ലാ​ലു​വി​ന്‍റെ മ​ക​ൾ രോ​ഹി​ണി രാ​ഷ്‌​ട്രീ​യം ഉ​പേ​ക്ഷി​ച്ചു

പാ​റ്റ്ന: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​നു ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ ആ​ർ​ജെ​ഡി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ കു​ടും​ബ​ത്തി​ൽ പൊ​ട്ടി​ത്തെ​റി. താ​ൻ രാ​ഷ്‌​ട്രീ​യം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും കു​ടും​ബ​വു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും വി​ച്ഛേ​ദി​ക്കു​ന്ന​താ​യും ലാ​ലു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍ ഡോ. ​രോ​ഹി​ണി ആ​ചാ​ര്യ അ​റി​യി​ച്ചു. ആ​ര്‍​ജെ​ഡി വി​മ​ത​നേ​താ​വാ​യ സ​ഞ്ജ​യ് യാ​ദ​വി​ന്‍റെ​യും ഭ​ര്‍​ത്താ​വ് റ​മീ​സി​ന്‍റെ​യും ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണു തീ​രു​മാ​ന​മെ​ന്നും രോ​ഹി​ണി പ​റ​യു​ന്നു. ‘ഞാ​ന്‍ രാ​ഷ്‌​ട്രീ​യം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്, എ​ന്‍റെ കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്… സ​ഞ്ജ​യ് യാ​ദ​വും റ​മീ​സും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​താ​ണ്… എ​ല്ലാ കു​റ്റ​വും ഞാ​ന്‍ ഏ​റ്റെ​ടു​ക്കു​ന്നു’- എ​ക്സി​ലെ പോ​സ്റ്റി​ൽ രോ​ഹി​ണി കു​റി​ച്ചു. എം​ബി​ബി​എ​സ് ബി​രു​ദ​ധാ​രി​യാ​യ രോ​ഹി​ണി ആ​ചാ​ര്യ 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ര​ണ്‍ മ​ണ്ഡ​ല​ത്തി​ല്‍ ആ​ര്‍​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ര​ണ്ടു വ​ർ​ഷം​മു​ന്പ് പി​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന് ത​ന്‍റെ വൃ​ക്ക​ക​ളി​ലൊ​ന്നു ന​ൽ​കി രോ​ഹി​ണി മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. മൂ​ത്ത…

Read More

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​മൂ​ലം: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ. ​ത​മ്പി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ പ​ത്ത് പ​തി​ന​ഞ്ച് പ്രാ​വ​ശ്യം ഇ​ങ്ങ​നെ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ 22 വാ​ര്‍​ഡു​ക​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ വി​മ​ർ​ശി​ച്ചു​ള്ള ആ​ന​ന്ദി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

ജ​മ്മു കാ​ഷ്മീ​ർ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ൻ സ്ഫോ​ട​നം: 9 പേ​ർ കൊ​ല്ല​പ്പെ​ട്ടു; 29 പേ​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ന​ടു​ത്തു​ള്ള നൗ​ഗാ​മി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ൻ സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ൽ ഒ​ന്പ​തു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 29 പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ഞ്ചു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. സ്റ്റേ​ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ നി​ഴ​ൽ സം​ഘ​ട​ന അവകാശപ്പെട്ടിട്ടു​ണ്ട്. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രു​ന്ന പോ​ലീ​സു​കാ​രും ഫോ​റ​ൻ​സി​ക് ടീം ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. ശ്രീ​ന​ഗ​ർ ഭ​ര​ണ​കൂ​ട​ത്തി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ചു. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നൗ​ഗാ​മി​ലെ​ത്തി. പ്ര​ദേ​ശം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​ർ ക​ര​സേ​ന‍​യു​ടെ 92 ബേ​സ് ആ​ശു​പ​ത്രി​യി​ലും ഷേ​ർ ഇ ​കാ​ഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലും ചി​കി​ത്സ​യി​ലാ​ണ്. ഫ​രീ​ദാ​ബാ​ദി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പോ​ലീ​സു​കാ​രും ഫോ​റ​ൻ​സി​ക് ടീം ​ഉ​ദ്യോ​ഗ​സ്ഥ​രും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം സം​ഭ​വി​ച്ച​ത്. അ​മോ​ണി​യം നൈ​ട്രേ​റ്റ് ആ​ണ്…

