ഇടപാടുകൾ ഇന്നുതന്നെ നടത്തുക; സം​സ്ഥാ​ന​ത്ത് ബാ​ങ്കു​ക​ൾ​ക്ക് മൂ​ന്നു ദി​വ​സം അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ബാ​ങ്ക് അ​വ​ധി. ഇ​ന്ന​ത്തെ ദി​വ​സ​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു. ബ​ക്രീ​ത് പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച ബാ​ങ്കി​ന് അ​വ​ധി​യാ​ണ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് ബാ​ങ്കു​ക​ൾ തു​റ​ക്കി​ല്ല. ‍ഞാ​യ​റാ​ഴ്ച ദി​വ​സം പൊ​തു​അ​വ​ധി​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ​ന്ന് ന​ട​ത്ത​ണം.

Read More

“റ​ഫാ​ൽ’ അ​തി​ർ​ത്തി ല​ക്ഷ്യം വ​യ്ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്; ചൈ​ന​യെ കൊ​ട്ടി രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളെ ഇ​ന്ത്യ​ൻ മ​ണ്ണി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. വ്യോ​മ​സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി​ക്ക് റ​ഫാ​ൽ ഊ​ർ​ജ്ജ​മേ​കും. ഇ​ന്ത്യ​ൻ സൈ​നി​ക ച​രി​ത്ര​ത്തി​ന്‍റെ പു​തു​യു​ഗ​പ്പി​റ​വി​യെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ട്വീ​റ്റ് ചെ​യ്തു. അ​തി​ർ​ത്തി ല​ക്ഷ്യം വ​യ്ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ് അ​ഞ്ചു റ​ഫാ​ൽ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വെ​ന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം വി​മാ​ന​ങ്ങ​ൾ ന​ൽ​കി​യ ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും രാ​ജ്നാ​ഥ് സിം​ഗ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

“അ​തി​ഥി​ക​ള്‍’ മാ​ഞ്ഞു… സം​ജു​വി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കി​ട്ടി​ല്ലെ​ന്ന് വി​ദ​ഗ്ധ​ര്‍ ! കൈ​യൊ​ഴി​ഞ്ഞ് സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം

കോ​ഴി​ക്കോ​ട് : ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ല്‍ സ്വ​ദേ​ശി സം​ജു​വി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹാ​ര്‍​ഡ് ഡി​സ്‌​കി​ല്‍​നി​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ക​സ്റ്റം​സ് സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യം​തേ​ടി. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​വ​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം ക​സ്റ്റം​സ് സൈ​ബ​ര്‍ വി​ദ​ഗ്ധ​രേ​യും സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ഇ​വ​രി​ല്‍ നി​ന്നു ല​ഭി​ച്ച മ​റു​പ​ടി. ഇ​തോ​ടെ ഷം​ജു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ​വ​രാ​രെ​ല്ലാ​മെ​ന്ന​ത് അ​വ്യ​ക്ത​മാ​യി നി​ല​നി​ല്‍​ക്കും. ന​യ​ത​ന്ത്ര പാ​ഴ്സ​ല്‍ വ​ഴി സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച സ്വ​ര്‍​ണം കോ​ഴി​ക്കോ​ട്ടെ ജ്വ​ല്ല​റി​ക​ളി​ലെ​ത്തി​ച്ച​താ​യി ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് സ്വ​ര്‍​ണം സം​ജു​വി​ന് കൈ​മാ​റി​യി​രു​ന്ന​ത്. ഇ​തി​നാ​യി ഷാ​ഫി നി​ര​വ​ധി ത​വ​ണ സം​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ത് ശ​രി​യാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ്…

Read More

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ര​ഹ്ന ഫാ​ത്തി​മ സു​പ്രീം കോ​ട​തി​യിലിൽ; പരാതിക്കാരൻ അരുൺ പ്രകാശും കവിയറ്റ് ഹർജിയുമായി സുപ്രീം കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മ​ക​നെ കൊ​ണ്ട് സ്വ​ന്തം ന​ഗ്ന​ശ​രീ​ര​ത്തി​ൽ ചി​ത്രം വ​ര​പ്പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തെ​ന്ന കേ​സി​ൽ ബി​എ​സ്എ​ൻ​എ​ൽ മു​ൻ ജീ​വ​ന​ക്കാ​രി ര​ഹ്ന ഫാ​ത്തി​മ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​തി​രേ​യാ​ണ് ഹ​ർ​ജി. ര​ഹ്ന ഫാ​ത്തി​മ​യ്ക്കെ​തി​രേ ചു​മ​ത്തി​യ പോ​ക്സോ നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ് പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. എ​ന്നാ​ൽ, ക​ല​യു​ടെ ആ​വി​ഷ്കാ​ര​വും ത​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ലു​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും കു​ട്ടി​ക​ളെ അ​നു​ചി​ത​മാ​യ പ്ര​വ​ർ​ത്തി​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​രി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​സി​ൽ ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​ൻ അ​രു​ണ്‍ പ്ര​കാ​ശും സു​പ്രീം കോ​ട​തി​യി​ൽ ക​വി​യ​റ്റ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

പ്ല​സ് വ​ൺ പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് അ​റി​യാം; പുതിയ അധ്യയനത്തിനുള്ള അപേക്ഷ ഇന്നു മുതൽ സമർപ്പിക്കാം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ ഒ​ന്നാം വ​ര്‍​ഷ ഫ​ലം ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. www.keralaresults.nic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ഫ​ലം ല​ഭി​ക്കും. അ​തേ​സ​മ​യം, പ്ല​സ് വ​ണ്‍ പു​തി​യ അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ഇ​ന്നു മു​ത​ല്‍ സ​മ​ര്‍​പ്പി​ക്കാം. പ്ര​വേ​ശ​ന​ത്തി​നാ​യി എ​ല്ലാ ഹൈ​സ്‌​കൂ​ളി​ലും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ഹെ​ല്‍​പ്പ് ഡ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കും.

