കൊറോണയിൽ നിന്ന് ജീവൻ സേവ് ചെയ്യാൻ… ബാ​ങ്കു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ സേ​വിംഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ അ​വ​സാ​ന അ​ക്ക​മ​നു​സ​രി​ച്ച്ഇ​ട​പാ​ടു​കാ​ർ​ക്ക് സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ​മു​ത​ൽ ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സേ​വിംഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​കാ​ർ​ക്കാ​ണ് നി​യ​ന്ത്ര​ണം. വാ​യ്പ​യ്ക്കും മ​റ്റു ഇ​ട​പാ​ടു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു. സേ​വിംഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ അ​വ​സാ​ന അ​ക്ക​മ​നു​സ​രി​ച്ചാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ച​ത്. അ​ക്കൗ​ണ്ട് ന​മ്പ​ർ പൂ​ജ്യം ​മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ രാ​വി​ലെ 10നും 12​നും ഇ​ട​യ്ക്കു​ മാ​ത്ര​മേ ബാ​ങ്കു​ക​ളി​ൽ എ​ത്താ​വൂ. നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ടു​വ​രെ​യും എ​ട്ടി​ലും ഒ​മ്പ​തി​ലും അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട​ര​ മു​ത​ൽ മൂ​ന്ന​ര​ വ​രെ​യും ബാ​ങ്കു​ക​ളി​ൽ എ​ത്താം. സെ​പ്റ്റം​ബ​ർ അ​ഞ്ചു​ വ​രെ നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.

Read More

മുളന്തുരുത്തി പള്ളിയിൽ പുലർച്ചെ നാടകീയ നീക്കം; പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു; വിശ്വാസികളെ അറസ്റ്റുചെയ്തു നീക്കി; സ്ഥലത്ത് ഹർത്താൽ

മു​ള​ന്തു​രു​ത്തി: മു​ള​ന്തു​രു​ത്തി മാ​ര്‍​ത്തോ​മ​ന്‍ ക​ത്തീ​ഡ്ര​ലി​ന്‍റെ നി​യ​ന്ത്ര​ണം ജി​ല്ലാ ക​ളക്‌‌ടര്‍ ഏ​റ്റെ​ടു​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് നാ​ട​കീ​യ​മാ​യി പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കും പോ​ലും വി​വ​രം കി​ട്ടാ​തെ ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു നീ​ക്കം. ഇ​തി​നെ എ​തി​ര്‍​ത്തു​കൊ​ണ്ട് പ​ള്ളി​യി​ല്‍ നി​ല​കൊ​ണ്ടി​രു​ന്ന യാ​ക്കോ​ബാ​യ വി​ഭാ​ഗം വി​ശ്വാ​സി​ക​ളെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും പു​രോ​ഹി​ത​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ണ് പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്. പ​ള്ളി ഏ​റ്റെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ സ​ബ് ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ​ള്ളി​ഭ​ര​ണം ഏ​റ്റെ​ടു​ത്ത് ഇ​ന്നു റി​പ്പോ​ര്‍​ട്ട് കൈ​മാ​റാ​നാ​ണ് കോ​ട​തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു മു​ള​ന്തു​രു​ത്തി​യി​ൽ യാ​ക്കോ​ബാ​യ സ​ഭ ഹ​ർ​ത്താ​ൽ ന​ട​ത്തു​ക​യാ​ണ്. മു​ള​ന്തു​രു​ത്തി ക​ര​വ​ട്ടെ കു​രി​ശ്, പ​ള്ളി​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ള്ളി​യി​ലേ​ക്കു​ള്ള മ​റ്റ് പ്ര​ധാ​ന ഉ​ള്‍ റോ​ഡു​ക​ളും രാ​ത്രി വൈ​കി ബാ​രി​ക്കേ​ഡ് കെ​ട്ടി അ​ട​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി​ക​ള്‍. പ​ള്ളി​യു​ടെ മു​ന്‍​പി​ല്‍ വൈ​ദി​ക​രും…

