ന്യൂഡൽഹി: പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ നിർദേശം വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു. രാത്രികാലങ്ങളിലെ കർഫ്യൂ പാലിക്കപ്പെടുന്നില്ലെന്നും സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും കത്തിൽ ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
ഓട്ടം തുടങ്ങിയ കെഎസ്ആര്‍ടിസിക്ക് ബുധനാഴ്ച മാത്രം 60 ലക്ഷം രൂപ നഷ്ടം; കിലോമീറ്ററിന് 28.22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ
തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ സർവീസ് പുനഃരാരംഭിച്ച കെഎസ്ആർടിസിക്ക് വൻ നഷ്ടം. ബുധനാഴ്ച 60 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. കിലോമീറ്ററിന് 28.22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ. രണ്ടു ലക്ഷം കിലോമീറ്റർ ഓടിയപ്പോൾ കളക്ഷൻ 35 ലക്ഷം രൂപ മാത്രമാണ്. ഇന്ധനച്ചെലവിൽ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടമുണ്ടായി. കിലോമീറ്ററിന് 20 രൂപ പോലും കളക്ഷൻ കിട്ടിയില്ലെന്നും കണക്കുകളിൽ പറയുന്നു. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് കെഎസ്ആർടിസിക്ക് തിരിച്ചടിയായത്. കെഎസ്ആർടിസിക്ക് ഒപ്പം പല നഗരങ്ങളിലും സ്വകാര്യബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്.
Read Moreവരാൻ പോകുന്നത് പനിക്കാലം! വൈറസിന്റെ രണ്ടാം വരവിനെ കരുതിയിരിക്കുക; ഡബ്ല്യുഎച്ച്ഒ
ജനീവ: രോഗബാധിതരുടെ എണ്ണത്തിലെയും മരണസംഖ്യയിലെയും കുറവ് ആഘോഷിക്കാൻ സമയമായിട്ടില്ലെന്നു യൂറോപ്പിനു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗത്തിന്റെ രണ്ടാം വരവിനെ നേരിടാൻ ഏതു സമയത്തും കരുതിയിരിക്കണമെന്നും സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ ഡോ. ഹാൻസ് ക്ളൂഗെ അഭിപ്രായപ്പെട്ടു. പനിക്കാലമാണ് വരാൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ടു കൊറോണവൈറസ് വ്യാപനം വർധിപ്പിക്കാനുള്ള സാധ്യത ആശങ്കാ ജനകമാണ്. അങ്ങനെയൊരു സാധ്യത മുന്നിൽ കണ്ടുള്ള തയാറെടുപ്പ് ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്തത്തിന്റെ കരുതൽ ശേഖരം കുറഞ്ഞു കൊറോണ പ്രതിസന്ധി കാരണം ജർമനിയിലെ രക്തശേഖരം വളരെ കുറയുന്നതായി കണക്കുകൾ.ബാഡൻവുർട്ടെംബർഗ്, ഹെസ്സൻ എന്നീ സംസ്ഥാനങ്ങളിൽ പ്രാദേശിക റെഡ് ക്രോസിന് ഒരു ദിവസം മുഴുവൻ ആശുപത്രി പ്രവർത്തനങ്ങൾക്കു മതിയായ കരുതൽ ശേഖരമില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബർലിൻ, ഹാംബുർഗ്, സാക്സോണി, ബ്രാൻഡൻബർഗ് എന്നിവിടങ്ങളിലും രക്തത്തിന്റെ കരുതൽ ശേഖരം വളരെ കുറവാണ്. അതേസമയം, രോഗവ്യാപനം തുടങ്ങിയതു മുതൽ ഇതുവരെ ജർമനിയിൽ 20,400…
Read More‘ബെവ് ക്യൂ’ ആപ്പിന്റെ ട്രയൽ വൈകും; തടസം സാങ്കേതിക അനുമതി മാത്രം; സ്മാർട് ഫോൺ ഇല്ലാത്തവ൪ക്കു എസ്എംഎസ് വഴിയും ബുക്ക് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ മദ്യവിതരണത്തിനുള്ള ‘ബെവ് ക്യൂ’ (bev Q) മൊബൈൽ ആപ്പിന്റെ ട്രയൽ റൺ വൈകും. സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്കോ അറിയിച്ചു. ഗൂഗിൾ സെക്യൂരിറ്റി ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയാൽ ആപ്പ് ട്രയൽ റണിന് സജ്ജമാകുമെന്നാണ് വിവരം. ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരാൾക്ക് പത്ത് ദിവസത്തിനിടെ മൂന്നു ലിറ്റർ മദ്യം വാങ്ങാമെന്നാണു നിർദേശം. ബിവറേജസിനൊപ്പം കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ വഴിയും ബാറുകളും ബിയർ-വൈൻ പാർലറുകൾ വഴിയും ഓൺലൈൻ ബുക്ക് ചെയ്താൽ മദ്യം ലഭിക്കും. സ്മാർട് ഫോൺ ഇല്ലാത്തവ൪ക്കു എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാം.
