കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്തു ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല! ‘​പ്രാ​യ​പൂ​ർ​ത്തി’ ഹ​ർ​ജി​യും ത​ള്ളി; വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്കി​ല്ലെ​ന്നു സു​പ്രീംകോ​ട​തി

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ കു​മാ​ർ ഗു​പ്ത ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ. ഭാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ണ്‍, എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ച് ചേം​ബ​റി​ലാ​ണു റി​വ്യൂ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്തു ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു പ​വ​ൻ കു​മാ​ർ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചു നേ​ര​ത്തെ പ​വ​ൻ കു​മാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഹ​ർ​ജി​ക​ൾ കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​തേ​സ​മ​യം, കേ​സി​ലെ കു​റ്റ​വാ​ളി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. തി​ഹാ​ർ ജ​യി​ലി​ൽ വ​ധ​ശി​ക്ഷ​യു​ടെ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു ത​ലേ​ദി​വ​സ​മാ​ണു സാ​ധാ​ര​ണ​യാ​യി ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്താ​റു​ള്ള​ത്.

Read More

വ്യ​ത്യ​സ്ത​മാ​യ മ​തേ​ത​ര പാ​ഠം ! ഒ​മാ​ൻ സു​ൽ​ത്താ​ന്‍റെ ഓ​ർ​മ​യ്ക്ക് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ എ​ട​ച്ചേ​രി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം നടത്തുന്നു

നാ​ദാ​പു​രം: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന പ​രേ​ത​നാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന്റെ ഓ​ർ​മ​യ്ക്കാ​യി എ​ട​ച്ചേ​രി ക്ഷേ​ത്ര​ത്തി​ൽ ഒ​മാ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ന്ന​ദാ​നം. എ​ട​ച്ചേ​രി​യി​ലെ കാ​ക്ക​ന്നൂ​ർ മ​സ്ക്ക​റ്റ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ മ​തേ​ത​ര പാ​ഠം പ​ക​രു​ന്ന​ത്. എ​ട​ച്ചേ​രി കാ​ക്ക​ന്നൂ​ർ ക്ഷേ​ത്ര തി​റ​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​സ്ക്ക​റ്റ് പ്ര​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യാ​ണ് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സു​ൽ​ത്താ​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഒ​രു വി​ദേ​ശി​യു​ടെ ഓ​ർ​മ്മ​യ്ക്കാ​യി ഈ ​ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2017 ഫി​ബ്ര​വ​രി മൂ​ന്നി​ന് അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്ന ഒ​മാ​ൻ രാ​ജാ​വാ​യ ഖാ​ബൂ​സി​ന്‍റെ ദീ​ർ​ഘാ​യു​സി​നാ​യി പൂ​ജ​യും പ്രാ​ർ​ത്ഥ​ന​യും അ​ന്ന​ദാ​ന​വും ഒ​മാ​ൻ പ്ര​വാ​സി​ക​ളാ​യ എ​ട​ച്ചേ​രി​ക്കാ​ർ ഇവിടെ ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച കൊ​ടി​യേ​റു​ന്ന ക്ഷേ​ത്രോ​ത്സ​വം മൂ​ന്നി​ന് വൈ​കു​ന്നേ​രം സ​മാ​പി​ക്കും. തി​റ​യാ​ട്ട സ​മാ​പ​ന ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച 12 മ​ണി മു​ത​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സാ​യി​ദി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ​മൂ​ഹ​സ​ദ്യ ന​ട​ക്കും. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധിപേ​ർ എ​ത്തി​ച്ചേ​രും.

