ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14-ന് പുറപ്പെടുവിക്കും. 21 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി. 22-ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 24 ആണ് നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടക്കും. പതിനൊന്നിനാണ് വോട്ടെണ്ണൽ. 70 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read MoreCategory: Loud Speaker
വടകരയിൽ കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തൃശൂർ സ്വദേശികളായ പത്മനാഭൻ, ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടുമണിയോടെ കണ്ണൂക്കരയിലായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
Read Moreരാഹുലും പ്രിയങ്കയും കേജരിവാളും കലാപത്തിന് പ്രേരിപ്പിക്കുന്നുവെന്ന് അമിത് ഷാ
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായി കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഡൽഹിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലെ നാൻകാന സാഹിബ് ഗുരുദ്വാര ആക്രമണം പ്രതിപക്ഷത്തിനെതിരെ ഷാ പ്രയോഗിച്ചു. സിഎഎയ്ക്കെതിരായി പ്രതിഷേധിക്കുന്നവർ ഇതിന് ഉത്തരം നൽകണം. കഴിഞ്ഞ ദിവസം നൻകാന സാഹിബ് ഗുരുദ്വാരയിൽ ആക്രമിക്കപ്പെട്ട ഈ സിക്കുകാർ ഇന്ത്യയിലേക്ക് അല്ലെങ്കിൽസ എവിടേക്ക്പോകും? ഷാ ചോദിച്ചു. സിഎഎ സംബന്ധിച്ച് പ്രതിപക്ഷം നുണപ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേഗദതി നിയമത്തിന്റെ ഗുണഭോക്താക്കൾ ദളിതരും പാവപ്പെട്ടവരുമാണ്. പ്രതിഷേധിക്കുന്നവർ ഇവർക്ക് എതിരായാണ് പ്രതിഷേധിക്കുന്നതെന്നും ഷാ പറഞ്ഞു.
Read Moreഇറാൻ പ്രതികാരം ചെയ്താൽ ശക്തമായി തിരിച്ചടിക്കും: ഭീഷണി ആവർത്തിച്ച് ട്രംപ്
വാഷിംഗ്ടൺ: ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിനു ഇറാൻ പ്രതികാരം ചെയ്താൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവർ എന്തെങ്കിലും ചെയ്താൽ വലിയ തിരിച്ചടിയാകും ഉണ്ടാകുക- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലോറിഡയിലെ അവധി ആഘോഷത്തിനു ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കൻ സൈനികരെ പുറത്താക്കാൻ ഇറാക്ക് പാർലമെന്റ് തീരുമാനിച്ചാൽ വലിയ ഉപരോധം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. അവർ തങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടാൽ, അത് സൗഹാർദപരമല്ലെങ്കിൽ വലിയ ഉപരോധമാകും നേരിടേണ്ടിവരികയെന്നും ട്രംപ് പറഞ്ഞു. രാജ്യത്തുനിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാക്ക് പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ സാംസ്കാരിക ഇടങ്ങളെ തകർക്കുമെന്ന തന്റെ പ്രസ്താവനയോടുള്ള വിമർശനങ്ങളെ ട്രംപ് തള്ളി. തങ്ങളുടെ ആളുകളെ കൊല്ലാൻ അവർക്ക് അനുവാദമുണ്ട്. തങ്ങളുടെ ആളുകളെ പീഡിപ്പിക്കാനും അംഗവൈകല്യം വരുത്താനും അവർക്ക് അനുവാദമുണ്ട്. റോഡരുകിലെ ബോംബുകൾ ഉപയോഗിച്ച്…
Read Moreജെഎന്‍യുവിലെ നരനായാട്ട് ആസൂത്രിതം; വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ പുറത്ത്
