കാസർഗോഡ്: സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ആംബുലൻസ് പോലും കടത്തിവിടാതായതോടെ കാസർഗോഡ് ജില്ലയിലെ ആയിരക്കണക്കിന് രോഗികളുടെ തുടർച്ചികിത്സ മുടങ്ങുന്നു. ജില്ലയിൽ 1,000 ൽ പരം വൃക്കരോഗികളുണ്ട്. എന്നാൽ വെറും 200 ൽ താഴെ പേർക്ക് മാത്രം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. എട്ടു മെഡിക്കൽ കോളജുകളും നിരവധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുമുള്ള മംഗളൂരുവാണ് കാസർഗോട്ടുകാരുടെ പ്രധാന ചികിത്സാകേന്ദ്രം. ഡയാലിസിസും കീമോതെറാപ്പിയും പോലുള്ള തുടർച്ചികിത്സകൾക്ക് മംഗളൂരുവിനെ ആശ്രയിക്കുന്നവരുടെ എണ്ണം അനവധിയാണ്. ചികിത്സ മുടങ്ങുന്നത് ഇവരുടെ ജീവനുതന്നെ ഭീഷണിയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ണൂരിലെ ആശുപത്രികളിലേയ്ക്ക് മാറ്റാനാണ് സർക്കാർ നിർദേശമെന്നു ജില്ലാ കളക്ടർ ഡി. സജിത് ബാബു പറഞ്ഞു. എന്നാൽ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടും മംഗളൂരുവിലേതുപോലുള്ള വിദഗ്ധ ചികിത്സ കണ്ണൂരിൽ ലഭിക്കില്ലെന്നതും രോഗികളുടെ ബന്ധുക്കളെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഡയാലിസിസ് ചെയ്യാൻ മംഗളൂരുവിലേയ്ക്ക് തന്റെ മകനുമായി കാറിൽ പോവുകയായിരുന്ന ചുള്ളിക്കര…
Read MoreCategory: Loud Speaker
ആരോഗ്യവകുപ്പ് ജീവനക്കാരുടെ താമസത്തിനു സൗകര്യം ഒരുക്കി തിരിച്ചുപോകുംവഴി പോലീസിന്റെ ക്രൂരമര്‍ദനം; പരാതിയുമായി ടൂറിസ്റ്റ് ഹോം മാനേജര്‍
പുൽപള്ളി: ടൗണ്‍ പരിസരത്തെ വയനാട് ലക്സ് ഇൻ ടുറിസ്റ്റ്ഹോം മാനേജർ രഞ്ജിത്ത്ദാസിനെ പോലീസ് മർദിച്ചതായി പരാതി. പഞ്ചായത്ത് അധികൃതർ നിർദേശിച്ചതനുസരിച്ചു ആരോഗ്യവകുപ്പ് ജീവനക്കാരുടെ താമസത്തിനു സൗകര്യം ഒരുക്കി വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ടൂറിസ്റ്റ്ഹോമിൽനിന്നു മടങ്ങുന്നതിനിടെ ടൗണിൽവച്ചാണ് പോലീസ് മർദിച്ചതെന്നു രഞ്ജിത്ത്ദാസ് ജില്ലാ പോലീസ് മേധവിക്കു നൽകിയ പരാതയിൽ പറയുന്നു. രഞ്ജിത്ത്ദാസിന്റെ പുറത്ത് ലാത്തിയടിയേറ്റതിന്റെ പാടുകളുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നു നിർദേശിച്ചപ്പോൾ ധിക്കാരത്തോടെ പെരുമാറിയ രഞ്ജിത്ത്ദാസിനെ വിരട്ടിയോടിക്കുകമാത്രമാണ് ചെയ്തതെന്ന നിലപാടിലാണ് പോലീസ്. പരാതിയുമായി എത്തിയ പിതാവിനും മകനും പോലീസ് സ്റ്റേഷനിൽ മർദനം കൽപ്പറ്റ: പരാതിയുമായി എത്തിയ പിതാവിനും മകനും കന്പളക്കാട് പോലീസ് സ്റ്റേഷനിൽ മർദനം. കന്പളക്കാട് വൈശ്യൻവീട്ടിൽ അബു ഹാജിക്കും മകൻ ഷമീറിനുമാണ് മർദനമേറ്റത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ കൂടുതൽ താമസക്കാർ എത്തിയതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പരാതിയുമായി സമീപിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്നു അബു ഹാജിയും ഷമീറും പറയുന്നു. പാരാതി കീറിക്കളഞ്ഞ…
Read Moreമടങ്ങിയെത്തിയ പ്രവാസികൾ 15 ലക്ഷം, പലരും ക്വാറന്റൈനിലില്ല; രോഗവ്യാപനം തടയാനുളള ശ്രമങ്ങളെ അവതാളത്തിലാക്കും; അന്വേഷിക്കണമെന്ന് കേന്ദ്രം
