കോഴിക്കോട്: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികൾ തെളിവുകള്‍ നശിപ്പിച്ചതായി സൂചന. കസ്റ്റംസ് അന്വേഷണസംഘം അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ള സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരാണ് മുന്‍കൂട്ടി തെളിവുകള്‍ നശിപ്പിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നും വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പല നിര്‍ണായകമായ തെളിവുകളും നശിപ്പിച്ചതായാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം ഇത്തരത്തിലുള്ള തെളിവുകള്‍ വീണ്ടെടുക്കാനായി കസ്റ്റംസ് സിഡാക്കിന്റെ സഹായം തേടും. പിടിയിലായ പ്രതികളിലേറെയും ഉപയോഗിക്കുന്നത് പുതിയ ഫോണാണ്. സിംകാര്‍ഡും പുതിയതാണ് ഉപയോഗിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി റമീസിനെ പിടികൂടിയതോടെ അന്വേഷണം താഴേത്തട്ടിലേക്ക് എത്തുമെന്ന് പലരും മനസിലാക്കി. അറസ്റ്റുണ്ടാവുമെന്നറിഞ്ഞതോടെ പരമാവധി തെളിവുകള്‍ നശിപ്പിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കുന്നത്. ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഫോണുകള്‍ ചിലര്‍ നശിപ്പിച്ചതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് മുമ്പാകെ കീഴടങ്ങിയ കൊച്ചി സ്വദേശിയായ പ്രതി ഫോണ്‍ പുഴയില്‍ ഉപേക്ഷിച്ചതായാണ് വിവരം.…
Read MoreCategory: Loud Speaker
കോട്ടയം മെഡിക്കല്‍ കോളജ് യക്ഷി ആവിയായി! വനിതാ ഡോക്ടര്‍മാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും യക്ഷിക്കഥ സമ്മാനിച്ച പേടി ചില്ലറയല്ല
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നിന്നും രാത്രികാലങ്ങളിൽ കേട്ടിരുന്നു സ്്്ത്രീയുടെ അട്ടഹാസവും നിലവിളി ശബ്ദവും നിലച്ചു. പതിവായി രാത്രികാലങ്ങളിൽ കേട്ടിരുന്ന ശബ്ദം യക്ഷിയുടേതാണെന്നും ആളുകൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശബ്ദം കേട്ടു ഭയന്നു പോയ ഒരു ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് രാത്രികാലങ്ങളിൽ ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയതോടെ യക്ഷിച്ചിരിയും നിലവിളി ശബ്ദവും ഇല്ലാതായി. ജീവനക്കാരിയുടെ പരാതി പുറത്തു വന്നതോടെ കൂടുതൽ ആളുകൾ നിലവിളി ശബ്ദവും അട്ടഹാസവും കേട്ടതായി പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പോലീസും മെഡിക്കൽ കോളജിലെ സുരക്ഷ വിഭാഗം ജീവനക്കാരും വ്യാപകമായ തോതിൽ പരിശോധനകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയിൽ സംയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറയുന്നു. ഗൈനക്കോളജി ഒപിയുടെ മുകളിലത്തെ നിലയിലും കോന്പൗണ്ടിലും നിർമാണ പ്രവർത്തനം നടക്കുന്നതിന്റെ ഭാഗമായി താല്കാലികമായി നിർമിച്ച ഇരുന്പു ചവിട്ടുപടിയിൽക്കൂടി സാമൂഹ്യവിരുദ്ധരും അനാശ്യാസക്കാരും…
Read Moreസ്വർണം വാങ്ങാൻ ഗൾഫിലേക്കു വിദേശ കറൻസി കയറ്റുമതി! കറൻസി കടത്തിൽ കരിപ്പൂരിൽ ഏറെയും പിടികൂടിയത് കാസർഗോഡ് സ്വദേശികളെ
