ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കണമെന്ന് ഡൽഹി കോടതിയുടെ ഉത്തരവ്. പ്രതികളുടെ ഹർജികളൊന്നും മറ്റ് കോടതികളുടെ പരിഗണനയിൽ ഇല്ലെന്ന സ്ഥിതി വന്നതോടെയാണ് വീണ്ടും മരണവാറണ്ട് പുറപ്പെടുവിക്കാൻ കോടതി തീരുമാനിച്ചത്. കേസിലെ മൂന്നാമത്തെ മരണവാറണ്ടാണിത്. പ്രതികൾ ദയാഹർജിയും മറ്റ് നിയമനടപടികളിലേക്കും പോയതോടെയാണ് ആദ്യത്തെ രണ്ടു മരണവാറണ്ടുകളും അസാധുവായത്. മാർച്ച് മൂന്നിന് പുലർച്ചെ ആറിന് ശിക്ഷ നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ പ്രതികളിൽ ഒരാളായ പവൻ ഗുപ്ത ഇനിയും ദയാഹർജി രാഷ്ട്രപതിക്ക് നൽകാനുണ്ട്. ദയാഹർജിയുമായി രാഷ്ട്രപതിയെ ഇയാൾ സമീപിക്കുന്നതോടെ മൂന്നാമത്തെ മരണവാറണ്ടും അസാധുവാകാനാണ് സാധ്യത. അതിനാൽ മാർച്ച് മൂന്നിന് ശിക്ഷ നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടാകും. അതിനിടെ പ്രതികളിൽ ഒരാളുടെ അമ്മ കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. മകനെ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ കോടതിയിൽ എത്തിയത്. എന്നാൽ കോടതി ഈ ആവശ്യം ചെവിക്കൊണ്ടില്ല.
Read MoreCategory: Loud Speaker
പ്രളയദുരിതാശ്വാസ ഫണ്ട് പിരിവിനെച്ചൊല്ലി ആഷിഖ് അബു-ഹൈബി പോര്
കൊച്ചി: പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ “കാരുണ്യ’ സംഗീത പരിപാടിയെച്ചൊല്ലി സമൂഹമാധ്യമത്തി ൽ ആഷിഖ് അബു-ഹൈബി ഈഡൻ പോര്. ഫേസ്ബുക്കിലൂടെ പരസ്പരം പോസ്റ്റുകളിട്ട് വിവാദം കൊഴുപ്പിച്ച ഇരുവരും ഇന്ന് അല്പം ശാന്തരായിട്ടുണ്ട്. കളക്ടർ എസ്. സുഹാസ് നേരിട്ട് വെടിനിർത്തലിന് ആഹ്വാനം ചെയ്തതോടെയാണ് പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് തൽക്കാ ലം ഇരുവരും പിൻവലിഞ്ഞിട്ടുള്ളത്. വിവാദം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിൽ പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് ഹൈബി ഈഡൻ എംപി ഫേസ്ബുക്കിലൂടെ ഇട്ട പോസ്റ്റിൽ നിന്നാണ് തർക്കം തുടങ്ങിയത്. ഹൈബിയുടെ പോസ്റ്റിന് മറുപടിയായി ആഷിഖ് ഫേസ്ബുക്കിൽ കുറിച്ച മറുപടികളും ചോദ്യങ്ങളും ഏറെ ചർച്ചകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വഴിവച്ചു. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനായി നടത്തിയ പരിപാടിയല്ല കരുണ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു ആഷിഖിന്റെ പോസ്റ്റ്. പരിപാടിയുടെ ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് പോസ്റ്റിൽ പറയുന്നു.…
Read Moreബീഫിനു നിരോധനമില്ല, മാറ്റം ഡോക്ടർമാർ നിർദേശിച്ചത്; വിശദീകരിച്ച് പോലീസ്
തിരുവനന്തപുരം: പുതുതായി പരിശീലനം ആരംഭിക്കുന്ന പോലീസ് ബാച്ചിന്റെ ഭക്ഷണമെനുവിൽ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നു പോലീസിന്റെ വാർത്താക്കുറിപ്പ്. ഇതു പോലീസ് ഏർപ്പെടുത്തിയ നിരോധനമല്ലെന്നും ആരോഗ്യകരമായ ഭക്ഷണക്രമം തയാറാക്കിയ ഡോക്ടർമാരുടെ നിർദേശപ്രകാരമാണു നടപടിയെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. നേരത്തെ, കേരള പോലീസിന്റെ ഭക്ഷണക്രമത്തിൽ നിന്നു ബീഫ് ഒഴിവാക്കിയതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവിധ ക്യാന്പുകൾക്കു നൽകാനായി തയാറാക്കിയ പുതിയ മെനുവിൽനിന്നാണ് ബീഫ് വിഭവങ്ങൾ പുറത്തായത്. വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണു പുതിയ മെനു തയാറാക്കിയത്. പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കൻ കറിയും തുടങ്ങി കഞ്ഞിയും സാന്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ടെങ്കിലും ഒരുനേരം പോലും ബീഫ് വിഭവമില്ല. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോൾ തിരുത്തിയത്.
