മ​ര​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ ക​യ​റി ക്ലാ​സ്സി​ലെ​ത്തി​! ക്ലാസിൽ നിന്ന് വി​ദ്യാ​ർ​ഥി​നി​ക്ക് പാ​മ്പുക​ടി​യേ​റ്റു; ക​ടി​ച്ച പാ​മ്പി​നെ​യും പി​ടി​കൂ​ടി അ​ധ്യാ​പ​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചു; സംഭവം മുക്കത്ത്‌

മു​ക്കം: സ്കൂ​ളി​ൽ വച്ച് പാ​മ്പു​ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​നി ചി​കി​ത്സ തേ​ടി. ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഗ​വ:​യുപി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സി.​പി.​ല​ന​ക്കാ​ണ് ക്ലാ​സ് മു​റി​യി​ൽ നി​ന്ന് പാ​മ്പ് ക​ടി​യേ​റ്റ​ത്.

​ഉ​ട​ൻ ത​ന്നെ അ​ധ്യാ​പ​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ൽ വി​ദ്യാ​ർ​ഥി​നി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​മ്പ് ക​ടി​യേ​റ്റ ഉ​ട​നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​രെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി.​

വി​ദ്യാ​ർ​ഥി​നി​യെ ആ​ദ്യം മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു .ക​ടി​ച്ച പാ​മ്പ് സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ ക​യ​റി ക്ലാ​സ്സി​ലെ​ത്തി​യ​താ​യി​രു​ന്നു എ​ന്നാ​ണ് ക​രു​തു​ന്ന​ത് .

തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന എ​ൽഎ​സ്എ​സ് പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർഥി​നി നേ​ര​ത്തെ ക്ലാ​സി​ലെ​ത്തി വാ​തി​ൽ തു​റ​ക്കു​ന്ന​തി​നി​ട​യി​ൽ 8.45 ഓ​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്.

ക​ടി​ച്ച പാ​മ്പി​നെ​യും പി​ടി​കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചി​രു​ന്നു. 24 മ​ണി​ക്കൂ​ർ നി​രി​ക്ഷ​ണ​ത്തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​നി​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഡി​സ്ചാ​ർ​ജ്ജു ചെ​യ്തു.

Related posts

Leave a Comment