ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതുതായി 61 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ 57 പേർക്ക് രോഗം ബാധിച്ചു. പുതിയതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. അതേസമയം, ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ബാധ നിലവിൽ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
Read MoreCategory: Loud Speaker
സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം;തമിഴ് നടി വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചു
ചെന്നൈ: തമിഴ് നടി വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചു. അമിത അളവിൽ ഗുളിക കഴിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടർന്നാണ് വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചത്. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാ ശ്രമം. നാം തമിഴർ പാർട്ടി നേതാവ് സീമാൻ, പാണങ്കാട്ട് പാടൈയുടെ ഹരി നാടാർ എന്നിവരുടെ അനുയായികൾ തന്നെ നിരന്തരം അപമാനിക്കുന്നതായി വിജയ ലക്ഷ്മി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ലൈവിലാണ് വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതെന്റെ അവസാന വിഡിയോ ആണെന്ന് താരം ലൈവിൽ അറിയിച്ചു.കഴിഞ്ഞ നാലുമാസമായി സീമാനും പാർട്ടി അണികളും അപമാനിക്കുന്നതായും കുടുംബത്തെയോർത്താണ് പിടിച്ചുനിന്നതെന്നും അവർ പറഞ്ഞു. ഹരിനാടാർ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഞാൻ രക്തസമ്മർദ്ദത്തിന്റെ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം…
Read Moreആറു ലക്ഷം പിന്നിട്ട് കോവിഡ് മരണങ്ങൾ; രോഗമുക്തി നേടിയത് ഒരു കോടിയിലേറെപ്പേർ
വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുട എണ്ണത്തിൽ വർധന. ഇതുവരെ 6,52,039 പേരാണ് വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. അതിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരുകോടി പിന്നിട്ടെന്നും ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 1,0042,362 പേർക്കാണ് രോഗമുക്തി നേടാനായത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം കുതിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്തു രാജ്യങ്ങളിലെ കണക്ക് ഇനി പറയുംവിധമാണ്. അമേരിക്ക-43,71,839, ബ്രസീൽ-24,19,901, ഇന്ത്യ-14,36,019, റഷ്യ-8,12,485, ദക്ഷിണാഫ്രിക്ക-4,45,433, മെക്സിക്കോ-3,90,516, പെറു-3,79,884, ചിലി-3,45,790, സ്പെയിൻ-3,19,501, ബ്രിട്ടൻ-2,99,426. മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധയേത്തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം. അമേരിക്ക-1,49,849, ബ്രസീൽ-87,052, ഇന്ത്യ-32,812, റഷ്യ-13,269, ദക്ഷിണാഫ്രിക്ക-6,769, മെക്സിക്കോ-43,680, പെറു-18,030, ചിലി-9,112, സ്പെയിൻ-28,432, ബ്രിട്ടൻ-45,752.
Read Moreഎം. ശിവശങ്കർ കൊച്ചിയിൽ; ചോദ്യം ചെയ്യാൻ എൻഐഎയുടെ വിദഗ്ധസംഘം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തി. തിങ്കളാഴ്ച പുലർച്ചെയോടെ പൂജപ്പുര വീട്ടിൽ നിന്നാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ പത്തോടെ ചോദ്യം എൻഐഎയുടെ വിദഗ്ധസംഘം ചോദ്യം ചെയ്യൽ ആരംഭിക്കും. ഹെതർ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. നേരത്തെ ശിവശങ്കർ നല്കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ ശ്രമം. അതേസമയം, സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്.
