അഞ്ചല്‍ : അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ ഉത്രയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യ യില്‍ സൂരജ് (27), സുഹൃത്ത് പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ് ഭവനില്‍ ചാവരുകാവ് സുരേഷ് (47) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇന്നലെ ഉച്ചയോടെയാണ് ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത് കൊലപാതകം എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് സൂരജ് അടക്കം നാലുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ ഒരുമിച്ചും വെവ്വേറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ലഭിച്ച തെളിവുകളും ഫോണ്‍ രേഖകള്‍ അടക്കമുള്ളവയും നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയാ യിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ പതിനായിരം രൂപ നല്കി സുരേ ഷില്‍ നിന്നും സൂരജ് പാമ്പിനെ വാങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഏപ്രില്‍…
Read MoreCategory: Loud Speaker
എന്റെ മകന്റേത് ലോലമനസ്; അവൻ തെറ്റ് ചെയ്തിട്ടില്ല; പോലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് സൂരജിന്റെ മാതാവ്
കൊല്ലം: തന്റെ മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും സൂരജിന്റെ മാതാവ് രേണുക മാധ്യ മങ്ങളോട് പറഞ്ഞു. അഞ്ചലിൽ ഭാര്യയെ പാന്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിൽ തെളിവെടു പ്പിനെ എത്തിച്ചതിനെതുടർന്ന് പ്രതികരിക്കുകയായിരുന്നു മാതാവ്. അവന് ലോലമനസാണെന്നും കുറ്റകൃത്യം ചെയ്യാൻ
Read Moreരാഹുൽ ഗാന്ധി വയനാടിന്റെ പ്രതിനിധിയായി ഒരു വർഷം! ഒരു വർഷത്തിനിടെ 4.60 കോടി രൂപയുടെ വികസനപ്രവർത്തനങ്ങള്‍…
കൽപ്പറ്റ: രാഹുൽഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവർഷം പൂർത്തിയാകുന്നു. രാഹുൽ ഗാന്ധി എംപിയായതിന് ശേഷം വയനാട് അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഷയങ്ങൾ പ്രളയവും കോവിഡുമായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് 20,000 ഭക്ഷ്യധാന്യക്കിറ്റുകളും 20,000 പേർക്കുള്ള ക്ലീനിംഗ് കിറ്റുകളുമായിരുന്നു രാഹുൽ നൽകിയത്. പ്രളയത്തിൽ ധനസഹായം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ മേപ്പാടിയിലെ സനലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ എംപി നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ രാഹുൽഗാന്ധിയെത്തിച്ച് നൽകിയത് 20,000 മാസ്ക്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമൽ സ്കാനറുകൾ എന്നിവയാണ്. തുടർന്ന് വയനാട്ടിലെയും മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലെയും കമ്യൂണിറ്റി കിച്ചണുകൾക്കായി 28000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നൽകി. 1300ലധികം വൃക്ക, കരൾ രോഗികൾക്കായി ഡയാലിസിസ് കിറ്റുകൾ, ഒരുമാസത്തെ മരുന്ന് എന്നിവയാണ് രാഹുൽ നൽകിയത്. ഏറ്റവുമൊടുവിൽ ജില്ലയിൽ രാപകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടെ സുരക്ഷയ്ക്കായി ഏഴുസാധനങ്ങൾ…
Read Moreഅസ്ലീല ചിത്രങ്ങൾ കാട്ടി അയൽവാസിയായ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ചു; കോഴിക്കോട്ട് പോക്സോ കേസില്‍ അധ്യാപിക അറസ്റ്റില്‍
കോഴിക്കോട്: താമരശേരിയിൽ പോക്സോ കേസിൽ അധ്യാപിക അറസ്റ്റിലായി. അയൽവാസിയായ പന്ത്രണ്ട് വയസുകാരി വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. താമരശേരി സ്വദേശിനിയാണ് പിടിയിലായത്. ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ വിദ്യാർഥിനി വീടിനടുത്തുള്ള ഗ്രൗണ്ടിൽ സൈക്കിൾ പരിശീലനം നടത്തുന്പോൾ അധ്യാപിക മൊബൈലിലെ അശ്ലീല ചിത്രം കാണിച്ചുകൊടുക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി താമരശേരി പോലീസിന് കൈമാറുകയായിരുന്നു. പോക്സോ പ്രകാരം അറസ്റ്റു ചെയ്ത അധ്യാപികയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.