Read More

മറക്കാൻ പാടുള്ളതല്ലായിരുന്നു; തൊ​ഴി​ലി​നെ കു​റി​ച്ച് മോ​ദി എ​ന്തേ പ​റ​ഞ്ഞി​ല്ല?; ചെ​ങ്കോ​ട്ട പ്ര​സം​ഗ​ത്തി​നെ​തി​രേ ശി​വ​സേ​ന

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു സൃ​ഷ്ടി​ച്ച ജോ​ലി​ക​ളെ കു​റി​ച്ചും സമ്പദ്‌വ്യ​വ​സ്ഥ പു​ന​രു​ദ്ധ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​കു​റി​ച്ചും സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ൽ പ​റ​യാ​ത്ത​തി​നെ​തി​രേ​യാ​ണു വി​മ​ർ​ശ​നം. ഇ​തു​വ​രെ 14 കോ​ടി ആ​ളു​ക​ൾ​ക്കാ​ണു രാ​ജ്യ​ത്തു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഭാ​വി​യി​ൽ ഈ ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്നു​ണ്ട്. പ​ക്ഷേ, പു​റ​ത്തി​റ​ങ്ങി​യി​ട്ട് അ​വ​ർ എ​ന്തു ചെ​യ്യാ​നാ​ണ്. ജോ​ലി, വ്യ​വ​സാ​യ​ങ്ങ​ൾ, തൊ​ഴി​ൽ മേ​ഖ​ല എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ഇ​തേ​ക്കു​റി​ച്ചു സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു- ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാം​ന​യി​ൽ എ​ഴു​തി​യ മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സൈ​ന്യ​വും വ്യോ​മ​സേ​ന​യു​മു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തെ ദാ​രിദ്രത്തോ​ടും തൊ​ഴി​ലി​ല്ലാ​യ്മ​യോ​ടും ആ​രാ​ണു പോ​രാ​ടു​ക​യെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ ചോ​ദി​ക്കു​ന്നു.

Read More

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ആദ്യഘട്ടം വിജയം! ആദ്യഘട്ടത്തില്‍ 55 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്; രണ്ടം ഘട്ട പരീക്ഷണം സെപ്റ്റംബറില്‍

ഹൈ​ദ​രാ​ബാ​ദ്: ഭാ​ര​ത് ബ​യോ​ടെ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡ് വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​മെ​ന്ന് റ​പ്പോ​ർ​ട്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​മാ​യ നാ​ഗ്പൂ​രി​ലാ​ണ്‍ ഒ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 55 പേ​രി​ലാ​ണ് വാ​ക്‌​സി​ന്‍ പ​രീ​ക്ഷി​ച്ച​ത്. ആ​ദ്യ​ത്തെ കു​ത്തി​വെ​പ്പി​ന് ശേ​ഷം ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് പ​നി സം​ബ​ന്ധ​മാ​യ ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ മ​രു​ന്ന് ന​ല്‍​കാ​തെ ത​ന്നെ ഏ​താ​നും മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം അ​വ​രു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. മ​നു​ഷ്യ​രി​ലെ ര​ണ്ടം ഘ​ട്ട പ​രീ​ക്ഷ​ണം സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കും. വാ​ക്‌​സി​ന്‍റെ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ഡ​ല്‍​ഹി എ​യിം​സ് ഒ​ഴി​കെ​യു​ള്ള 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഒ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നാ​യി 16 പേ​രെ മാ​ത്ര​മേ ഡ​ല്‍​ഹി എ​യിം​സ് ഇ​തു​വ​രെ റി​ക്രൂ​ട്ട് ചെ​യ്തി​ട്ടു​ള്ളൂ. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നാ​യി ഡ​ല്‍​ഹി എ​യിം​സ് 100 പേ​രെ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 375 പേ​രെ​യും…

Read More

വ്യാജരേഖ ചമച്ച് ലൈംഗിക പീഡന പരാതി, ആള്‍മാറാട്ടം! കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസ്; സ്വപ്നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും

