ന്യൂഡൽഹി: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസ് ഡൽഹിയിലെ കോടതി വിധി ഉടൻ. കേസിൽ ഈ മാസം പതിനാറിനു ഡൽഹിയിലെ വിചാരണക്കോടതി വിധി പറയുമെന്നാണു റിപ്പോർട്ടുകൾ. കേസിൽ സിബിഐയുടെ വാദം കേൾക്കൽ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു. 2017-ൽ പരാതിക്കാരിയായ പെണ്‍കുട്ടിയെ സെൻഗാർ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവം നടക്കുന്പോൾ പരാതിക്കാരിക്ക് പ്രായപൂർത്തി ആയിരുന്നില്ല. പിന്നീടു മൂന്നു പേർ ചേർന്നും ഓടിക്കൊണ്ടിരുന്ന കാറിൽ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ജൂണ്‍ 20-ന് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ മടിച്ചു. പിന്നീട് കേസെടുത്തെങ്കിലും ബിജെപി എംഎൽഎയെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി. സ്വന്തം എംഎൽഎയ്ക്കെതിരേയുള്ള ആരോപണമായതിനാൽ തുടക്കത്തിൽ ഉത്തർപ്രദേശ് സർക്കാരും അന്വേഷണം വൈകിപ്പിച്ചു. എന്നാൽ നീതി തേടി പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഇതോടൊപ്പം ജനരോഷവും ശക്തമായതോടെ അന്വേഷണസംവിധാനങ്ങൾ ചലിച്ചുതുടങ്ങി. ഉന്നാവോയിൽ ഏറെ സ്വാധീനമുള്ളയാളാണ് ആരോപണവിധേയനായ…
Read MoreCategory: Loud Speaker
പാന്പു കടിച്ചതാണെന്ന് അറിഞ്ഞിട്ടും…! ഷഹ്ല ഷെറിന്റെ മരണം: അധ്യാപകരുടെയും ഡോക്ടറുടെയും ഗുരുതര വീഴ്ചയെന്നു പോലീസ്
കൊച്ചി: വയനാട് ബത്തേരിയിലെ ഗവ. സർവജന ഹൈസ്കൂൾ വിദ്യാർഥിനി ഷഹ്ല ഷെറിൻ പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂൾ അധ്യാപകൻ സി.വി. ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, ഡോ. ജിസ മെറിൻ ജോയ് എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നു വ്യക്തമാക്കി പോലീസ് ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി. പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂവരും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് മാനന്തവാടി അസി. പോലീസ് കമ്മീഷണർ വൈഭവ് സക്സേന ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്. കഴിഞ്ഞ നവംബർ 20നാണ് ഷഹ് ല ഷെറിൻ പാന്പുകടിയേറ്റു മരിച്ചത്. തുടർന്ന് അധ്യാപകൻ ഷജിൽ കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നത് വൈകിച്ചു. കുട്ടിക്ക് പരിചരണവും സഹായവും നൽകുന്നതിൽനിന്ന് സഹപ്രവർത്തകരെയും കുട്ടികളെയും പിന്തിരിപ്പിക്കുകയും ചെ യ്തു. കുട്ടിയെ പാന്പു കടിച്ചതാണെന്ന് അറിഞ്ഞിട്ടും ഇത്തരം നടപടി സ്വീകരിച്ചത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ജുവനൈൽ ജസ്റ്റീസ് ആക്ട്…
Read Moreപ്രളയപുനർനിർമിതി ആശയങ്ങൾക്കായി വിളിച്ചു; മുഖ്യമന്ത്രിക്കു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് വിദ്യാർഥികൾ
തിരുവനന്തപുരം: നവകേരള നിർമിതിക്കായി വിവിധ വിഭാഗങ്ങളിൽ നിന്ന് ആശയങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജ് യൂണിയൻ ഭാരവാഹികളിൽ നിന്നു മുഖ്യമന്ത്രി നേരിട്ട് ആശയങ്ങൾ കേൾക്കാനെത്തിയപ്പോൾ വിദ്യാർഥികൾക്കു പറയാനുണ്ടായിരുന്നത് പരാതികളുടെ പ്രളയം. സർവകലാശാലകളിൽ പരീക്ഷാ നടത്തിപ്പിൽ ഉൾപ്പെടെ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് മുഖ്യമന്ത്രിക്ക് മുന്നിൽ വിദ്യാർഥികൾ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയും വിദ്യാർഥികളും തമ്മിലുള്ള സംവാദത്തിൽ മാധ്യമങ്ങൾക്കു പ്രവേശനമുണ്ടായിരുന്നില്ല. വിദ്യാർഥികളുടെ പരാതി പ്രളയം ആയതോടെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി വിദ്യാർഥികളിൽ നിന്ന് ആശയങ്ങൾ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വെട്ടിലായി. ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് കോണ്‍ക്ലേവ് എന്ന പേരിൽ വെള്ളയന്പലം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയാണ് വിദ്യാർഥികളുടെ പരാതി പ്രളയമായി മാറിയത്. സംസ്ഥാനത്തെ പല സർവകലാശാലകളിലുമുള്ള പലതരത്തിലുള്ള ഇന്റേണൽ മാർക്ക് മാറി എല്ലാ സർവകലാശാലകളിലും ഒരേ തലത്തിലുള്ള ഇന്റേണൽ മാർക്ക് സന്പ്രദായം നടപ്പാക്കണമെന്ന് ആദ്യം സംസാരിച്ച വിദ്യാർഥി ആവശ്യപ്പെട്ടു.…
Read Moreസംഭവം നടന്നു രണ്ടു മാസമായിട്ടും..! ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ. ഗൊരുക് പൊർഡുംഗിനെതിരെ അരുണാചൽ സ്വദേശിയായ ഡോക്ടറാണു പരാതി നൽകിയിരിക്കുന്നത്. ഒക്ടോബർ 12-ന് ഒൗദ്യോഗിക യോഗത്തിനെന്ന പേരിൽ എംഎൽഎ മെഡിക്കൽ ഓഫീസറായ തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. കേസ് അട്ടിമറിക്കാൻ പോലീസും എംഎൽഎയും പരമാവധി ശ്രമിച്ചുവെന്നും ഇവർ ആരോപിക്കുന്നു. ജാമ്യം കിട്ടുന്ന വകുപ്പുകളാണ് എംഎൽഎയ്ക്ക് എതിരേ പോലീസ് ചുമത്തിയിരിക്കുന്നതെന്നും തന്റെ മൊഴി പോലീസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. സംഭവം നടന്നു രണ്ടു മാസമായിട്ടും തനിക്കു നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ കണ്ടു പരാതി നൽകാനാണു യുവതി ഡൽഹിയിൽ എത്തിയത്.
Read Moreഅങ്ങനെ ആ കാര്യത്തിനും തീരുമാനമായി! മരട് ഫ്ളാറ്റ് പൊളിക്കൽ! സമീപവാസികൾക്ക് നൂറു കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷ
മരട്: സുപ്രീംകോടതി ഉത്തരവു പ്രകാരം മരടിലെ അനധികൃത ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കുമ്പോൾ സമീപത്തെ വീടുകൾക്കും, കെട്ടിടങ്ങൾക്കുമുള്ള ഇൻഷ്വറൻസ് തുകയുടെ കാര്യത്തിൽ തീരുമാനമായി. നൂറു കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് നല്‍കുന്നത്. ഓരോ ഫ്ലാറ്റിനും പ്രത്യേകം പോളിസിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഗോൾഡൻ കായലോരം- 10 കോടി രൂപ, ആൽഫയുടെ രണ്ടു കെട്ടിടങ്ങൾക്കും കൂടി 50 കോടി, ജെയിൻ ഹൗസിംഗ് 15 കോടി, ഹോളി ഫെയ്ത്ത് എച്ച്ടുഒ 25 കോടി എന്നിങ്ങനെ ആകെ 100 കോടി രൂപയ്ക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. 86 ലക്ഷം രൂപയാണ് ആകെ പ്രീമിയം തുക. ഇതു പൊളിക്കുന്ന കമ്പനികൾ വഹിക്കും. സ്ഫോടനം നടത്തുന്ന ദിവസം മുതൽ 12 മാസമാണ് ഇൻഷ്വറൻസ് പരിരക്ഷാ കാലയളവ്. ഇതിൽ ആറു മാസം പോളിസി പീരീഡും തുടർന്നുള്ള ആറു മാസം ക്ലെയിം പീരീഡുമാണ്. എന്നാൽ, പോളിസി വ്യവസ്ഥകളിൽ സമീപവാസികൾ തൃപ്തരല്ല. ഫ്ലാറ്റുകൾ…
Read Moreസമ്പദ്വ്യവസ്ഥ മന്ദഗതിയിലാണ്, ഇത് അംഗീകരിക്കാൻ തയാറല്ല! സവാള ലോക്കറിൽ സൂക്ഷിക്കേണ്ട പച്ചക്കറി; മോദിയുടെ വാക്കുകൾ ഓർമിപ്പിച്ച് ശിവസേന
