തിരുവനന്തപുരം: പെയ്യാൻ ബാക്കിനിർത്തിയത് ഒരാഴ്ചകൊണ്ട് പെയ്തു തീർത്തു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് കാലവർഷം നികത്തിയത് 22 ശതമാനം മഴക്കുറവ്. നാട് പ്രളയഭീതിയിലാണ്ടപ്പോൾ കണക്കു തീർക്കുകയായിരുന്നു കാലവർഷം. ഓഗസ്റ്റ് ഒന്നിന് 22 ശതമാനം മഴക്കുറവിലായിരുന്ന കേരളത്തിൽ ഒരാഴ്ച കൊണ്ട് പെയ്തത് ശരാശരി 411.6 മില്ലീമീറ്റർ മഴ. ഇതോടെ കാലവർഷത്തിലെ മഴക്കുറവ് ഒരു ശതമാനമായി ചുരുങ്ങുകയും ചെയ്തു. കഴിഞ്ഞ ഒന്നിന് കേരളത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. 43 ശതമാനം മഴക്കുറവാണ് ഇവിടെ അന്ന് രേഖപ്പെടുത്തിയത്. എന്നാൽ കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കിയിലെ മഴക്കുറവ് 12 ശതമാനമായി കുറഞ്ഞു. 57 ശതമാനം മഴക്കുറവിലായിരുന്ന വയനാട് ജില്ലയിൽ ഇപ്പോൾ 26 ശതമാനമാണ് മഴക്കുറവ്. തൃശൂരിലെ മഴക്കുറവ് 37 ശതമാനത്തിൽ നിന്ന് 21 ശതമാനമായും പാലക്കാട് ജില്ലയിൽ 27 ശതമാനത്തിൽ നിന്നും ഒരു ശതമാനം അധികമഴയിലേക്കും മഴക്കണക്കുകൾ മുന്നേറി.…
Read MoreCategory: Loud Speaker
രണ്ടാം ജഗ്രാതാ നിർദേശം ഉടനില്ല; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിൽ; പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം
ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു 136 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ഇതോടെ രണ്ടാം മുന്നറിയിപ്പ് ഉടനെ നൽകേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചതായാണ് വിവരം. ജലനിരപ്പ് ഇനിയുമുയർന്നാൽ വണ്ടിപ്പെരിയാർ, വള്ളക്കടവ്, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി 2,000ലേറെപ്പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. തേനി കളക്ടറുമായി സംസാരിച്ച ശേഷം കൂടുതൽ നടപടികളേക്കുറിച്ച് ആലോചിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി.
Read Moreആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു; സ്കൂളുകൾക്ക് 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ല
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി. വിദ്യാർഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ അധികൃതർ അറിയിച്ചിരുന്നു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ന്ധജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്.
Read Moreമക്കളെക്കൊണ്ടു നഗ്നമേനിയില്‍ ചിത്രം വരപ്പിച്ച സംഭവം! രഹ്ന ഫാത്തിമ കീഴടങ്ങി
കൊച്ചി: മക്കളെക്കൊണ്ടു നഗ്നമേനിയില്‍ ചിത്രം വരപ്പിച്ചു ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമ കീഴടങ്ങി. ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നിയമനടപടികളോടു സഹകരിക്കുമെന്നു ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷമാണു കീഴടങ്ങാനെത്തിയത്. വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ രഹ്നയെ തൃശൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റി. ഇന്നു സ്രവപരിശോധന നടത്തും. ഫലം നെഗറ്റീവെങ്കില്‍ ജില്ലാ ജയിലിലേക്കു മാറ്റും. പോക്സോ, ഐടി ആക്ട്, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരമാണ് രഹ്നക്കെതിരേ കേസെടുത്തിരിക്കുന്നത്.
