വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തുടരാൻ ട്രംപ് അയോഗ്യനാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന് വോട്ടു ചെയ്യേണ്ടത് ആവശ്യമാണെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റിന്റെ ജോലിയിൽ ഏർപ്പെടാൻ ട്രംപിന് താൽപര്യമില്ല. സ്വന്തം കാര്യവും സുഹൃത്തുക്കളെ സഹായിക്കുന്നതിനുമല്ലാതെ മറ്റൊന്നും ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പ്രസിഡന്റ് സ്ഥാനത്തിരുന്ന് റിയാലിറ്റി ഷോ കളിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഡെമോക്രാറ്റിക് കൺവെൻഷന്റെ മൂന്നാം രാത്രിയിൽ ഒബാമ വിമർശിച്ചു.
Read MoreCategory: Loud Speaker
ഇനി പാമ്പിനെ പിടിക്കാന്‍ ചെന്നാല്‍ പാമ്പ് ചോദിക്കും, സര്‍ട്ടിഫിക്കറ്റുണ്ടോ ? ഇനി പാമ്പിനെ കണ്ടാല്‍ വടിയെടുക്കാതെ ആപ്പെടുക്കണം
അതിരപ്പിള്ളി: ഇനി പറന്പിലും വീട്ടിലുമൊക്കെ കാണുന്ന പാന്പിനെ പിടിക്കാൻ ചെന്നാൽ പാന്പ് തിരിച്ചു ചോദിക്കും…അല്ല എന്നെ പിടിക്കാൻ സർട്ടിഫിക്കറ്റുണ്ടോ എന്ന്…. എന്തിനും ഏതിനും സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയ കേരളത്തിൽ ഇനി പാന്പിനെ പിടിക്കാനും വേണം സർട്ടിഫിക്കറ്റ്. പാന്പുകളെ പിടിക്കാനുള്ള ശാസ്ത്രീയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് മിടുക്കനായതിന്റെ സർട്ടിഫിക്കറ്റ്. അതില്ലാതെ പാന്പിനെ പിടിക്കാൻ പോയാൽ പണികിട്ടുക പാന്പിൽ നിന്നല്ല, വനംവകുപ്പിൽ നിന്നാണ്.പാന്പുകളെ പിടിക്കാനുള്ള ശാസ്ത്രീയ പരിശീലന പരിപാടി സംസ്ഥാന വനം വകുപ്പ് അതിരപ്പിള്ളിയിൽ തുടങ്ങി. വാഴച്ചാലിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എസ്.സുരേന്ദ്രകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പരിശീലന പരിപാടി വനം വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്നത്. ഇനി പാന്പിനെ പിടിക്കണമെങ്കിൽ വനം വകുപ്പിന്റെ ശാസ്ത്രീയ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് വനംവകുപ്പ് സർട്ടിഫിക്കറ്റ് നല്‍കും. പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പാന്പിനെ പിടിച്ചാൽ…
Read Moreപരാതിയുണ്ടാവരുത്, പൂര്‍ണ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറണം! സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…
കോട്ടയം: സ്വകാര്യ ലാബുകളിലെ കോവിഡ് ടെസ്റ്റ് സംബന്ധിച്ച് ജില്ലാ കളക്ടർ മാർഗനിർദേശം പുറപ്പെടുവിച്ചു. സ്വകാര്യ ലാബുകളിൽ നടത്തുന്ന ടെസ്റ്റിന്റെ പൂർണവിവരങ്ങൾ ഇനി മുതൽ അതാതുദിവസം ജില്ലാ ആരോഗ്യവിഭാഗത്തിനു നൽകണം. സ്വകാര്യ ലാബുകളിൽ കോവിഡ് ടെസ്റ്റിനു അനുമതി നൽകുന്നത് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ച് ആണ് (ഐസിഎംആർ). ഐസിഎംആർ നൽകുന്ന അനുമതിയോടെ പ്രവർത്തിക്കുന്ന ലാബുകളിൽ നടത്തുന്ന കോവിഡ് പരിശോധനയുടെ പൂർണവിവരങ്ങൾ ജില്ലാ ആരോഗ്യവിഭാഗം പരിശോധിക്കും. നിലവിൽ കോവിഡ് ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമേ ആരോഗ്യവിഭാഗത്തെ അറിയിക്കുന്നുള്ളൂ. പരിശോധന നടത്തുന്നവരുടെ എണ്ണം, നെഗറ്റീവ്, പോസിറ്റീവ് എന്നിങ്ങനെ വ്യക്തമായ കണക്കുകൾ നൽകണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കോവിഡ് ടെസ്റ്റിന് അനുമതിയുള്ള എല്ലാ ലാബുകൾക്കും ഉത്തരവ് നൽകും. കളക്്ടറുടെ കോവിഡ് ടെസ്റ്റ് മാർഗനിർദേശം ആരോഗ്യവകുപ്പ് ഇന്നു ലാബുകൾക്ക് കൈമാറും. ലാബുകളുടെ നിലവാരമില്ലായ്മയാണ് കോവിഡ് ഫലം തെറ്റുന്നതിനിടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ലാബുകളുടെ നിലവാരം ഉയർത്തേണ്ടതാണെന്നും ആരോഗ്യവകുപ്പ്…
Read Moreപറന്നത് ചുമ്മാതല്ല! കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ യൂറോപ്പിലേക്ക് പോയതില്‍ ദുരൂഹത; തനിക്ക് യാതൊരു പങ്കുമില്ലെന്ന് സ്വപ്ന
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപിനുമൊപ്പം യുഎഇയിലേക്കു പോയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അവിടെ തങ്ങാതെ യൂറോപ്പിലേക്കു പോയതില്‍ ദുരൂഹത. പറന്നത് ചുമ്മാത ല്ല എന്നാണ് നിഗമനം. നിരവധി തവണ സ്വപ്നയും സന്ദീപും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗള്‍ഫിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അവിടെ വച്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്നു കൊണ്ടുപോയ പാഴ്സല്‍ സ്വപ്നയെയും സരിത്തിനെയും ഏല്‍പ്പിച്ചെന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്. അതില്‍ വന്‍തോതില്‍ വിദേശ കറന്‍സിയായിരുന്നുവെന്നാണ് ആരോപണം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു പരിശോധനയില്ലാതെ വിമാനയാത്ര ചെയ്യാവുന്നതിനാലാണ് പാഴ്സലുകള്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, യുഎഇയിലെത്തിയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പാഴ്സല്‍ കൈമാറിയ ശേഷം അവിടെ തങ്ങാതെ യുറോപ്പിലേക്ക് യാത്ര തുടര്‍ന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. സ്വർണക്കടത്തു മാഫിയകൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന ആരോപണം ശക്തമായി നിൽക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read Moreപ്രോട്ടോക്കോള്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍! മന്ത്രി ജലീല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്; മതഗ്രന്ഥം പാഴ്സലിലെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം
കൊച്ചി:അനുമതിയില്ലാതെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ അടങ്ങിയ പാഴ്സലുകളെത്തിച്ച സംഭവത്തിൽ മന്ത്രി കെ.ടി. ജലീലിനു മുന്നിൽ പുതിയ കുരുക്കുകൾ. മന്ത്രിയെ ചോദ്യം ചെയ്യാനായി എൻ െഎഎ വിളിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ജലീലിനെ ചോദ്യം ചെയ്യാതെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.എൻ െഎ എ ഇതുവരെ ഒരു കേസിലും മന്ത്രിപദവിയിൽ ഇരിക്കുന്നയാളെ ചോദ്യം ചെയ്തിട്ടില്ല. അനുമതിയില്ലാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജിന് അനുമതി നല്‍കിയിട്ടില്ലെന്ന സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മറുപടിയും മന്ത്രി ജലീലിനു തിരിച്ചടിയാകുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണസംഘത്തിനു സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ നല്കിയ മറുപടിയിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജിന് അനുമതി നല്‍കിയിട്ടില്ലെന്നും യുഎഇ കോണ്‍സുലേറ്റ് അനുമതി തേടിയിട്ടില്ലെന്നും മറുപടി നല്‍കിയിരിക്കുന്നത്. കേസ് അന്വേഷണം നടത്തുന്ന എന്‍ഐഎയ്ക്കും ഇതു സംബന്ധിച്ച കത്ത് കൈമാറിയിട്ടുണ്ട്. പാഴ്സൽ കുരുക്ക് മതപഠന ഗ്രന്ഥങ്ങള്‍ എത്തിയതു നയതന്ത്ര ബാഗേജ് വഴിയാണെന്നായിരുന്നു…
Read Moreതാക്കീത് മാത്രം ! സ്വകാര്യ ലാബിലെ കോവിഡ് ടെസ്റ്റില്‍ പിഴവെന്ന് ആരോപണം! രോഗമില്ലാത്തവര്‍ കോവിഡ് സെന്ററില്‍ കഴിയേണ്ടി വന്നു
കോട്ടയം: സ്വകാര്യ ലാബിലെ കോവിഡ് പരിശോധനാ ഫലത്തിനെതിരേ ആക്ഷേപം. ചില സ്വകാര്യ ലാബുകൾക്ക് നിശ്ചിത തുക ഈടാക്കി കോവിഡ് ടെസ്റ്റ് നടത്താൻ അനുമതി നൽകിയിരുന്നു. ഇതിൽ ഒരു ലാബിൽനിന്നു ലഭിക്കുന്ന കോവിഡ് പരിശോധനാ ഫലത്തിനെതിരേയാണ് പലരും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവിടെ പരിശോധിച്ചതിൽ രോഗമില്ലാത്ത ചിലർക്കു പോസിറ്റീവ് ഫലം കിട്ടിയെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ കോവിഡ് ടെസ്റ്റും സ്വകാര്യ ലാബുകളിലാണ് നടക്കുന്നത്. ആർടിപിസിആർ ടെസ്റ്റിന് 2,750 രൂപയും ആന്റിജൻ പരിശോധനയ്ക്ക് 600രൂപയുമാണ് സ്വകാര്യ ലാബുകളിൽ ഈടാക്കുന്നത്. കൂടുതൽ കൃത്യത ലഭിക്കുന്ന പിസിആർ പരിശോധന നടത്തിയവരാണ് ഫലത്തിൽ സംശയം ഉന്നയിച്ചു രംഗത്തുവന്നിരിക്കുന്നത്. വീണ്ടും പരിശോധന ഈ ലാബിൽ സർക്കാർ നിർദേശപ്രകാരമുള്ള പണം നല്കി കോവിഡ് ടെസ്റ്റ് നടത്തിയിട്ടു പോസിറ്റീവ് ആയ ചിലർ സംശയം തോന്നി വീണ്ടും മറ്റു കേന്ദ്രങ്ങളിൽ പരിശോധനയ്ക്കു വിധേയരായപ്പോഴാണ് നെഗറ്റീവ് ഫലം കിട്ടിയത്.…
Read Moreആരോഗ്യനിലയിൽ പുരോഗതി; ആളുകളെ തിരിച്ചറിയുന്നു;ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം സൂക്ഷ്മ നിരീക്ഷണത്തിൽ
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന് മകൻ എസ്.പി.ചരൻ പറഞ്ഞു. “അപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പൂർണ ആരോഗ്യവാനായി കുറച്ചുദിവസത്തിനകം തിരിച്ചെത്തും’- ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചരൻ പറഞ്ഞു. ചെന്നൈ അരുമ്പാക്കം നെൽസണ്‍മാണിക്കം റോഡിലുള്ള എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് എസ്പിബിയെന്നു ആശുപത്രി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ എസ്പിബിയുടെ ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്കു മാറ്റുകയുമായിരുന്നു.