സ്വന്തം ലേഖകൻ കൊണ്ടോട്ടി: വിമാനത്താവളങ്ങൾ വഴി അനധികൃതമായി സ്വർണം കടത്തുന്പോൾ കോടികളുടെ വിദേശ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേക്കു കടത്തുന്ന സംഘങ്ങളുമുണ്ട്. സ്വർണക്കടത്ത് സംഘത്തിനു വേണ്ടിയാണ് വിദേശ കറൻസി കടത്തെന്നു യാത്രക്കാരെ ചോദ്യം ചെയ്തതിൽനിന്നു കണ്ടെത്തിയിരുന്നു. കള്ളക്കടത്തായി എത്തിക്കുന്ന സ്വർണം ഇവിടെ വിറ്റ് പണമാക്കിയ ശേഷം അവ വിദേശത്തേക്കു കടത്തി വീണ്ടും സ്വർണം വാങ്ങി ഇന്ത്യയിലേക്കെത്തിക്കുകയാണ് ഇവരുടെ രീതി. കാസർഗോഡ് സ്വദേശികളാണ് വിദേശ കറൻസിക്കള്ളക്കടത്തിൽ ഏറെയും കരിപ്പൂരിൽ പിടികൂടിയത്. കഴിഞ്ഞ വർഷം രണ്ടുയാത്രക്കാരിൽ നിന്നു മാത്രം ഒന്നേകാൽ കോടിയുടെ വിദേശകറൻസികളാണ് ഒറ്റയടിക്കു പിടികൂടിയത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇന്റലിജൻസിന് പുറമേ കേന്ദ്ര സുരക്ഷ സേനയും വിദേശ കറൻസി വേട്ട നടത്തുന്നുണ്ട്. സൗദി റിയാൽ, ഒമാൻ റിയാൽ, യഎഇ ദിർഹം, ബഹറിൻ ദിനാർ, ഖത്തർ റിയാൽ, കുവൈറ്റ് ദിനാർ,യൂറോ,യുഎസ് ഡോളർ, യുകെ പൗണ്ട് തുടങ്ങിയവയാണ് കൂടുതലായും ഗൾഫിലേക്ക് കടത്തുന്നത്. സ്വർണക്കടത്ത് പോലെ…
Read Moreസിപിഎം സെക്രട്ടറിയേറ്റ് ഇന്ന്; സ്വർണക്കടത്ത് ചർച്ച ചെയ്യും
എംജെ ശ്രീജിത്ത് തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നു ചേരും. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയുണ്ടാകും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിൽ വിശദീകരിക്കും. സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ വഴിവിട്ട ബന്ധം തിരിച്ചറിയുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയോ എന്ന കാര്യം സെക്രട്ടറിയേറ്റ് പരിശോധിക്കും. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫീസ് ഇനിയും ആരോപണങ്ങളിൽ വീഴാതിരിക്കാൻ പാർട്ടിയുടെ കരുതൽ എന്നനിലയിൽ പാർട്ടിയിൽ നിന്നും ഒരാളെ ഓഫീസിലേക്ക് നിയമിക്കുന്നതിനെക്കുറിച്ച് ചർച്ച ഉണ്ടാകുമെന്ന് അറിയുന്നു. സംസ്ഥാന കമ്മറ്റി അംഗമായ എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് അവിടെ കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് നടന്നതെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. അദ്ദേഹത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കിയതോടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. അതിനു ശേഷം…
Read Moreഫൈസല്‍ ഫരീദിനു വേണ്ടി ദുബായിയിൽനിന്ന് സ്വര്‍ണമയച്ചത് ജലാലിന്റെ കൂട്ടാളി; സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷും സരിത്തും ചേര്‍ന്ന്
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാനിയായ ഫൈസല്‍ ഫരീദിനു വേണ്ടി ദുബായിയില്‍നിന്ന് സ്വര്‍ണമയച്ചത് കഴിഞ്ഞദിവസം കസ്റ്റംസ് പിടിയിലായ മൂവാറ്റുപുഴ സ്വദേശിയായ എം.