Read Moreശൂ..ശൂ..ഡേറ്റ്..! ചെക്കിലെ തിയതിയിൽ ആഷിഖിനെ പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട സംവിധായകൻ ആഷിഖ് അബുവിന്റെ വിശദീകരണങ്ങളെ പരിഹസിച്ചു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. സർക്കാരിനു കൈമാറിയ ചെക്കിലെ തിയതി ചൂണ്ടിക്കാട്ടിയാണു സന്ദീപിന്റെ പരിഹാസം. കരുണ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതു സംബന്ധിച്ച വിവരങ്ങൾ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഫെബ്രുവരി പതിനാലിനു തുക കൈമാറിയെന്നാണു ചെക്കിൽനിന്നു വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണു സന്ദീപ് ആഷിഖിന്റെ വിശദീകരണങ്ങൾ തള്ളുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കഐംഎഫ്) നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ലെന്ന വിവരാവകാശരേഖ സന്ദീപ് വാര്യരാണു പുറത്തുവിട്ടത്.
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം: മുൻ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റു ചെയ്തു
കൊച്ചി: പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച കേസിൽ ഒന്നാം പ്രതി മുൻ എസ്ഐ കെ.എ. സാബു അറസ്റ്റിൽ. ഞായറാഴ്ച രാത്രി സിബിഐയാണ് സാബുവിനെ അറസ്റ്റു ചെയ്തത്. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് സിബിഐയുടെ നടപടി. ഇന്ന് സാബുവിനെ കോടതിയിൽ ഹാജരാക്കും. നെടുങ്കണ്ടം തൂക്കുപാലത്ത് സാമ്പത്തിക തട്ടിപ്പു കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശിയായ രാജ്കുമാർ 2019 ജൂൺ 21 നാണു പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെ മരിച്ചത്. രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായി എന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
Read Moreഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് അറിയുമോ? കൊറോണ ബാധിതനെ ചികിത്സിച്ച മലയാളി നഴ്സിന്റെ കുറിപ്പ് വൈറൽ
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കേരളത്തിലും എത്തിയത് വലിയ ആശങ്കയോടെയാണ് ഏവരും നോക്കിക്കണ്ടത്. വിവിധ ആശുപത്രികളിലായി ക്വാറന്റൈൻ ചെയ്യപ്പെട്ട രോഗബാധിതർ ഇന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. ആരോഗ്യവകുപ്പിന്റെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിതാന്ത ജാഗ്രതയും കഠിനപ്രയത്നവുമാണ് കൊറോണയെ മറികടക്കാൻ പ്രാപ്തമാക്കിയതെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ കൊറോണ ബാധിതനെ പരിചരിച്ച ഒരു നഴ്സിന്റെ കുറിപ്പാണ് വൈറലായി മാറുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിലെ മൃദുല എസ് ആണ് കൊറോണയുമായി നേർക്കുനേർ പൊരുതിയ ഓർമകൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നതാണ് തന്റെ അഭിപ്രായത്തിൽ ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥയെന്ന് മൃദുല പറയുന്നു. മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന്…
