തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായർ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് തന്നെ ഫോണിൽ വിളിച്ചതായി സന്ദീപിന്റെ അമ്മ. മൂന്ന് ദിവസം മുന്‍പാണ് സന്ദീപ് വീട്ടിലേക്ക് വിളിച്ചത്. എല്ലാ കുറ്റവും തന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ശ്രമമെന്ന് പറഞ്ഞ് സന്ദീപ് കരഞ്ഞതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മുഴുവൻ പണവും കൊടുക്കാതെയാണ് പഴയ ആഡംബര കാർ വാങ്ങിയതെന്നും ധാരാളം കടമുണ്ടെന്നും താൻ പറയുന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് അറിയിച്ചതായി അമ്മ പറഞ്ഞു.
Read MoreCategory: Loud Speaker
തലസ്ഥാനം അരിച്ചുപെറുക്കാൻ എൻഐഎ; കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കണ്ണികളുടെ ലിസ്റ്റിൽ മുന്നൂറോളം പേർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയുടെ ഒരു സംഘം തലസ്ഥാനത്ത് ക്യാന്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം പ്രതിയായ സരിത്തിന്റെ തിരുവല്ലത്തെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന സരിത്തിന്റെ മാതാപിതാക്കളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. സ്വർണക്കടത്തിന് തലസ്ഥാനത്തെ പല പ്രമുഖരുടെയും സഹായം ലഭിച്ചെന്ന സന്ദീപിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് കൂടുതൽ പരിശോധന നടത്താൻ തന്നെയാണ് എൻഐഎ തീരുമാനം. യുഎഇ കോൺസുലേറ്റിലെ ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി വിദേശ കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിലും പരിശോധന നടത്തിയേക്കും. അതേസമയം സ്വപ്നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസിന് സൂചന ലഭിച്ചു. അതേസമയം കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കണ്ണികളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച വിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് നല്കി. മുന്നൂറിലധികം…
Read Moreരാജ്യത്ത് ഒറ്റദിവസം 28,701 പേർക്ക് കോവിഡ്; 500 മരണം; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 8,78,254
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 8,78,254 ആയി. ഇതിൽ 3,01,609 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 5,53,471 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 500 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 23,174 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥനങ്ങളുടെ വിവരം ചുവടെ:- മഹാരാഷ്ട്ര:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,427. മരണം 10,289. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 1,03,813 പേർ. ഡൽഹി:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,494. മരണം 3,371. നിലവിൽ ചികിത്സയിൽ…
Read Moreനിരീക്ഷണത്തിൽ കഴിയവെ കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ്: 15 പോലീസുകാർ ക്വാറന്റൈനിൽ
കൊച്ചി: പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 15 പോലീസുകാർ ക്വാറന്റൈനിൽ. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ജൂലൈ ഒൻപതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ചത്. ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനിൽ താമസിപ്പിക്കുകയും 10ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. റിമാൻഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെയാണ് പോലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചത്.
Read Moreപത്തനംതിട്ടയിലെ ‘ഓട്ടക്കാരന്’ കോവിഡില്ല ! ക്വാറന്റൈന് ലംഘിച്ച് ഓടിയ യുവാവ് എത്തിയത് വിദേശത്തു നിന്ന്…
