തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്നു മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read MoreCategory: Loud Speaker
ആടിയതും പാടിയതും നീന്തിയതുമെല്ലാം വെള്ളത്തിലെ വരപോലെ; ബിഹാർ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; പ്രതിച്ഛായ ഇടിഞ്ഞ് രാഹുലും
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞ കോൺഗ്രസ്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് 1 സീറ്റിൽ മാത്രമാണ് മുന്നേറാനാകുന്നത്. കോൺഗ്രസിന്റെ വീഴ്ചയിൽ രാഷ്ട്രീയ ലോകം പഴിക്കുന്നത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയാണ്. ആർജെഡിയുമായി സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും ഒവൈസിയുടെ പാർട്ടിയേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസിന് മുന്നേറാനാകുന്നത്. എസ്ഐആറിനെതിരെ ബിഹാറിൽ വോട്ടർ അധികാർ യാത്രയും ദേശീയ തലത്തിൽ തന്നെ വോട്ട് ചോരി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചെങ്കിലും രാഹുലിന് ബിഹാറിൽ ഒരു സ്വാധീനവും ചെലുത്തനായിട്ടില്ല. ജനം രാഹുലിന്റെ വാദങ്ങൾ എല്ലാം തള്ളുന്ന കാഴ്ചയാണ് ബിഹാറിൽ കണ്ടത്.ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ ഉള്ള മേഖലകളിൽ പോലും കോൺഗ്രസിന് മുന്നേറാൻ സാധിച്ചിട്ടില്ല. സീമാഞ്ചൽ മേഖലയിലടക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഇവിടെയെല്ലാം ഒവൈസിയുടെ പാർട്ടിക്കാണ് മുന്നേറാൻ സാധിച്ചത്. രാഹുലിനെ ന്യൂനപക്ഷങ്ങൾ പോലും തള്ളുന്നത് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അപ്രസക്തനാക്കുന്നുണ്ട്. ഇനി…
Read Moreഡൽഹി സ്ഫോടനം: ഭീകരൻ ഉമർ നബിയുടെ വീട് ബോംബ് വച്ച് തകർത്ത് സുരക്ഷാ സേന; തീവ്രവാദ പ്രവർത്തനത്തിന് പിന്തുണ നൽകുന്നവർക്കൊരു താക്കീത്
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ജമ്മു കാഷ്മീരിലെ വീട് സുരക്ഷാസേന തകർത്തു. തെക്കൻ കാഷ്മീരിലെ പുൽവാമയിലുള്ള ഇയാളുടെ വീട് ഇന്നു പുലർച്ചെ ബോംബ് വച്ചാണു തകർത്തത്. ചെങ്കോട്ടയ്ക്കടുത്തുള്ള നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നതെന്ന് ഉമർ നബിയാണെന്നു കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായിരുന്നു ഇയാൾ. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് ഒരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്മീരിലെ ഇയാളുടെ വീട് പൊളിച്ചുമാറ്റിയത്. നേരത്തെ, പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെയും വീടുകൾ പൊളിച്ചിരുന്നു. വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് കരുതിയിരുന്ന 2,900 കിലോഗ്രാം ബോംബ് നിർമാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്നാണ്…
Read Moreപ്രായം 25, മികച്ച ഗായിക, ബിജെപിയിൽ എത്തിയിട്ട് ഒരുമാസം; ആദ്യതെരഞ്ഞെടുപ്പിൽ തന്നെ മുന്നേറ്റം തുടർന്ന് ഗായിക മൈഥിലി താക്കൂർ
പട്ന: അലിനഗർ മണ്ഡലത്തിൽ മുന്നേറ്റം തുടർന്ന് ഗായികയും ബിജെപി സ്ഥാനാർഥിയുമായ മൈഥിലി താക്കൂർ. 25കാരിയായ മൈഥിലിയുടേത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പായിരുന്നു മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നായിരുന്നു നേരത്തെ മൈഥിലി പറഞ്ഞിരുന്നത്. ജയിച്ചാലും തോറ്റാലും ഞാൻ ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മൈഥിലി വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുകയാണ്. 199 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്.
