ബെയ്ജിംഗ്: കൊറോണ വൈറസ് രോഗത്തെത്തുടർന്നു ചൈനയിൽ മരണമടഞ്ഞവരുടെ എണ്ണം 170 ആയി ഉയർന്നു. ബുധനാഴ്ച മാത്രം 38 പേരാണ് മരണത്തിനു കീഴടങ്ങിയത്. 7,771 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 12,167 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ മരണമടഞ്ഞവരുടെയും വൈറസ് ബാധിതരുടെയും യഥാർഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ലെന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് ബാധയെ നേരിടാൻ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്പോഴും വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 124 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 17 രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ, ബ്രിട്ടീഷ് എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, ലയണ്‍ എയർ എന്നീ അന്താരാഷ്ട്ര വിമാനസർവീസ് കന്പനികൾ ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. മറ്റു ചില വിദേശ വിമാനക്കന്പനികളും സർവീസ് റദ്ദാക്കാനുള്ള…
Read MoreCategory: Loud Speaker
മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും! മക്കളെ സംരക്ഷിക്കുന്നില്ലെന്ന് പരാതി; ഡോക്ടര്‍ അറസ്റ്റില്‍; ഭാര്യയുമായുള്ള അസ്വാരസ്യം മൂലമാണ് വീട്ടില്‍നിന്നും മാറി നില്‍ക്കുന്നതെന്ന് ഡോക്ടര്‍
അടിമാലി: പ്രായപൂർത്തിയാവാത്ത കുട്ടികളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ ആയുർവേദ ഡോക്ടറെ അറസ്റ്റു ചെയ്തു.അടിമാലി സ്വദേശി ഡോ.കെ മോഹനനെ (63)യാണ് മൂത്തമകളുടെ പരാതിയിൽ അടിമാലി പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ കൊല്ലത്തുനിന്നാണ് എസ്ഐ ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇവിടെ ക്ലിനിക് സ്ഥാപിച്ച് പ്രാക്ടീസ് നടത്തിവരികയായിരുന്നു. മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുള്ള ഡോക്ടർ അടുത്തകാലത്തായി വീട്ടിലെ കാര്യങ്ങൾ നോക്കുന്നില്ലെന്നായിരുന്നു കുട്ടി നൽകിയ പരാതി. മക്കളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ജുവനൈൽ ജസ്റ്റീസ് ആക്ട്് പ്രകാരമാണ് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി ലോണെടുത്താണ് ഡോക്ടർ വിവിധയിടങ്ങളിൽ ക്ലിനിക്കുകൾ തുറന്നതെന്നും വരുമാനം ഇല്ലാതെ വന്നതോടെ കടബാധ്യത പെരുകിയെന്നും ഈ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നുമാണ് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞത്. പെണ്മക്കൾ മൂന്നുപേരും പണച്ചിലെവേറിയ കോഴ്സുകളിൽ പഠനം തുടരുകയാണ്. എന്നാൽ താൻ മക്കളെ നോക്കാറുണ്ടെന്നും ഭാര്യയുമായി നിലനിന്നിരുന്ന…
Read Moreപഴയകാല കോണ്‍ഗ്രസിലെ പെണ്‍കരുത്ത്! മുന്‍മന്ത്രി എം കമലം അന്തരിച്ചു; കുതിരവണ്ടിയില്‍ കയറിപ്പോയി കൗണ്‍സിലറായി
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. കമലം (94) അന്തരിച്ചു. ഇന്ന് രാവിലെ ആറിന് കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 1982- 1987 കാലഘട്ടത്തില്‍ കരുണാകരന് മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 5.30-ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയുമായിരുന്നു. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധിയുമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവുകൂടിയായിരുന്നു കമലം. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. 1948 മുതല്‍ 1963 വരെ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍…