പത്തനംതിട്ടയില്‍ ക്വാറന്റൈന് ലംഘിച്ച് ഒാടിയ യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ നെഗറ്റീവാണെന്നു കണ്ടെത്തി. എങ്കിലും യുവാവ് നിരീക്ഷണത്തില്‍ തുടരും. ആറാം തീയതിയാണ് ക്വാറന്റീന് ലംഘിച്ച ചെന്നീര്‍ക്കര സ്വദേശിയായ യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചത്. ഈ മാസം സൗദിയില്‍ നിന്ന് വീട്ടിലെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലിരിക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീട്ടിലെ ഇരുചക്ര വാഹനത്തില്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നു പുറത്തു ചാടുകയായിരുന്നു. സെന്റ് പീറ്റേഴ്സ് ജംക്ഷനിലെ കടയില്‍ മാസ്ക് ധരിക്കാതെ എത്തിയ ഇയാളെ കടയുടമ ചോദ്യം ചെയ്തപ്പോള്‍ ഊന്നുകല്‍ സ്വദേശിയാണെന്നും ദുബായില്‍ നിന്ന് എത്തിയതാണെന്നും വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയതാണെന്നും പറഞ്ഞു. കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പിടികൂടാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല.…
Read Moreപ്രതിപ്പട്ടികയിൽ മൂന്നാമനെങ്കിലും പ്രധാനി ഫാസില്‍ ഫരീദ്; ഇയാളക്കുറിച്ചുള്ള വ്യാപക അന്വേഷണത്തില്‍ എന്‍ഐഎയും യുഎഇ അധികൃതരും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാം പ്രതിയാണെങ്കിലും സംഭവത്തിന് പിന്നിലെ പ്രധാനി ഫാസില്‍ ഫരീദെന്ന് സൂചന. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ മൂന്നാം പ്രതിയാണ് ഫാസില്‍ ഫരീദ്. ഇയാള്‍ക്കായി അന്വേഷണം ദുബായിയിലേക്കും വ്യാപിക്കുമെന്നാണ് സൂചന. ഫാസില്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് പിടിയിലായ സരിത്ത് മൊഴി നല്‍കിയിരുന്നു. കോണ്‍സുലേറ്റിന്റെ പേരില്‍ ഫാസിലാണ് ബാഗേജ് അയച്ചതെന്നും സരിത് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബാഗേജുകള്‍ സരിത്ത് ഏറ്റുവാങ്ങിയ ശേഷം ഫാസിലിന്റെ അനുയായികള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് എന്‍ഐഎയുടെ നിഗമനം. സ്വര്‍ണക്കടത്ത് മേഖലയിൽ കേട്ടുപരിചയമുള്ള പേരല്ല ഫാസില്‍ ഫരീദിന്റേത്. അതിനാല്‍ ഇയാളക്കുറിച്ചുള്ള വ്യാപക അന്വേഷണത്തിലാണ് എന്‍ഐഎയും യുഎഇ അധികൃതരും. പേര് വ്യാജമാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. കൊച്ചി സ്വദേശിയായ ഫാസില്‍ യുഎഇയില്‍ സ്റ്റേഷനറി കട നടത്തുകയാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.…
Read Moreഭാര്യമാർ പറഞ്ഞത്..! സ്വർണക്കടത്തു കേസിൽ കൂടുതൽ അന്വേഷണത്തിനുള്ള നിർണായക മൊഴികൾ ലഭിച്ചതു രണ്ടു പ്രതികളുടെ ഭാര്യമാരിൽനിന്ന്…
രാഷ്ട്രീയ വിവാദമായി വളർന്നിരിക്കുന്ന നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ കൂടുതൽ അന്വേഷണത്തിനുള്ള നിർണായക മൊഴികൾ ലഭിച്ചതു രണ്ടു പ്രതികളുടെ ഭാര്യമാരിൽനിന്ന്. ഒന്നാം പ്രതി പി.എസ്. സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരാണ് സംഭവവുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ കസ്റ്റംസ് സംഘത്തിനു നൽകിയത്. പ്രതികളുമായി ബന്ധപ്പെട്ട് ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചിലരുടെ പേരുകൾ ഇവരുടെ മൊഴിയിൽ ഉണ്ട്. കൂടുതൽ പേരെ പ്രതി ചേർക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കൊന്പൻ സ്രാവുകൾ പ്രതികളുമായി ബന്ധം പുലർത്തിയിരുന്നവരെന്നു സംശയിക്കുന്നവരുടേതാണ് ഭാര്യമാർ വെളിപ്പെടുത്തിയ ഈ പേരുകൾ. ഈ വ്യക്തികളെക്കുറിച്ച് അന്വേഷിച്ചുപോയ അന്വേഷണസംഘം അന്പരന്നു. തീവ്രവാദം ഉൾപ്പടെയുള്ള പശ്ചാത്തലം ചിലർക്കുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് എൻഐഎ ഇടപെടൽ വേഗത്തിൽ എത്തിയത്. സ്വർണക്കടത്തു വഴി കിട്ടുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ടെന്നതു നേരത്തെ തന്നെയുള്ള ആരോപണമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ കാര്യമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. ഭാര്യമാരുടെ…