ന്യൂഡൽഹി: ലോകത്താകമാനം കൊറോണ വൈറസ് ഭീതിപരത്തി പടർന്നതോടെ വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികൾ. ജനുവരി 18 നും രാജ്യാന്തര വിമാനങ്ങൾക്ക് പൂർണമായും വിലക്കേർപ്പെടുത്തിയ മാർച്ച് 23 നും ഇടയിലാണ് ഇത്രയും പേർ രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇവരെ നിരീക്ഷിക്കാൻ കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവരിൽ ഭൂരിപക്ഷം പേരും വിദേശയാത്ര കഴിഞ്ഞെത്തിയവർക്ക് നിർബന്ധമാക്കിയ ക്വാറന്റൈനിലാണ്. എന്നാൽ വിദേശത്തുനിന്നും എത്തിയവരും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണവും തമ്മിൽ അന്തരമുണ്ട്. ഈ അന്തരം രോഗവ്യാപനം തടയാനുളള ശ്രമങ്ങളെ അവതാളത്തിലാക്കുമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ആശങ്ക പ്രകടിപ്പിച്ചു. വിദേശത്തുനിന്നും എത്തിയ പലരും 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി. ഇവർ ഇപ്പോൾ സുരക്ഷിതരാണ്. എന്നാൽ ക്വാറന്റൈൻ നിർദേശങ്ങൾ അവഗണിച്ച ചിലർ ഇപ്പോഴും രോഗ വ്യാപനം നടത്താൻ സാധ്യതയുള്ളവരാണ്. സൂക്ഷ്മ പരിശോധന ആവശ്യമുണ്ടെന്നും ഇത്തരമാളുകളെ കണ്ടെത്തണമെന്നും സംസ്ഥാനങ്ങൾക്ക് ഗൗബ നിർദേശം നൽകി. ബ്യൂറോ…
Read Moreവ്യാപാരികൾ സ്റ്റോക്ക് വിവരം അറിയിക്കണം! പരിശോധന കർശനമാക്കി; ക്രമക്കേട് കണ്ടെത്തിയ വ്യാപാരികൾക്കെതിരേ നടപടി
കായംകുളം : സപ്ലൈഓഫീസർ മാരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി .വ്യാപാരികൾ കൃത്യമായ സ്റ്റോക്ക് വിവരം അറിയിക്കണമെന്ന നിർദ്ദേശവും ഇതിനോടകം നൽകി കഴിഞ്ഞു. കാർത്തികപ്പള്ളി താലൂക്കിലെ അരി, പലചരക്ക്, പയർവർഗ്ഗം, ഭക്ഷ്യ എണ്ണ മൊത്തവ്യാപാരികൾ പ്രതിദിന സ്റ്റോക്ക് വിവരം താലൂക്ക് സപ്ലൈ ഓഫീസിൽ ഫോൺ വഴി അറിയിക്കണം. കഴിഞ്ഞ മാസങ്ങളിൽ നടന്ന ശരാശരി വിൽപ്പനയിലും അധിക സ്റ്റോക്കുള്ള പക്ഷം അവ കരുതിവയ്ക്കാതെ ചില്ലറ വ്യാപാരികൾക്ക് വിൽക്കേണ്ടതാണെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. കാർത്തികപ്പള്ളി സപ്ലൈ ഓഫീസിലെ 0479 241275 ,9188527443 എന്നീ നമ്പരുകളിലേക്കാണ് വിവരം അറിയിക്കേണ്ടത്. ഗണ്യമായ തോതിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലക്കാരും അവശ്യ സാധന നിയമം അനുസരിച്ച് സ്റ്റോക്ക് വിവരം അറിയിക്കണം. വിപരീതമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും. മൊത്തവ്യാപാരികൾക്ക് പച്ചക്കറി, അരി, പയർ തുടങ്ങിയവയുമായി വരുന്ന ലോറികൾ ഏതെങ്കിലും ചെക്ക്…
Read Moreകോവിഡില്‍ തകര്‍ന്ന ചൈന തരും, അതിവേഗ പരിശോധനാ കിറ്റ്; കിറ്റിന് വില 280 രൂപ, പരിശോധനാ ചാര്‍ജ് 4,500 രൂപ
ഫ്രാങ്കോ ലൂയിസ് തൃശൂര്‍: കോവിഡ് കശക്കിയെറിഞ്ഞ ചൈനയില്‍നിന്നുള്ള കോവിഡ് പരിശോധനാ കിറ്റിനു ലോകമെങ്ങും വന്‍ ഡിമാന്‍ഡ്. 15 മിനിറ്റുകൊണ്ട് ഫലമറിയാം. ചൈനയിലെ ഹാംങ്സൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ വിവാചെക് ലബോറട്ടറീസാണ് വിവ ഡയാഗ് കോവിഡ് 19 എന്ന പേരില്‍ റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വന്‍തോതില്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് പരിശോധനാ സംവിധാനം ഉണ്ടായിരുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ 13 സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പരിശോധന നടത്താന്‍ അനുമതി നല്കി. ഗുജറാത്ത് കേന്ദ്രമാക്കിയുള്ള ലാബുകളാണ് ഇതില്‍ അധികവും. അറുപതോളം കേന്ദ്രങ്ങളില്‍ ഇന്ത്യയിലെ സ്വകാര്യ ലാബുകള്‍ പരിശോധനാ സൗകര്യമുണ്ട്. ഈ സ്ഥാപനങ്ങളും ചൈനീസ് കിറ്റുകളാണ് വാങ്ങുന്നത്. ഒരു കിറ്റിന് ചില്ലറ വില്പന വില നാലു ഡോളറാണ്. അതായത് 280 രൂപയോളം. മൊത്തവില ഗണ്യമായി കുറയും. ഒരാളുടെ ഒറ്റത്തവണത്തെ കോവിഡ് രക്ത പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് 4,500…
