കോഴിക്കോട്: കൂടത്തായ് കൊലപാതകപരന്പര കേസിൽ അഭിഭാഷകനായ ആളൂർ ജോളിയുടെ കാലുപിടിച്ച് വക്കാലത്ത് ഏറ്റെടുക്കുന്നത് വിലകുറഞ്ഞ പബ്ളിസിറ്റിക്കുവേണ്ടിയെന്ന് ജോളിയുടെ സഹോദരൻ ഇടുക്കി കട്ടപ്പന വാഴവര സ്വദേശി ചോറ്റയിൽ നോബി. ആളൂരിന്റെ ജൂനിയർമാർ പലതവണ എന്നെ സമീപിച്ചിരുന്നു. സൗജന്യമായി വാദിച്ച് ജോളിയെ രക്ഷപെടുത്താമെന്നുവരെ അവർ വാഗ്ദാനം ചെയ്തു. ഒടുവിൽ മുഷിഞ്ഞുസംസാരിച്ചാണ് അവരെ ഒഴിവാക്കിയത്. ആളൂരിന് വക്കാലത്ത് നൽകാൻ ആരെല്ലാം ജോളിയെ പ്രേരിപ്പിച്ചു, ആരാണ് സാന്പത്തിക സഹായം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കട്ടെ- നോബി “രാഷ്ട്രദീപിക’യോടു പറഞ്ഞു.
Read MoreCategory: Loud Speaker
പീഡനങ്ങള് തുടരുന്നു! ഛത്തീസ്ഗഡിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം
റായ്പൂർ: ഛത്തീസ്ഗഡിൽ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചു. സാലേവാര പോലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഡിസംബർ രണ്ടിന് രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്. എല്ലാവർക്കും 19നും 20നുമിടയിലാണ് പ്രായം. വീട്ടിൽ നിന്നും മാലിന്യം കളയാൻ പുറത്തേക്ക് പോയ പെണ്കുട്ടിയെ നാല് പേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ, ഇന്നലെയാണ് യുവതി സംഭവം പുറത്തു പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഉൗർജിത അന്വേഷണം നടത്തിയ പോലീസ് മധ്യപ്രദേശിൽ നിന്നും രാജ്നന്ദ്ഗാവിൽ നിന്നുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreഉള്ളിവില കുതിച്ചുകയറുന്നതിനൊപ്പം കോടതി കയറുന്നു ; ഇടപെടലാവശ്യപ്പെട്ട് ഹർജി
കൊച്ചി: രാജ്യത്ത് ഉള്ളിവില ക്രമാതീതമായി വർധിക്കുന്നതിനിടെ കോടതി ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ഉള്ളിവില നിയന്ത്രിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ആവശ്യപ്പെട്ടാണ് ഹർജി. പാർലമെന്റിലോ അംസംബ്ലികളിലോ ഉള്ളിവില വർധന ചർച്ചയാകുന്നില്ലെന്നും രാഷ്ട്രീയ പാർട്ടികളും വിഷയം ഉയർത്തിക്കൊണ്ടു വരുന്നതിൽ പരാജയപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എറണാകുളം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥിയായിരുന്ന അഡ്വ.മനു റോയ്യാണ് ഹർജി സമർച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാനാകുന്നതിനും മേലെയാണ് ഉള്ളിവിലയെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു പോലും ഇതിന് നടപടിയുണ്ടാകുന്നില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
Read Moreരണ്ടു വാക്കിൽ പറഞ്ഞാൽ ‘യെദ്യൂരപ്പ സുരക്ഷിതൻ’; കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപി തരംഗം; 15ൽ 12 സീറ്റിൽ ബിജെപി ലീഡ്