Read More

നെ​ടു​മ്പാ​ശേ​രി അ​വ​യ​വ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി മ​ധു​വി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യു​ന്നു; ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത് ഇ​ന്‍റ​ര്‍​പോ​ള്‍ വ​ഴി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി

കൊ​ച്ചി: ഇ​റാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​വ​യ​വ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​ധു ജ​യ​കു​മാ​ര്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍. ഇ​യാ​ളെ എ​ന്‍​ഐ​എ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​റാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​യാ​ളെ ഇ​ന്ന​ലെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​റാ​നി​ല്‍ നി​ന്ന് ഇ​യാ​ളെ ഡി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​ണ്. ഇ​ന്‍റ​ര്‍​പോ​ള്‍ വ​ഴി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യാ​ണ് മ​ധു​വി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത് പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 19 വ​രെ​യാ​ണ് എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റാ​നി​ലെ ആ​ശു​പ​ത്രി​ക​ള്‍​ക്ക് വേ​ണ്ടി അ​വ​യ​വ ക​ച്ച​വ​ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​നി​യും ആ​സൂ​ത്ര​ക​നു​മാ​ണ് ഇ​യാ​ളെ​ന്ന് എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. 2019 മു​ത​ല്‍ ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 ഓ​ളം ഇ​ന്ത്യ​ക്കാ​രെ ഇ​റാ​നി​ലെ​ത്തി​ച്ച് അ​വ​യ​വ ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ല്‍ തൃ​ശൂ​ര്‍ എ​ട​മു​ട്ടം സ്വ​ദേ​ശി സ​ബി​ത്ത് നാ​സ​ര്‍, സ​ജി​ത് ശ്യാം, ​ബെ​ല്ലാ​രം​കൊ​ണ്ട രാ​മ​പ്ര​സാ​ദ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2024 ഓ​ഗ​സ്റ്റി​ല്‍…

Read More

സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്; പ​വ​ന് 91,720 രൂ​പ; ഈ​യാ​ഴ്ച വ​ലി​യ മു​ന്നേ​റ്റ​വും വ​ലി​യ ഇ​ടി​വും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്. ഇ​ന്ന് ഗ്രാ​മി​ന് 180 രൂ​പ​യും പ​വ​ന് 1,440 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,465 രൂ​പ​യും പ​വ​ന് 91,720 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 150 രൂ​പ കു​റ​ഞ്ഞ് 9,430 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 115 രൂ​പ കു​റ​ഞ്ഞ് 7,345 രൂ​പ​യും 9 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 75 രൂ​പ കു​റ​ഞ്ഞ് 4,740 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല. ഈ​യാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​വും വ​ലി​യ ഇ​ടി​വും കാ​ഴ്ച​വ​ച്ചു. ഗ്രാ​മി​ന് 11,790 വ​രെ പോ​യ സ്വ​ര്‍​ണ​വി​ല ഇ​ന്ന് കൂ​പ്പു​കു​ത്തി 11,465 ല്‍ ​എ​ത്തി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഒ​രു ഘ​ട്ട​ത്തി​ല്‍ ട്രോ​യ് ഔ​ണ്‍​സി​ന് 4,185 ഡോ​ള​ര്‍ വ​രെ പോ​യി​രു​ന്നു. പി​ന്നീ​ട് വ​ലി​യ താ​ഴ്ച​യോ​ട് ട്രോ​യ് ഔ​ണ്‍​സി​ന് 4,028 ഡോ​ള​ര്‍ വ​രെ പോ​യ​തി​നു​ശേ​ഷം ഇ​പ്പോ​ള്‍ 4,083 ഡോ​ള​റി​ല്‍ നി​ല്‍​ക്കു​ന്നു.…

