മുംബൈ: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,65,386 ആയി ഉയര്‍ന്നു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. ചൈനയെ മറികടന്നാണ് ഇന്ത്യ ഒമ്പതാമത് എത്തിയത്. വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകൾ പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയിൽ ഇതുവരെ 4,634 പേരാണ് മരിച്ചത്. 82,995 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറാകുമ്പോളാണ് കോവിഡ് കേസുകളുടെ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
Read MoreCategory: Loud Speaker
കേരളത്തിൽ വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശിയായ 65കാരൻ മരിച്ചു
കോട്ടയം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അബുദാബിയിൽ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തിൽ കഴിയവേ നടത്തിയ പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
Read Moreപ്രവാസികളുടെ ക്വാറന്റൈന് പണമില്ലെങ്കിലും സിപിഎമ്മിനുവേണ്ടി ധൂർത്തടിക്കാൻ സർക്കാരിന് പണമുണ്ടെന്ന കുറ്റപ്പെടുത്തലുമായി ഉമ്മൻചാണ്ടി
തിരുവനന്തപുരം: സിപിഎം ഭവന സന്ദർശനത്തിനുള്ള ലഘുലേഖ തയാറാക്കാനായി സർക്കാർ ഫണ്ട് ധൂർത്തടിക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രവാസികളുടെ ക്വാറന്റൈൻ ചെലവുപോലും വഹിക്കാൻ പണമില്ലെന്ന് പറയുമ്പോഴാണ് സർക്കാരിന്റെ ധൂർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടരക്കോടി രൂപ ചെലവിട്ടാണ് പബ്ലിക് റിലേഷൻ വകുപ്പ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന 75 ലക്ഷം ലഘുലേഖകൾ അച്ചടിക്കുന്നത്. സർക്കാരിന്റെ നാലാം വാർഷികത്തിൽ ആഘോഷമില്ലെന്ന വാദം തെറ്റാണ്. സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ലഘുലേഖകളുമായി സിപിഎം പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അങ്ങിനെയെങ്കില്‍ ഇനിയുള്ള വര്‍ഷം സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.
Read More‘എനിക്കു ശ്വാസം മുട്ടുന്നു’; കറുത്ത വർഗക്കാരനെ നടുറോഡിൽ കൊന്നതിനെതിരേ അമേരിക്ക ഇളകി; പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു
വാഷിംഗ്ടണ്‍: മിനിയാപൊളിസിൽ പോലീസ് മർദനത്തെത്തുടർന്ന് കറുത്തവർഗക്കാരനായി ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം. മിനിയാപൊളിസിൽ പോലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചുതകർത്തു. കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് ജോര്‍ജിനെ പോലീസ് കൊന്നത്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി പ്രതിഷേധക്കാർ ഏറ്റെടുത്തിരിക്കുകയാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ, ഫ്ലോയിഡിന് നീതി വേണം തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ആണ് പ്രതിഷേധകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്. “നിങ്ങളുടെ കാല്‍മുട്ട് എന്റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ..” എന്ന് ജോര്‍ജ് ഫ്ലോയിഡ് കരയുന്ന വീഡിയോ വൈറലായിരുന്നു. മിനിയാപൊളിസിൽ പോലീസ് സ്റ്റേഷന്റെ മുന്നില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ടു പോലീസ് കാറിൽ നിന്നിറക്കി നിലത്തിട്ടു കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചപ്പോഴാണു ജോർജ് ഫ്ലോയിഡ് മരിച്ചത്. വേദനയെടുക്കുന്നെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും ജോർജ് കരഞ്ഞപേക്ഷിച്ചിട്ടും അഞ്ച് മിനിട്ടോളം…
Read Moreകേരളത്തിൽ കോവിഡ് രോഗ ബാധിച്ചരുടെ എണ്ണം ആയിരം കടന്നു; നിരീക്ഷണത്തിൽ 1,07,832 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 40 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1004 ആയി. പത്തു പേർ ഇന്നലെ രോഗമുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒന്‍പതു പേർ വിദേശത്തു നിന്നും വന്നവരാണ്. മൂന്നു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. കാസർഗോഡ്- 10, പാലക്കാട്ട് – എട്ട്, ആലപ്പുഴ-ഏഴ്, കൊല്ലം- നാല്, പത്തനംതിട്ട, വയനാട്- മൂന്നു വീതം, കോഴിക്കോട്, എറണാകുളം- രണ്ടു വീതം, കണ്ണൂർ- ഒന്ന് എന്നിങ്ങനെയാണു രോഗബാധിതർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നാണ്. മലപ്പുറത്ത് ആറും കാസർഗോഡ് രണ്ടും ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതമാണ് രോഗം ഭേദമായത്. നിലവിൽ 445 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 1,07,832 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 892…