Read Moreസിനിമാ ലോകം കോവിഡിനെ അതിജീവിക്കും; പിറന്നാൾ ദിനത്തിൽ പ്രത്യാശ പ്രകടിപ്പിച്ച് മോഹൻലാൽ
തിരുവനന്തപുരം: സിനിമാ ലോകം കോവിഡിനെ അതിജീവിക്കുമൈന്ന് നടൻ മോഹൻലാൽ. പിറന്നാൾ ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോഹൻലാൽ പ്രത്യാശ പ്രകടിപ്പിച്ചത്. അഭിനയ ജീവിതത്തിലെ 40 വർഷം കൊടുങ്കാറ്റു പോലെ കടന്നു പോയെന്നും അദ്ദേഹം പറഞ്ഞു. തനിക്കായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read Moreപട്ടിണി സഹിക്കാൻ വയ്യാ! സൈക്കിളില്‍ നാട്ടിലേക്ക് തിരിച്ച ഒഡീഷ സ്വദേശി തളര്‍ന്നുവീണു മരിച്ചു; സംഭവം തമിഴ്നാട്ടിൽ
ചെന്നൈ: പട്ടിണി സഹിക്കാന്‍ പറ്റാതാകുകയും വാഹനയാത്രയ്ക്ക് പണമില്ലാതാകുകയും ചെയ്തതോടെ സൈക്കിളില്‍ സ്വദേശത്തേക്ക് തിരിച്ച ഒഡീഷ സ്വദേശി തളർന്നുവീണു മരിച്ചു. ഒഡീഷ സ്വദേശിയായ വിശ്വാസ് (36) എന്ന യുവാവിനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ നിര്‍മാണത്തൊഴിലാളിയായി ജോലിചെയ്യുന്ന അഞ്ചുപേര്‍ ഒരുമിച്ചാണ് തിങ്കളാഴ്ച തങ്ങളുടെ വസ്തുവകകളുമായി 740 കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ നാട്ടിലേക്ക് സൈക്കിളില്‍ യാത്രതിരിച്ചത്. ജോലി ഇല്ലാതായതോടെ ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ കഴിയാതായതോടെ ഇവര്‍ ബുദ്ധിമുട്ടിലായിരുന്നതായി പറയപ്പെടുന്നു. നാട്ടിലേക്ക് പോകാന്‍ കൈയില്‍ വാഹനക്കൂലിക്ക് പണവുമില്ലായിരുന്നു. അങ്ങനെയാണ് സൈക്കിളില്‍ പോകാന്‍ തീരുമാനിക്കുന്നത്. യാത്രയ്ക്കിടെ തമിഴ്നാട്- ആന്ധ്ര അതിര്‍ത്തിപ്രദേശമായ ഗുമ്മിഡിപ്പേട്ടയില് വിശ്വാസ് കുഴഞ്ഞുവീഴുകയായിരുന്നു. ഇക്കാര്യം കൂടെയുള്ളവര്‍ അറിഞ്ഞില്ലെന്ന് പോലീസ് പറയുന്നു. മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരമ്പാക്കം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതിനിടെ നാട്ടില്‍ പോകാന്‍ നിര്‍ബന്ധംപിടിച്ച 25 അഥിതി തൊഴിലാളികള്‍ക്ക് ചെന്നൈയില്‍ തൊഴില്‍ ഉടമയുടെ…
Read Moreഎങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്ന് കരുതി മടങ്ങിയതാ..! നാട്ടിലേക്കുപോകാൻ ബസ് കാത്തുനിന്ന ആറുവയസുകാരി ട്രക്ക് ഇടിച്ച് മരിച്ചു
മെയ്ൻപുരി: സംസ്ഥാന അതിർത്തിയിൽ നാട്ടിലേക്കുപോകാൻ ബസ് കാത്തുനിന്ന ആറുവയസുകാരി ട്രക്ക് ഇടിച്ച് മരിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മെയ്ൻപുരി ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. സ്വദേശമായ സിതാപുർ ജില്ലയിലേക്ക് പോകാൻ മാതാപിതാക്കൾക്കൊപ്പം ഉത്തർപ്രദേശ് സർക്കാർ ഏർപ്പെടുത്തുമെന്നു അറിയിച്ച ബസ് കാത്തുന്ന പ്രിയങ്കയെന്ന ആറുവയസുകാരിയാണ് അപകടത്തിൽ മരിച്ചത്. “ഹരിയാണയില്‍ ഒരാളുടെ കൃഷിയിടത്തിലാണ് എനിക്ക് ജോലി. ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ലോകക്ഡൗണ്‍ ഞങ്ങളുടെ കുടുംബത്തെ വല്ലാതെ ബാധിച്ചു. അതുകൊണ്ട് എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്ന് കരുതി മടങ്ങിയതാണ്.’ പ്രിയങ്കയുടെ പിതാവ് പറയുന്നു. ഹരിയാനയിൽനിന്നാണ് ഇവർ യുപി അതിർത്തിയായ മെയ്ൻപുരിയിൽ എത്തിയത്. ഹരിയാനയിൽ ട്രക്കിലാണ് ഇവർ ഇവിടെവരെ എത്തിച്ചേർന്നത്. അതിർത്തിയിൽവച്ച് ട്രക്ക് തടഞ്ഞ് പരിശോധന നടത്തിയ പോലീസ് ഇവരെ ഇവിടെ ഇറക്കുകയായിരുന്നു. നാട്ടിലേക്കുപോകാൻ സർക്കാർ തയാറാക്കിയ ബസുകൾ ഉടനെ എത്തുമെന്നും പോലീസ് അറിയിച്ചു. കുടുംബം ബസ് കാത്ത് റോഡരുകിൽ നിൽക്കുമ്പോൾ കല്ല് കയറ്റിവന്ന…
