തിരുവനന്തപുരം:പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. 27 സേവനങ്ങൾ ലഭിക്കാനായി പൊതുജനങ്ങൾക്ക് ഇനിമുതൽ ഈ ആപ്പ് ഉപയോഗിക്കാം. പോൽ-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. മറ്റ് പ്ലാറ്റ് ഫോമുകളിൽ ഏതാനും ദിവസങ്ങൾക്കകം ആപ്പ് ലഭ്യമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.15 സേവനങ്ങൾക്കൂടി വൈകാതെ ഈ ആപ്പിൽ ലഭ്യമാകും. സാധാരണക്കാർക്ക് വളരെയെളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ പോലീസിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നന്പർ, ഇ മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്. പ്രഥമവിവര റിപ്പോർട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന…
Read MoreCategory: Loud Speaker
നീരവ് മോദിയുടെയും മെഹ്സുൽ ചോക്സിയുടെയും 2,340 കിലോ ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മെഹ്സുൽ ചോക്സിയുടെയും നീരവ് മോദിയുടെയും വൻ ആഭരണ ശേഖരം ഇന്ത്യയിലേക്ക് തിരികെ എത്തിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്നങ്ങളും അടക്കം 2,340 കിലോ ആഭരണശേഖരം ഹോങ്കോംങ്ങിൽ നിന്നുമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഈ ആഭരണങ്ങൾക്ക് 1,350 കോടി രൂപ വിലമതിക്കും. ഹോങ്കോംങ്ങിൽ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ആഭരണ ശേഖരം സൂക്ഷിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ഇവരുടെ 137 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ദുബായിൽ നിന്നും പിടിച്ചെടുത്ത് ഇന്ത്യയിൽ എത്തിച്ചിരുന്നു.
Read Moreമധ്യപ്രദേശിൽ കമൽനാഥ് മന്ത്രിസഭയെ ‘വലിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം’! മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേതെന്ന പേരിൽ ശബ്ദരേഖ പ്രചരിക്കുന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ചിടാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടെന്നുള്ള ഓഡിയോ ക്ലിപ്പ് മധ്യപ്രദേശില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇക്കാര്യം അവകാശപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സംസാരിക്കുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കോണ്‍ഗ്രസ് ആരോപണങ്ങളെ ബിജെപി ഇതുവരെ നിഷേധിച്ച് വരികയായിരുന്നു. കേന്ദ്രനേതൃത്വമാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചൗഹാന് ഇന്ദോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വെച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിച്ചതെന്ന്് ചൗഹാന് പ്രസംഗത്തില്‍ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയെയും തുളസി സിലാവതിനെയും കൂടെക്കൂട്ടാതെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലായിരുന്നോയെന്ന് ഒരു നേതാവ് ഇതില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെ മറ്റ് വഴികള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് മറുപടി. തുളസി സിലാവത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ…
Read Moreമീനച്ചിലാറ്റിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; എംജി സർവകലാശാല അന്വേഷണം തുടങ്ങി
കോട്ടയം: ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ പരീക്ഷകേന്ദ്രത്തിൽ ബികോം പ്രൈവറ്റ് പരീക്ഷയെഴുതിയ വിദ്യാർഥിനിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എംജി സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം തുടങ്ങി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു പി. ഷാജി (20)യാണ് മരിച്ചത്. ഇന്നു രാവിലെ 11.30നു കോളജിലെത്തി സമിതിയംഗങ്ങൾ ഇൻവിജിലേറ്റർ, പരീക്ഷ സൂപ്രണ്ട് എന്നിവരിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും സർവകലാശാലയുടെ മൂന്നംഗ സമിതി അന്വേഷിക്കുന്നത്. പരീക്ഷ ഹാളിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സമിതിയംഗങ്ങൾ പരിശോധിക്കും. അതേസമയം വിദ്യാർഥിനി കോപ്പിയടിക്കാനായി ഹാൾ ടിക്കറ്റിന്റെ പുറകിൽ പെൻസിലു കൊണ്ട് പാഠഭാഗങ്ങൾ എഴുതിവച്ചുവെന്നാണ് കോളജ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ സർവകലാശാലയുടെ മൂന്നംഗ സമിതിയ്ക്ക് ഹാൾ ടിക്കറ്റ് പരിശോധിക്കാൻ സാധിക്കില്ല. ഇതു പോലീസിന്റെ പക്കലായതിനാലാണ് ഹാൾ ടിക്കറ്റ്…
Read Moreദുരിതങ്ങളോടൊപ്പം കത്തിക്കയറി ഇന്ധനവിലയും; തുടർച്ചയായ നാല് ദിവസത്തിനിടെ കൂടിയത് 2.14 രൂപ