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎന്‍യു) യിൽ ഞായറാഴ്ച നടന്ന അക്രമങ്ങൾ ആസൂത്രിതം. പുറത്തുവന്ന വാട്സ്ആപ്പ് സന്ദേശങ്ങളാണ് സംഘർഷം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തോന്നിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ആരിൽനിന്നുമുണ്ടായിട്ടില്ല. രണ്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് അക്രമം നടത്തുന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നത്. യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്നിവയായിരുന്നു ഈ വാട്സ്ആപ്പ് ഗ്രൂപ്പുകൾ. ഈ രണ്ടു ഗ്രൂപ്പുകളിലും ജെഎന്‍യുവിൽ അക്രമങ്ങൾ അഴിച്ചുവിടാനുള്ള തയാറെടുപ്പുകൾ നടന്നതായി വ്യക്തമാണ്. അക്രമികൾക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികൾവരെ ഗ്രൂപ്പിൽ വിവരിക്കുന്നു. ജെഎന്‍യു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ജെഎന്‍യുവിൽ ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി അക്രമികൾ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചു. കാന്പസിലെ ഹോസ്റ്റലുകളിലും ഗുണ്ടകൾ ആക്രമണം നടത്തി. എന്നിട്ടും ചെറുവിരൽ അനക്കാൻ ഡൽഹി പോലീസ് തയാറായില്ല. മൂന്നു മണിക്കൂറോളം അക്രമികൾ ജെഎന്‍യു കാന്പസിൽ അഴിഞ്ഞാടി.…
Read Moreഇന്ത്യയെ ലക്ഷ്യമിട്ടു! സുലൈമാനിക്കെതിരേ വെളിപ്പെടുത്തലുകളുമായി ട്രംപ്; ബാഗ്ദാദിൽ വീണ്ടും യുഎസ് മിസൈൽ ആക്രമണം നടന്നെന്നും ഇല്ലെന്നും
മയാമി: ന്യൂഡൽഹി മുതൽ ലണ്ടൻവരെ തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളയാളാണ് ഇറേനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സുലൈമാനിയെ യുഎസ് സേന വധിച്ചശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യയിൽ സുലൈമാനി ആസൂത്രണം ചെയ്ത ആക്രമണം ഏതാണെന്ന് ട്രംപ് വിശദീകരിച്ചില്ല. 2012 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഇസ്രേലി ഡിഫൻസ് അറ്റാഷെയുടെ ഭാര്യയുടെ കാറിനു നേർക്കുണ്ടായ ബോംബാക്രമണമാകാം ഇതെന്ന് കരുതുന്നു. ഭാര്യയ്ക്കും ഡ്രൈവർക്കും റോഡിലുണ്ടായിരുന്ന രണ്ടു പേർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡൽഹി പോലീസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇറാൻ റെവലൂഷണറി ഗാർഡിലെ അഞ്ച് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഡൽഹി പോലീസ് അന്ന് പറഞ്ഞിരുന്നു. ഇവരെ പിടികൂടാനായിട്ടില്ല. ഇവർക്കു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് സയ്യദ് മുഹമ്മദ് അഹമ്മദ് കസ്മി എന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാഗ്ദാദിൽ…
Read Moreതെളിവുകളുണ്ട്! റോയ് തോമസ് വധക്കേസിൽ ജോളിക്ക് ശിക്ഷ ഉറപ്പ്; അന്വേഷണ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്പി കെ.ജി സൈമൺ. ജോളിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ പ്രധാന സാക്ഷികൾ റോയ് തോമസിന്റെ മക്കളാണ്. കുട്ടികളുടെ മൊഴി കേസിൽ നിർണായകമായി. ജോളി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും എസ്പി പറഞ്ഞു. റോയ് തോമസ് വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
Read Moreരണ്ടാഴ്ചയായി ദിവസവും വർധിക്കുന്നു! ഇന്ധനവിലക്കയറ്റത്തിൽ പൊള്ളി ജനം
കോട്ടയം: പെട്രോൾ വില ഇന്നലെ ലിറ്ററിന് 77.77 രൂപ. ഡീസൽ ലിറ്ററിന് 72.51 രൂപ. രണ്ടാഴ്ചയായി ദിവസവും വർധിക്കുന്ന ഇന്ധനവില സ്വകാര്യവാഹനങ്ങളിലെ യാത്രക്കാരുടെ ബജറ്റ് തകർക്കുകയാണ്. മാസങ്ങൾക്കുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപയോളം ഉയർന്നു. ആഗോള മാർക്കറ്റിലെ വർധനയുടെ ചുവടുപിടിച്ച് വരുംവാരവും നിരക്കു കൂടുമെന്നാണ് സൂചന. പതിവ് യാത്രക്കാരായ നിശ്ചിത വരുമാനക്കാരാണ് നിരക്ക് വർധനയിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത്. കവലകളിലും നഗരങ്ങളിലും ഗതാഗതക്കുരുക്ക് വർധിച്ചതോടെ വാഹനങ്ങളുടെ ഇന്ധനച്ചെലവ് കൂടുകയാണ്. ഡീസൽ നിരക്ക് കൂടിവരുന്നതിനാൽ ടാക്സിക്കൂലി വർധിക്കുന്നത് സമസ്ത മേഖലകളെയും സാരമായി ബാധിക്കുന്നു. പാചകവാതകത്തിനും ഭക്ഷ്യവസ്തുക്കൾക്കുമുണ്ടായ വിലക്കയറ്റം ഹോട്ടൽ നിരക്കുകളും വർധിപ്പിച്ചു.
