ന്യൂഡല്‍ഹി: ആന കടിച്ചത് പൈനാപ്പിള്‍ പടക്കമല്ല തേങ്ങാ പടക്കമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരെ വന്നു. പക്ഷേ, വക്കീല്‍ കൂടിയായ അവധ് ബിഹാരി സമ്മതിക്കുന്നില്ല. ആസൂത്രിതമായി പൈനാപ്പിളില്‍ പടക്കം വെച്ചു തീറ്റിച്ചു എന്നും സംഭവം സിബിഐ തന്നെ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അദ്ദേഹം. പന്നിക്ക് വെച്ച തേങ്ങാ പടക്കം കടിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അല്ലെങ്കില്‍, പ്രത്യേക അന്വേഷണം സംഘം കേസ് അന്വേഷിക്കണമെന്നാണ് പരാതിക്കാരനായ അഭിഭാഷകന് അവധ് ബിഹാരി കൗശികിന്റെ ആവശ്യം. ആവശ്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ 41 പേജുള്ള ഹര്‍ജിയില്‍ സംഭവത്തെ പശ്ചാത്തലമാക്കി കവിതയും ചേര്‍ത്തിട്ടുണ്ട്. ആനയെ മനപ്പൂര്‍വം കൊന്നതാണെന്ന മട്ടില്‍ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ സാന്‍ എന്ന കവി തിടുക്കത്തില്‍ എഴുതിയ ഗര്‍ഭിണിയായ അമ്മ (പ്രഗ്നന്റ് മദര്‍) എന്ന കവിതയാണ് പരാതിയിലുള്ളത്. അടുത്തയിടെ സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ആനക്കേസാണിത്.…
Read MoreCategory: Loud Speaker
വോട്ടിംഗ് പരീക്ഷയിലേക്ക് കേരളം; തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർപട്ടിക 17-ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ഈ മാസം 17-ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക ജനുവരി 20-ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. തുടർച്ചയായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്. പൊതുതെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കമ്മീഷൻ ആരംഭിച്ചു. 17-ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിലെ വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ ക്രമീകരണം വരുത്തണം. കരട് പട്ടിക സംബന്ധിച്ച്…
Read Moreജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; ജോസ്-ജോസഫ് പോര് മുറുകുന്നു
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകുന്നു. കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്നു രാജിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജിമോൻ മഞ്ഞക്കടന്പൻ പറഞ്ഞു. ഇന്നു രാജിവച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കാമെന്നും കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ യുഡിഎഫ് നിർദേശ പ്രകാരം ഷിബു ബേബി ജോണ്‍ ജോസ് കെ.മാണി വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ജോസ് വിഭാഗം മുന്നോട്ടു വച്ച ഒരു നിർദേശങ്ങളും അംഗീകരിക്കില്ലെന്നു സജിമോൻ മഞ്ഞക്കടന്പൻ വ്യക്തമാക്കി. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്ക്കില്ല. കേന്ദ്ര…
Read Moreഇത് ഞങ്ങളിങ്ങെടുക്കുവാ..; പോലീസ് ആപ്പിന് പേരായി “പൊല്ലാപ്പ്’..! ശ്രീകാന്തിന്റെ പൊല്ലാപ്പുകാരന് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു പോലീസും
തിരുവനന്തപുരം: ഒടുവിൽ എല്ലാവരും ഇഷ്ടപ്പെട്ട ആ “പൊല്ലാപ്പ്’ തന്നെ “തലയിൽക്കെട്ടാൻ’ പോലീസ് തീരുമാനിച്ചു. ഇത് ഞങ്ങളിങ്ങെടുക്കുകയാണെന്ന കുറിപ്പോടെയാണ് പൊല്ലാപ്പ് പോലീസ് സ്വന്തമാക്കിയത്. അതു മാത്രമല്ല പൊല്ലാപ്പുകാരന് സമ്മാനം കൊടുക്കാനും തീരുമാനിച്ചു. കേരളാപോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ മൊബൈൽ ആപ്പിനാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായ പൊല്ലാപ്പ് എന്ന പേര് പോലീസ് തെരഞ്ഞെടുത്തത്. പേര് നിർദേശിച്ച സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറപ്പിൽനിന്ന് ലഭിച്ച പേരാണ് തെരഞ്ഞെടുത്തത്. പുതിയ ആപ്പിന് പേര് നിർദേശിക്കാൻ പോലീസ് ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അവസരം നൽകിയിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്ത് നിർദേശിച്ച പേര് പൊല്ലാപ്പ്…എന്നായിരുന്നു. പോലീസിന്റെ പോല്‍ ഉം ആപ്പിന്റെ ആപ്പ് ഉം. തെങ്ക്സ് എന്നായിരുന്നു ശ്രീകാന്തിന്റെ കമന്റ്. ഇതോടെ ആപ്പിന് പേരിടുന്നവരേക്കാൾ ഈ കമന്റിനെ ട്രോളുന്നവരായി കൂടുതൽ. ശ്രീകാന്തിന്റെ കമന്റിന് ലഭിച്ചൊരു പ്രതികരണം “ഇത്രയും ചങ്കൂറ്റം…
Read Moreഅവസാന രോഗിയും നിരീക്ഷണത്തിൽനിന്ന് മടങ്ങി; കോവിഡ് മുക്തമായി ന്യൂസിലൻഡ്; നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും തുടരുമെന്ന് ആരോ ഗ്യവകുപ്പ്
വെല്ലിംഗ്ടൺ: അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി. രാജ്യത്ത് നിലവിൽ ഒരു കോവിഡ് ബാധിതൻ പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തിൽനിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു. ഈ നാഴികക്കല്ല് സന്തോഷകരമായ ഒന്നാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഫെബ്രുവരി 28ന് ശേഷം സജീവ രോഗികളില്ലാത്ത ആദ്യ ദിനമാണിത്. അതേസമയം നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ടെന്നും ആഷ്ലി കൂട്ടിച്ചേര്‍ത്തു.
