പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്ന അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) ദുരൂഹമരണം പോലീസ് – സിപിഎം അവിഹിത ബന്ധം മൂലമെന്ന് മാതാപിതാക്കള്‍. അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യഇടപാടുകള്‍ അറിയാമായിരുന്ന ജോയലിനെ നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കള്ളക്കേസില്കുടുക്കി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. പോലീസ് മര്‍ദനത്തില്‍ ശാരീരികക്ഷതമുണ്ടായ ജോയല്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മേയ് 22ന് മരിച്ചു. എന്നാല്‍ ഇക്കാലയളവില്‍ യാതൊരു സഹായമോ പിന്തുണയോ സിപിഎമ്മില്‍ നിന്നു ജോയലിനോ കുടുംബത്തിനോ ലഭിച്ചില്ല. അടൂരിലെ പാര്‍ട്ടി നേതാക്കള്‍ ജോയലിനെ തള്ളുകയും കൊലപാതകക്കേസിലെ പ്രതിയെന്ന് പ്രചാരണം നടത്തുകയും ചെയ്തതായി പിതാവ് ജോയിക്കുട്ടി പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിനു വെകുന്നേരം അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസിയിരുന്നു. ഇത് പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പിലെത്തിച്ച് ഇരുവരെയും പോകാന്‍ അനുവദിച്ചതാണ്. എന്നാല്‍ ഈ സമയം ആരുടേയോ ഫോണ്‍…
Read MoreCategory: Loud Speaker
അജിത്ത് കരയ്ക്കിരുന്നെങ്കിലും..! പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി, രണ്ടു പേർക്കായി തെരച്ചിൽ
ശ്രീകണ്ഠപുരം: പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ പൈസായിയിലെ എടച്ചേരി താഴത്ത് ഗോപിയുടെ മകന് മനീഷിന്റെ (20) മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. പൈസക്കരിയിലെ പാത്തിക്കുളങ്ങര സജി-റിമ്മി ദമ്പതികളുടെ മകന് അരുണ്‍ (19), വഞ്ചിയത്തെ പരേതനായ വലിയ വീട്ടില്‍ ചന്ദ്രന്-ഓമന ദമ്പതികളുടെ മകന് സനൂപ് (19) എന്നിവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. അരുണ്‍ അലൂമിനിയം ഫാബ്രിക്കേറ്ററും സനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയും മനീഷ് ബൈക്ക് മെക്കാനിക്കുമാണ്. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് സംഭവം. സുഹൃത്തായ പയ്യാവൂരിലെ പുത്തന്‍പുരയില്‍ അജിത്തിനോടൊപ്പമാണ് മൂവരും പുഴക്കരയിലെത്തിയത്. അജിത്ത് കരയ്ക്കിരുന്നെങ്കിലും മറ്റു മൂന്നു പേരും കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു. പയ്യാവൂര്‍, ശ്രീകണ്ഠപുരം പോലീസും തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയും രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.…
Read Moreതുടര്‍ച്ചയായ ഏഴാം ദിനവും ഇന്ധനവില വര്‍ധിച്ചു ; ഒരാഴ്ചയ്ക്കിടെ നാല് രൂപയ്ക്കടുത്ത് വര്‍ധന
കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. തുടര്‍ച്ചയായ ഏഴാം ദിനമാണ് ഇന്ധനവില കൂടിയത്. പെട്രോളിന് 59 പൈസയുടെയും ഡീസലിന് 55 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.49 രൂപയായി. ഡീസല്‍ വിലയാകട്ടെ 69.65 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.88 രൂപയായപ്പോള്‍ ഡീസല്‍ വില 70.96 രൂപയുമായി. ഇന്ധനവിലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴാണ് ഇതൊന്നും ഗൗനിക്കാതെ വീണ്ടും വില വര്‍ധിപ്പിക്കുന്നത്. തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 62 പൈസയുടെയും ഡീസലിന് 59 പൈസയുടെയും വര്‍ധനവ് ഉണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങളിലും വില വര്‍ധിപ്പിച്ചതോടെ ഏഴു ദിവസത്തിനിടെ നാല് രൂപയ്ക്കടുത്താണ് ഇന്ധനവില വര്‍ധിച്ചത്. പെട്രോളിന് 3.92 രൂപയുടെയും ഡീസലിന് 3.80 രൂപയുടെയും വര്‍ധനവ് ഇതുവരെ രേഖപ്പെടുത്തി.