തി​രു​വ​ന​ന്ത​പു​രം: എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി സ്വ​പ്ന സു​രേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. നി​ല​വി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സി​ബു​വി​നെ​തിരേ വ്യാ​ജ​രേ​ഖ ച​മ​ച്ച് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കു​ക​യും ആ​ൾ​മാ​റാ​ട്ടം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ​താ​യും കാ​ട്ടി ക്രൈം​ബ്രാ​ഞ്ച് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് ര​ണ്ടാം പ്ര​തി​യാ​ണ്. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജേ​ക്ക​ബ് ആ​ണ് ഒ​ന്നാം പ്ര​തി. ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച സ്വ​പ്ന സു​രേ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിച്ചാല്‍ മതി! മൃതദേഹങ്ങള്‍ ഇനി കോവിഡ് പരിശോധന ഇല്ലാതെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും

ഗാ​ന്ധി​ന​ഗ​ർ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പ് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു​വ​രെ കാ​ത്തു നി​ൽ​ക്കാ​തെ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​പ്ര​കാ​രം അ​താ​ത് മേ​ഖ​ല​ക​ളി​ലു​ള്ള പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ട്ടു​ന​ല്കും. തു​ട​ർ​ന്നു മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് സം​സ്ക​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. അ​തേ​സ​മ​യം ഈ ​നി​ർ​ദേ​ശം ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഓ​ഗ​സ്റ്റ് ആ​റി​ന് ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രു രോ​ഗി മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് മൂ​ന്നു ത​വ​ണ കോ​വി​ഡ് പ​രി​ശോ​ശ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്ക​ണം അ​തി​ൽ ഒ​രെ​ണ്ണം ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ലും, ഒ​രെ​ണ്ണം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും അ​യ​ക്കു​ക. മ​റ്റൊ​രെ​ണ്ണം ആ​ശു​പ​ത്രി​യി​ൽ…

Read More

കോ​വി​ഡ് ബാ​ധി​ത​രു​ടെ ഫോ​ൺ​കോ​ൾ ശേ​ഖ​ര​ണം: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ(​സി​ഡി​ആ​ർ) പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത് ന​ൽ​കി. കോ​വി​ഡ് ബാ​ധി​ത​രു​ടെ അ​റി​വി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് സി​ഡി​ആ​ർ ശേ​ഖ​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വ്യ​ക്തി​ക​ളു​ടെ അ​നു​വാ​ദം കൂ​ടാ​തെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഭ​ര​ണ​കൂ​ടം ശേ​ഖ​രി​ക്കു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. ഒ​രു വ്യ​ക്തി സം​സാ​രി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൊ​ണ്ട് എ​ങ്ങി​നെ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ വ്യ​ക്തി​ക​ളു​ടെ ലി​സ്റ്റ് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും എ​ന്ന ചോ​ദ്യ​വും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​ക്ത​മാ​ണ്. ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന മ​റ്റൊ​രു നി​യ​മം ഇ​ന്ത്യ​ൻ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ (സി​ആ​ർ​പി​സി) ആ​ണ്. പ​ക്ഷെ ഇ​ത് കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വ്യ​ക്തി​ക്കെ​തി​രെ മാ​ത്ര​മേ ബാ​ധ​ക​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. കോ​വി​ഡ് രോ​ഗം ഒ​രു കു​റ്റ​മ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന് ഈ ​നി​യ​മ​വും ഉ​പ​യോ​ഗി​ക്കാ​ൻ…

Read More

മത്തായിയുടെ മരണം: വ​ന​പാ​ല​ക​രെ പ്ര​തി​ക​ളാ​ക്കാ​ന്‍ ഒ​ടു​വി​ല്‍ ‘രാഷ്‌ട്രീയ’ അ​നു​മ​തി; നരഹത്യയ്ക്കു കേസെടുത്തേക്കും

