അഹമ്മദാബാദിൽ റോഡ് സൈഡിൽ മതിലു പണിയുന്നത് മൃഗങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാനാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ചേരി നിവാസികളുടെ കോഴിയും പശുവും ആടും പട്ടിയുമൊക്ക റോഡിൽ ഇറങ്ങുന്നതിനാൽ അപകടങ്ങൾ വർധിച്ചു. അതിനാലാണ് മതിൽ പണിയാൻ സർക്കാർ നിർദേശിച്ചതെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: “അഹമ്മദാബാദിൽ റോഡ് സൈഡിൽ മതിൽ പണിയുന്നു. ’ ശരിയാണ്, പക്ഷെ സുഡാപ്പികളും അന്തം കമ്മികളും പ്രചരിപ്പിക്കുന്നത് പോലെ ഡോണൾഡ് ട്രംപ് വരുന്പോൾ കാണാതിരിക്കാൻ എന്ന വാദം തെറ്റ്. മതിൽ പണി തുടങ്ങിയിട്ട് കുറെ മാസങ്ങളായി. കഴിഞ്ഞ ബജറ്റിൽ തുക കൊള്ളിച്ചിരുന്നു. കാരണം റോഡിന്റെ ഒരു വശത്ത് ചേരി നിവാസികളുണ്ട്.അവർക്കു കോഴിയും പശുവും ആടും പട്ടിയുമൊക്കെയുണ്ട്. റോഡ് ഹൈവേ ആയതിനാൽ ഈ മൃഗങ്ങളെല്ലാം റോഡിൽ ഇറങ്ങും. കുട്ടികളും റോഡ് ക്രോസ് ചെയ്യാറുണ്ട് .തന്മൂലം അപകടങ്ങൾ വർധിക്കുന്നു. അതുകൊണ്ടാണ് അവിടെ…
Read MoreCategory: Loud Speaker
പ്രാര്‍ഥനയോടെ മലയാളികള്‍! ആരോഗ്യം തൃപ്തികരം; വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും; സന്ദർശകർക്ക് കർശന നിയന്ത്രണം; കെ.കെ. ശൈലജ
തിരുവനന്തപുരം: പാന്പുകടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതു സംബന്ധിച്ചു വാവ സുരേഷ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിലെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടക സൗജന്യമായിരിക്കും. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടൻ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി അറിയിച്ചു. വ്യാഴാഴ്ചയാണ് പാന്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ വലത് കൈയ്യിൽ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാൻ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു. ഉടൻ…
Read Moreഇതിന്മേല് ഇപ്പോള്‍ ചര്‍ച്ചയില്ല! ഷെയിന്‍ നിഗത്തിന്റെ കത്ത് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: വെയില് സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നടന് ഷെയിന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നടന്മൂലം രണ്ട് സിനിമകളുടെ ചിത്രീകരണമാണ് മുടങ്ങിയിട്ടുള്ളതെന്നും രണ്ടാമത്തെ സിനിമയുടെ കാര്യത്തില്‍കൂടി തീരുമാനമായശേഷം മാത്രമേ ഇതിന്മേല് കൂടുതല്‍ പ്രതികരണത്തിനുള്ളൂവെന്നും അസോസിയേഷന് പ്രസിഡന്റ് എം. രഞ്ജിത് വ്യക്തമാക്കി. രണ്ടാമത്തെ സിനിമയുടെ കാര്യത്തിലും അനുകൂല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു. പ്രതിഫല തര്‍ക്കം മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമിക്കണമെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ വീണ്ടും സഹകരിക്കാമെന്നുമാണ് ഷെയിന്‍ സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നിട്ടുള്ള കാര്യങ്ങളില്‍ തനിക്ക് തെറ്റുപറ്റി. നിലവില്‍ നല്‍കിയിട്ടുള്ള 24 ലക്ഷം രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ തയാറാണെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന് നാഗം…
Read Moreസ്വപ്നങ്ങള്‍ക്ക് അതിര്‍ത്തികള്‍ കൽപ്പിക്കാതെ സ്വതന്ത്രമായി ചിന്തിച്ചു! ആഫ്രിക്കയുടെ വിശപ്പകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം
കാഞ്ഞങ്ങാട്: സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തികള്‍ കൽപ്പിക്കാതെ സ്വതന്ത്രമായി ചിന്തിച്ചു വളര്‍ന്നപ്പോള്‍, കാഞ്ഞങ്ങാട്ടുകാരി നവ്യ നാരായണന്റെ ലോകവും അതിര്‍ത്തികള്‍ കടന്നുവളര്ന്നു. ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി സംഘടിപ്പിച്ച മോഡല്‍ യുണൈറ്റഡ് നേഷന്‍ പാര്‍ട്ട് മൂന്നില്‍ കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട് ഇന്തോനേഷ്യയിലെ ബാലിയില്‍ പ്രബന്ധം അവതരിപ്പിച്ച മലയാളികളായ അഞ്ചുപേരില്‍ ഒരാളാണ് നവ്യ നാരായണന്. ആഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ജനങ്ങളുടെ വിശപ്പകറ്റാന്‍ എന്തൊക്കെ ചെയ്യാം എന്നതായിരുന്നു നവ്യയ്ക്ക് ലോക ഭക്ഷ്യസംഘടന പ്രബന്ധ അവതരണത്തിന് നൽകിയ വിഷയം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ലഭ്യമായ വിഭവങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായി അനുവദിച്ചു പദ്ധതികള്‍ നടപ്പിലാക്കിയാല്‍ അവിടുത്തെ വിശപ്പകറ്റാന്‍ കഴിയുമെന്നു നവ്യ സമര്‍ഥിക്കുന്നു. നവ്യ അവതരിപ്പിച്ച പ്രബന്ധം ഐക്യരാഷ്ട്രസഭയിലേക്ക് സമര്‍പ്പിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ നവ്യയുടെ ആശയം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ നടപ്പിലാക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച…
Read Moreകന്നഡ ഗായിക സുസ്മിത മരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്നു സംശയം
ബംഗളുരു: കന്നഡ പിന്നണി ഗായിക സുസ്മിതയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിൽ തിങ്കളാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ചു വർഷം മുന്‍പാണു ചലച്ചിത്രമേഖലയിൽ സജീവമാകുന്നത്. ഹാലു തുപ്പ, ശ്രീസമന്യ തുടങ്ങിയ ഹിറ്റ് സിനിമകളിലെ പാട്ടുകൾ സുസ്മിതയെ പ്രശസ്തയാക്കി. ഇരുപത്താറുകാരിയായ സുസ്മിത തൂങ്ങിമരിക്കുകയായിരുന്നെന്നാണു റിപ്പോർട്ട്. മരിക്കുന്നതിനു മിനിറ്റുകൾക്കു മുന്‍പു ജീവനൊടുക്കാൻ പോവുകയാണെന്നു കാണിച്ചു സുസ്മിത അമ്മയ്ക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി സുസ്മിതയുടെ ബന്ധുക്കൾ ആരോപിച്ചു. ശരത് കുമാർ എന്നയാളെയാണ് സുസ്മിത് വിവാഹം ചെയ്തത്. സംഭവത്തിൽ അന്നപൂർണേശ്വരി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreട്രംപിനെ “സുഖിപ്പിക്കാൻ’ ഗുജറാത്തിൽ ചേരി ഒഴിപ്പിക്കൽ; 45 കുടുംബങ്ങൾ ഭീഷണിയിൽ
അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു ഗുജറാത്തിൽ ചേരികൾ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. 45 കുടുംബങ്ങളിലായി 200 പേരാണു കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. ഇവർ രജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികളാണ്. രണ്ടു പതിറ്റാണ്ടുകളായി ഇവർ ഇവിടെയാണു താമസിക്കുന്നത്. എന്നാൽ ട്രംപിന്റെ നമസ്തേ ട്രംപ് പരിപാടിക്കു മുന്നോടിയായി ഇവരെ ഒഴിപ്പിക്കാൻ അഹമ്മദാബാദ് പ്രാദേശിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇവിടുത്തെ തന്നെ ദേവ് സരണ്‍ ചേരി മറയ്ക്കുന്നതിനായി അഹമ്മദാബാദ് ഭരണകൂടം വഴികൾ മതിൽകെട്ടി മറയ്ക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു ചേരിയിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ വാർത്തകളും പുറത്തുവരുന്നത്. ഈ മാസം 24-നാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അഹമ്മദാബാദ് സന്ദർശിക്കുന്നത്.
Read Moreതമിഴ്നാട്ടിലെ കന്പത്തിനു സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു! യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി വഴിയിൽ തള്ളിയത് അമ്മയും സഹോദരനും ചേർന്ന്
കുമളി: തമിഴ്നാട്ടിലെ കന്പത്തിനു സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കന്പം സ്വദേശി വിഘ്നേശ്വരന്റെ മൃതദേഹമാണിത്. വിഘ്നേശ്വരന്റെ അമ്മ സെൽവിയും സഹോദരനും ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. ഞായറാഴ്ച രാത്രി പത്ത് മണിയോടെ കന്പം ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്താണു മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടത്. രാത്രി ഒന്‍പതിനുശേഷം ഇരുചക്ര വാഹനത്തിൽ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിച്ചെന്നും ഇതു സംബന്ധിച്ചു ചോദിച്ചപ്പോൾ വീട്ടിൽ പൂജ നടത്തിയതിനു ശേഷമുള്ള സാധനങ്ങളാണെന്നു പറഞ്ഞെന്നും ചൂണ്ടയിട്ടിരുന്നവർ പോലീസിനു മൊഴി നൽകി.