Read Moreപെട്ടിമുടി ദുരന്തം! മലയിടിച്ചിലിന്റെ പ്രഭവകേന്ദ്രം രണ്ടു കിലോമീറ്റർ മുകളിൽ; പിറന്നാൾ മധുരവും മാഞ്ഞു…
അടിമാലി: ലയങ്ങളിൽ നിന്നും രണ്ടു കിലോമീറ്റെർ മുകളിലായാണ് മലയിടിച്ചിലിന്റെ പ്രഭവകേന്ദ്രം.ഇടമലമക്കുടി പരപ്പയർകുടിയിലേക്ക് പോകുന്ന റോഡിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് ഗതിമാറിയൊഴുകി മലമുകളിൽ വെള്ളക്കെട്ടായിമാറുകയും പാറയ്ക്ക് മുകളിലെ ആഴമില്ലാത്ത മണ്ണും കല്ലും ഉൾപ്പെടെ താഴേക്ക് പതിക്കുകയുമായിരുന്നു. മലമുകളിലുള്ള രണ്ടു ലയങ്ങൾക്കു സമീപത്തുവരെ രണ്ടായി ഒഴുകിയെത്തിയ മലവെള്ളവും മണ്ണും ഇവിടെനിന്നു ഒന്നായി സംഗമിച്ച് താഴെയുള്ള ലയങ്ങൾക്കു മുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മുകൾ ഭാഗത്ത് ഒരു ചെറിയ പ്രദേശത്തു രൂപം കൊണ്ട മണ്ണിടിച്ചിൽ താഴ്ഭാഗത്തെത്തിയെപ്പോഴേക്കും ഒരുപ്രദേശമാകെ തുടച്ചുനീക്കി.ഏകദേശം നൂറേക്കറോളം സ്ഥലം മണ്ണിടിച്ചലിൽ താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങി. പെട്ടിമുടിയിൽ ദുരന്തനാളിൽ പെയ്തത് 30.3 സെന്റിമീറ്റർ മഴ അടിമാലി:രാജമലയുടെ ഭാഗമായ പെട്ടിമുടിയിൽ ദുരന്തനാളിൽ പെയ്തത് 30.3 സെന്റീമീറ്റർ മഴ. സമുദ്ര നിരപ്പിൽനിന്നും 2695 മീറ്റർ ഉയരത്തിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. 1924 ലും 2018 ലും 2019 ലും ഉണ്ടായ മൂന്നാർ വെള്ളപ്പൊക്കത്തിന് രാജമലയിലെ…
Read Moreഈ തൊഴിലാളി ലയങ്ങളിൽ നിറയുന്നത് ദുരിതപർവം! എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ച
തൊടുപുഴ: മൂന്നാർ പെട്ടിമുടിയിലെ ദുരന്തം എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. കല്ലുകൊണ്ടും പലകയടിച്ചും ഭിത്തി നിർമിച്ച ലയങ്ങളെ പലപ്പോഴും മഴയിൽ നിന്നും കാറ്റിൽ നിന്നു രക്ഷിക്കുന്നത് തകര ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളുമാണ്. അതിശക്തമായ കാറ്റോ മഴയോ പെയ്താൽ ലയങ്ങൾ അപ്പാടെ തകരുമെന്ന കാര്യം ഉറപ്പാണെന്നിരിക്കെയാണ് പിഞ്ചുകുട്ടികളുമൊക്കെയായി തൊഴിലാളികുടുംബങ്ങൾ ഇത്തരം ലയങ്ങളിൽ കഴിയുന്നത്. ഇപ്പോൾ പെട്ടിമുടിയിൽ ഉരുൾപൊട്ടലിന്റെ രൂപത്തിലാണ് ആർത്തലച്ചെത്തിയ മണ്ണും മലവെള്ളവും തൊഴിലാളി ജീവനുകൾ കവർന്നതെങ്കിലും ഇടുക്കിയിലെ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും ജീവൻ കൈയിൽപ്പിടിച്ച് ഇത്തരം ലയങ്ങളിൽ തന്നെയാണ് കഴിയുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ലയങ്ങളിലാണ് തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത്. നീളത്തിൽ കെട്ടിയ ഒരു ലയത്തിൽ നാലും അഞ്ചും കുടുംബങ്ങൾ ഓരോ ഭിത്തിയുടെയും വ്യത്യാസത്തിൽ കഴിയുന്നു. യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ നശിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ലയങ്ങളിലാണ് തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നത്.…