Read More

ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ചി​ല അ​വ​താ​ര​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും അവരെ അ​ക​റ്റിനി​ര്‍​ത്തി​യി​രു​ന്നു​വെ​ന്നും പി.​എ​സ്. ​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ചി​ല അ​വ​താ​ര​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും അ​ത്ത​ര​ക്കാ​രെ താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു​വെ​ന്നും മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. അ​വ​താ​ര​ങ്ങ​ളു​ടെ താ​ല്‍​പ്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. അ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി നി​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടുപോ​യ​ത്. ഇ​തി​ല്‍ പ​ല​ര്‍​ക്കും വി​ഷ​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്.ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ്ണ​ക്കൊ​ള്ള ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി. സ്വ​ര്‍​ണ്ണ​പ്പാ​ളി ത​ന്‍റെ കാ​ല​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് കൊ​ണ്ടുപോ​കു​ന്ന കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കാ​ത്ത​താ​ണ് ത​ങ്ങ​ള്‍​ക്ക് സം​ഭ​വി​ച്ച പി​ഴ​വ്. സ​ത്യ​ന്ധ​മാ​യും സു​താ​ര്യ​മാ​യു​മാ​ണ് കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത​ത്. നി​ല​വി​ലെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ നി​ജ​സ്ഥി​തി പു​റ​ത്തുവ​രു​മെ​ന്നും പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി. ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ന​ല്ല വി​ഷ​മ​മു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

മൊ​ബൈ​ലു​ക​ൾ ഡെ​ലി​വ​റി ഹ​ബു​ക​ളി​ല്‍ എ​ത്തി​ക്കും, അ​വ ന​ഷ്ട​പ്പെ​ട്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ക​മ്പ​നി​യെ ക​ബ​ളി​പ്പി​ക്കും; എ​റ​ണാ​കു​ളം ഫ്ലി​പ്പ്കാ​ര്‍​ട്ട് ഡെ​ലി​വ​റി ഹ​ബു​ക​ളി​ല്‍ 1.61 കോ​ടി​യു​ടെ ത​ട്ടി​പ്പ്: മൂ​ന്ന് പേ​ർ​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഫ്ലി​പ്പ് കാ​ര്‍​ട്ട് ഡെ​ലി​വ​റി ഹ​ബു​ക​ളി​ല്‍ 1.61 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ഡെ​ലി​വ​റി ഹ​ബ് ചു​മ​ത​ല​ക്കാ​ര്‍​ക്കെ​തി​രെ കേ​സ്. ഫ്ലി​പ്പ്കാ​ര്‍​ട്ടി​ന്‍റെ കാ​ഞ്ഞൂ​ര്‍, കു​റു​പ്പം​പ​ടി, മേ​ക്കാ​ട്, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡെ​ലി​വ​റി ഹ​ബു​ക​ളി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ഹ​ബു​ക​ളു​ടെ ചു​മ​ത​ല​ക്കാ​രാ​യ സി​ദ്ദി​ഖ് കെ. ​അ​ലി​യാ​ര്‍(​കാ​ഞ്ഞൂ​ര്‍), ജാ​സിം ദി​ലീ​പ്(​കു​റു​പ്പം​പ​ടി), പി.​എ. ഹാ​രി​സ്(​മേ​ക്കാ​ഡ്), മാ​ഹി​ന്‍ നൗ​ഷാ​ദ്(​മൂ​വാ​റ്റു​പു​ഴ) എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യ​ത്. ഫ്ലി​പ്പ്കാ​ര്‍​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം റൂ​റ​ല്‍ സൈ​ബ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വി​ലാ​സ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ല്‍ നി​ന്നും ഫോ​ണു​ക​ള്‍ വാ​ങ്ങി​യി​രു​ന്ന​ത്. ആ​പ്പി​ള്‍(​ഐ​ഫോ​ണ്‍), സാം​സം​ഗ് ഗ്യാ​ല​ക്‌​സി, വി​വോ, ഐ​ക്യൂ എ​ന്നീ ബ്രാ​ന്‍​ഡു​ക​ളു​ടെ 1,61,19,248 രൂ​പ വി​ല വ​രു​ന്ന 332 ഫോ​ണു​ക​ളാ​ണ് പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത്. കാ​ഞ്ഞൂ​ര്‍ ഡെ​ലി​വ​റി ഹ​ബി​ല്‍…