എ. ജലാലിന്റെ കൂട്ടാളി. മൂവാറ്റുപുഴ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ ദുബായിയിലാണ്. ജലാല്‍ ഉള്‍പ്പെട്ട നെടുമ്പാശേരി വിമാനത്താവള സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഈ കേസില്‍ പിടിയിലാകുമെന്ന ഘട്ടത്തിലാണ് ഉന്നതരുടെ സഹായത്തോടെ ഇയാള്‍ രാജ്യം വിട്ടത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാൻഡലിംഗ് ഏജന്‍സിയുടെ സഹായത്തോടെ 4000 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയാണ് കഴിഞ്ഞ ദിവസം പിടിയിലായ ജലാല്‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട ഈ കേസില്‍ ഗ്രൗണ്ട് ഹാൻഡിലിംഗ് ഏജന്‍സിയുടെ 47 ജീവനക്കാരെ ക സ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഏജന്‍സിയിലെ സൂപ്പര്‍വൈസറായിരുന്നു ഇപ്പോള്‍ ദുബായിയിലേക്ക് കടന്ന മൂവാറ്റുപുഴ സ്വദേശി. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കസ്റ്റംസ് അധികൃതര്‍…
Read Moreസ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര്‍ക്കൂടി അറസ്റ്റിൽ; 8 കോടി രൂപ സ്വര്‍ണക്കടത്തിനായി സ്വരൂപിച്ചു; അറസ്റ്റിലായവരുടെ ബന്ധം ഇങ്ങനെ…
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേരുടെ കൂടി അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരാണിവരെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നു സ്വര്ണമെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും ഇത് സ്വര്‍ണക്കടത്തില്‍ നിക്ഷേപിക്കുകയുമാണ് ഇവരുടെ രീതി. ഇങ്ങനെയാകുമ്പോള്‍ ജ്വല്ലറി ഉടമകള്‍ക്ക് സ്വര്‍ണക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടാകില്ല. ഇത്തരത്തില്‍ ഇടനിലാക്കാരായി പ്രവര്‍ത്തിച്ചവരാണ് പിടിയിലായ അന്‍വറും സയ്തലവിയുമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവള സ്വര്‍ണക്കടത്തിനായി പ്രതികള്‍ എട്ട് കോടി രൂപ സമാഹകരിച്ചുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ റെമീസും ജലാലും സന്ദീപും ഹംജദ് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തിയിരുന്നത് ജലാലായിരുന്നു. പണം നിക്ഷേപിച്ചവരില്‍…
Read Moreഅടച്ചില്ല, വാതിൽ തുറന്നുതന്നെ..! പദവികൾ പോയെങ്കിലും സച്ചിനെ കൈവിടാതെ രാഹുൽ; ഫോണിൽ വിളിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: രാജസ്ഥാൻ മന്ത്രിസഭയിൽനിന്നും കോണ്‍ഗ്രസ് പദവികളിൽനിന്നും പുറത്തായെങ്കിലും സച്ചിൻ പൈലറ്റിനെ കൈവിടാതെ രാഹുൽ ഗാന്ധി. ബിജെപിയിലേക്കില്ലെന്നു സച്ചിൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിനായി രാഹുൽ വാതിൽ തുറക്കുന്നത്. സച്ചിനെതിരായ പ്രസ്താവനകളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു രാഹുൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടതായാണു സൂചന. സച്ചിനുമായി രാഹുൽ ഇതുവരെ നേരിട്ടു ബന്ധപ്പെട്ടിട്ടില്ല. എന്നാൽ സച്ചിൻ രാഹുലിന്റെ അടുപ്പക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പ്രിയങ്ക ഗാന്ധി സച്ചിനുമായി മൂന്നു തവണ ഫോണ്‍ സംഭാഷണവും നടത്തിയെന്നതും പാർട്ടിക്കു പ്രതീക്ഷ നൽകുന്നതാണ്. സോണിയയും രാഹുലും പ്രിയങ്കയും തനിക്ക് അനുകൂലമായ ഒരു തീരുമാനവും പരിഹാരവും ഉണ്ടാക്കുമെന്നുതന്നെയാണു പൈലറ്റിന്റെ പ്രതീക്ഷ. ഒരു മാസത്തിനുള്ളിൽ സച്ചിൻ പൈലറ്റിനു സുപ്രധാന ദേശീയ പദവി നൽകി പാർട്ടിക്കുള്ളിൽ തന്നെ നിർത്താനാണു കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്നും സൂചനയുണ്ട്. ഹരിയാനയിൽ ബിജെപിയുടെ ആതിഥ്യത്തിൽ കഴിയുന്നത് എത്രയും വേഗം അവസാനിപ്പിച്ച് ഒപ്പമുള്ള എംഎൽഎമാരെയും കൂട്ടി…