മുംബൈ: സവാള ലോക്കറിൽ സൂക്ഷിക്കേണ്ട പച്ചക്കറിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഓർമിപ്പിച്ച് ശിവസേന മുഖപത്രം സാമ്ന. സമ്പദ്വ്യവസ്ഥയുടെ തകർച്ചയും റോക്കറ്റുപോലെ കുതിച്ചുയരുന്ന ഉള്ളിവിലയും ചൂണ്ടിക്കാട്ടി മോദി സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപിയുടെ മുൻ സഖ്യകക്ഷിയുടെ മുഖപത്രം. സമ്പദ്വ്യവസ്ഥ മന്ദഗതിയിലാണ്. എന്നാൽ സർക്കാർ ഇത് അംഗീകരിക്കാൻ തയാറല്ല. സവാള വില കിലോയ്ക്ക് 200 രൂപയിൽ എത്തിയിരിക്കുന്നു. ഈ വിഷയത്തിൽ ബാലിശമായ ഉത്തരമാണ് ധനമന്ത്രി നൽകിയത്. സവാളയും വെളുത്തുള്ളിയും താൻ ഉപയോഗിക്കാറില്ല അതിനാൽ ഉള്ളിയെ സംബന്ധിച്ച് ചോദിക്കരുതെന്നാണ് ധനമന്ത്രി പറഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് ആഗ്രഹമില്ലെന്നും സാമ്ന മുഖപ്രസംഗത്തിൽ പറഞ്ഞു. മോദി പ്രധാനമന്ത്രി അല്ലാതിരുന്നപ്പോൾ സവാള വില സംബന്ധിച്ച് ആശങ്കപ്രകടിപ്പിച്ചിരുന്നു. ലോക്കറിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട പച്ചക്കറിയാണെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി പ്രസ്താവിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ നയം മാറി. വിദഗ്ധരെ ശ്രദ്ധിക്കുന്ന മാനസികാവസ്ഥയിലല്ല ഇപ്പോഴത്തെ സർക്കാർ. സമ്പദ്വ്യവസ്ഥ അവർക്ക് ഊഹക്കച്ചവടം…
Read Moreസഹായിച്ചവരെ യെദ്യൂരപ്പ മറക്കില്ല! രമേഷ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി ? പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഡി.കെ ശിവകുമാർ
നിയാസ് മുസ്തഫ കർണാടകയിൽ ബി.എസ് യെദ്യൂരപ്പയ്ക്ക് താങ്ങും തണലുമായിനിന്ന രമേഷ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കും. ഉപതെരഞ്ഞെടുപ്പിൽ 15ൽ 12സീറ്റുകളും നേടി ശക്തി തെളിയിച്ച മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മന്ത്രിസഭാ വികസനത്തിലേക്ക് കടക്കുകയാണ്. ആദ്യപടിയായി കേന്ദ്രനേതാക്കളെ കാണാൻ യെദ്യൂരപ്പ ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്രനേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ചശേഷം മന്ത്രിസഭാ വികസനം വേഗത്തിലാക്കാനാണ് നീക്കം. കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ ബിജെപിയോടൊപ്പം ചേർന്ന് 17 കോൺഗ്രസ്-ജെഡിഎസ് എം എൽഎമാരെ അടർത്തിമാറ്റാൻ ചുക്കാൻ പിടിച്ച കോൺഗ്രസിന്റെ എംഎൽഎ ആയിരുന്നു രമേഷ് ജാർക്കിഹോളി. ഇതിനുള്ള പ്രത്യുപകാരമായിട്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഇദ്ദേഹത്തിന് നൽകുക. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചവരെയെല്ലാം മന്ത്രിമാരാക്കുമെന്ന് ബി.എസ് യെദ്യൂരപ്പ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂറുമാറിയെത്തിയ 13പേരെയാണ് ബിജെപി വീണ്ടും ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. കൂറുമാറിയ 17എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും സുപ്രീംകോടതിയുടെ അനുമതി നേടിയാണ് വിമത എംഎൽഎമാർ ബിജെപി സ്ഥാനാർഥികളായി മത്സരിച്ചത്. മത്സരിച്ച 13ൽ 11പേരും വിജയം…
Read Moreഷാഫി പറന്പിൽ യൂത്തു കോൺഗ്രസ് പ്രസിഡന്റാകും; കെഎസ് ശബരിനാഥൻ വൈസ് പ്രസിഡന്റ്, രമ്യ ഹരിദാസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്
എംജെ ശ്രീജിത്ത് തിരുവനന്തപുരം: ഷാഫി പറന്പിലിനെ യൂത്തു കോൺഗ്രസ് പ്രസിഡന്റായും കെഎസ് ശബരിനാഥിനെ വൈസ് പ്രസിഡന്റാക്കാനും എ ,ഐ ഗ്രൂപ്പുകൾക്കിടയിൽ ധാരണ. നിലവിലെ എംൽഎമാരായ ഇരുവരേയും ഗ്രൂപ്പുകളുടെ സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഭാരവാഹികളാക്കുന്നത്. ഇതുവരെ യൂത്തു കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരും നോമിനേഷൻ കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമവായത്തിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കാൻ അഖിലേന്ത്യ നേതൃത്വത്തിന്റെ അനുമതിയോടെ കെ.