Read More‘പുലിമട’യില്‍നിന്നു പോലീസിലേക്ക് 23 പേര്..! അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിക്ക് അഭിമാനത്തിനു വകയായി
സ്വന്തം ലേഖകന്‍ തൃശൂര്‍: പുലിമടയില്നിന്നു പോലീസിലേക്ക് 23 പേര്. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതി നടത്തുന്ന സൗജന്യ പിഎസ്സി പരിശീലന ക്ലാസില്‍നിന്നു കേരള പോലീസിലേക്ക് 23 പേര് ചുവടുവച്ചപ്പോള്‍ അത് അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിക്ക് അഭിമാനത്തിനു വകയായി. 2017 ഒക്ടോബറിലാണ് അയ്യന്തോള്‍ കര്ഷകനഗറിലെ സംഘാടകസമിതിയുടെ പുലിമടയില്‍ ക്ലാസ് തുടങ്ങിയത്. അയ്യന്തോള്‍ ദേശം പുലിക്കളിയുടെ മുഖ്യരക്ഷാധികാരിയായ അഡ്വ.ജോയ് സെബാസ്റ്റിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ക്ലാസ്. ജോയ് സെബാസ്റ്റിയന് തന്റെ സ്ഥലം പരിശീലനക്ലാസിനായി സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. 24 പേരാണ് ആ ബാച്ചില്‍നിന്നു സര്‍ക്കാര്‍ സര്‍വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 23 പേര് പോലീസിലേക്കും ഒരാള്‍ സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പോലീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട 23 പേര് ഇന്നലെ രാവിലെ പാലക്കാട് മുട്ടിക്കുളങ്ങരയിലുള്ള പോലീസ് ക്യാമ്പില്‍ റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ഇനിയവര്‍ക്കു പരിശീലനത്തിന്റെ നാളുകളാണ്. പുലിമടയില്നിന്നും പോലീസ് സേനയിലേക്ക് എത്തിയ 23 പേരും നാലോണനാളില്‍ തൃശൂരിനെ…
Read Moreബിരിയാണി, വിദേശപണം, നിരക്ഷരരായ സ്ത്രീകൾ! ഷഹീൻബാഗ് സമരത്തെ പരിഹസിച്ച് ബിജെപി നേതാവ്
കോൽക്കത്ത: ഡൽഹിയിലെ ഷഹീൻ ബാഗിലും കോൽക്കത്തയിലെ പാർക്ക് സർക്കാസിലും നടക്കുന്ന പൗരത്വ നിയമഭേദഗതി സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. നിരക്ഷരരായ സ്ത്രീകളാണ് ഇവിടെയെല്ലാം സമരത്തിനിരിക്കുന്നത്. എല്ലാ ദിവസവും അവർക്ക് ബിരിയാണിയും വിദേശ പണവും കിട്ടും. കുഞ്ഞു കുട്ടികളെയുമായി തെരുവിൽ കുത്തിയിരിക്കുന്നത് അതിനുവേണ്ടിയാണെന്നും ഘോഷ് പറഞ്ഞു. പാർട്ടി നേതാക്കളുടെ വഴിവിട്ട പ്രസ്താവനകൾ ഡൽഹിയിൽ ബിജെപിക്ക് തിരിച്ചടിയായെന്ന ആഭ്യന്തമന്ത്രി അമിത് ഷായുടെ പ്രസ്താവന വന്ന അധികം കഴിയും മുന്‍പാണ് വീണ്ടും വിവാദ പ്രസ്താവനയുമായി ദിലീപ് ഘോഷ് എത്തിയത്. “ഡൽഹിയിലേയും കോൽക്കത്തയിലേയും സ്ഥിതി ഒന്നു തന്നെ. പി.ചിദംബരത്തേയും വൃന്ദ കാരാട്ടിനേയും പോലുള്ളവർ അവിടെ വന്ന് പ്രസംഗിക്കും. കേൾക്കാനിരിക്കുന്നത് നിരക്ഷരരായ കുറെ സ്ത്രീകളും’- ദിലീപ് ഘോഷ് പറഞ്ഞു. ഷോഷിന്റെ പ്രസ്താവനക്കെതിരേ തൃണമുൽ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തു വന്നു. അടിത്തട്ടിൽ പ്രവർത്തിച്ച് പരിചയമില്ലാത്ത ജനസ്വാധീനമില്ലാത്ത ഘോഷിനെപ്പോലൊരു നേതാവിൽ…