Read Moreമൃഗങ്ങളില്‍ നിന്നും വൈറസ് പടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്! വളര്‍ത്ത് മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നു
മുംബൈ: കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും പടരുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനേത്തുടര്‍ന്ന് മുംബൈയില്‍ വളര്‍ത്ത് മൃഗങ്ങളെ വ്യാപകമായി തെരുവില്‍ ഉപേക്ഷിക്കുന്നു. വളര്‍ത്ത് മൃഗങ്ങളില്‍ നിന്നും വന്യജീവികളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണിത്. മുംബൈയിലെ 17 തദ്ദേശ സ്ഥാപനങ്ങളിലായി വിവിധയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യ ബോര്‍ഡുകള്‍ ഉയരുകയും ലഘുലേഘകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പട്ടി, പൂച്ച, കോഴി, വൗവ്വാല്‍ എന്നീ മൃഗങ്ങളുടെ ചിത്രം പതിച്ച 167 പരസ്യങ്ങളാണ് റയില്‍വേ സ്റ്റേഷന്, ബസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാന്‍, ടാക്സി എന്നിവിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ രോഗം പരത്തില്ലെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടനയുടെ ഈ സന്ദേശം പരിഹാസ്യവവും തെറ്റായതും നിരുത്തരവാദപരവുമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓ്ഫ് ഇന്ത്യയിലെ മുന്‍ അംഗവുമായിരുന്ന ആനന്ദ് ശിവ പറഞ്ഞു. ഡബ്ല്യുഎച്ച്ഒയുടെ ഡൽഹി നമ്പറിലേക്ക് വിളിക്കുകയും അവരുടെ ആഗോള മാധ്യമ വിഭാഗങ്ങൾക്കും…
Read Moreപൊതുജനങ്ങളുടെ നിരന്തരമായ ആവശ്യം! രാമായണം ദൂരദർശനിൽ പുനഃസംപ്രേഷണം ചെയ്യുന്നു
ന്യൂഡൽഹി: രാമായണം ദൂരദർശനിൽ പുനഃസംപ്രേഷണം ചെയ്യുന്നു. കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. ശനിയാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ 10 വരെയും രാത്രി ഒൻപത് മുതൽ 10 വരെയുമാണ് സീരിയൽ പുനഃസംപ്രേഷണം ചെയ്യുന്നത്. 1987ലാണ് ആദ്യമായി രാമായണം ദൂരദര്ശന് വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന് രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മാതാവ്. ഇത് പോലെ തന്നെ ബി.ആര്. ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്ശന് പുനഃസംപ്രേഷണം ചെയ്യണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
Read Moreലോക്ക് ഡൗണ്‍ കാര്യമാക്കാതെ ബംഗളൂരു; ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ കടന്നുപോയത് ഒട്ടേറെ വാഹനങ്ങള്‍
ബംഗളൂരു: ലോക്ക് ഡൗണ്‍ കാര്യമാക്കാതെ ഒരുവിഭാഗം ബംഗളൂരു ജനത. രാത്രിയുൾപ്പെടെ വാഹനങ്ങളിൽ ആളുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ മലയാളികളിൽ ചിലർ ആശങ്കയോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെ വിധാൻ സൗധയുടെ തൊട്ടടുത്ത് റേഷൻ കടയിൽ അരി വാങ്ങാനെത്തിയവരുടെ തിരക്ക് ഒരു വീഡിയോയിൽ കാണാം. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യമാണ്. അധികൃതരുടെ നിർദേശങ്ങൾ വകവയ്ക്കാതെ തീർത്തും നിരുത്തരവാദപരമായാണ് ചിലർ പെരുമാറുന്നതെന്ന് ബംഗളൂരുവിലുള്ള മലയാളികൾ പറയുന്നു. രാവിലെ മുതൽതന്നെ കച്ചവടക്കാരടക്കം തെരുവുകൾ സജീവമാകുന്നുണ്ട്. ഈ തിരക്കു കാണുന്പോൾ തങ്ങൾ കേരളത്തിലായിരുന്നെങ്കിൽ കൂടുതൽ സുരക്ഷിതരായിരുന്നേനേ എന്നാണ് ഭൂരിപക്ഷം മലയാളികളുടെയും നിലപാട്. യാത്രാവിലക്കുള്ളതിനാലാണ് ഇവർ അവിടെ തുടരുന്നത്.