Read Moreകോവിഡ് കണ്ടെത്താൻ ഉമിനീർ പരിശോധന; ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ
ഹൂസ്റ്റൺ: കോവിഡ്-19 കണ്ടെത്താനുള്ള ലളിതമായ ഉമിനീർ പരിശോധനയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. ഉമിനീർ ഉപയോഗിച്ചുള്ള നാലു പരിശോധനകൾക്കു നേരത്തേ യുഎസ് അംഗീകാരം നൽകിയിരുന്നു. എന്നാലിവ പ്രതീക്ഷിച്ചത്ര ഫലം നല്‍കിയില്ല. കോവിഡ് പരിശോധനയെക്കുറിച്ച് വ്യാപകമായി സംശയമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. യുഎസിലെ വിവിധ ലബോറട്ടറികളിൽ പരിശോധന ലഭ്യമാകുമെന്ന് ഗവേഷകർ പറഞ്ഞു. സമയവും ചെലവും കുറയ്ക്കുന്നതാണ് പുതിയ പരിശോധനയെന്ന് യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ അസോസിയേറ്റ് പ്രൊഫസറായ അന്നെ വൈലി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ ആളുകൾക്കിടയിൽ വേഗത്തിൽ രോഗബാധ കണ്ടെത്താൻ സഹായിക്കുന്ന ഈ പരിശോധന കൃത്യത വർധിപ്പിക്കുന്നതാണെന്നും മറ്റു പരിശോധനകളെ അപേക്ഷിച്ച് രാസവസ്തുക്കളുടെ ആവശ്യം കുറവാണെന്നും അഡ്മിനിസ്ട്രേഷൻ കമ്മിഷണർ സ്റ്റീഫൻ ഹാൻ പറഞ്ഞു.
Read Moreപാർട്ടിയില്ല, രാഷ്ട്രീയ നിലപാടുകളില്ല; ബിജെപി ബന്ധത്തിൽ പ്രതികരിച്ച് ഫേസ്ബുക്ക്
ന്യൂഡൽഹി: ബിജെപി നേതാക്കൾക്കുവേണ്ടി മാനദണ്ഡങ്ങൾ മാറ്റിയെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ചു ഫേസ്ബുക്ക്. രാഷ്ട്രീയ നിലപാടുകളും പാർട്ടി ബന്ധങ്ങളും നോക്കാതെയാണു വിദ്വേഷ പ്രചാരണങ്ങൾക്കെതിരേ കന്പനി നടപടി സ്വീകരിക്കുന്നതെന്നാണു ഫേസ്ബുക്കിന്റെ പ്രതികരണം. വിദ്വേഷ പ്രചാരണങ്ങളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്. ആരുടെയും രാഷ്ട്രീയ നിലപാടുകളോ പാർട്ടി ബന്ധങ്ങളോ പരിഗണിക്കാതെയാണ് ആഗോളതലത്തിൽ ഈ നയങ്ങൾ നടപ്പിലാക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നു ഫേസ്ബുക്കിനറിയാം. ന്യായവും കൃത്യതയും ഉറപ്പാക്കാൻ പരിശോധനകളും നടപടികളും തുടരുകയാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്നാണു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ബിജെപി നേതാവ് ടി. രാജാസിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടിയെ കുറിച്ചുള്ള അന്വേഷണത്തിലാണു ബിജെപിക്കു വേണ്ടി മാനദണ്ഡങ്ങൾ തിരുത്തുന്നതായി കണ്ടെത്തിയത്. മുസ്ലിംകൾ രാജ്യദ്രോഹികളാണെന്നും പള്ളികൾ തകർക്കണമെന്നും റോഹിങ്ക്യ മുസ്ലിംകളെ വെടിവച്ചു കൊല്ലണമെന്നുമായിരുന്നു തെലങ്കാനയിൽനിന്നുള്ള ബിജെപി നേതാവായ…
Read Moreകൊറോണയിൽ നിന്ന് ജീവൻ സേവ് ചെയ്യാൻ… ബാങ്കുകളിൽ ഇന്നുമുതൽ സേവിംഗ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ച്ഇടപാടുകാർക്ക് സമയക്രമം
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. സേവിംഗ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. അക്കൗണ്ട് നമ്പർ പൂജ്യം മുതൽ മൂന്നുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർ രാവിലെ 10നും 12നും ഇടയ്ക്കു മാത്രമേ ബാങ്കുകളിൽ എത്താവൂ. നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടര മുതൽ മൂന്നര വരെയും ബാങ്കുകളിൽ എത്താം. സെപ്റ്റംബർ അഞ്ചു വരെ നിയന്ത്രണം ബാധകമായിരിക്കും.
Read More