പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ഈ അമ്മ, ഗൗരിയമ്മ പല തലമുറകൾക്ക് സാക്ഷ്യം വഹിച്ച അമ്മ. പക്ഷേ ഈ വീടിന്റേയും മക്കളുടെയും ഐശ്വര്യമാണ്. കൊല്ലവർഷം 1088 ൽ ജനിച്ച ഗൗരിയമ്മയ്ക്ക് ഈ മകരമാസത്തിലെ അനിഴം നാളിൽ 108 വയസാകും. ഒരു പിറന്നാൾ ദിനത്തിൽ മക്കളും മരുമക്കളും എത്തിച്ചേരാൻ കഴിയുന്ന കൊച്ചുമക്കളുമൊത്തുള്ള പിറന്നാളാഘോഷമാണ് ഇപ്പോൾ മനസിൽ താലോലിക്കുന്നത്. വൃദ്ധരും അവശരുമായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ എത്തിക്കുകയും തെരുവിൽ നടയിരുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വന്ദ്യവയോധികയായ മാതാവിനെ ദൈവതുല്യം കാണുകയും പരിചരിക്കുകയും ചെയ്യുന്ന മക്കളും മരുമക്കളും ഈ സമൂഹത്തിന് മാതൃകയാവുകയാണ്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഇടനാട് ഗൗരി സദന (പുളി വിള) ത്തിൽ ഗൗരിയമ്മയുടെ സംരക്ഷണവും പരിചരണവും സമൂഹത്തിന് മാതൃകയാണ്. പുരാതനമായ ഇടനാട് പാതിരപ്പള്ളിൽ കുടുംബാംഗമായ ഗൗരിയമ്മയെ 13-ാം വയസിലാണ് ഇടനാട് വേളൂർ കുടുംബാംഗവും നാട്ടിലെ പ്രമാണിയുമായ കൊല്ലാക്കൽ പരമേശ്വരൻ പിള്ള കുഞ്ഞു പിള്ള…
Read MoreCategory: Loud Speaker
28 വർഷം നീണ്ട നിയമയുദ്ധം! ബാബറി മസ്ജിദ് നാൾവഴി
ന്യൂഡൽഹി: പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് 49 എഫ്ഐആറുകളിലായി രണ്ട് കേസുകളാണ് നിലവിലുള്ളത്. ഒന്ന് മോസ്ക് തകർത്തതുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന കർസേവകർക്കെതിരേയുള്ള കേസും മസ്ജിദ് തകർക്കുന്നതിനു ഗൂഢാലോചന നടത്തിയതും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും അഡ്വാനി അടക്കമുള്ള 20 പേർക്കെതിരേയുള്ള കേസും. 1992 ഡിസംബർ ആറിനു അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നന്പർ 197/1992, 198/1992 എന്നീ കേസുകൾ ആദ്യം യുപി പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സതീഷ് പ്രധാൻ, സി.ആർ. ബൻസാൽ, ആർ.വി. വേദാന്തി, ജഗദിഷ് മുനി മഹാരാജ്, ബി.എൽ. ശർമ്മ, നൃത്യ ഗോപാൽ ദാസ്, ദാരാം ദാസ്, സതീഷ് പ്രധാൻ, ലല്ലു സിംഗ്, ചന്പത് റായി,…
Read Moreതെളിവില്ല; ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു
ലക്നോ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു. ലക്നോവിലെ സെഷൻസ് ജഡ്ജി സുരേന്ദ്ര കുമാർ യാദവാണു വിധി പറഞ്ഞത്. 2000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്. കേസിലെ 32 പ്രതികളിൽ 26 പേരും കോടതിയിൽ ഹാജരായി. വിനയ് കത്യാർ, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്. ആറു പ്രതികൾക്കു വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുക്കാം. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തിൽ കോടതിയിൽ ഹാജരായത്. കോടതിക്കു പുറത്ത് ബാരിക്കേഡ് സ്ഥാപിച്ചു മാധ്യമങ്ങളെ നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പള്ളി തകർത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് ജഡ്ജി വിധി പറയുക. വിധിക്കു മുന്നോടിയായി അയോധ്യയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ബാബറി മസ്ജിദ് തകർത്തത് കുറ്റമാണെന്ന് അയോധ്യ ഭൂമി തർക്ക കേസിലെ…
Read Moreഅവസാനം ഒരുനോക്ക് കാണാൻപോലും അനുവദിച്ചില്ല; യുപിയിൽ ക്രൂര പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടസംഭവം; മൃതദേഹം പോലീസ് ഇടപെട്ട് തിടുക്കത്തിൽ സംസ്കരിച്ചു