Read Moreശവ്വാല്‍ മാസപ്പിറവി കണ്ടില്ല; ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്നു ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. തിരുവനന്തപുരം: ചെറിയ പെരുന്നാൾ (റംസാൻ )ഞായറാഴ്ചയാണെന്ന് പാളയം ഇമാം സുഹൈബ് മൗലവി അറിയിച്ചു. ലോക്ക് ഡൗണായതിനാൽ ഇമാമുമാരുടെ സമ്മേളനം കൂടാതെയാണ് ഇക്കുറി ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചത്.
Read Moreദളിത് സമൂഹത്തിലെ ജഡ്ജിമാർക്കെതിരെ വിദ്വേഷ പ്രസംഗം; രാജ്യസഭാ എംപി ആർ.എസ്.ഭാരതി അറസ്റ്റിൽ
ചെന്നൈ: ദളിത് സമൂഹത്തിലെ ജഡ്ജിമാർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ ആർ.എസ്.ഭാരതി അറസ്റ്റിൽ. ശനിയാഴ്ച രാവിലെ ചെന്നൈയിലെ നംഗനല്ലൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്. അഴിമതി ആരോപണം ഉന്നയിച്ച് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെതിരെ പരാതി നൽകിയതിനെ തൊട്ടടുത്ത ദിവസമാണ് ഭാരതി അറസ്റ്റിലാകുന്നത്. മൂന്നു മാസം മുമ്പ് കലൈഞ്ജർ റീഡേഴ്സ് സർക്കിൾ ചടങ്ങിൽ വച്ചായിരുന്നു ഭാരതിയുടെ വിവാദ പ്രസംഗം. അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ജഡ്ജിമാർ ദ്രാവിഡ മുന്നേറ്റത്തിലേക്ക് ഉയർന്നുവന്നതിനെ ഭാരതി വിമർശിക്കുകയായിരുന്നു. ടെലിവിഷൻ വാർത്താ ചാനലുകളെ അടക്കം അദ്ദേഹം വിമർശിച്ചിരുന്നു. പ്രസ്താവനയ്ക്കെതിരെ വിമർശനം ഉയർന്നതോടെ ഭാരതി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനോട് ക്ഷമാപണം നടത്തിയിരുന്നു.
Read Moreകള്ളം കണ്ടുപിടിച്ചപ്പോൾ തൊണ്ടി മുതൽ ഉപേക്ഷിച്ചു! തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ കള്ളനെപ്പോലെയാണു സര്‍ക്കാര്‍; സ്പ്രിംങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷനേതാവ്….
തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് സർക്കാർ കരാർ റദ്ദാക്കുന്നതായി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സ്പ്രിങ്ക്ളർ വിഷയത്തിൽ ഇപ്പോൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനെപ്പൊലെ അവസാനം വരെ പിടിച്ചു നിൽക്കാനുള്ള തന്ത്രമാണ്. കള്ളം കണ്ടുപിടിച്ചപ്പോൾ തൊണ്ടി മുതൽ ഉപേക്ഷിച്ചു. ഇതുപൊലെയാണ് കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് സ്പ്രിങ്ക്ളർ കന്പനിയെ ഒഴിവാക്കിയത്. പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നുവെങ്കിൽ കോവിഡിന്റെ മറവിൽ അമേരിക്കൻ കന്പനി ചാകര കൊയ്യുമായിരുന്നു. പ്രതിപക്ഷം ഈ വിഷയത്തിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കന്പനി ഡാറ്റാകൊണ്ട് വൻ നേട്ടം ഉണ്ടാക്കുമായിരുന്നു. സർക്കാരിന് ഇക്കാര്യത്തിൽ എട്ടു പിഴവുകളാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇളവ്; നിബന്ധനകൾ ഇങ്ങനെ…
ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒസിഐ) കാർഡുള്ളവരിൽ ചില വിഭാഗങ്ങൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഇളവ്. ഇന്ത്യൻ പൗരന്മാരുടെ വിദേശത്ത് പിറന്ന, ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നൽകി. മരണാന്തര ചടങ്ങുകൾ പോലുള്ള അടിയന്തര ആവശ്യങ്ങളുണ്ടെങ്കിലും ഒസിഐ കാർഡുള്ളവരെ തിരികെ വരാൻ അനുവദിക്കും. ദമ്പതികളിൽ ഒരാൾക്ക് ഒസിഐ കാർഡും മറ്റൊരാൾക്ക് ഇന്ത്യൻ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കിൽ തിരികെ വരാം. യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരാണെങ്കിൽ അവർക്കും രാജ്യത്തേക്ക് മടങ്ങിവരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ജൂൺ 13 വരെ 47 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് കൊണ്ടുവരിക. ഇസ്താംബൂൾ, ഹോച്ചിമിൻ സിറ്റി, ലാഗോസ് തുടങ്ങിയ സ്ഥലങ്ങളെയും ഉൾപ്പെടുത്തുമെന്നും നേരത്തെ വിദേശകാര്യ വക്താവ് അരുരാഗ് ശ്രിവാസ്തവ…
Read More‘ബെവ്ക്യൂ’വിൽ 80 ശതമാനം ബാറുകളും! രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി; ആപ്പിന്റെ പൂർണ നിയന്ത്രണം ബിവറേജസ് കോർപറേഷനായിരിക്കും…
തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയ്ക്കുള്ള മൊബൈൽ ആപ്പായ ‘ബെവ്ക്യൂ’വിൽ ഉൾപ്പെടാൻ സംസ്ഥാനത്തെ 80 ശതമാനം ബാറുകളും രജിസ്റ്റർ ചെയ്തു. മൊബൈൽ ആപ് വഴി മദ്യ വിതരണത്തിനുള്ള ബാറുകളുടെയും ബിയർ- വൈൻ പാ൪ലറുകളുടെയും രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. സംസ്ഥാനത്തെ 602 ബാ൪ ലൈസൻസികളിൽ 80 ശതമാനം പേരും ഓൺലൈൻ മദ്യക്കുപ്പി വില്പനയ്ക്കായുള്ള കരാർ ബിവറേജസ് കോ൪പറേഷനുമായി ഒപ്പിട്ടു. 50 രൂപ പത്രത്തിൽ ഒപ്പിട്ട കരാർ വ്യവസ്ഥകൾ പ്രകാരം മൊബൈൽ ആപ്പിന്റെ പൂർണ നിയന്ത്രണം ബിവറേജസ് കോർപറേഷനായിരിക്കും. 70 ശതമാനത്തോളം ബിയർ- വൈൻ പാ൪ലറുകളും ഓൺലൈൻ മദ്യ വില്പനയ്ക്കായുള്ള കരാറിൽ ഒപ്പിട്ടു. മൊബൈൽ ആപ്പിന്റെ പരീക്ഷണഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് ഓൺലൈൻ മദ്യവില്പന സംസ്ഥാനത്തു തുടങ്ങുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബിവറേജസ് കേ൪പറേഷൻ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾക്കൊപ്പം കരാറിൽ ഒപ്പിട്ട ബാറുകളും ബിയർ, വൈൻ പാ൪ലറുകളും വഴി മദ്യം…
Read Moreതെക്കൻ കേരളത്തിൽ ശക്തമായ മഴ; നാലു ജില്ലകൾക്ക് മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്നു അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. കോട്ടൂർ, ആര്യനാട്, കുറ്റിച്ചൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. അതേസമയം, ഉത്തര കേരളത്തില്‍ സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Read More