Read Moreലോക്ക് അഴിച്ചതും കുതിക്കുന്നു; ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 256,563 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇന്ന് മാത്രം 9,941 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 228 പേർക്ക് ഞായറാഴ്ച ജീവൻ നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7,174 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഞായറാഴ്ച 3,007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,975 ആയി. മൂവായിരത്തിലേറെ ആളുകൾ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ ഇന്ന് 1,515 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 18 പേർ കോവിഡ് ബാധിച്ച് ഇന്ന് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 31,667 ആയി. ആകെ 269 പേർ മരിക്കുകയും ചെയ്തു. ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും…
Read Moreയാത്രക്കാരില്ല; നടുവൊടിഞ്ഞ് കെഎസ്ആർടിസി! സ്വകാര്യ ബസുകള്‍ ഇന്നുമുതൽ സർവീസ് നടത്തില്ല…
കോഴിക്കോട്: സാന്പത്തികമായി ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിക്ക് ഇരട്ട പ്രഹരമായി ലോക്ക്ഡൗൺകാലത്തെ സർവീസുകൾ. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിട്ടും പിടിച്ച് നിൽക്കാൻ പാടുപെടുകയാണ് കോർപ്പറേഷൻ. ബാസിൽകയറാൻ ആളില്ലാത്തതും സ്വകാര്യ ബസുകളുടെ സമയം ക്രമികരിക്കാതെയുള്ള ഓട്ടവും കെഎസ്ആർടിസിയുടെ സർവീസിനെ കാര്യമായി ബാധിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമുള്ള സർവീസും സാന്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നുണ്ട്. നിലവിലെ വിലക്ക് ലംഘിച്ച് മറ്റു ജില്ലയിലേക്ക് പ്രൈവറ്റ് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഇതുകാരണം സമീപ ജില്ലയിലേക്കുള്ള ആൾക്കാരും പ്രൈവറ്റ് ബസുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. 1035 ഓളം സർവീസുകൾ നടത്തുന്ന നോർത്ത് സോണിൽ 500 താഴെ സർവ്വീസുകൾ നടത്തിയിട്ടും കനത്ത നഷ്ടത്തിലാണ് കോർപ്പറേഷൻ. ദിവസേനെ കണ്ടൈയ്ൻമെന്റ് സോണിന്റെ എണ്ണം കൂടുന്നതും സർവീസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണിലെ കെഎസ്ആർടിസി ഗ്യാരേജുകളിൽ നിന്നും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നില്ല. യാത്രക്കാർ കൂടുതലുള്ള സുൽത്താൻ ബത്തേരി, തൊട്ടിൽപാലം, വടകര, മഞ്ചേരി തുടങ്ങിയ മേഖലകൾ കണ്ടെയ്ൻമെന്റ് സോണിൽ…
Read Moreതാഴത്തങ്ങാടി കൊലപാതകം! മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടവും കത്രികയും കത്തിയും കണ്ടെടുത്തു…
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ മൃഗീയമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. തണ്ണീർമുക്കം ബണ്ടിനു സമീപം തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം ഇവിടെനിന്നു മൂന്നു മൊബൈൽ ഫോണുകളും ദന്പതികളുടെ വീടിന്റെ താക്കോൽക്കൂട്ടവും കത്രികയും കത്തിയും കണ്ടെത്തി. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ (60) കൊലപ്പെടുത്തുകയും ഭർത്താവ് മുഹമ്മദ് സാലിയെ (65) ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതി താഴത്തങ്ങാടി വേളൂർ മാലിപറന്പിൽ മുഹമ്മദ് ബിലാലിനെ(23)യുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞദിവസം പ്രതിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയിരുന്നു. ഇന്നലെ രാവിലെയാണ് പ്രതിയെയുമായി പോലീസ് സംഘം തണ്ണീർമുക്കത്ത് എത്തിയത്. തണ്ണീർമുക്കം ബണ്ടിനു സമീപം മണ്‍തിട്ടയിൽ എത്തിയ പോലീസിന് പ്രതി മൊബൈൽ ഫോണുകളും മറ്റും എറിഞ്ഞു കളഞ്ഞ സ്ഥലം ചൂണ്ടിക്കാണിച്ചു. അഗ്നിരക്ഷാ സേനയുടെ സ്കൂബാ മുങ്ങൽ വിദഗ്ധരുടെയും,…