കാൺപൂർ: ഉത്തർപ്രദേശിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോലീസ് ഇടപെട്ട് തിടുക്കത്തിൽ സംസ്കരിച്ചെന്ന് ആരോപണം. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കാൻ പോലീസ് തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്നും മൃതദേഹം വീട്ടിൽവയ്ക്കാൻ പോലും പോലീസ് സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. അവസാനമായി അവളുടെ മൃതദേഹം വീട്ടിൽ കയറ്റണമെന്ന് പൊലീസിനോട് കെഞ്ചി പറഞ്ഞു. എന്നാൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലീസ് തയ്യാറല്ലായിരുന്നു,- പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. ഹത്രാസ് ജില്ലക്കാരിയായ പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുയായിരുന്നു. സെപ്റ്റംബര്‍ 14 നായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം പുല്ലുവെട്ടാന്‍ പോയപ്പോഴാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ അവളുടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താനും അക്രമികള്‍ ശ്രമിച്ചു. നാവ് മുറിച്ചുമാറ്റിയ നിലയിലാണ് പെണ്‍കുട്ടിയെ കാണ്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചത്. പീഡിപ്പിച്ചവർ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ചെറുത്തതിനിടെ പെൺകുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ്…
Read Moreകോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായി നീങ്ങാം; പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണം; സർവകക്ഷി യോഗം ചർച്ച ചെയ്ത മറ്റ് കാര്യങ്ങളിങ്ങനെ
തിരുവനന്തപുരം: കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ വിവാഹം, മരണാനന്തരചടങ്ങുകൾ, മറ്റ് സാമൂഹ്യ ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന സർവകക്ഷി യോഗം ചർച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായി നീങ്ങാൻ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളിൽ സ്ഥിതി സങ്കീർണമാവാനാണ് സാധ്യത. അണികളെ ജാഗ്രതപ്പെടുത്താൻ രാഷ്ട്രീയ നേതൃത്വം തയാറാകണം. സമരങ്ങൾക്ക് നിയന്ത്രണം വേണ്ടിവരും. ആൾക്കൂട്ടം ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കന്പോളങ്ങളിലും റീട്ടെയിൽ വ്യാപാരസ്ഥാപനങ്ങളിലും ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. കോവിഡിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി…
Read Moreപ്രതിദിനം പീഡിപ്പിക്കപ്പെടുന്നത് 87 സ്ത്രീകൾ; ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ല; നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019ല്‍ സ്ത്രീകള്‍ക്കെതിരെ ദിവസേന 87 പീഡന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 4,05,861 പീഡന കേസുകളാണ് 2019ൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2018ല്‍ നിന്നും 7.3 ശതമാനം കൂടുതലാണ് 2019ല്‍ രേഖപ്പെടുത്തിയത്. 2018ല്‍ 3,78,236 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 33,356 കേസുകളും പീഡന കേസായാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ ഇത് 32,559 ആയിരുന്നു. 2019ല്‍ കുട്ടികള്‍ക്കെതിരെയുള്ള 1.48 ലക്ഷം അതിക്രമ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Read Moreപഞ്ചവടിപ്പാലങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു..! പാലത്തിന്റെ വിള്ളൽ പരിശോധിക്കാനെത്തി; എംഎൽഎ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ബംഗളൂരു: പാലത്തിന്റെ വിള്ളല്‍ പരിശോധിക്കാനെത്തിയ എംഎല്‍എയും അനുയായികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. എംഎല്‍എ നിന്ന പാലത്തിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലുള്ള മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം. ജെഡിഎസ് എംഎല്‍എ രാജ വെങ്കടപ്പ നായ്ക്കും അനുയായികളുമാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പാലത്തില്‍ വിള്ളല്‍ വീണിരുന്നു. ഇത് പരിശോധിക്കാനെത്തിയതായിരുന്നു എംഎല്‍എ. എംഎല്‍എയും അനുയായികളും പാലത്തില്‍ കയറി നിന്നതോടെ ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന ഭാഗത്തു നിന്നും ഏതാനും അടി മാറിയാണ് എംഎല്‍എ നിന്നിരുന്നത്. അതിനാലാണ് അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപെട്ടത്. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