Read Moreപുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി; സ്ഫോടക വസ്തുക്കൾ നിറച്ച കാർ സ്ഫോടനത്തിലൂടെ ഇല്ലാതാക്കുന്നതിന്റെ ദൃശ്യം പുറത്ത്
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക്പോസ്റ്റില്‍ വച്ച് സൈന്യം കണ്ടെത്തിയത്. എന്നാല്‍ ഡ്രൈവര്‍ രക്ഷപെട്ടു. സ്ഫോടക വസ്തുക്കൾ നിറച്ച കാർ വിജനമായ സ്ഥലത്ത് എത്തിച്ച് സ്ഫോടനത്തിലൂടെ അപകടം ഒഴിവാക്കി. സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സുരക്ഷാസേന പുറത്തുവിട്ടു. വ്യാജ നമ്പര്‍ പതിപ്പിച്ച വെള്ള ഹുണ്ടായി സാന്‍ട്രോ കാറിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ചെക്ക്പോസ്റ്റില്‍ വച്ച് വാഹനം നിര്‍ത്തുവാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവര്‍ കാറോടിച്ചു പോകുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ത്തുവെങ്കിലും ഡ്രൈവര്‍ കാറില്‍ നിന്നുമിറങ്ങി ഓടി രക്ഷപെട്ടു. ആക്രമണ സാധ്യതയുണ്ടാകുമെന്ന് തങ്ങള്‍ക്ക് രഹസ്യ സൂചന ലഭിച്ചിരുന്നതായി ഐജി വിജയകുമാര്‍ പറഞ്ഞു. ഐഇഡി നിറച്ച വാഹനത്തിനായി തങ്ങള്‍ ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബോംബ് ആക്രമണവുമായി…
Read Moreവിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കും; വിവാദ പ്രസ്താവനയുമായി പി.കെ ശശി
പാലക്കാട്: വിവാദ പ്രസ്താവനയുമായി സിപിഎം എംഎൽഎ പി.കെ ശശി. വിശ്വസിച്ചാൽ പാർട്ടി സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി.കെ ശശി പറഞ്ഞു. കരിമ്പുഴയില്‍ മുസ്ലീം ലീഗിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ എത്തിയവരെ സംഘടിപ്പിച്ച് നടത്തിയ യോഗത്തിലാണ് ഷൊർണൂർ എംഎൽഎയുടെ വിവാദ പ്രസ്താവന. പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചിട്ട് പോയാൽ ദ്രോഹിയ്ക്കുകയും ചെയ്യും. ഇതാണ് പാർട്ടി നയം- ശശി യോഗത്തിൽ പറഞ്ഞു. പാർട്ടിയുടെ പ്രത്യേകത പറഞ്ഞായിരുന്നു പി.കെ ശശി എംഎൽഎ സംസാരിച്ചത്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആളെക്കൂട്ടി എംഎല്‍എ യോഗം നടത്തിയത്.
Read Moreകട്ടക്കലിപ്പിൽ..! ട്വിറ്ററിന്റെ “ഫാക്ട്ചെക്ക്’ മുന്നറിയിപ്പ്; സോഷ്യൽ മീഡിയകൾ അടച്ചുപൂട്ടുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ട്വിറ്റർ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയ കന്പനികൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കന്പനികൾ പൂട്ടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് ട്വിറ്റർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇത്. ശക്തമായ നിയമനിർമാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read Moreഅറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്; ജില്ലാ ഭരണകൂടം ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 29നും തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 31നും ഓരോ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മേയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. മേയ് 28നുശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ മേയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്. ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകൾ നടത്താനും ദുരന്ത നിവാരണ അതോറിറ്റി…
Read Moreബലാല്‍സംഗ ശ്രമത്തിനിടെ ഒമ്പതുവയസുകാരിയ്ക്ക് ദാരുണാന്ത്യം ! അയല്‍വാസിയായ പതിനാലുകാരന് അറസ്റ്റില്‍…
പീഡനശ്രമത്തിനിടെ തിരുച്ചിറപ്പള്ളിയില്‍ ഒമ്പതുകാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അയല്‍വാസിയായ പതിനാലുകാരന് അറസ്റ്റിലായി. സ്കൂളിനു സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു തിരുച്ചിറപ്പള്ളി മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടി മരിച്ചു. അയല്‍വാസിയായ പതിനാലുകാരനാണ് കുട്ടിയെ അവശനിലയില്‍ കണ്ടെന്നു നാട്ടുകാരെ വിവരം അറിയിച്ചത്. മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു കൗമാരക്കാരനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയെ വീടിനു സമീപത്തെ ആളൊഴിഞ്ഞ കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്തു നിന്നതോടെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു ബോധംകെടുത്തി. സംഭവസ്ഥലത്തു നിന്നു കൗമാരക്കാരന്റെ രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്തതായും പ്രതിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയതായും പൊലീസ് പറഞ്ഞു.
Read More