‘വാഷിംഗ്ടണ് ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ സഭ്യേതരമായ അഭിപ്രായ പ്രകടനങ്ങളുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ജോ ബൈഡനോട് വളരെ മോശമായി പെരുമാറിയിരുന്ന മോശക്കാരിയായ സ്ത്രീയാണ് കമലാ ഹാരിസെന്ന് പറഞ്ഞ ട്രംപ് അവരെ സ്ഥാനാർഥിയാക്കിയത് തന്നെ അതിശയിപ്പിച്ചുവെന്നും പറഞ്ഞു. ജോ ബൈഡനോട് കമലാ ഹാരിസ് വളരെയധികം അനാദരവ് കാണിച്ചു. പ്രചാരണ വേളയിൽ ബൈഡനും കമലയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ ആരും മറന്നിട്ടില്ല- ട്രംപ് പറഞ്ഞു. പ്രൈമറിയിൽ വളരെ മോശമായിരുന്നു കമല. അസത്യ കഥകൾ പ്രചരിപ്പിച്ച വ്യക്തിയാണ് അവർ. തീവ്ര ഇടതുപക്ഷക്കാരി കൂടിയാണ്. അവരൊരു മോശപ്പെട്ട സ്ത്രീയാണ്- ട്രംപ് തുറന്നടിച്ചു. മുൻപ്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉന്നമിട്ട് പ്രവർത്തനങ്ങൾ തുടങ്ങിയ കമല ഹാരിസ് ഒരു ഡിസംബർ മൂന്നിന് അപ്രതീക്ഷിതമായി പിൻവാങ്ങിയപ്പോഴും ട്രംപ് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. “മിസ് യു കമല.’ എന്നായിരുന്നു ട്രംപിന്റെ…
Read MoreCategory: Loud Speaker
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ പതിവ് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കില്ല: പ്രത്യേക ട്രെയിനുകൾ ഓടും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പതിവ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 12 വരെയായിരുന്നു സർവിസ് റദ്ദാക്കിയിരുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ പതിവ് സർവീസ് ഉണ്ടാകില്ലെന്നാണ് വിശദീകരണം. സബർബൻ ട്രെയിനുകളുടെ സർവിസും നിർത്തിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള 230 സ്പെഷ്യൽ ട്രെയിനുകളുടെ സർവിസ് തുടരുമെന്നും റെയിൽവേ അറിയിച്ചു.
Read More24 മണിക്കൂറിനിടെ 60,963 കേസുകൾ; രോഗികളുടെ എണ്ണത്തിൽ മുന്നിൽ മഹാരാഷ്ട്ര; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 60,963 കോവിഡ് രോഗികൾ. 834 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 23,29,639 ആയി. മരണ സംഖ്യ 46,091 ആയി ഉയർന്നു. 6,43,948 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 16,39,600 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. 11,088 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് ബാധിച്ചത്. 256 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 5,35,601 ആയി. തമിഴ്നാട്, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്.
Read Moreസഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം; ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകും
മുംബൈ: ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദമെന്ന് റിപ്പോർട്ട്. ചികിത്സയ്ക്കായി ബന്ധുക്കൾക്കൊപ്പം അദ്ദേഹം ഉടൻ അമേരിക്കയിലേക്കു പോകും. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ ശ്വാസതടസത്തെ തുടർന്ന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. തുടർന്ന് നടത്തിയ പരിശോധനയിലാണ് അർബുദം സ്ഥിരീകരിച്ചത്.
Read Moreസാഹചര്യം അത്ര നന്നല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറന്നേക്കില്ല; തുറന്നാൽ സാഹചര്യം അനുകൂലമാകില്ലെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറന്നേക്കില്ല. തിങ്കളാഴ്ച ചേർന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യോഗത്തിലാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നാൽ സാഹചര്യം അനുകൂലമാകില്ലെന്ന് യോഗം വിലയിരുത്തി. ഈ വിദ്യാഭ്യാസ വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്. മുതിർന്ന വിദ്യാർഥികൾക്കായി ഏതാനും ക്ലാസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആരംഭിക്കാനുള്ള സാധ്യതകൾ ആരായുകയാണെന്നും എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിനു സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിർദേശം നൽകുക മാത്രമേ ചെയ്യൂ. ഓരോ ജില്ലയിലെയും കോവിഡ് സാഹചര്യമനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കു തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,68,675 ആയി. മരണ സംഖ്യ 45,257 ആയി…
Read More24 മണിക്കൂറിനിടെ 53,601 കേസുകൾ; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില് കുറവ്. 24 മണിക്കൂറിനിടെ 53,601 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,68,675 ആയി. തിങ്കളാഴ്ച മാത്രം 871 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 45,257 ആയി ഉയർന്നു.15,83,489 പേർ രോഗമുക്തരായി. 6,39,929 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകൾ ആശങ്കയുണ്ടാക്കുന്നത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 9,181 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 5,24,513 ആയി. ഇവിടെ മരണ സംഖ്യ 18,050 ആയി ഉയർന്നു. തമിഴ്നാട്, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്.