Read Moreഗർഭസ്ഥശിശുവിനെ പിറക്കാൻ അനുവദിക്കില്ല ! നിയമഭേദഗതിക്ക് അംഗീകാരം
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിനെ പിറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് കേന്ദ്രകാബിനറ്റ് അംഗീകാരം നൽകി. ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗർഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയർത്താനുള്ള നിയമഭേദഗതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. നിലവിൽ ഗർഭച്ഛിദ്രം അനുവദനീയമായ കാലളയവ് 20 ആഴ്ചയായിരുന്നു. ഇത് ഭേദഗതി ചെയ്തുകൊണ്ടുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ഭേദഗതി ബിൽ 2020 ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും. മാനഭംഗത്തിന് ഇരയായവർക്കോ ഗുരുതര പരിക്കേറ്റ വനിതകൾക്കോ മാത്രം അനുവദനീയ കാലയളവിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥ. അനിവാര്യ ഘട്ടത്തിൽ നിയമപ്രകാരം ചുമതലപ്പെടുത്തുന്നവരോടല്ലാതെ ഗർഭച്ഛിദ്രം നടത്തിയ വനിതയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താനും അനുമതിയില്ല. അഞ്ചു മാസം വരെ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്ന, 1971ൽ പാസാക്കിയ നിയമമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളർച്ചയിൽ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാൽ അഞ്ച് മാസം…
Read Moreഅതിജീവിക്കുക! കുടുംബനാഥയായ വനിതകൾക്ക് അരലക്ഷം രൂപയുടെ ധനസഹായം; റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അപകടത്തിന്റെ ആദ്യ 48 മണിക്കൂറിൽ 50,000 രൂപ വരെ ചികിത്സാ സഹായം
തിരുവനന്തപുരം: കുടുംബനാഥകളായിട്ടുള്ള വനിതകൾക്കുണ്ടാകുന്ന അപ്രതീക്ഷിത സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ അര ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. അതിജീവിക എന്ന പേരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വഴി ഒറ്റത്തവണ സാന്പത്തിക സഹായമായി പരമാവധി 50,000 രൂപ വരെയാണ് നൽകുക. സംസ്ഥാനത്ത് റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അപകടത്തിന്റെ ആദ്യ 48 മണിക്കൂറിൽ 50,000 രൂപ വരെ ചികിത്സാ സഹായം നൽകുന്നതിനായി ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്മെന്റ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. ഈ വർഷം പട്ടികജാതി-വർഗ വിഭാഗങ്ങളുടെ 72,000 വീടുകൾ പൂർത്തിയാക്കുന്നതിനായി എസ്റ്റിമേറ്റ് അനുസരിച്ച് 1,50,000 രൂപ വരെ ധനസഹായമായി നൽകും. പൊതുജനത്തിനും കൂടി ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും അഞ്ച് മേജർ വർക്ക് ഷോപ്പുകളിലും ഹൈസ്പീഡ് ഡീസൽ/പെട്രോൾ പന്പുകൾ ആരംഭിക്കും. കെഎസ്ആർടിസിക്കായി 300 ബസുകൾ വാങ്ങും. 100 ബസുകൾ ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കുന്നതിലേക്ക്…
Read Moreഇന്ത്യൻ സ്പോർട്സിലെ രാഷ്ട്രീയം ; രാഷ്ട്രീയ ഗോദയിൽ ഒരു കൈനോക്കാനായി സൈനയും…