Read Moreപതിനെട്ട് ദിവസം വെന്റിലേറ്ററില്‍; കോവിഡ് ബാധിച്ച നാലു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു
വിശാഖപട്ടണം: കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് വീട്ടിലേക്കു മടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയിലാണ് 18 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ കുഞ്ഞ് രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയത്. വിശാഖപട്ടണത്തെ വിഐഎംഎസില് ആയിരുന്നു കുഞ്ഞിനെ ചികിത്സിച്ചിരുന്നത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ലക്ഷ്മി എന്ന യുവതിക്ക് കോവിഡ് ബാധിച്ചിരുന്നു. പിന്നീട് നടത്തിയ ചികിത്സയില്‍ നാലു മാസം പ്രായമുള്ള ലക്ഷ്മിയുടെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. മേയ് 25നാണ് കുട്ടിയെ വിഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി 18 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. അടുത്തിടെ നടത്തിയ ചികിത്സയില്‍ കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാൻ ആശുപത്രി അധികൃതർ അനുവദിച്ചു. വിശാഖപട്ടണം ജില്ലയില്‍ വെള്ളിയാഴ്ച മാത്രം 14 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 252 ആയി ഉയര്‍ന്നു.
Read Moreബസ് ഉടമകളുടെ സ്റ്റേയ്ക്ക് സര്‍ക്കാരിന്റെ അപ്പീല്‍ ഫലംകണ്ടു; സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്ല
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് അംഗീകാരം. വർധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കരുതെന്ന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് അംഗീകരിക്കുകയും സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയുമായിരുന്നു കോവിഡിന്റെ സാഹചര്യം പരിഗണിച്ചാണ് ടിക്കറ്റ് നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ ചാര്‍ജ് കുറയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്നുമാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ടിക്കറ്റ് വര്‍ധനയെ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു. മോട്ടര്‍വാഹന നിയമപ്രകാരം ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Read Moreപി.കെ. കുഞ്ഞനന്തൻ! പാനൂർ സിപിഎമ്മിലെ അവസാനവാക്ക്; കരകയറാനാവാതെ വീണത് ടിപി കേസിൽ
പാനൂർ(കണ്ണൂർ): പാനൂർ മേഖലയിൽ സിപിഎമ്മിലെ അവസാനവാക്കായിരുന്നു ഇന്നലെ നിര്യാതനായ പടിഞ്ഞാറെ കുഞ്ഞിക്കാട്ടിൽ കുഞ്ഞനന്തൻ (72) എന്ന പി.കെ.കുഞ്ഞനന്തൻ. ഏരിയാ കമ്മിറ്റിയിലായിരുന്നു പ്രവർത്തനമെങ്കിലും എല്ലാക്കാലത്തും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അഭേദ്യമായ ബന്ധമായിരുന്നു കുഞ്ഞനന്തന്. 1980ൽ പാനൂർ ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ അംഗമായിരുന്നു. 1970 ഓടെ പാർട്ടി അംഗത്വത്തിൽ വന്ന കുഞ്ഞനന്തൻ 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. കർഷക തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പാനൂർ മേഖലയിൽ അക്രമരാഷ്ട്രീയം ചർച്ച ചെയ്യുമ്പോഴെല്ലാം കുഞ്ഞനന്തൻ ആരോപിതനായിരുന്നു. നിരവധി തവണ രാഷ്ട്രീയ എതിരാളികൾ കുഞ്ഞനന്തനെ കുടുക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗുഢാലോചനയിൽ പ്രതി ചേർക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയായിരുന്നു. പ്രതി ചേർക്കപ്പെട്ടപ്പോൾ ദിവസങ്ങളോളം ഒളിവിൽ പോയ കുഞ്ഞനന്തൻ ഒടുവിൽ പോലീസിനെ വെട്ടിച്ച് തലശേരി കോടതിയിൽ കീഴടങ്ങുകയായിരുന്നു. ചന്ദ്രശേഖരൻ വധക്കേസിൽ പതിമൂന്നാം പ്രതിയായി ജീവപര്യന്തം…
Read Moreമോഷണക്കേസിൽ പിടിയിലായ അഞ്ച് പ്രതികൾക്ക് കോവിഡ്; 17 പോലീസുകാർ ക്വാറന്റൈനിൽ