Read More347ന്റെ പുതിയ പ്ലാൻ; സ്വകാര്യ കമ്പനികളെ അമ്പരപ്പിച്ച് പുതിയ പ്ലാനുമായി ബിഎസ്എൻഎൽ
പരവൂർ: സ്വകാര്യ ഓപ്പറേറ്റർമാരെ അമ്പരിപ്പിച്ച് ബിഎസ്എൻഎൽ വീണ്ടും പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു.50 ദിവസത്തേയ്ക്ക് 347 രൂപയാണ് പുതിയ പ്ലാനിൻ്റെ നിരക്ക്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 സൗജന്യ എസ്എംഎസുകൾ എണിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളിൽ ആരും ഇത്തരത്തിൽ 50 ദിവസം കാലാവധിയുള്ള പ്ലാനുകളൊന്നും നൽകുന്നില്ല. ഈ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം ഏഴ് രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ബിഎസ്എൻഎൽ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാട്ടുന്നത്. സ്വകാര്യ കമ്പനികളിൽ ഭൂരിഭാഗവും 56 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് ബിഎസ്എൻഎലിന്റെ ഇപ്പോഴത്തെ ഓഫറിനേക്കാൾ ഇരട്ടിയോളം ചെലവേറിയതുമാണ്.ബിഎസ്എൻഎൽ അവരുടെ 50 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെയാണ് കഴിഞ്ഞ ദിവസം…
Read Moreബിഹാർ തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല; 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനാജ്ഞ
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനാജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. വോട്ടെണ്ണൽ രാവിലെ 8 മുതലാണ് തുടങ്ങിയത്. അതേസമയം എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പാണ് പ്രകടമാകുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ഡിഎ 200-ഓളം സീറ്റുകളില്‍ മുന്നേറുന്നു. മഹാസഖ്യം 40 ഓളം സീറ്റുകളിലും. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
Read Moreവിനോദയാത്ര റദ്ദാക്കി: ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: സ്റ്റഡി ടൂര്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കാതിരുന്ന ടൂര്‍ ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.ബാംഗളൂരു- ഗോവ സ്റ്റഡി ടൂര്‍ റദ്ദായതിനെത്തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് വിദ്യാര്‍ഥിയായ ഹെലോയിസ് മാനുവല്‍ എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന ബിഎം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിനെതിരേ നല്കിയ പരാതിയിലാണ് ടൂര്‍ ഓപ്പറേറ്റര്‍ 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. ബിഎസ്സി (ഫിസിക്സ്) വിദ്യാര്‍ഥിയായ പരാതിക്കാരനും 37 സഹപാഠികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമൊപ്പം 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും സ്റ്റഡി ടൂര്‍ പോകാന്‍ ടൂര്‍ ഓപ്പറേറ്ററായ എതിര് കക്ഷിയെ സമീപിച്ചു. 41 പേര്‍ക്കായുള്ള ആകെ യാത്രാച്ചെലവ് 2,07,000 രൂപയായിരുന്നു. അധ്യാപകര്‍ക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം പരാതിക്കാരന് 1,00,000 രൂപ…
Read Moreഭീകരൻ ഉമർ ഫാറൂഖിന്റെ ഭാര്യ ജെയ്ഷെ മുഹമ്മദ് വനിതാ വിഭാഗത്തിൽ
ന്യൂഡൽഹി: പുൽവാമ ആക്രമണക്കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജെയ്ഷെ ഇ മുഹമ്മദിന്റെ വനിതാവിഭാഗത്തിൽ. ജെയ്ഷെ കമാൻഡറായിരുന്ന ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബിബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുമ്പാണ് ഇവർ സംഘടനയിൽ ചേർന്നത്. 2019 ൽ ജമ്മു കാഷ്മീരിലെ ഡാച്ചിഗാം നാഷനൽ പാർക്കിൽ നടന്ന ഏറ്റുമുട്ടലിലാണ് ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. ജമാത്തുൾ മൊമിനാത്തിന്റെ പ്രധാന മുഖമായ അഫീറ ബിബി ഇപ്പോൾ വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതി) അംഗം കൂടിയാണ്. മസൂദ് അസറിന്റെ ഇളയ സഹോദരി സാദിയ അസറും സംഘടനയുടെ തലപ്പത്തുണ്ട്. ഇവരോടൊപ്പമാണ് പ്രവർത്തനം. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് സാദിയയുടെ ഭർത്താവ് ഭീകരൻ യൂസഫ് അസ്ഹർ. ഇയാൾ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള…
Read Moreഎസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കില്ല; സിപിഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണം. ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതു തങ്ങളാണെന്ന കുത്തക ഏറ്റെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുരാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ട. നയത്തില്‍ നിന്നു പിന്നോട്ടുപോയത് ആരാണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല. തെരഞ്ഞെടുപ്പുകാലമായതിനാല്‍ ഇപ്പോള്‍ കുടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്കെതിരെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഅരൂര്‍-തുറവൂര്‍ ഉയരപ്പാത നിർമാണം; പിക്കപ് വാനിനു മുകളിലേക്ക് ഗർഡർ വീണ് അപകടം; ഡ്രൈവർ മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാർ
കൊച്ചി/അരൂര്‍: ദേശീയപാതയില്‍ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ വീണ് പിക്ക്അപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് (47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.ദേശീയപാത 66 ല്‍ ചമ്മനാട് കണ്ണുകുളങ്ങര ഭാഗത്ത് മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് ഗര്‍ഡറുകള്‍ നിലം പതിച്ചത്. 50 മീറ്റര്‍ നീളമുള്ള 80 ടണ്‍ ഭാരമുള്ള രണ്ട് കൂറ്റന്‍ ഗര്‍ഡറുകളാണ് സാങ്കേതിക പിഴവുമൂലം നിലം പൊത്തിയത്. ക്രെയിന്‍ ഉപയോഗിച്ച് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിക്ക് അപ്പ് വാനിന്റെ വലത് വശം മുഴുവനായി ഭീമിന്റെ അടിയില്‍പ്പെട്ട് തകര്‍ന്നു. എറണാകുളം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് ലോഡുമായി പോകുയായിരുന്നു വാന്‍. വിവരമറിഞ്ഞ് അരൂര്‍, കുത്തിയതോട് പോലീസും ഫയര്‍ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം…
Read More