Read Moreമുന്നേറ്റത്തിനിടെ രണ്ടാംവട്ടവും കാലിടറി സ്വർണം; പടിപടിയായുള്ള ഇറക്കത്തിലെ ഇന്നത്തെ വ്യാപാര വില അറിയാം
കൊച്ചി: സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 41,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസംകൊണ്ട് പവന് 800 രൂപയുടെയും ഗ്രാമിന് 100 രൂപയുടേയും കുറവാണ് ഉണ്ടായത്. സർവകാല റിക്കാർഡുകൾ ഭേദിച്ചശേഷമാണ് സ്വർണം താഴേക്ക് ഇറങ്ങുന്നത്.
Read Moreഅവർ സന്തുഷ്ടരാണ്;സച്ചിൻ പോയതുപോലെ വരും; ബിജെപിയുടെ മുഖത്തിനേറ്റ അടിയെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: സച്ചിൻ പൈലറ്റിന്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. വിമത എംഎൽഎമാർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതിൽ പൈലറ്റ് ക്യാമ്പ് സന്തുഷ്ടരാണെന്നും എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. സച്ചിൻ പൈലറ്റും മുഖ്യമന്ത്രിയും സന്തുഷ്ടരാണ്. ഇത് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ നേരിട്ടുള്ള അടിയാണ്. കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയും ചെയ്യുന്നവരാണ് അവർ. ഇത് യഥാർഥത്തിൽ ബിജെപിയുടെ തെറ്റായ ചെയ്തികൾക്കുള്ള സന്ദേശമാണ്- വേണുഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ പൈലറ്റ് തന്റെ ആവലാതികൾ വിശദമായി സംസാരിച്ചു. അവർ തുറന്ന ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം സച്ചിൻ പൈലറ്റ് ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാൻ എഐസിസി മൂന്നംഗ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചു- വേണുഗോപാൽ കൂട്ടിച്ചേർത്തു.…
Read Moreജനം ചെകുത്താനും കടലിനും ഇടയിൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളൊക്കെ മഴക്കെടുതികൾക്കിടയിൽ താളം തെറ്റുന്നു; രക്ഷാപ്രവർത്തനത്തിൽ ആളകലം അസാധ്യം
കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ കാലവർഷം ശക്തമായതോടെ ജനം ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിൽ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളൊക്കെ മഴക്കെടുതികൾക്കിടയിൽ താളം തെറ്റുമോയെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. വീട്ടിൽത്തന്നെ കഴിയുക, സാമൂഹിക സന്പർക്കം ഒഴിവാക്കുക, ആളകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാനും നടപ്പാക്കാനും കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് പെരുമഴയും പ്രളയവും എത്തിയത്. വീടുകളിലേക്കു വെള്ളമെത്തിത്തുടങ്ങിയതോടെ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥിതിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനം പലപ്പോഴും അസാധ്യമാകുന്ന സ്ഥിതിയാണ്. ടിപ്പറുകളിലും ടോറസ് ലോറിയിലും വള്ളത്തിലുമൊക്കെ ആളുകളെ ഒഴിപ്പിച്ചു മാറ്റുന്പോൾ ആളകലം പാലിക്കൽ അസാധ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കിട്ടുന്ന വണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ എങ്ങനെ ആളകലം പാലിക്കുമെന്നാണ് ജനത്തിന്റെ ചോദ്യം. ക്യാന്പിൽ ദുരിതാശ്വാസക്യാന്പുകളിലെ ജീവിതമാണ് മറ്റൊരു ആശങ്ക. ക്യാന്പുകളിൽ ആളകലം പാലിച്ചുകഴിയുക ദുഷ്കരമാണെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ക്യാന്പുകളിൽ കൂട്ടത്തോടെ കഴിയുന്ന സാഹചര്യം ഒഴിവാക്കാൻ…
Read Moreസാത്താൻകുളം കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ പോലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; ശരിയായ ചികിത്സ നൽകിയില്ലെന്ന ആരോപണവുമായി കുടുംബം
ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈ (56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്ച്ചയോടെ ആയിരുന്നു മരണം. കേസിൽ സിബി സിഐഡിയും സിബിഐയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 24നാണ് പോള്ദുരൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ശരിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഹൃദ്രോഗ-പ്രമേഹരോഗ ബാധിതനായിരുന്ന പോള്ദുരൈയുടെ നില ശനിയാഴ്ചയോടെയാണ് വഷളായത്.
Read More