ന്യൂഡൽഹി: വിവിധ മേഖലകളിൽ പ്രശസ്തരായവരെ രാഷ്ട്രീയത്തിലറക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പണ്ടുമുതലേയുള്ള പ്രവണതയാണ്. പൊതുവേ സിനിമാക്കാരായിരുന്നു രാഷ്ട്രീയത്തിൽ പരീക്ഷണം നടത്തിരുന്നതെങ്കിൽ അടുത്തകാലത്തായ് കായികതാരങ്ങളും രാഷ്ട്രീയ ഗോദയിൽ ഒരു കൈനോക്കാനായി എത്തിത്തുടങ്ങി. ക്രിക്കറ്റ് താരം മുഹമ്മദ് അസുറുദീനും കീർത്തി ആസാദുമൊക്കെ പണ്ടേ രാഷ്ട്രീയത്തിലറങ്ങിയവരാണെങ്കിലും കായികതാരങ്ങളുടെ രാഷ്ട്രീയ പ്രവേശം ഒരു ട്രെൻഡായി മാറുകയാണിപ്പോൾ. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളാണ് ഏറ്റവും ഒടുവിൽ രാഷ്ട്രീയത്തിൽ എത്തിയ കായികതാരം. ബിജെപിയിൽ ചേർന്ന സൈന സജീവരാഷ്ട്രീയത്തിൽ ഇടപെടുമെന്നാണ് സൂചനകൾ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരകയായി എത്തിക്കൊണ്ടായിരിക്കും സൈനയുടെ രാഷ്ട്രീയ തുടക്കം. ബിജെപിയാണ് കായിക താരങ്ങളെ രാഷ്ട്രീയത്തിലിറക്കുന്നതിൽ ഏറെ ശ്രദ്ധ കൊടുക്കുന്നത്. വിവിധ രംഗങ്ങളിൽ പ്രശസ്തരായവരെ പാർട്ടിയിലേയ്ക്ക് ആകർഷിക്കാനും അവരെ മുൻ നിറുത്തി പാർട്ടിയുടെ ഇമേജ് കൂട്ടാനുമാണ് ബിജെപിയുടെ ശ്രമം. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരേ ബോളിവുഡ് താരങ്ങളിൽ വലിയൊരു പങ്കും അണിനിരന്നത് പാർട്ടിക്ക് വലിയ…
Read Moreവീടില്ലാത്ത പാവങ്ങള്‍ക്കൊരു പ്രയോജനവുമില്ലാത്ത അവസ്ഥ; രണ്ട് വര്‍ഷമായി വീടിനു സഹായമില്ല; പ്രധാനമന്ത്രി ആവാസ് യോജന പേരിലൊതുങ്ങി
വടകര: വീട് നിര്‍മിക്കാന്‍ ധനസഹായം നല്കുന്ന പദ്ധതിയായ പ്രധാന മന്ത്രി ആവാസ് യോജന (പിഎംഎവൈ) വീടില്ലാത്ത പാവങ്ങള്‍ക്കൊരു പ്രയോജനവുമില്ലാത്ത അവസ്ഥയിലായെന്ന് ആക്ഷേപം. രണ്ടു വര്‍ഷമായി വീട് നിര്‍മാണത്തിന് ഒരു സഹായവും അനുവദിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. നേരത്ത ഇന്ദിര ആവാസ് യോജന (ഐഎവൈ) എന്ന പേരിലറിയപ്പെട്ട പദ്ധതി പ്രകാരം വീടില്ലാത്തവരെ ഗ്രാമസഭ കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍ , സംസ്ഥാന സര്‍ക്കാര്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ടുകളും ചേര്‍ത്തു വീടിനുള്ള ധനസഹായം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതനുസരിച്ചു വീടില്ലാത്തവരെ ഓരോ ഗ്രാമ പഞ്ചായത്തിലും എളുപ്പത്തില്‍ കണ്ടെത്താനും വളരെ വേഗം വീട് നിര്‍മിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ നേരിട്ട് കണ്ടെത്തുന്നതിന് പകരം 2011-ല്‍ നടന്ന സാമൂഹിക സാമ്പത്തിക സര്‍വേ അടിസ്ഥാനമാക്കി തയാറാക്കുന്ന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറുകയും വീട്…
Read Moreരജനികാന്തിനു പരിക്കു പറ്റിയിട്ടില്ല; വീഴ്ച തിരക്കഥ: വെളിപ്പെടുത്തൽ
ബന്ദിപ്പുർ: ഡിസ്കവറി ചാനലിന്റെ മാൻ വേഴ്സസ് വൈൽഡ് ഷോയുടെ ചിത്രീകരണത്തിനിടെ സൂപ്പർ സ്റ്റാർ രജനീകാന്തിന് പരിക്കേറ്റെന്ന റിപ്പോർട്ടുകൾ തെറ്റെന്നു കർണാടക വനംവകുപ്പ്. ചിത്രീകരണത്തിനിടെയുണ്ടായ വീഴ്ചയിൽ രജനീകാന്തിന് ഒരപകടവും ഉണ്ടായിട്ടില്ലെന്നും തിരക്കഥയിൽ പറഞ്ഞിരുന്നത് അനുസരിച്ചാണ് അദ്ദേഹം വീണതെന്നും വനംവകുപ്പ് അറിയിച്ചു. തിരക്കഥയനുസരിച്ച് അദ്ദേഹം വീഴുന്നൊരു രംഗമുണ്ടായിരുന്നു. കയറിൽ നിന്ന് താഴേക്ക് വരുന്ന വഴി അദ്ദേഹം വീണു. എല്ലാവരും ഓടിക്കൂടി. അതൊക്കെ തിരക്കഥയിലുള്ളതാണ്- ബന്ദിപ്പുർ റിസർവ് ഡയറക്ടറും ഫോറസ്റ്റ് കണ്‍സർവേറ്ററുമായ ബാലചന്ദ്ര പറഞ്ഞു. വീഴ്ചയ്ക്കുശേഷവും രജനീകാന്ത് ചിത്രീകരണത്തിൽ പങ്കെടുത്തെന്നും ചെന്നൈക്കു മടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിലെ ബന്ദിപ്പുർ വനത്തിൽ മാൻ വേഴ്സസ് വൈൽഡ് ഷോയുടെ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്കേറ്റെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ. ബെയർ ഗ്രിൽസിനൊപ്പമായിരുന്നു ചിത്രീകരണം. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച മുതലാണ് ഷൂട്ട് ആരംഭിച്ചത്. 28നും 30നും പകൽ സമയം ആറു മണിക്കൂർ സമയമാണ് ഷൂട്ടിങ്ങിന് ബന്ദിപ്പൂർ…
Read Moreഭക്ഷണവും വെള്ളവും തീരുന്നു ! ചൈനയിൽ കുടുങ്ങിക്കിടക്കുന്നവർ ദുരിതത്തിലേക്ക്; മരണം 132; 6000 പേര്‍ക്ക് വൈറസ് ബാധ
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. 1500 പേർക്ക് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ 1300 പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിത മേഖലയിൽപ്പെട്ട തങ്ങളുടെ രാജ്യക്കാരെ മടക്കിക്കൊണ്ടു പോകാൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ശ്രമം ഊർജിതമാക്കി. കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുണ്ടാകുന്നതായാണ് റിപ്പോർട്ട്. ഗതാഗത സൗകര്യത്തിന്റെ അപര്യപ്തതയും കടകൾതുറക്കുന്നില്ലാത്തതുമാണ് സ്ഥിതി വഷളാക്കുന്നത്. അതേസമയം ജപ്പാൻ തങ്ങളുടെ200 പൗരന്മാരെയും അമേരിക്ക240 പൗരൻമാരെയും വുഹാനിൽ നിന്ന് തരികെ എത്തിച്ചു. ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 31ന് പുറപ്പെടുമെന്നാണ് റിപ്പോർട്ട്. കൂടുതൽ രാജ്യങ്ങൾ ചൈനയിലേക്കു യാത്ര വിലക്കി. ചൈനയിൽനിന്നുള്ള സന്ദർശകർക്കു പല ഏഷ്യൻ രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിച്ചു. ദക്ഷിണചൈനയിലെ ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ തുടങ്ങി വ്യാപകമായി പടർന്നതാണു വൈറസ്. ഇപ്പോൾ ചൈനയിലെ…
Read Moreമരത്തിന്റെ മുകളിലൂടെ കയറി ക്ലാസ്സിലെത്തി! ക്ലാസിൽ നിന്ന് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു; കടിച്ച പാമ്പിനെയും പിടികൂടി അധ്യാപകർ ആശുപത്രിയിലെത്തിച്ചു; സംഭവം മുക്കത്ത്
മുക്കം: സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സ തേടി. ചേന്ദമംഗല്ലൂർ ഗവ:യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി സി.പി.ലനക്കാണ് ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ അധ്യാപകർ ആശുപത്രിയിലെത്തിച്ചതിനാൽ വിദ്യാർഥിനി രക്ഷപ്പെടുകയായിരുന്നു. പാമ്പ് കടിയേറ്റ ഉടനെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകരെത്തി പാമ്പിനെ പിടികൂടി. വിദ്യാർഥിനിയെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .കടിച്ച പാമ്പ് സ്കൂളിന് സമീപത്തെ മരത്തിന്റെ മുകളിലൂടെ കയറി ക്ലാസ്സിലെത്തിയതായിരുന്നു എന്നാണ് കരുതുന്നത് . തിങ്കളാഴ്ച്ച രാവിലെ സ്കൂളിൽ നടക്കുന്ന എൽഎസ്എസ് പരീക്ഷയുടെ പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാർഥിനി നേരത്തെ ക്ലാസിലെത്തി വാതിൽ തുറക്കുന്നതിനിടയിൽ 8.45 ഓടെയാണ് കടിയേറ്റത്. കടിച്ച പാമ്പിനെയും പിടികൂടി മെഡിക്കൽ കോളജിലെത്തിച്ചിരുന്നു. 24 മണിക്കൂർ നിരിക്ഷണത്തിന് ശേഷം വിദ്യാർഥിനിയെ ചൊവ്വാഴ്ച രാവിലെ പത്തിന് ഡിസ്ചാർജ്ജു ചെയ്തു.
Read More