Read Moreഓട്ടത്തിനിടയിൽ വാഹനത്തിന്റെ ടയർ പഞ്ചറായി യാത്ര വൈകിയെന്ന് ആരും പറയരുത്..! ഒക്ടോബർ മുതൽ ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളിലെ പ്രത്യേകതകള്‍ ഇങ്ങനെ…
കോട്ടയം: ഓട്ടത്തിനിടയിൽ വാഹനത്തിന്റെ ടയർ പഞ്ചറായി യാത്ര വൈകിയെന്നോ മുടങ്ങിയെന്നോ ആരും പറയാനിടവരരുത്. ഒക്ടോബർ തുടക്കം മുതൽ ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളിൽ ടയർ റിപ്പയറിംഗ് കിറ്റും ടയർ പ്രഷർ നിരീക്ഷണ സംവിധാനവുമുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇതിനായി മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കഴിഞ്ഞു. പുതിയതായി നിരത്തിൽ ഇറങ്ങുന്ന കാർ ഉൾപ്പെടെയുള്ള പുതിയ വാഹനങ്ങളിൽ സ്റ്റെപ്പിനി ടയർ ഒക്ടോബർ മുതൽ വേണ്ടിവരില്ല. ഇത് ട്യൂബ്ലസ് ടയറുകളുടെ കാലമാണ്. ടയർ പഞ്ചറായാൽ അപ്പോൾത്തന്നെ ദ്വാരം ഒട്ടിച്ച് വാഹനത്തിലെ ചെറു കംപ്രസറിൽനിന്നു കാറ്റ് അടിക്കാം. ടയറുകൾക്ക് കാറ്റ് കുറവെന്നു കണ്ടാൽ പെട്രോൾ പന്പിൽ കയറാതെ തനിയെ കാറ്റ് നിറച്ചെടുക്കാം. ടയർ പണി തനിയെ ചെയ്യാൻ സാധിക്കാത്തവർ മാത്രം ഇനി മുതൽ മറ്റുള്ളവരുടെ സഹായം തേടിയാൽ മതിയാകും.
Read Moreഅറസ്റ്റിലാകുന്നതിന് മുന്‍പ് പ്രതിയുടെ ഫോൺ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ! പാലത്തായി പീഡനക്കേസില്‍ മുന്‍ സിഐക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും
തലശേരി: പാലത്തായി പീഡനക്കേസിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.കേസിലെ പ്രതിയായ കടവത്തൂര്‍ കുറുങ്ങോട്ട് പത്മരാജന് അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പ്രതിയുടെ ഫോണ്‍ പാനൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യില്‍ പ്രതി തന്നെ എത്തിച്ചതായുള്ള വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ചൈല്‍ഡ് വെൽഫെയർ കൗൺസിലറിന് കൊടുത്ത മൊഴിക്ക് വിരുദ്ധമായി 164 പ്രകാരം മജിസ്ട്രേറ്റിന് പെണ്‍കുട്ടി നല്കിയ മൊഴിയില്‍ തീയതികള്‍ കടന്നു വന്നത് ആസൂത്രിതമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ പാനൂർ സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിനുപുറമേ കേസിൽ തീവ്രവാദസംഘടനകളുടെ ഇടപെടൽ സംബന്ധിച്ചും പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. ഭാഗിക കുറ്റപത്ര സമർപ്പണത്തിന് ശേഷം ഐജി എസ്.ശ്രീജിത്തിന്റെയും പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലും തീവ്രവാദ പോസ്റ്റുകളിടുകയും കൊലവിളി നടത്തുകയും ചെയ്ത സംഘത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നത…
Read Moreകോവിഡ് പട്ടിണിയിലാക്കി! വിശപ്പ് മാറ്റാൻ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ പിതാവ് അറസ്റ്റിൽ; വില്ക്കാന് ശ്രമിച്ചത് 45,000 രൂപയ്ക്ക്
ദിസ്പുർ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മുഴുപട്ടിണിയായതിനാൽ 15 ദിവസം പ്രായമായ കുഞ്ഞിനെ വില്ക്കാന് ശ്രമിച്ച പിതാവിനെ പോലീസ് പിടികൂടി. ആസാമിലാണ് സംഭവം. 45,000 രൂപയ്ക്കാണ് അദ്ദേഹം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. കൊക്രാജര്‍ ജില്ലയില്‍ താമസിക്കുന്ന ദീപക് ബ്രഹ്മ എന്നയാളാണ് കുട്ടിയെ വില്ക്കാന് ശ്രമിച്ചത്. ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന ദീപക് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ സമയത്താണ് കുട്ടി ജനിച്ചത്. ജോലിയില്ലാതെ മുഴു പട്ടിണിയായതോടെയാണ് അദ്ദേഹം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. ജൂലൈ രണ്ടിനാണ് ദീപക് രണ്ടു സ്ത്രീകള്‍ക്ക് കുഞ്ഞിനെ വിറ്റത്. സംഭവം അറിഞ്ഞ ദീപകിന്റെ ഭാര്യയും ഗ്രാമവാസികളും പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെയും രണ്ട് സ്ത്രീകളെയും പോലീസ് പിടികൂടി. മൂന്നു പേര്‍ക്കുമെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. കുട്ടികളില്ലാത്തതിനാലാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്ന് അവര്‍ വെളിപ്പെടുത്തി.