Read More

സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം! പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ബ​സ് ക്ലീ​ന​റെ ബ​സി​ൽ നി​ന്നും വ​ലിച്ചി​റ​ക്കി മ​ർ​ദി​ച്ചു; നാ​ട്ടു​കാ​ർ നോ​ക്കി നിന്നെന്ന് പോലീസ്‌

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് മു​ണ്ട​യി​ൽ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം, പ​തി​നെ​ട്ട്കാ​ര​നാ​യ ബ​സ് ക്ലീ​ന​റെ ബ​സി​ൽ നി​ന്നും വലിച്ചിറക്കി ഒ​രു സം​ഘ​മാ​ളി​ക​ൾ മ​ർ​ദി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ ചി​ത്രം​പ​ള്ളി ഷാ​ജ​ഹാ​ൻ (36), പു​ലി​വെ​ട്ടി മു​ഹ​മ്മ​ദ് അ​ർ​ഷ​ക്ക് സി​ദ്ദീ​ഖ് (21), പൂ​തം​കു​റു​ഞ്ഞി ആ​ഷി​ഫ് (28) എ​ന്നി​വ​രെ​യാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മു​ണ്ട അ​ങ്ങാ​ടി​യി​ൽ ഇ​റ​ക്കി​യ പ​തി​നെ​ട്ടു​കാ​ര​നാ​യ ക്ലീ​ന​റെ നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ വെ​ച്ചാ​ണ് സം​ഘം മ​ർ​ദി​ച്ച​ത്. സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ടി​ട്ടും ബ​സ് സ​ർ​വീ​സ് തു​ട​ർ​ന്ന​താ​യും നാ​ട്ടു​കാ​ർ നോ​ക്കി നി​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ സം​ഘ​ത്തി​ൽ നി​ന്നും മോ​ചി​പ്പി​ച്ച​ത്. പി​ന്നീ​ട് യു​വാ​വി​നെ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. പി​ടി​യി​ലാ​യ ഷാ​ജ​ഹാ​ൻ…

Read More

നി​ല​വി​ലെ ഭ​ർ​ത്താ​വി​നെ ഒ​ഴി​വാ​ക്കി​യാ​ൽ വി​വാ​ഹം ക​ഴിക്കാം! ​ ഭ​ർ​തൃ​മ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി മാനഭംഗപ്പെടുത്തി; യുവാവിന്റെ തന്ത്രം ഫലിച്ചു, പക്ഷേ…

പെ​രി​ന്ത​ൽ​മ​ണ്ണ: ഭ​ർ​തൃ​മ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​നു ശേ​ഷം മു​ങ്ങി​യ പ്ര​തി​യെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താ​ഴേ​ക്കോ​ട് പൊ​ന്നേ​ത്ത് നൗ​ഫ​ലി(31) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2017-ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ലെ ഭ​ർ​ത്താ​വി​നെ ഒ​ഴി​വാ​ക്കി​യാ​ൽ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഭ​ർ​ത്താ​വി​ന് വാ​ട്സ് ആ​പ്പി​ൽ അ​യ​ച്ചു കൊ​ടു​ത്തു. ഇ​തോ​ടെ യു​വ​തി വി​വാ​ഹ​മോ​ചി​ത​യാ​യി. എ​ന്നാ​ൽ പ്ര​തി യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കേ​സെ​ടു​ത്ത​തോ​ടെ യു​വാ​വ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം തി​രി​ച്ച് നാ​ട്ടി​ലെ​ത്താ​ൻ ക​രി​പ്പൂ​രി​ൽ വ​ന്ന​പ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

മി​ക​വു​റ്റ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​; നേ​ടി​യ​തെ​ല്ലാം നാ​ടി​നും നാ​ട്ടാ​ർ​ക്കും വേ​ണ്ടി ചെ​ല​വ​ഴി​ച്ചു! തോമസ് ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് കേ​ര​ള നി​യ​മ​സ​ഭ. മി​ക​വു​റ്റ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു തോ​മ​സ് ചാ​ണ്ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തെ സ്വ​ന്തം കു​ടും​ബ​ത്തെ പോ​ലെ​യും ജ​ന​ങ്ങ​ളെ കു​ടും​ബാം​ഗ​ങ്ങ​ളെ പോ​ലെ​യു​മാ​ണ് അ​ദ്ദേ​ഹം ക​ണ്ടി​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു. നേ​ടി​യ​തെ​ല്ലാം നാ​ടി​നും നാ​ട്ടാ​ർ​ക്കും വേ​ണ്ടി ചെ​ല​വ​ഴി​ച്ചു. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ച്ചു. മ​ന്ത്രി​യെ​ന്ന നി​ല​യി​ലും എം​എ​ൽ​എ എ​ന്ന നി​ല​യി​ലും ന​ല്ല പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു. സ്വ​ന്തം ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വ​ള​ർ​ന്ന് വ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു തോ​മ​സ് ചാ​ണ്ടി​യെ​ന്ന്് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​മ്യ സ്വ​ഭാ​വ​ക്കാ​ര​ന​നാ​യ ന​ല്ല വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ബി​സി​ന​സ് രം​ഗ​ത്ത് ന​ന്നാ​യി ശോ​ഭി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ടി​ന്‍റെ ന​ന്മ​യ്ക്ക് വേ​ണ്ടി ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന്…