പ​ത്ത​നം​തി​ട്ട: യു​വ​ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി ചി​റ്റാ​റി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം 157 പ്ര​കാ​രം വ​ന​പാ​ല​ക​രെ പ്ര​തി ചേ​ര്‍​ക്കാ​ന്‍ അ​നു​മ​തി തേ​ടി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ഇ​ന്നു കോ​ട​തി​യി​ലെ​ത്തി​യേ​ക്കും. നി​ല​വി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു മാ​ത്ര​മാ​യു​ള്ള കേ​സി​ല്‍ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്ക് ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സ് ന​ട​പ​ടി. നി​ല​വി​ല്‍ കേ​സ​ന്വേ​ഷി​ക്കു​ന്ന ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് റാ​ന്നി ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ഒ​രു കേ​സി​ല്‍ ല​ഭ്യ​മാ​കു​ന്ന പു​തി​യ തെ​ളി​വു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു പി​ന്നീ​ടു ത​ട​സ​ങ്ങ​ളു​ണ്ടാ​കി​ല്ല. കേ​സി​ല്‍ നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശിച്ചു.സം​സ്ഥാ​ന മു​ഖ്യ​വ​ന​പാ​ല​ക​ന്‍, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്. തട്ടിക്കൊണ്ടുപോകലും നരഹത്യയും ഐ​പി​സി…

Read More

പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ (84) ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഡ​ൽ​ഹി​യി​ലെ സൈ​നി​ക റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം. പ്ര​ണാ​ബി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും വെ​ന്‍റി​ലേ​റ്റ​റി​ൽ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും സൈ​നി​ക ആ​ശു​പ​ത്രി വ്യാ​ഴാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ വ്യ​ക്ത​മാ​ക്കി. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ തു​ട​രു​ന്ന പ്ര​ണാ​ബി​ന്‍റെ ര​ക്ത​ചം​ക്ര​മ​ണം അ​ട​ക്ക​മു​ള്ള​വ​യി​ൽ സ്ഥി​ര​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. പ്ര​ണാ​ബി​ന്‍റെ ധ​മ​നി​ക​ളി​ലെ​യും ഹൃ​ദ​യ​ത്തി​ലെ​യും ര​ക്ത​യോ​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ (ഹീ​മോ​ഡൈ​നാ​മി​ക്ക​ലി) യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ സ്ഥി​ര​ത​യു​ണ്ടെ​ന്നു സൈ​നി​ക ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​സ്തി​ഷ്ക​ത്തി​ൽ ര​ക്തം ക​ട്ട പി​ടി​ച്ച​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണാ​ബ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡി​നേ​ക്കാ​ളേ​റെ ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യു​മാ​ണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​ത്.

Read More

മതവിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്; ബംഗളൂരു കത്തുന്നു ;എം​എ​ൽ​എ​യു​ടെ വീ​ടും പോ​ലീ​സ് സ്റ്റേ​ഷ​നും ക​ത്തി​ച്ചു ; 10 പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി​യു​ടെ ബ​ന്ധു മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷം ക​ലാ​പ​മാ​യി മാ​റി. ബംഗളൂരുവിൽ ജ​ന​ക്കൂ​ട്ടം എം​എ​ൽ​എ​യു​ടെ വീ​ടും പോ​ലീ​സ് സ്റ്റേ​ഷ​നും ആ​ക്ര​മി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ബു​ധ​നാ​ഴ്ച രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ​യ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ലി​കേ​ശി ന​ഗ​ർ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ് മൂ​ർ​ത്തി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാ​ർ​ട്ടൂ​ണി​ന്‍റെ പേ​രി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​എ​യാ​ണ് പോ​സ്റ്റി​ട്ട​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ എം​എ​ൽ​എ​യു​ടെ കാ​വ​ൽ​ബൈ​ര​സ​ന്ദ്ര​യി​ലെ വീ​ടി​നു നേ​ർ​ക്ക് ക​ല്ലേ​റു ന​ട​ത്തി​യ അ​ക്ര​മി​ക​ൾ തു​ട​ര്‍​ന്ന് ഡി​ജെ ഹ​ള്ളി, കെ​ജി ഹ​ള്ളി പോ​ലീ​സി​നു നേ​രെ തി​രി​ഞ്ഞു. കാ​വ​ൽ​ബൈ​ര​സ​ന്ദ്ര, ഭാ​ര​തി​ന​ഗ​ർ, താ​ന​റി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 15ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​വ​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 200…

Read More