Read Moreവീണ്ടും ഞെട്ടിച്ച് ഓഗസ്റ്റ്! എട്ടു വർഷത്തിനിടയിൽ അഞ്ചു തവണയും അതിവർഷം തന്നെ; പെയ്തു തോരാതെ കേരളത്തിൽ ദുരിതകാലം തുടരുന്നു…
ഡി.ദിലീപ് തിരുവനന്തപുരം: കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ അഞ്ചു തവണയും കാലവർഷത്തിൽ അതിവർഷമുണ്ടായത് ഓഗസ്റ്റ് മാസത്തിൽ.ഓഗസ്റ്റിൽ റിക്കാർഡ് മഴ പെയ്ത 2018 ലും 2019 ലും കേരളം പ്രളയത്തിൽ മുങ്ങി. ഇക്കുറിയും ഓഗസ്റ്റിൽ കേരളം അതിവർഷത്തിന്റെ പിടിയിലായി. പെയ്തു തോരാതെ കേരളത്തിൽ ദുരിതകാലം തുടരുകയാണ്. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നാല് മാസം നീണ്ട ു നിൽക്കുന്ന കാലവർഷക്കാലത്ത് 2039.6 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ട ത്. ഇതിൽ തന്നെ ജൂണ്‍ മാസത്തിൽ 649.8 മില്ലീമീറ്ററും ജൂലൈയിൽ 726.1 മില്ലിമീറ്ററും ഓഗസ്റ്റിൽ 419.5 മില്ലിമീറ്ററും സെപ്റ്റംബറിൽ 244.2 മില്ലിമീറ്ററും മഴയാണ് ശരാശരി പെയ്യേണ്ടത്. എന്നാൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാലവർഷപ്പെയ്ത്തിന്റെ ഈ രീതിക്കു പ്രകടമായ മാറ്റമുണ്ട ായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കാലവർഷത്തിൽ ഏറ്റവും കൂടുൽ മഴ പെയ്യേണ്ട ജൂലൈയിലും ജൂണിലും മഴയുടെ…
Read More2019 ആവര്‍ത്തിക്കും! ഇത്തവണയും പ്രവചനം കൃത്യമായി; കാറ്റിനെയും മഴയെയും ഉള്ളം കൈയിലാക്കി തമിഴ്നാട് വെതർമാൻ
തിരുവനന്തപുരം: “ഒാഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാലു ദിവസം ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ കടുത്ത ജാഗ്രത വേണം. ഡാമുകൾ വേഗം നിറയുന്ന അവസ്ഥ വരും. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്’-ഏതാനും ദിവസങ്ങൾക്കു മുന്‍പ് തമിഴ്നാട് വെതർമാൻ ഫേസ്ബുക്കിൽ കുറിച്ചു. തമിഴ്നാട് വെതർമാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ പ്രദീപ് ജോണിന്റെ ഈ കുറിപ്പുകൾക്ക് ലഭിച്ച വാർത്താ പ്രാധാന്യം അദ്ദേഹത്തിന്റെ കാലാവസ്ഥാ പ്രവചനങ്ങളുടെ വിശ്വാസ്യതയുടേയും കൃത്യതയുടേയും തെളിവായിരുന്നു. ഈ മാസം ശരാശരിക്കും മുകളിൽ കേരളത്തിൽ മഴയുണ്ടാകുമെന്നും 11വരെ മഴ തുടരുമെന്നും തമിഴ്നാട് വെതർമാൻ പ്രവചിക്കുന്നു. പ്രവചനം കൃത്യം ആകാശത്തു കാർമേഘം കനക്കുന്പോൾ ശക്തിയായി കാറ്റു വീശുന്പോൾ തമിഴ്നാട്ടിലും കേരളത്തിലുമുള്ളവർ പ്രദീപ് ജോണിന്റെ ഫേസ്ബുക്ക് പേജിലേക്ക് നോക്കുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ വിശ്വാസ്യത അർപ്പിച്ച് ലക്ഷങ്ങൾ സോഷ്യൽ മീഡിയയിൽ…
Read Moreനന്മയിൽ നാട് കൈകോർത്തു, ജീവന്‍പണയം വച്ചുള്ള രക്ഷാദൗത്യം; എപ്പോള്‍ വേണേലും തീ പടരാവുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം…