Read More

രോഷം അണപൊട്ടി; കു​ട്ടി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യ അ​ക്ര​മി​യു​ടെ ഭാ​ര്യ​യെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​കൊ​ന്നു

ഫാ​റൂ​ഖാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫാ​റൂ​ഖാ​ബാ​ദി​ൽ കു​ട്ടി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യ അ​ക്ര​മി​യു​ടെ ഭാ​ര്യ​യെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​കൊ​ന്നു. കു​ട്ടി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യ കൊ​ല​ക്കേ​സ് പ്ര​തി സു​ഭാ​ഷ് ബാ​ത​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ വ​ധി​ച്ച് കു​ട്ടി​ക​ളെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ഭാ​ഷ് ബാ​ത​ത്തി​ന്‍റെ ഭാ​ര്യ​യെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫാ​റൂ​ഖാ​ബാ​ദി​ൽ ക​ത്താ​രി​യ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ല​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​ളാ​യി​രു​ന്നു സു​ഭാ​ഷ് ബാ​തം. ത​ന്‍റെ ഒ​രു വ​യ​സു​ള്ള കു​ട്ടി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യാ​ണ് ഇ​യാ​ൾ കു​ട്ടി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് 15-20 വ​യ​സ് പ്രാ​യ​മു​ള്ള 23 കു​ട്ടി​ക​ളെ ബ​ന്ദി​യാ​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​ക​ൾ തി​രി​ച്ചു​വ​രാ​തി​രു​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കു​ട്ടി​ക​ളെ വീ​ട്ടി​നു​ള്ളി​ൽ ബ​ന്ദി​ക​ളാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. കു​ട്ടി​ക​ളെ തേ​ടി​യെ​ത്തി​യ​വ​ർ​ക്കു നേ​രെ സു​ഭാ​ഷ് വെ​ടി​വ​യ്ക്കു​ക​യും നാ​ട​ൻ ബോം​ബെ​റി​യു​ക​യും ചെ​യ്തു. ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും ഒ​രു നാ​ട്ടു​കാ​ര​നും പ ​രി​ക്കേ​റ്റു.…

Read More

കൊ​റോ​ണ: ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യയുടെ വി​മാ​നം ചൈ​ന​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വു​ഹാ​നി​ലേ​ക്കാ​ണ് പോ​കു​ക. ഇ​തി​നാ​യി മും​ബൈ​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം എ​ത്തി​ച്ചു. 16 ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് വി​മാ​നം വു​ഹാ​നി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ സം​ഘ​വും വി​മാ​ന​ത്തി​ലു​ണ്ടാ​കും. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 600 ഇ​ന്ത്യ​ക്കാ​ര്‍ ഇ​തു​വ​രെ ബെ​യ്ജിം​ഗി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Read More

മ​നു​ഷ്യ​രി​ൽ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് കൊ​റോ​ണ; ഭാ​ര്യ​യി​ൽ​നി​ന്നും അ​റു​പ​തു​കാ​ര​ന് വൈ​റ​സ് ബാ​ധി​ച്ചു