പിസിസി ആലോചിക്കുന്നത്. സംസ്ഥാന പ്രസിഡന്റാകാനുള്ള പത്തുപേരുടെ സാധ്യതാ പട്ടിക അഖിലേന്ത്യാ നേതൃത്വം പുറത്തിറക്കിയിരുന്നു. ഇതിലുൾപ്പട്ടെ പത്തുപേരും പുതിയ കമ്മറ്റിയിൽ ഉണ്ടാകും. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി തിരുവനന്തപുരത്തു നിന്നുള്ള എൻ എസ് നുസൂറും ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി റിജിൽ മാക്കുറ്റിയും ജനറൽ സെക്രട്ടറിമാരാകും. ഇതിനു പുറമേ എസ് എം ബാലുവും വിദ്യാ ബാലകൃഷണനും സംസ്ഥാന സെക്രട്ടറിമാരാകും.രമ്യ ഹരിദാസ് എംപിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് ധാരണ. സംസ്ഥാന ഭാരവാഹികളോടൊപ്പം ജില്ലാ…
Read Moreസർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും ഒരു കുറവുമില്ല! 13ന് യുഡിഎഫ് ധവളപത്രമിറക്കുമെന്ന് ചെന്നിത്തല
തൃശൂർ: സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും ഒരു കുറവുമില്ലെന്നും തകർന്നടിഞ്ഞ സാന്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് 13ന് ധവളപത്രമിറക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി തോമസ് ഐസക് പൂർണ പരാജയമാണ്. കേരള ചരിത്രത്തിൽ ഇതുവരെ കാണാത്ത ഗുരുതര സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ട്രഷറികൾ അടച്ചു പൂട്ടേണ്ട സാഹചര്യമാണ്. നികുതി കുടിശിക പിരിച്ചെടുക്കാൻ ഒരു നടപടിയുമെടുക്കുന്നില്ല. പാഴ്ചെലവുകൾ നിയന്ത്രിക്കുന്നില്ല. കിഫ്ബി അഴിമതി കൂടാരമായി മാറി. കോളജ് യൂണിയൻ ചെയർമാൻമാരെ ലണ്ടനിലേക്ക് അയക്കാനുള്ള നീക്കവും ധൂർത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുപയോഗിക്കേണ്ട പണമാണ് ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. കേരളത്തിൽ അടുത്തകാലത്ത് ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി കോന്പൻസേഷൻ ലഭിക്കേണ്ടതു തന്നെയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനം നടത്തി പണം ധൂർത്തടിച്ചതല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. ജപ്പാനിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ കരാർ ഉണ്ടാക്കുന്നതിന് ഒരു മുഖ്യമന്ത്രി അവിടെ പോകേണ്ട…
Read Moreനാട്ടില്‍ വച്ചു തന്നെ ശത്രുതയില്‍! പഞ്ചലിനെ കൊന്നത് വിളിച്ചുവരുത്തി; മുങ്ങി മരണത്തിന് കേസ് എടുത്ത പോലീസിന്റെ ചില സംശയങ്ങള്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചു
കൊച്ചി: മട്ടാഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ പിടിയിൽ. അസം സ്വദേശികളായ ജഗത് (25), സുബില്‍ സോനോവാള്‍ (24), ബിട്ടു ബോറ (24) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അസം സ്വദേശിയായ പഞ്ചല്‍ ഗൊഗോയി (32) ആണ് കൊല്ലപ്പെട്ടത്. അഞ്ചാം പ്രതി ഹെറോത്തി ജ്യോതിയെ നേരത്തെ പിടികൂടിയിരുന്നു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി കമ്മാലക്കടവ് കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ആളാണ് കൊല്ലപ്പെട്ട പഞ്ചൽ. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ അസം വിട്ട് കൊച്ചിയില്‍ എത്തിയത്. ഇവിടെ മലയാളികള്ക്കൊപ്പമായിരുന്ന ജോലി ചെയ്തിരുന്നത്. പ്രതികളായ അഞ്ചംഗ സംഘം കഴിഞ്ഞ മാസമാണ് ഫോര്‍ട്ട്കൊച്ചിയില്‍ എത്തിയത്. നാട്ടില്‍ വച്ചു തന്നെ ശത്രുതയിലായിരുന്ന പഞ്ചലും ഒന്നാം പ്രതി ജഗത്തും കൊച്ചില്‍ വച്ച് നേരില്‍…
Read More