Read More

ഡ​ൽ​ഹി വാ​യു ഗു​ണ​നി​ല​വാ​രം ഗു​രു​ത​രം: വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം

ഡ​ൽ​ഹി: വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400 ക​ട​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നോ​യി​ഡ, ഗു​ഡ്ഗാ​വ്, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണു നി​രോ​ധ​നം. ഗ്രേ​ഡ​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ക്‌​ഷ​ന്‍ പ്ലാ​നി​ന്‍റെ മൂ​ന്നാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​എ​സ്-3 എ​ന്‍​ജി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ൾ​ക്കും ബി​എ​സ്-4 ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് നി​രോ​ധ​നം. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത ഡീ​സ​ല്‍ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കും സി​എ​ന്‍​ജി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത​ല്ലാ​ത്ത ഇ​ത​ര​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്. വി​ല​ക്ക് ലം​ഘി​ച്ച് വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങു​ന്ന​വ​രി​ല്‍ നി​ന്ന് 20,000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍.

Read More

ബി​ഹാ​റി​ൽ 200 ക​ട​ന്ന് എ​ൻ​ഡി​എ; ത​ക​ർ​ന്ന​ടി​ഞ്ഞ് മ​ഹാ​സ​ഖ്യം

പാ​റ്റ്ന: ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ തേ​രോ​ട്ടം ന​ട​ത്തി ബി​ജെ​പി-​ജെ​ഡി​യു സ​ഖ്യം.തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഒ​ടു​വി​ല്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം ലീ​ഡ് നി​ല​യി​ല്‍ എ​ന്‍​ഡി​എ സ​ഖ്യം 200 സീ​റ്റു​ക​ള്‍ ക​ട​ന്നു. ആ​ര്‍​ജെ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ സ​ഖ്യം അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഹാ​സ​ഖ്യ​ത്തി​ന് 36 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ലീ​ഡു​ള്ള​ത്. ഇ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നാ​ല് സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി.  

Read More

ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യോ​മ സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍​ന്ന് അ​പ​ക​ടം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യോ​മ സേ​ന​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍​ന്ന് വീ​ണു. ചെ​ന്നൈ താം​ബ​ര​ത്തി​ന് സ​മീ​പം തി​രു​പ്പോ​രൂ​രി​ല്‍ ആ​ണ് വി​മാ​നം ത​ക​ര്‍​ന്ന് അ​പ​ക​ടം. താം​ബ​രം വ്യോ​മ​സേ​നാ താ​വ​ള​ത്തി​ല്‍ നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം മി​നി​റ്റു​ക​ള്‍​ക്ക​കം ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വ്യോ​മ​സേ​ന​യു​ടെ പി​സി-7 പി​ലാ​റ്റ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ബേ​സി​ക് ട്രെ​യി​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പൈ​ല​റ്റ് കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പാ​ര​ച്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച് പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ല്‍ സു​ര​ക്ഷി​ത​നാ​ണെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തെ കു​റി​ച്ച് കോ​ര്‍​ട്ട് ഓ​ഫ് എ​ന്‍​ക്വ​യ​റി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് വ്യോ​മ​സേ​ന പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Read More