Read Moreമസ്കറ്റില്‍ മുങ്ങിയ വിരുതന് ദുബായിയില്‍ സ്വപ്നയുടെ വലംകൈ! അബുദാബിയില്‍ കഴിയവേ ഇയാള്‍ക്ക് ഒരു പഞ്ചാബി സുന്ദരിയുമായി അടുത്തു; ഒടുവില്‍…
ദുബായിയില്‍ പ്രവാസികൾക്കായി പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിന്റെ തലപ്പത്തുള്ളവരില്‍ ഒരാള്‍ വര്‍ഷങ്ങൾക്കു മുമ്പ് മസ്കറ്റില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി അബുദാബിയിലേക്കു കടന്നയാളാണെന്നു റിപ്പോര്‍ട്ട്. സ്വപ്ന സുരേഷിന്റെ ദുബായിയിലെ വലംകൈയായി അറിയപ്പെടുന്ന ഈ ഉന്നതന് മസ്കറ്റില്‍ നിൽക്കാനാവാതെയാണ് അബുദാബിയെത്തിയത്. പ്രശ്നങ്ങൾ ശമിക്കുന്നതുവരെ ഒരു കെട്ടിടത്തില്‍ ഏറെ കാലം ഒളിവില്‍ കഴിഞ്ഞെന്നും അബുദാബിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. അബുദാബിയില്‍ കഴിയവേ ഇയാള്‍ക്ക് ഒരു പഞ്ചാബി സുന്ദരിയുമായി അടുത്ത സൗഹൃദമുണ്ടായി. പിന്നീട് ഈ ബന്ധം കലഹത്തില്‍ കലാശിച്ചു. തുടര്‍ന്നു ദുബായിയിലേക്കു ചേക്കേറിയ ഇയാള്‍ അവിടെ സാമ്പത്തിക മേഖലയിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ സാധാരണക്കാരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന ഇദ്ദേഹം പിന്നീട് ഇടതുപക്ഷത്തെ ഉന്നതനേതാവുമായി സൗഹൃദം സ്ഥാപിച്ചു. ഈ ബന്ധത്തിലൂടെ തന്റെ ബിസിനസ് ശൃംഖല വളര്‍ത്തി. (തുടരും)
Read Moreസ്വപ്ന യുവാവിനെ കൈയേറ്റം ചെയ്തോ..? വിവാഹ പാർട്ടിയിലെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: സ്വപ്നാ സുരേഷ് വിവാഹസത്കാര പാർട്ടിയിൽ യുവാവിനെ കൈയേറ്റം ചെയ്യുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പുറത്ത്. ചില സ്വകാര്യ ചാനലുകളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ വിവാഹ സൽക്കാര പാർട്ടിയിലാണ് കൈ യേറ്റം നടന്നത്. അതേസമയം കൈയേറ്റത്തിനിരയായ യുവാവ് ഇതു സംബന്ധിച്ച് പരാതിയൊന്നും ഇതുവരേയും പോലീസിൽ നൽകിയിട്ടില്ല. സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ വിവാഹപാർട്ടി നടന്നത് പ്രമുഖ ഹോട്ടലിൽ വച്ചായിരുന്നു. ഈ വിവാഹ പാർട്ടിയിൽ പല ഉന്നത ഉദ്യോഗസ്ഥരുടെയും സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരുടെയും സാന്നിധ്യം ഉണ്ടായിരുന്നുവെന്ന വിവരത്തെത്തുടർന്ന് ഈ ദൃശ്യങ്ങൾ കസ്റ്റംസ് അധികൃതരും ശേഖരിച്ചിട്ടുണ്ട്.
Read Moreദാ, കിടക്കുന്നു; അവിടെ സിസിടിവി ഇല്ല! ആവശ്യമുള്ളിടത്ത് സിസിടിവി ഇല്ല; കുഴങ്ങി കസ്റ്റംസ്
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള കസ്റ്റംസ് നീക്കത്തിന് തിരിച്ചടി. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ കസ്റ്റംസ് ആവശ്യപ്പെട്ട ഭാഗത്ത് പോലീസ് സിസിടിവി കാമറകളില്ലെന്നതാണ് കസ്റ്റംസിനെ കുഴയ്ക്കുന്നത്. കസ്റ്റംസിനു ദൃശ്യങ്ങൾ വേണ്ട ഭാഗത്തുനിന്ന് അരകിലോമീറ്റർ അകലെ മുതലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അന്വേഷണത്തിനായി ജനുവരി മുതലുള്ള ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. ആറ് പ്രത്യേക ദിവസങ്ങളിലെ ദൃശ്യങ്ങളായിരുന്നു കസ്റ്റംസിന് ആവശ്യമായിരുന്നത്. അതേസമയം കൈവശമുള്ള ദൃശ്യങ്ങൾ നൽകാമെന്ന് കസ്റ്റംസിനെ പോലീസ് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിനു പുറത്ത് പേട്ട, ചാക്ക എന്നിവിടങ്ങളിലെ ദൃശ്യങ്ങളും കസ്റ്റംസ് പരിശോധിക്കും. ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന കസ്റ്റംസ് കമ്മീഷണറുടെ കത്ത് കഴിഞ്ഞ ദിവസം ഡിജിപിക്കു ലഭിച്ചിരുന്നു.
Read More