മലപ്പുറം: വിമാനദുരന്തത്തില്‍പ്പെട്ടവരുടെ രക്ഷാദൗത്യത്തിനു കോവിഡും കനത്തമഴയും അവഗണിച്ച് ജീവന്‍പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനു കൊണ്ടോട്ടിക്കാര്‍ കൈകോര്‍ത്തു. എപ്പോള്‍ വേണേലും തീ പടരാവുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ജീവന് പണയം വെച്ച് ആളുകളെ വിമാനത്തില്‍ നിന്ന് പുറത്തെടുത്ത് കിട്ടുന്ന വാഹനങ്ങളില്‍ കയറ്റി അവര്‍ ആശുപത്രികളിലേക്ക് ഓടി. ബ്ലഡ് ബാങ്കിന് മുമ്പില്‍ പാതിരാ സമയത്ത് രക്തം കൊടുക്കാന്‍ യുവാക്കള്‍ ഒഴുകിയെത്തി. ഹോസ്പിറ്റലില്‍ രോഗികളെ മാറ്റാനും മറ്റുകാര്യങ്ങള്‍ക്കും വോളണ്ടിയര്‍മാര്‍ രംഗത്തെത്തി. അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോകുമ്പോള്‍ ഹോസ്പിറ്റലിലേക്കുള്ള റോഡില്‍ വഴി ഒരുക്കാനും നാട്ടുകാര്‍ സജീവമായിരുന്നു. കോവിഡിനും മഴക്കെടുതിക്കും ഇടയില്‍ മനുഷ്യത്വത്തിന്റെ മാതൃക കാട്ടുകയായിരുന്നു കൊണ്ടോട്ടിക്കാര്‍. കനത്തമഴയിൽ വലിയൊരു പൊട്ടിത്തെറി ശബ്ദവും ആരവങ്ങളും കേട്ടാണ് പ്രദേശവാസികൾ ഇന്നലെ രാത്രി വീടുകളിൽ നിന്നു പുറത്തിറങ്ങിയത്. രാത്രി എട്ടുമണിയോടു കൂടി വിമാനത്താവളത്തിൽ നിന്നു കേട്ട ശബ്ദം ഏതോ ദുരന്തത്തിന്റെ നിലവിളിയാണെന്ന് അവർ തിരിച്ചറിഞ്ഞു. കോവിഡ് നാളുകളുടെ ഭീതിയും കാലവർഷത്തിന്റെ ഭീഷണികളുമായി ആശങ്കകളുമായി…
Read Moreപുത്തുമല ദുരന്തത്തിന് ഒരു വർഷം! അഞ്ചു പേരെ ഇനിയും കണ്ടെത്താനായില്ല; കവളപ്പാറ ദുരന്തത്തിനും ഒരാണ്ട്
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിൽ 17 പേരുടെ മരണത്തിനു ഇടയാക്കിയ പച്ചക്കാട് ഉരുൾപൊട്ടലിനു ഇന്നേക്കു ഒരുവർഷം. 2019 ഓഗസ്റ്റ് എട്ടിനു വൈകുന്നരം 4.30നായിരുന്നു പച്ചക്കാട് ഉരുൾപൊട്ടൽ. മലമുകളിൽനിന്നു ആർത്തിരന്പിയെത്തിയ ഉരുൾവെള്ളം താഴ്വാരത്തെ പച്ചക്കാട് ഗ്രാമത്തെത്തന്നെ ഇല്ലാതാക്കി. പുത്തുമലയിൽനിന്നു ഏകദേശം മൂന്നര കിലോമീറ്റർ മാറിയാണ് ഇന്നലെ ഉരുൾ പൊട്ടലുണ്ടായ മുണ്ടക്കൈ മല. പുത്തുമല ദുരന്തത്തിൽ മരിച്ചതിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. 18 ദിവസം നീണ്ട തെരച്ചലിൽ 12 മൃതദേഹങ്ങളാണ് കിട്ടിയത്. പുത്തുമല എസ്റ്റേറ്റ് കാന്റീനിലെ സഹായി എടക്കണ്ടത്തിൽ നബീസ(72), പുത്തുമല നാച്ചിവീട്ടിൽ അവറാൻ(68), കണ്ണൻകാടൻ അബൂബക്കർ(62), മുത്താറത്തൊടി ഹംസ(62), അണ്ണയ്യൻ(56) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്താൻ കഴിയാതിരുന്നത്. ഉരുൾപൊട്ടലിനെത്തുടർന്നു പുത്തുമലയിൽ 11-12 അടി ഉയരത്തിലാണ് കല്ലും മണ്ണും മരക്കഷണങ്ങളും അടിഞ്ഞത്. കാണാതായവർക്കായി സൂചിപ്പാറ, നിലന്പൂർ അതിർത്തിവരെ വെള്ളപ്പാച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഉരുൾപൊട്ടലിൽ പുത്തുമലയിലെ 95 കുടുംബങ്ങൾക്കാണ്…
Read More