Read Moreആശങ്ക കൂടുന്നു! രാജ്യത്ത് 13 ലക്ഷത്തിലധികം കോവിഡ് ബാധിതർ; ഒറ്റ ദിവസത്തിനിടെ 48,916 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,36,861 ആയി. ഒറ്റ ദിവസത്തിനിടെ 757 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 31,358. നിലവിൽ 4,56,071 പേർ ചികിത്സയിലാണ്. ഇതുവരെ 8,49,431 പേർ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3,57,117 ആയി. സംസ്ഥാനത്ത് ആകെ 13,132 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ 1,99,749 കേസുകളും 3320 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 1,28,389 ആയി ഉയർന്നു. മരണം 3777. കർണാടകയിൽ 85,870 കേസുകളും ആന്ധാപ്രദേശിൽ 80,858 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 60,771 കേസുകളും ഗുജറാത്തിൽ 53,545 കേസുകളും ഇതുവരെ…
Read Moreകണ്ണൂരിലെ പ്രമുഖ നേതാവിന്റെ നീക്കത്തിന് തടയിടാന്‍ ജില്ലയിലെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു! ലക്ഷ്യം പ്രമുഖ നേതാവ്; രഹസ്യയോഗം നടന്നത് പ്രമുഖ ഹോട്ടലില്‍
തലശേരി: കണ്ണൂരിലെ കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കി വിലപേശാനുള്ള പ്രമുഖ നേതാവിന്റെ നീക്കത്തിന് തടയിടാന്‍ ജില്ലയിലെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു. 1965 മുതല്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന നേതാക്കളാണ് കണ്ണൂരിലെ പ്രമുഖ ഹോട്ടലില്‍ വ്യാഴാഴ്ച രഹസ്യ യോഗം ചേര്‍ന്ന് പുതിയ ഐക്യത്തിന് രൂപം നല്‍കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല അച്ചുതണ്ടിന്റെ പൂര്‍ണ ഒത്താശയോടെയാണ് പുതിയ ഐക്യം രൂപം കൊണ്ടിട്ടുള്ളത്. ജില്ലയിലെ കെപിസിസി ജനറല്‍ സെക്രട്ടറിമാരും ജില്ലാതല പ്രമുഖ ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ കണ്ണൂരിലെ പ്രമുഖന്റെ കോടികളുടെ അഴിമതി സംബന്ധിച്ച ചര്‍ച്ചകളും നടന്നു. തലശേരിയിലെ രണ്ട് നേതാക്കളുള്‍പ്പെടെ വിദേശത്തും സ്വദേശത്തും നിന്നുമായി വിവിധ ട്രസ്റ്റുകളുടെ പേരില്‍ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയുടെ കണക്കും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇതു സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. 1969 ൽ കോൺഗ്രസിന്റെ ആദ്യ…
Read Moreസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസർഗോഡ് സ്വദേശിനി; സംസ്ഥാനത്തെ മരണ സംഖ്യ അമ്പത്തിനാല്
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ. ഇതോടെ കാസർഗോഡ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം സംസ്ഥാനത്ത് ഇതുവരെ 54 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കേരളത്തിൽ 16,996 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,562 പേർ രോഗമുക്തി നേടി.
Read More