Read Moreകിളിക്കൊഞ്ചൽ..! സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയിൽ യുഎഇ അറ്റാഷെ, അസിസ്റ്റന്റ് കമ്മിഷണർ
തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയിൽ പോലീസിലെ ഒരു അസിസ്റ്റന്റ് കമ്മിഷണറും. തിരുവനന്തപുരം നഗരത്തിൽ ജോലി ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് സ്വപ്നയെ അങ്ങോട്ടു വിളിച്ചു സംസാരിച്ചത്. ഇദ്ദേഹത്തിനെതിരേ മുൻപും ആരോപണം ഉയർന്നിട്ടുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ കഴിഞ്ഞ സ്വപ്നയ്ക്ക് എസ്എംഎസും അയച്ചിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് നാസറുമായും സ്വപ്നയും കേസിലെ ഒന്നാം പ്രതി സരിത്തും ബന്ധപ്പെട്ടിരുന്നു. ഒരു ഫ്ളാറ്റ് നിർമാതാവും രണ്ടു മാധ്യമ പ്രവർത്തകരുടെ നന്പറും എഡിജിപിയുടെ എസ്എംഎസ് സന്ദേശവും പട്ടികയിലുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണമെത്തിയ ജൂലൈ മൂന്നിന് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണിൽ 16 പ്രാവശ്യം ബന്ധപ്പെട്ടതായും ഫോണ്‍ വിളികൾ പരിശോധിച്ചതിൽനിന്നു വ്യക്തമായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വപ്നയും സരിത്തുമായി ഒരു മാസത്തിനിടെ 14 പ്രാവശ്യം സംസാരിച്ചു. രാത്രി വൈകിയും…
Read Moreമൂന്നാമത്തെ മരണം; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇയാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. മരത്തിൽ നിന്നും വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെ ആരോഗ്യപ്രവർത്തകരാണ് സംഭവം കണ്ടത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. നേരത്തെ ഇവിടെ രണ്ടു പേർ ജീവനൊടുക്കിയിരുന്നു.
Read Moreസ്വര്‍ണം-ഹവാല കേസ്! ഭരണം ആരായാലും വൻ സ്രാവുകൾ കുടുങ്ങില്ല; തീവ്രവാദ ബന്ധമറിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ‘മൗനം’
സ്വന്തംലേഖകന്‍ കോഴിക്കോട് : സ്വര്‍ണക്കടത്തിനും ഹവാല കേസുകള്‍ക്കും പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി. യുഡിഎഫ് ഭരണത്തിലും ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷവും വിവിധ ഘട്ടങ്ങളിലായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ തീവ്രസ്വഭാവമുള്ള സംഘടനകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടികളും ഉണ്ടാവാറില്ല. ഏത് മുന്നണി അധികാരത്തി ലിരുന്നാലും “വൻ സ്രാവുകൾ’കുടുങ്ങി ല്ലെന്നതാണ് വസ്തുത. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് സംഘം നിലയുറപ്പിക്കുന്നത് കൊടുവള്ളിയിലാണെന്നാണ് വിവിധ ഏജന്‍സികളുടെ കണ്ടെത്തല്‍. കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് , പോലീസ് തുടങ്ങി ഏജന്‍സികള്‍ കേസുകള്‍ പിടികൂടുന്നതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവര ശേഖരണത്തില്‍ പലര്‍ക്കും തീവ്രവാദ സ്വഭാവമുള്ള വ്യക്തികളുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് വിവരം ലഭിക്കാറുണ്ട്. ഇത്…
Read More