Read Moreതദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് വിപുലീകരണം! ജോസ്.കെ. മാണിക്കും ജോസഫിനും വാതിൽ തുറന്നിട്ട് എൽഡിഎഫ്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് എൽഡിഎഫ് വിപുലീകരണം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. യുഡിഎഫ് തർച്ച നേരിട്ടുകൊണ്ടിരിക്കുന്ന മുന്നണിയാണ്. അതിൽ നിന്ന് ചാടി രക്ഷപ്പെടാൻ പലരും ശ്രമിക്കുകയാണ്. കേരള കോൺഗ്രസ് ജോസ്.കെ. മാണി- പി.ജെ ജോസഫ് വിഭാഗങ്ങളുടെ തർക്കം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. എൽഡിഎഫ് അതു സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഇരുവിഭാഗങ്ങളും യുഡിഎഫിൽ അസംതൃപ്തരാണ്. ഇരു കൂട്ടരോടും എൽഡിഎഫിന് അയിത്തമില്ലെന്നും വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു. എൽഡിഎഫിന്റെ നിലപാടുമായി യോജിച്ചു പോകുന്ന കക്ഷിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തർക്കം ഉണ്ടാകാനിടിയില്ല. എൽഡിഎഫിലെ മറ്റു ഘടകകക്ഷികളുമായി കൂട്ടായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇരു കൂട്ടരുമായും പ്രാഥമിക ചർച്ചകൾ ഇതിനകം നടത്തിക്കഴിഞ്ഞു. ചർച്ചകളിൽ പോസിറ്റീവായ പല നിർദേശങ്ങളും ഉയർന്നു വന്നിട്ടുണ്ട്. തുടർ ചർച്ചകൾ ഉണ്ടാകും. മുന്നണി ബന്ധം ഉപേക്ഷിച്ച് വരുന്നവർ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്പോൾ എൽഡിഎഫ് കൃത്യമായ ഇടപെടൽ…
Read Moreപാര്‍ട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനും..! വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിവാദ പ്രസ്താവന; സിപിഎമ്മിനുള്ളിൽ കടുത്ത അമർഷം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ വിവാദ പ്രസ്താവനയിൽ സിപിഎമ്മിനുള്ളിൽ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന അനവസരത്തിലാണെന്നും സന്ദർഭത്തിന് യോജിക്കാത്ത തരത്തിൽ ഇത്തരം പരാമർശം നടത്തിയത് ശരിയായില്ലെന്നുമുള്ള നിലപാടാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കിടയിലുമുള്ളത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എംഎൽഎയുമായ പി.കെ. ശശിക്കെതിരേയുള്ള പീഡന പരാതിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് എം.സി. ജോസഫൈന്റെ വിവാദ പരാമർശം ഉണ്ടായത്. തന്റെ പാർട്ടിയ്ക്കു സ്വന്തമായി കോടതി സംവിധാനമുണ്ടെന്നും പാർട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്നുമുള്ള വിവാദ പരാമർശം നടത്തിയത്. ഈ പ്രസ്താവന വലിയ വിവാദമായി മാറുകയും ദൃശ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് ഇടയാകുകയും ചെയ്തിരുന്നു. പാർട്ടി അംഗങ്ങൾ പ്രതിയായ കേസുകളിൽ പാർട്ടി, പോലീസായി അന്വേഷിക്കുകയും പാർട്ടി തന്നെ കോടതിയായി ശിക്ഷ വിധിക്കുകയും ചെയ്താൽ സംസ്ഥാനത്ത് പിന്നെ…
Read More