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ മോഷണക്കേസിൽ പിടിയിലായ അഞ്ച് പ്രതികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടർന്നു ഇവരുമായി സന്പർക്കത്തിലേർപ്പെട്ട 17 പോലീസുകാർ ക്വാറന്റൈനിൽ പോയി. നെഹ്റു നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്വാറന്റൈനിൽ കഴിയുന്നത്. കഴിഞ്ഞയാഴ്ച ഒരു ഇലക്ട്രോണിക് ഷോപ്പിൽ കവർച്ച നടത്തിയതിനെ തുടർന്നു ഏഴ് പേരെയാണ് പോലീസ് കസ്റ്റിഡിയിലെടുത്തത്. ഇവരിൽ കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരെയും ക്വാറന്റൈനിൽ ആക്കിയെന്നും അധികൃതർ പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളുടെയും സാന്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുണ്ട്. ഇവർ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Read Moreസംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി; ഒരേ ആവശ്യവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ വന്നതിൽ സന്തോഷം പ്രകടിപ്പിച്ചു കോടതി
ന്യൂഡൽഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. തമിഴ്നാട് സർക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം പാർട്ടികളുമാണു ഹർജിയുമായി കോടതിയെ സമീപിച്ചത്. തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ ഒബിസി വിദ്യാർഥികൾക്കായി സീറ്റുകൾ നീക്കിവയ്ക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹർജികളിൽ ആരോപിച്ചിരുന്നു. സംവരണം മൗലികാവകാശമായി കരുതാനാവില്ലെന്നും അതുകൊണ്ട് ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രീയ പാർട്ടികൾ ഒരേ ആവശ്യവുമായി വന്നതിൽ കോടതി സന്തോഷം പ്രകടിപ്പിച്ചു. ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, ഹർജിക്കാർക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
Read Moreമഹാമാരി പെരുകുന്നു..! ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,996 പേര്‍ക്ക് കോവിഡ്; ലോകത്താകമാനം 74,58,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് മഹമാരി ബാധിച്ചവരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേര്‍ക്ക് രോഗം ബാധിച്ച് രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,86,576 ആയി. 357 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. 24 മണിക്കൂറിനിടെ 357 പേര് മരിച്ചതടക്കം ആകെ മരണസംഖ്യ 8,102 ആകുകയും ചെയ്തു. രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാള് ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നുള്ളതാണ് നേരിയ ആശ്വാസം നല്‍കുന്നത്. 1,37,448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,41,029 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആകുകയും 3,438 പേര് മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം 52,667 കോവിഡ് രോഗികളാണുള്ളത്. 1,857 ഇവിടെ മരിച്ചു. മഹാരാഷ്ട്രയിൽ ഏറ്റവും പുതിയതായി റിപ്പോര്‍ട്ടു ചെയ്ത 149…
Read Moreഇന്ധനവില റോക്കറ്റുപോലെ മുകളിലേക്ക്! അഞ്ചു ദിവസത്തിനിടെ രണ്ടര രൂപയിലധികം വര്‍ധന
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 60 പൈസയുടെയും ഡീസലിന് 57 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.33 രൂപയും ഡീസലിന് 68.55 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 75.74 രൂപയായും ഡീസല്‍ വില 69.89 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെമാത്രം സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ടര രൂപയിലധികമാണ് വില ഉയര്‍ന്നത്. പെട്രോളിന് 2.76 രൂപ വര്‍ധിച്ചപ്പോള്‍ ഡീസലിന് 2.70 രൂപയും കൂടി. തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 62 പൈസയുടെയും ഡീസലിന് 59 പൈസയുടെയും വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെയാകട്ടെ പെട്രോളിന് 40 പൈസയും ഡീസലിന് 43 പൈസയും വര്‍ധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 16ന് കമ്പനികള്‍ വില പരിഷ്കരിച്ചശേഷം പിന്നീട് മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് അഞ്ചുദിവസമായി റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നത്.
Read More