ചി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ൽ ഒ​രാ​ളി​ൽ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ കേ​സാ​ണ് അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ക്കാ​ഗോ​യി​ൽ ഭാ​ര്യ​യി​ൽ നി​ന്ന് ഭ​ർ​ത്താ​വി​നാ​ണ് കൊ​റോ​ണ ബാ​ധി​ച്ച​ത്. വു​ഹാ​നി​ൽ​നി​ന്നും കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് നാ​ട്ടി​ലെ​ത്തി​യ ചി​ക്കാ​ഗോ സ്വ​ദേ​ശി​യാ​യ സ്ത്രീ​യു​ടെ അ​റു​പ​തു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ചി​ക്കാ​ഗോ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. ഭാ​ര്യ ചി​ക്കാ​ഗോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്. പി​താ​വി​നെ പ​രി​ച​രി​ക്കാ​നാ​യാ​ണ് ഇ​വ​ർ വു​ഹാ​നി​ൽ പോ​യ​ത്. ഇ​ല്ലി​നോ​യി​സി​ൽ കൊ​റോ​ണ ര​ണ്ടു പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ 21 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. യു​എ​സി​ൽ ആ​കെ ആ​റു പേ​ർ​ക്ക് ഇ​തി​ന​കം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് 165 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം പ​റ​യു​ന്നു. ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ലം ഇ​തു​വ​രെ 170 പേ​രാ​ണ് മ​രി​ച്ച​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​തു​താ​യി 38 മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തു.…

Read More

രാ​മേ​ശ്വ​ര​ത്ത് ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കാ​ക്ക​യി​റ​ച്ചി വി​റ്റ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ; 150 ചത്തകാക്കകളേയും പിടിച്ചെടുത്തു

രാ​മേ​ശ്വ​രം: ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് ചി​ക്ക​ൻ സ്റ്റാ​ളു​ക​ളി​ൽ കാ​ക്ക‍​യി​റ​ച്ചി വി​റ്റ ര​ണ്ടു പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. 150 ച​ത്ത കാക്ക​ക​ളെ​യും ഇ​വ​രി​ൽ​നി​ന്നു പി​ടി​കൂ​ടി. ക്ഷേ​ത്ര​ത്തി​ൽ ബ​ലി​ച്ചോ​ർ തി​ന്ന കാ​ക്ക​ക​ൾ ച​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. മ​ദ്യം ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ല്കി​യ​താ​ണു കാ​ക്ക​ക​ൾ ചാ​കാ​ൻ കാ​ര​ണ​മാ​യത്. കോ​ഴി​യി​റ​ച്ചി​യും കാ​ക്ക​യി​റ​ച്ചി​യും ക​ല​ർ​ത്തി​യാ​യി​രു​ന്നു വി​റ്റി​രു​ന്ന​ത്.

Read More

കൊറോണ വൈറസ്! എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക്കു രോ​ഗ​ല​ക്ഷ​ണ​മി​ല്ല; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 806 പേ​ർ

മു​ളങ്കുന്ന​ത്തു​കാ​വ്: കൊ​റോ​ണ വൈ​റ​സ് രോ​ഗ​ല​ക്ഷ​ണ​മാ​ണ​ന്ന് ക​രു​തി ഇ​ന്ന​ലെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ചൈ​ന​യി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​ക്കു രോ​ഗ​ല​ക്ഷ​ണം ഇ​ല്ലെ​ന്നു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​ര​ണം. ഇ​തോ​ട ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ല​നി​ന്നി​രു​ന്ന ആ​ശ​ങ്ക​യും നി​ങ്ങി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ചൈ​ന​യി​ൽ നാ​ലം​വ​ർ​ഷ എം​ബി​ബി​എ​സി​നെ പ​ഠി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. ചൈ​ന​യി​ൽ വ്യ​പ​ക​മാ​യി രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നെ​ടു​ന്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ യു​വ​ഡോ​ക്ട​ർ​ക്ക് തൊ​ണ്ട​വേ​ദ​ന ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ല​ഭി​ച്ച അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​മെ​ടു​ത്തു. രോ​ഗ​പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് സ്ട്ര​ച്ച​റു​ക​ളു​മാ​യി കാ​ത്തു നി​ന്നി​രു​ന്ന ജി​വ​ന​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ യു​വ​തി കൂ​ളാ​യി ന​ട​ന്ന് വാ​ർ​ഡി​ലേ​ക്ക് പോ​യി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ഒ​ഴു​പ്പി​ക്കു​ക​യും…

Read More