Read Moreജൈവൻ വന്നു, ഇനി പ്ലാസ്റ്റിക്കിന് ഗുഡ്ബൈ; പഴത്തോടുകളില്‍ ജ്യൂസ് നല്കി കടയുടമ
പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്തി പ്രകൃതിക്ക് കോട്ടമുണ്ടാകാത്ത വിധം കച്ചവടം നടത്തി മാതൃകയാകുകയാണ് “ഈറ്റ് രാജ’ ജ്യൂസ് കട. ബംഗളൂരുവിലെ മല്ലേശ്വരത്താണ് ഈ കടയുള്ളത്. സാധാരണ കടകളില്‍ ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ ഭക്ഷ്യവസ്തു കൈമാറുമ്പോൾ പഴങ്ങളുടെ തോടുകളില്‍ നിറച്ചാണ് ഇവിടെ നല്‍കുന്നത്. ഉപയോഗിച്ച തോടുകള്‍ കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്കുന്നതിനാല് ഇവിടെയുള്ള ഒരു വസ്തുവും മാലിന്യമായി മാറുന്നില്ല. കൂടാതെ പുകവലി ഉപേക്ഷിക്കുവാനും പരിസ്ഥിത നന്നായി പരിപാലിക്കുവാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ ജ്യൂസും ഈറ്റ് രാജ വാഗ്ദാനം ചെയ്യുന്നു. ജ്യൂസ് കുടിക്കുവാനായി സ്വന്തമായി സ്റ്റീല്‍ കപ്പുകള്‍ കൊണ്ടുവരുന്നവര്‍ക്ക് 20 രൂപയ്ക്ക് ജ്യൂസ് നല്‍കും. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ ഈ ജ്യൂസ് കടയെ തേടി എത്തുന്നത് കുറച്ചുപേരൊന്നുമല്ല. ജനത്തിനും പ്രകൃതിക്കും ഏറെ ഉപകാരപ്രദമായ ഈ സംരംഭവം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. നിരവധിയാളുകളാണ് ഈ കട സ്ഥിരമായി സന്ദര്‍ശിക്കുന്നത്.
Read Moreഎന്റെ വരുമാനം ഇരട്ടി വര്‍ദ്ധിക്കുകയാണ്! വൃദ്ധയാചകൻ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് എട്ട് ലക്ഷം രൂപ
ഭിക്ഷക്കാരന് സംഭാവനയായി ക്ഷേത്രത്തിന് നല്‍കിയത് എട്ട് ലക്ഷം രൂപ. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ക്ഷേത്രങ്ങളില്‍ ഭക്ഷയെടുക്കുന്ന യാഡി റെഡ്ഡി എന്നയാളാണ് ഇത്രെയും വലിയ തുക സായി ബാബ ക്ഷേത്രത്തിന് സംഭാവനായായി നല്‍കിയത്. ഇയാള്‍ക്ക് 73 വയസുണ്ട്. നല്‍പ്പത് വര്‍ഷം റിക്ഷ വലിക്കുന്ന ജോലിയാണ് ഞാന്‍ ചെയ്തത്. സായി ബാബ ക്ഷേത്രത്തിന് ആദ്യം ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന് തോന്നി. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്കുവാന് തീരുമാനിച്ചത്. ക്ഷേത്രത്തിന് പണം നല്കിയപ്പോള് മുതല്‍ തന്റെ സമ്പാദ്യം വര്‍ദ്ധിക്കുകയാണെന്നാണ് റെഡ്ഡി പറയുന്നത്. ആളുകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. എന്റെ വരുമാനം ഇരട്ടി വര്‍ദ്ധിക്കുകയാണ്. എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ദൈവത്തിന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ട്. ററഡ്ഡി വ്യക്തമാക്കുന്നു. അദ്ദേഹം നല്കിയ പണം കൊണ്ട് ക്ഷേത്രത്തില്‍ ഗോശാല നിര്‍മിക്കാനാണ് അധികൃതരുടെ പദ്ധതി. ആരോടും തങ്ങള്‍…
Read More