Read Moreനാലാഴ്ചയ്ക്കകം മറുപടി നൽകണം! രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടപടികൾക്കു സ്റ്റേ
ന്യൂഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസിൽ എം.ടി. വാസുദേവൻ നായർ സംവിധായകൻ വി.എ. ശ്രീകുമാറിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയിൽ നൽകിയ കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. വി.എ. ശ്രീകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി എംടിക്ക് നോട്ടീസയച്ചു. എംടിയുമായി ഉണ്ടാക്കിയ കരാറിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ആർബിട്രേഷൻ കോടതിയെ സമീപിക്കാമെന്നു വ്യവസ്ഥ ഉണ്ടായിരുന്നെന്നും അതിനു പകരം മുൻസിഫ് കോടതിയെയാണ് എംടി സമീപിച്ചതെന്നുമായിരുന്നു ശ്രീകുമാറിന്റെ വാദം. ആർബിട്രേഷൻ നിലനിൽക്കുമോയെന്നു മുൻസിഫ് കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കേസ് പരിഗണിച്ച ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എംടിയും ശ്രീകുമാറും 2014ലാണ് കരാറിൽ ഒപ്പുവയ്ക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. ഈ കാലാവധി കഴിഞ്ഞ് ഒരുവർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമായില്ല. തുടർന്നാണ് കരാർ ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എംടി മുൻസിഫ് കോടതിയെ സമീപിച്ചത്.…
Read Moreകൊറോണ ഒരു വൈറസല്ല! മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരം; ഹിന്ദു മഹാസഭ ദേശീയ നേതാവ് പറയുന്നു…
മുംബൈ: കൊറോണ വൈറസ് മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്നു ഹിന്ദു മഹാസഭ ദേശീയ നേതാവ്. ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണിയുടേതാണു പരാമർശം. കൊറോണ ഒരു വൈറസല്ല, പാവപ്പെട്ട ജീവികളുടെ സംരക്ഷണത്തിനുള്ള അവതാരമാണ്. മാംസം ഭക്ഷിക്കുന്നവരെ കാത്തു മരണമുണ്ടെന്ന സന്ദേശം നൽകാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹാരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത്. അതുകൊണ്ട്, ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്നു പ്രതിജ്ഞയെടുക്കണം- ചക്രപാണി പറഞ്ഞു. നരസിംഹാവതാരമാണു കൊറോണ. ഇന്ത്യക്കാർ കൊറോണയെ പേടിക്കേണ്ടതില്ല. ഇന്ത്യക്കാർ പശുവിനെ ആരാധിക്കുന്നത് വൈറസിനെ തടുക്കാൻ കരുത്തു നൽകുമെന്നും ചക്രപാണി പറഞ്ഞു. കൊറോണ ബാധയിൽ നിന്ന് രക്ഷനേടാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കൊറോണയുടെ വിഗ്രഹം സൃഷ്ടിച്ചു മാപ്പപേക്ഷിക്കണമെന്നും താൻ പറഞ്ഞതു പിന്തുടർന്നാൽ കൊറോണ അതിന്റെ ലോകത്തേക്ക് മടങ്ങിപ്പോകുമെന്നുമാണു ചക്രപാണി പറയുന്നത്. കൊറോണ വൈറസ് ലോകമെന്പാടും പടർന്നുപിടിക്കുന്പോൾ, ആഗോള ആരോഗ്യ…
Read Moreനിർഭയ കേസ്: മാർച്ച് മൂന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന് കോടതി
ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കണമെന്ന് ഡൽഹി കോടതിയുടെ ഉത്തരവ്. പ്രതികളുടെ ഹർജികളൊന്നും മറ്റ് കോടതികളുടെ പരിഗണനയിൽ ഇല്ലെന്ന സ്ഥിതി വന്നതോടെയാണ് വീണ്ടും മരണവാറണ്ട് പുറപ്പെടുവിക്കാൻ കോടതി തീരുമാനിച്ചത്. കേസിലെ മൂന്നാമത്തെ മരണവാറണ്ടാണിത്. പ്രതികൾ ദയാഹർജിയും മറ്റ് നിയമനടപടികളിലേക്കും പോയതോടെയാണ് ആദ്യത്തെ രണ്ടു മരണവാറണ്ടുകളും അസാധുവായത്. മാർച്ച് മൂന്നിന് പുലർച്ചെ ആറിന് ശിക്ഷ നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ പ്രതികളിൽ ഒരാളായ പവൻ ഗുപ്ത ഇനിയും ദയാഹർജി രാഷ്ട്രപതിക്ക് നൽകാനുണ്ട്. ദയാഹർജിയുമായി രാഷ്ട്രപതിയെ ഇയാൾ സമീപിക്കുന്നതോടെ മൂന്നാമത്തെ മരണവാറണ്ടും അസാധുവാകാനാണ് സാധ്യത. അതിനാൽ മാർച്ച് മൂന്നിന് ശിക്ഷ നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടാകും. അതിനിടെ പ്രതികളിൽ ഒരാളുടെ അമ്മ കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. മകനെ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ കോടതിയിൽ എത്തിയത്. എന്നാൽ കോടതി ഈ ആവശ്യം ചെവിക്കൊണ്ടില്ല.
Read More