Read Moreതൂക്കിയെടുത്തു രാജ്യത്തിനു വെളിയിൽ കളയും! സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടിയ വിദ്യാർഥിയോട് ബിജെപി നേതാവ്
കോൽക്കത്ത: സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടിയ യുവാവിനു നേരെ ഭീഷണിയുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോ. ബിജെപി നേതാവിന്റെ വിദ്യാഭ്യാസം സംബന്ധിച്ചു സംശയമുന്നയിച്ച മുസ്ലിം വിദ്യാർഥിയോട്, തൂക്കിയെടുത്തു രാജ്യത്തിനു വെളിയിൽ കളയുമെന്നായിരുന്നു സുപ്രിയോയുടെ ഭീഷണി. ഡിസംബർ 26-നാണു സംഭവങ്ങൾ ആരംഭിക്കുന്നത്. ജാദവ്പുർ സർവകലാശാലയിൽ ബിരുദദാന ചടങ്ങിനിടെ പൗരത്വ നിയമം കീറിയെറിഞ്ഞ വിദ്യാർഥിനിയെ കുറ്റപ്പെടുത്തി ബാബുൽ സുപ്രിയോ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. തൊട്ടടുത്ത ദിവസം മുസ്താഫിസുർ റഹ്മാൻ എന്ന വിദ്യാർഥി സുപ്രിയോയുടെ കുറിപ്പിനു താഴെ കമന്റ് ചെയ്തു. സുപ്രിയോയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെയും വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തായിരുന്നു മുസ്താഫിസുറിന്റെ കമന്റ്. ഇതിനോടു പ്രതികരിക്കവെയാണ് സുപ്രിയോ മുസ്താഫിസുറിനെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന തരത്തിൽ പ്രതികരിച്ചത്. ആദ്യം രാജ്യത്തുനിന്നു പുറത്താക്കും, പിന്നീട് മറുപടി പോസ്റ്റ്കാർഡിൽ അയച്ചു നൽകാം എന്നായിരുന്നു സുപ്രിയോയുടെ മറുപടി. ഇതു വൻ വിവാദമായി. സുപ്രിയോ മാപ്പു പറയണമെന്നു…
Read Moreസൂര്യനിൽനിന്നു കേൾക്കുന്നത് ഓം മന്ത്രം; ഇതിന്റെ ശബ്ദം റെക്കോർഡ് ചെയ്തു; “നാസ’യുടെ കണ്ടെത്തലെന്നു കിരണ്‍ ബേദി
ന്യൂഡൽഹി: സൂര്യനിൽനിന്ന് ഓം മന്ത്രം കേൾക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരണ്‍ ബേദി. നാസയുടെ കണ്ടുപിടുത്തമെന്ന പേരിൽ കിരണ്‍ ബേദി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ അവകാശവാദം. സൂര്യൻ ഓം മന്ത്രം ഉരുവിടുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോർഡ് ചെയ്തു എന്നാണ് വീഡിയോ പങ്കുവെച്ച് കിരണ്‍ ബേദി ട്വിറ്ററിൽ കുറിച്ചത്. സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ശിവന്റെയും വിവിധ ചിത്രങ്ങൾ സഹിതമുളള വീഡിയോ സഹിതമാണ് കിരണ്‍ ബേദിയുടെ ട്വീറ്റ്. നാസ തന്നെ നേരത്തെ സോളാർ ശബ്ദം റെക്കോർഡ് ചെയ്തതു പുറത്തുവിട്ടിരുന്നു. ഇതിനെ തള്ളിയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ ബേദി വ്യാജ വീഡിയോ പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്. നാസ പുറത്തുവിട്ട യഥാർഥ വീഡിയോയും ചിലർ കിരണ്‍ ബേദിക്കായി പങ്കുവയ്ക്കുന്നുണ്ട്. pic.twitter.com/ArRwljjDVE —…
Read More