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടെ പെട്രോൾ, ഡീസൽ വില ദിനംപ്രതി കൂട്ടുന്നു. തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വർധിച്ചത്. ഇതോടെ നാല് ദിവസത്തിനിടെ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വർധിച്ചത്. ആഗോള വിപണിയിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതിനെത്തുടർന്നു കഴിഞ്ഞ 82 ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ദിവസവും ഇന്ധനവിലയിൽ മാറ്റം വരുത്താനുള്ള അവകാശം വീണ്ടും കമ്പനികൾക്ക് നൽകിയതോടെ വില മുകളിലേക്ക് കുതിക്കുകയാണ്. പ്രത്യേക അറിയിപ്പുകളൊന്നുമില്ലാതെ ഞായറാഴ്ച മുതലാണു ദിവസവും വില കൂട്ടിത്തുടങ്ങിയത്. ഇന്നലെ പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയും വർധിപ്പിച്ചു. ഇതിനു മുമ്പായി തിങ്കളാഴ്ച ലിറ്ററിന് 60 പൈസ വീതം കൂട്ടിയിരുന്നു. മെയ് ആറിന് എക്സൈസ് തീരുവ പെട്രോൾ ലിറ്ററിന് 32.98 രൂപയും ഡീസലിന്…
Read Moreഡിഎംകെ എംഎൽഎ ജെ. അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഡിഎംകെ എംൽഎ ജെ. അൻപഴകൻ(61) മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായിരുന്നു. ഡിഎംകെയിലെ മുതിർന്ന നേതാവുമായ അൻപഴകനെ കടുത്ത ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ എംഎൽഎയാണ് അൻപഴകൻ.
Read Moreഅവരെ കൈവിടരുത്… 15 ദിവസത്തിനകം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി. ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് നാടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രക്ക് ആവശ്യമായ നടപടികള്‍ സംസ്ഥാനങ്ങൾ അടിയന്തരമായി ഒരുക്കണം. തൊഴിലാളികൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ശ്രമിക് ട്രെയിൻ അനുവദിക്കണം. തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജൂലൈ എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
Read Moreതമിഴ്നാട്ടില്‍ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കും; 10-ാം ക്ലാസ് പരീക്ഷയും റദ്ദാക്കി
ചെന്നൈ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഈ അധ്യായന വര്‍ഷത്തെ 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ ക്ലാസിലെ വിദ്യാര്‍ഥികളെയും ജയിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 15ന് പത്താം ക്ലാസ് പരീക്ഷ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. പ്രതിപക്ഷവും മദ്രാസ് ഹൈക്കോടതിയും സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. കോടതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സ്വീകരിക്കുവാന്‍ സര്‍ക്കാരിന് ജൂണ്‍ 11 വരെ സമയം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. 11,12 ക്ലാസുകളിലെ നടത്താനുണ്ടായിരുന്ന പരീക്ഷയും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Read Moreകൂട്ടിയ യാത്രാനിരക്ക് ഈടാക്കാം; ബസ് ചാർജ് കുറച്ചതിന് താത്കാലിക സ്റ്റേ
കൊച്ചി: ലോക്ഡൗൺ കാലത്ത് താത്കാലികമായി വർധിപ്പിച്ചിരുന്ന ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് കോടതിയുടെ നടപടി. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്നും കോടതി ഉത്തരവിട്ടു. കോവിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. അധിക ചാർജ് ഈടാക്കി സർവീസ് നടത്തുമ്പോൾ ബസുകൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ നിലനിൽക്കുക. അതേസമയം, ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് മേഖലയിലുണ്ടായ സാന്പത്തിക നഷ്ടം നികത്താനാണ് താത്കാലികമായി ബസ് ചാർജ് കൂട്ടിയത്. പിന്നീട് ഇളവുകൾ വന്നതോടെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്.
Read Moreകോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്; 35,35,658 പേർ ഇതുവരെ രോഗമുക്തി നേടി
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വർധനവിനും കുറവില്ല. 71,93,784 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരമാണിത്. 4,08,625 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 69,74,057 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 35,35,658 പേർ ഇതുവരെ രോഗമുക്തി നേടി. വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-20,26,493, ബ്രസീൽ-7,10,887, റഷ്യ-4,76,658, സ്പെയിൻ- 288,797, ബ്രിട്ടൻ-2,87,399, ഇന്ത്യ-2,65,928, ഇറ്റലി-2,35,278, ജർമനി-1,86,205, പെറു-1,99,696, തുർക്കി-171,121 മേൽപറഞ്ഞ രാജ്യങ്ങളിൽ രോഗബാധയേത്തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,13,055 , ബ്രസീൽ-37,312, റഷ്യ-5,971, സ്പെയിൻ- 27,136, ബ്രിട്ടൻ-40,597, ഇന്ത്യ-7,473, ഇറ്റലി-33,964, ജർമനി-8,783, പെറു-5,571, തുർക്കി-4,711
Read More