Read Moreസമരപരമ്പര! പ്രതിപക്ഷം തടിയൂരി; പെട്ടത് പോലീസ് ഏമാന്മാര്; കോവിഡിൽ പകച്ച് പോലീസ്
കോഴിക്കോട്: സര്‍ക്കാരിനെതിരായ പ്രത്യക്ഷസമരത്തില്‍ നിന്നു പിന്മാറി പ്രതിപക്ഷം തടിയൂരിയപ്പോള്‍ പെട്ടത് പോലീസ് ഏമാന്മാര്. സമരം ‘നല്കിയ’ കോവിഡില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ പോലീസ് സേന. കോഴിക്കോട് കണ്ട്രോള് റൂമില്‍ മാത്രം എട്ടോളം പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചതായാണ് വിവരം. കോഴിക്കോട് നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 11 പേര്ക്കുംകോവിഡ് സ്ഥരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ പോലീസുകാര്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സമരവും ഓണാഘോഷങ്ങളുമാണ് നിലവില്‍ സംസ്ഥാനത്ത് കോവിഡ് കുതിച്ചുകയറാന്‍ കാരണമായതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഈ വേളകളിലെല്ലാം തന്നെ പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. മാത്രമല്ല നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പരിശോധനയും തകൃതിയായി നടന്നു. മാസ്ക് ധരിക്കാത്തവരോട് നേരിട്ട് സംസാരിക്കേണ്ടഅവസ്ഥയും പോലീസിന് മേല്‍ വന്നുചേര്‍ന്നു. കോവിഡ് രോഗം ബാധിച്ചവരുടെ കോണ്ടാക്റ്റ് ട്രേസിംഗിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നു…
Read Moreലോക്ക്ഡൗൺ വരുമോ..? നിർണായക സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ കലക്ടര്‍മാരും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് ഇന്ന് സര്‍വകക്ഷിയോഗം നടക്കും. ലോക്ഡൗണിനോട് പുറമേ ആരു യോജിക്കുന്നില്ലെങ്കിലും ലോക്ഡൗൺ വേണമെന്ന ആവശ്യം യോഗത്തിൽ എല്ലാ കക്ഷികളും ഉന്നയിച്ചാൽ സിപിഎം പിന്തുണച്ചേക്കും. ലോക്ഡൗൺ ഒഴിവാക്കി പരസ്പര സന്പർക്കം കുറയ്ക്കുന്ന തരത്തിലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റിയാണ് സർക്കാർ ആലോചിക്കുന്നത്. മുഖ്യന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ഇന്ന് വൈകുന്നേരം 4.30 നാണ് സര്‍വകക്ഷിയോഗം. ജില്ലാ കളക്ടർമാരും ഡിജിപിയും യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. കോവിഡ് അതിരൂക്ഷമായുള്ള തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നു ഇന്നലെ ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വന്‍ വര്‍ധനയാണു റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാഗീക…
Read Moreഅധോലോകത്തെ അടിച്ചമർത്തി യുപി; ജെസിബി മറിച്ചിട്ടത് ഖാൻ മുബാറക്കിന്റെ ഒരു കോടിയുടെ വീട് ; ഒറ്റ ദിവസം 35 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
ലക്നൗ: കൊടും കുറ്റവാളികളുടെ 35 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി യുപി പോലീസ്. ഇന്നലെ ഒറ്റ ദിവസം കൊണ്ടാണ് വിവിധ കേസുകളിലെ പ്രതികളുടെ സ്വത്ത് പോലീസ് കണ്ടുകെട്ടിയത്. മുസാഫർ നഗറിലെ അധോലോക നേതാവ് ഇംലാഖിന്റെ മാത്രം 25 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വാരാണാസിയിലെ കള്ളക്കടത്ത് നേതാവ് ശിവങ്കരൻ എന്നയാളുടെ 4.88 കോടി രൂപയുടെ സ്വത്തും കണ്ടുകെട്ടി. 1 കോടി രൂപയുടെ വീട്…അധോലോക നേതാവ് ഖാൻ മുബാറക്കിന്റെ വീട് യുപി സർക്കാർ പൊളിച്ചു. അംബേദ്കർ നഗർ ജില്ലയിൽ മുബാറക് നിർമ്മിച്ച ഒരു കോടി രൂപയുടെ രണ്ട് നില വീടാണ് സർക്കാർ പൊളിച്ച് നീക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുബാറകിന്റെ 1.40 കോടി രൂപ വിലവരുന്ന 20 കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് പൊളിച്ചത്. അന്‍പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയാണ് മുബാറക്. ഗാംങ്സ്റ്റർ നിയമം…
Read More