Read Moreബന്ധുബലവും സുഹൃദ് ബന്ധവും ഏറെയുണ്ട്, പക്ഷേ..! പിതാവിന് മക്കൾ അന്ത്യയാത്ര നൽകി; ആരെയും അറിയിക്കാതെ…
മുക്കം: സ്നേഹിതരും കുടുംബക്കാരും അയൽക്കാരുമായ നിരവധി പേർ എത്താനുണ്ടെങ്കിലും സ്നേഹനിധിയായ പിതാവിന് മക്കൾ യാത്രയയപ്പ് നൽകിയത് ആരെയും അറിയിക്കാതെ. കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് സ്വദേശി വിളക്കോട്ടിൽ അഹമ്മദ് ഹാജിക്കാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം കൃത്യമായി പാലിച്ച് മക്കൾ യാത്രയയപ്പ് നൽകിയത്. മണാശേരി കെഎംസിടി മെഡിക്കൽ കോളജിൽ വാർധക്യ സഹജമായ അസുഖം കാരണം ചൊവ്വാഴ്ച രാത്രി 11.30 നാണ് അഹമ്മദ് ഹാജി മരിച്ചത്. അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളും ഉൾപ്പെടെ ഏഴ് മക്കളുള്ള അഹമ്മദ് ഹാജിക്ക് ബന്ധുബലവും സുഹൃദ് ബന്ധവും ഏറെയുണ്ട്. പക്ഷേ നാട്ടിൽ മഹാമാരി പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ബോധവാന്മാരായ മക്കൾ ആർക്കുവേണ്ടിയും കാത്തുനിന്നില്ല. പുലർച്ചെ അഞ്ചര മണിക്ക് മുന്‍പ് മക്കളുടെ മാത്രം സാന്നിധ്യത്തിൽ നെല്ലിക്കാപറമ്പ് ജുമാമസ്ജിദിൽ മയ്യത്ത് ഖബറടക്കി. ജനാസ നമസ്കാരം വീട്ടിൽ തന്നെയാക്കി. രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ പോലും അധികൃതരുടെ വാക്കുകൾ മാനിക്കാതെ…
Read Moreസിനിമാ സ്റ്റൈലിൽ പോലീസിന്റെ ലാത്തിയടി.. ഓടി രക്ഷപ്പെട്ട് നഗരസഭാ അധ്യക്ഷ (വീഡിയോ)
കൊണ്ടോട്ടി: സാധനങ്ങൾക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നത് തടയാൻ പരിശോധനയ്ക്കിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥർക്ക് പോലീസ് മർദനമേറ്റതായി പരാതി. നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെ ജീപ്പിൽനിന്ന് ചാടിയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതെന്നാണ് പരാതി. കൊണ്ടോട്ടി മുണ്ടപ്പലം പെട്രോൾ പമ്പിന് സമീപത്തെ കടയിൽ മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കവെയാണ് സംഭവമുണ്ടായത്. പച്ചക്കറിക്കടയിൽ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയർപേഴ്സനും ഉദ്യോഗസ്ഥരും എത്തിയത്. ഇതിനിടെ ഇവിടേക്ക് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ലാത്തി വീശുകയായിരുന്നു. ലാത്തിയടി ഏൽക്കാതെ നഗരസഭാ അധ്യക്ഷ കെ.സി.ഷീബ കടയുടെ ഉള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ആരാണെന്നു നോക്കാതെയാണ് പോലീസ് ഇടപെടുന്നതെന്നു നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, സംഭവം ആളറിയാതെ പറ്റിയതാണെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും പോലീസ് അറിയിച്ചു.
Read More