Read Moreഉത്തർപ്രദേശ് സർക്കാരിന്റെ മനുഷ്യരഹിത പെരുമാറ്റം! മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് പരിക്കേറ്റവർക്കൊപ്പം തുറന്ന ട്രക്കിൽകിടത്തി അയച്ചു
ന്യൂഡൽഹി: കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങളോടും ഉത്തർപ്രദേശ് സർക്കാരിന്റെ മനുഷ്യരഹിത പെരുമാറ്റം. യുപിയിലെ ഒൗറയ്യയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് പരിക്കേറ്റവരോടൊപ്പം കിടത്തി തുറന്ന ട്രക്കുകളിലാണ് ജാർഖണ്ഡിലേക്കും പശ്ചിമ ബംഗാളിലേക്കും അയച്ചത്. ട്രക്കിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ ഐസ് കട്ടകൾക്ക് മുകളിൽ കിടത്തിയ നിലയിലായിരുന്നു. യുപി സർക്കാർ മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും അന്തസ് കെടുത്തി എന്നാരോപിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തെത്തി. മൃതദേഹങ്ങൾ ട്രക്കുകളിൽ കയറ്റി പോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്. മരിച്ച തൊഴിലാളികളോട് ഇത്ര മനുഷ്യത്വ രഹിതമായ പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നു. യുപി, ബിഹാർ സർക്കാരുകൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ വാഹന സൗകര്യം ഏർപ്പെടുത്തണമായിരുന്നുവെന്നും ഹേമന്ത് സോറൻ പറഞ്ഞു. ജാർഖണ്ഡ് അതിർത്തിയിൽ എത്തിച്ചാൽ പിന്നെ തങ്ങളുടെ ഉത്തരവാദിത്തത്തിൽ ഈ മൃതദേഹങ്ങൾ ബൊക്കാറോയിൽ എത്തിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവീട്ടുവേലക്കാരനു കോവിഡ്; മക്കള്‍ക്കൊപ്പം ക്വാറന്റൈനിൽ കഴിയുമെന്ന് ബോണി കപൂര്‍
മുംബൈ: പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെ വീട്ടുവേലക്കാരനു കോവിഡ് സ്ഥിരീകരിച്ചു. ബോണികപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചരണ്‍ സാഹു(23) എന്നയാള്‍ക്കാണു രോഗം ബാധിച്ചത്. ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍ പിതാവിന്റെ സന്ദേശമടങ്ങുന്ന കുറിപ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. താനും മക്കളും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയും. ഏവരും വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് കുറിപ്പ്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവാണു ബോണി കപൂർ.
Read Moreഇന്ത്യയിൽ കോവിഡ് രോഗികൾ 1 ലക്ഷം കടന്നു; മരണം 3,144 ആയി; ലോകത്താകെയുള്ള രോഗികൾ 49 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,161 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 4,,462 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണം 3,144 ആയി. മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നു. തിങ്കളാഴ്ച മാത്രം 51 പേര് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 1,249 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 21,335 രോഗികളാണുള്ളത്. തിങ്കളാഴ്ച മാത്രം 1,185 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 757 പേർ ഇവിടെ മരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 10,000 കടന്നു. 10,054 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 168 പേര് ഇവിടെ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 11,760 ആയി. 81 പേര് മരിച്ചു. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 11,746 ആയി. 694 പേരാണ് ഇവിടെ…
Read More