലും പ്രി​യ​ങ്ക​യും തീ​രു​മാ​നി​ച്ച​ത്. നൂ​റ് ക​ണ​ക്കി​ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഇ​വ​രെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യി​ൽ നി​ന്നും ഏ​ക​ദേ​ശം 170 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്. രാ​ഹു​ലി​നെ​യും…

Read More

ഹ​ത്രാ​സ് പീ​ഡ​നം; പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും 150 കിലോമീറ്റർ അകലെ തടഞ്ഞ് പോ​ലീ​സ്

ലക്നോ: ഹ​ത്രാ​സി​ല്‍ ക്രൂ​രപീഡനത്തിന് ഇ​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യെ​യും യു​പി പോ​ലീ​സ് ത​ട​ഞ്ഞു. ഡ​ല്‍​ഹി-​യു​പി അ​തി​ര്‍​ത്തി​യി​ല്‍ യ​മു​ന​എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞ​ത്. കൂ​ടാ​തെ, കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ട​ത്തി​വി​ടാ​തെ പോ​ലീ​സ് വ​ഴി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. വീ​ടി​ന് ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള എ​ല്ലാ റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഇ​വി​ടേ​ക്ക് വി​ല ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​വി​ടേ​ക്ക് വി​ല​ക്കു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ലാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും എ​ഡി​എം അ​റി​യി​ച്ചു. അ​തേ​സ​മ​യം, തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​ണ് യോ​ഗി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു. ഹ​ത്രാ​സി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട…

Read More

രാ​മ​നു പി​ന്നാ​ലെ കൃ​ഷ്ണ ജ​ന്മ​ഭൂ​മി; മോ​സ്ക് പൊ​ളി​ക്ക​ണ​മെ​ന്ന ഹ​ർ​ജി കോ​ട​തി ത​ള്ളി

  ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ കൃ​ഷ്ണ ജ​ന്മ​ഭൂ​മി​യി​ലു​ള്ള മു​സ്‌​ലിം ആ​രാ​ധ​നാ​ല​യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി കോ​ട​തി ത​ള്ളി. അ​യോ​ധ്യ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ലെ വി​ധി വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണി​ത്. ക​ഴി​ഞ്ഞ ആ​ഴ്ച‍​യാ​ണ് മ​ഥു​ര​യി​ലെ കീ​ഴ്ക്കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്. കൃ​ഷ്ണ ജ​ന്മ​ഭൂ​മി​ക്ക് സ​മീ​പ​മു​ള്ള മോ​സ്ക് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക്ഷേ​ത്രം ത​ക​ർ​ക്ക​പ്പെ​ട്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സേ​ബ് ആ​ണ് ക്ഷേ​ത്രം ത​ക​ർ​ത്ത​തെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.എ​ന്നാ​ൽ ഹ​ർ​ജി കോ​ട​തി ത​ള്ളി. ഷാ​ഹി ഇ​ഡ്ഗ മോ​സ്ക് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ഉ​ൾ​പ്പെ​ടെ 13.37 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഹ​ർ​ജി​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി​യു​ടെ ഓ​രോ ഇ​ഞ്ചും ഹി​ന്ദു സ​മൂ​ഹ​ത്തി​നും ഭ​ക്ത​ർ​ക്ക് പ​വി​ത്ര​മാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

Read More

മൗ​നം വെ​ടി​ഞ്ഞ് സ്മൃ​തി; പെ​ൺ​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും നീ​തി ഉ​റ​പ്പു​വ​രു​ത്തും; ഹ​ത്രാ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റു​മെ​ന്ന് പ്ര​തി​ക​ര​ണം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പ്ര​തി​ക​ളെ ഉ​ട​ൻ തൂ​ക്കി​ലേ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്മൃതി പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും നീ​തി ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​നാ​യി ഫാ​സ്റ്റ് ട്രാ​ക്ക് വി​ചാ​ര​ണ കോ​ട​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​റ​പ്പു ന​ൽ​കി​യ​താ​യും സ്മൃ​തി അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണം ന​ട​ത്താ​ത്ത​തി​ൽ സ്മൃ​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​ര്‍​ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ന്ന സ​മ​യ​ത്ത് സ്മൃ​തി പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്:ഇ​ട​തു​മു​ന്ന​ണി കൗ​ണ്‍​സി​ല​ർ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

  കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​മു​ന്ന​ണി കൗ​ണ്‍​സി​ല​ർ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​സ്റ്റം​സി​ന്‍റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും. കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ക്കാ​തെ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി​യി​ൽ നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡി​നെ​ത്തി​യ​ത്. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ടു​വ​ള്ളി എം​എ​ൽ​എ പി​ടി​എ റ​ഹീം അ​ധ്യ​ക്ഷ​നാ​യ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു കാ​രാ​ട്ട് ഫൈ​സ​ൽ. ഈ ​പാ​ർ​ട്ടി ഇ​പ്പോ​ൾ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ചി​ട്ടു​ണ്ട്.

Read More