Read More

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദ്ദേ​ശ​മു​ണ്ട്. കോ​ട്ട​യ​ത്തും എ​റ​ണാ​കു​ള​ത്തും ആ​ല​പ്പു​ഴ​യി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ തു​ട​രു​ക​യാ​ണ്.

Read More

ആ​റാ​ട്ടു​പു​ഴ​യി​ൽ അ​ടി​യു​ടെ ആ​റാ​ട്ട്..! വ​ഴി​ത്ത​ർ​ക്ക​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; വീ​ഡി​യോ

ആ​റാ​ട്ടു​പു​ഴ: തൃ​ശൂ​ർ ആ​റാ​ട്ടു​പു​ഴ​യി​ൽ വ​ഴി​ത്ത​ർ​ക്കം ക​ലാ​ശി​ച്ച​ത് കൂ​ട്ട​ത്ത​ല്ലി​ൽ. സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ൽ പെ​രു​മ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. വ​ഴി​ക്ക് വീ​തി കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൂ​ട്ട​യ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ വ്യാ​പ​ക​മാ‍​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

Read More

ബൊ​ലേ​റോ വി​ളി​ച്ചു​വ​ന്ന ര​ക്ഷ​ക​ൻ! വീഡിയോ പങ്കുവച്ച് മ​ഹീന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആനന്ദ് മഹീന്ദ്ര

ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന ബൊ​ലേ​റോ ജീ​പ്പി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ബൈ​ക്കു​യാ​ത്ര​ക്കാ​ര​ന്‍റെ അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ലാ​ണ് വീ​ഡി​യോ​യു​ടെ പ്ര​ത്യേ​ക​ത. ഇ​പ്പോ​ഴി​ത ബൈ​ക്ക് യാ​ത്രി​ക​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന ബൊ​ലേ​റോ ജീ​പ്പി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് മ​ഹീന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. കഴിഞ്ഞ ദി​വ​സം മു​ന്പ് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് ജെസിബി ​നി​യ​ന്ത്ര​ണം വി​ട്ട് ജീ​പ്പി​ലി​ടി​ച്ച​ത്. ക​രി​ങ്ക​ല്ല​ത്താ​ണി തൊ​ടു​കാ​പ്പ് ഇ​റ​ക്ക​ത്തി​ൽ നി​ന്ത്ര​ണം വി​ട്ട ജെ​സി​ബി എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ലും മ​ര​ത്തി​ലും ഇ​ടി​ച്ച ശേ​ഷം അ​ടു​ത്ത വീ​ടി​ന്‍റെ മു​റ്റ​ത്തെ​ത്തി​യാ​ണ് നി​ന്ന​ത്. ഈ ​അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ജെ​സി​ബി വ​ള​രെ വേ​ഗ​ത്തി​ൽ വ​രു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ജെ​സി​ബി വ​ഴി​യ​രു​കി​ൽ ബൈ​ക്കി​ൽ നി​ന്ന​യാ​ൾ​ക്കു നേ​രേ​യാ​ണ് പാ​ഞ്ഞ​ടു​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ടു​ത്ത നി​മി​ഷം റോ​ഡി​ലൂ​ടെ വന്ന ഒ​രു വെ​ളു​ത്ത ബൊ​ലേ​റോ ജീ​പ്പ് ഇ​രു​വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി​യ​ത്.…

Read More

കോ​വി​ഡ് ബാ​ധി​ത​നാ​യ ഡോ​ക്ട​ർ ‌കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; ഇരുവരും കഴിഞ്ഞത് ഓരേ വാര്‍ഡില്‍

നോ​യി​ഡ: കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ഡോ​ക്ട​ര്‍ മ​റ്റൊ​രു കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യും ഡോ​ക്ട​റും ഒ​രേ വാ​ർ​ഡി​ലാ​ണ് ക​ഴി​ഞ്ഞ​ത്. 20കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഒ​രേ വാ​ര്‍​ഡി​ല്‍ പു​രു​ഷ​നെ​യും സ്ത്രീ​യെ​യും പ്ര​വേ​ശി​പ്പി​ച്ച​ത് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ തെ​റ്റാ​ണെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ജാഗ്രത വേണമെന്ന് പറഞ്ഞാൽ മനസിലാകില്ലേ; മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ആ​ടി​നെ അ​റ​സ്റ്റ് ചെ​യ്തു; സം​ഭ​വം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ

കാ​ൺ​പൂ​ർ: മാ​സ്‌​ക് ധരിക്കാതെ റോ​ഡി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ് നടന്ന ആ​ടി​നെ അ​റ​സ്റ്റ് ചെ​യ്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. ക​ൺ​പൂ​രി​ലെ ബെ​ക്ക​ൻ​ഗ​ഞ്ചി​ലാ​ണ് സം​ഭ​വം. വ​ഴി​യ​രി​കി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ അ​ല​ഞ്ഞു തി​രി​ഞ്ഞ ആ​ടി​നെ പോ​ലീ​സു​കാ​ര്‍ എ​ത്തി ജീ​പ്പി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ആ​ടി​ന്‍റെ ഉ​ട​മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി അ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്. ഇ​നി മാ​സ്‌​കി​ല്ലാ​തെ ആ​ടി​നെ റോ​ഡി​ല്‍ അ​ല​യാ​ന്‍ വി​ട​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. മൃ​ഗ​ങ്ങ​ള്‍​ക്കും കോ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​വ​യെ മാ​സ്‌​ക് ധ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More