നിയാസ് മുസ്തഫ കർണാടകയിൽ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ വിജയം കണ്ടു. കോണ്ഗ്രസ്-ജെഡിഎസ് സഖ്യത്തിൽനിന്ന് 17എംഎൽഎമാരെ അടർത്തി മാറ്റി അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ബിജെപി സർക്കാരിന് ഇനി ഭീഷണി കൂടാതെ ഭരിക്കാം. 105 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയിൽ നേടിയ ഭൂരിപക്ഷത്തിലാണ് നിലവിൽ ഭരിച്ചുകൊണ്ടിരുന്നത്. കൂറുമാറിയ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി സുപ്രീം കോടതിയിൽനിന്ന് എംഎൽഎമാർ നേടിയെടുത്തു. ഇതോടെ കൂറുമാറി വന്ന എംഎൽഎമാരിൽ 13പേർക്ക് വീണ്ടും മത്സരിക്കാൻ ബിജെപി അവസരം നൽകി. 17ൽ 15 മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രണ്ടിടത്തെ ഉപതെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാൽ നടത്തിയില്ല. മസ്കി, ആർആർ നഗർ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളാണ് കർണാടക ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ മാറ്റിവച്ചത്. ബിജെപിയെ സംബന്ധിച്ച് ഈ ഉപതെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. ഭരണത്തിൽ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് ബിജെപി കൈവരിച്ചിരിക്കുന്നത്. മിനിമം ആറ്…
Read Moreസാമ്പത്തിക പ്രതിസന്ധിക്കിടെ കോളജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം
തിരവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മൂന്നോട്ട് പോകവെ കോളജ് യൂണിയൻ ചെയർമാൻമാർക്ക് വിദേശത്ത് പരിശീലനം. സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ ചെലവിൽ യുകെയിലെ കാർഡിഫിലേക്ക് നേതൃത്വപാടവ പരിശീലനത്തിന് അയക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. രാജ്യത്ത് തന്നെ ഇത്തരം പരിശീലനത്തിന് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട്. അപ്പോഴാണ് വിദേശത്തേക്ക് വിദ്യാർഥി നേതാക്കന്മാരെ അയക്കാനുള്ള സർക്കാർ തീരുമാനം. ഒരു കോടി രൂപയോളമാണ് യാത്രയുടെ ചെലവ്. യാത്രക്കുള്ള പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന 70 പേരിൽ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കളാണ്. യൂണിയൻ ചെയർമാൻമാരുടെ സംഘത്തെ അയക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഫണ്ടുപയോഗിച്ചാണെന്നായിരുന്നു നേരത്തെ വിശദീകരണം നൽകിയിരുന്നത്. പിന്നീടാണ് യാത്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണെന്ന വിവരം പുറത്ത് വന്നത്. നേരത്തെ, മന്ത്രിമാരുടെ സംഘത്തിന്റെ വിദേശ യാത്രയെ പ്രതിപക്ഷം ശക്തമായി എതിർക്കുകയും സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിതല സംഘത്തിന്റെ വിദേശ…
Read Moreചന്ദ്രയാൻ-മൂന്ന് വിക്ഷേപണം 2020 നവംബറിൽ; ചന്ദ്രദൗത്യത്തിനായി 75 കോടി രൂപ ആവശ്യപ്പെട്ട് ഐഎസ്ആർഒ
തിരുവനന്തപുരം: ചന്ദ്രയാൻ-മൂന്ന് വിക്ഷേപണം 2020 നവംബറിൽ നടത്താൽ പദ്ധതിയിട്ട് ഐഎസ്ആർഒ. ഇതിനായി കൂടുതൽ പണം ഐഎസ്ആർഒ കേന്ദ്രസർക്കാരനോട് ആവശ്യപ്പെട്ടു. 75 കോടി രൂപയാണ് ചന്ദ്രദൗത്യത്തിനായി ഐഎസ്ആർഒ അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആർഒ തേടിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനും അവിടെ പരീക്ഷണങ്ങൾ നടത്താനുമായിരുന്നു നേരത്തെ ഐഎസ്ആർഒ ലക്ഷ്യമിട്ടിരുന്നത്. ഗഗൻയാനിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനാലാണ് മൂന്നാം ചന്ദ്രയാൻ വിക്ഷേപണം അടുത്ത നവംബർ വരെ നീളുന്നത്.
Read Moreകർണാടകയിൽ വോട്ടെണ്ണൽ തുടരുന്നു; യെദിയൂരപ്പയ്ക്ക് ആശ്വാസമേകി ബിജെപി മുന്നിൽ
ബംഗളൂരു: കർണാടകയിലെ 15 മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ യെദിയൂരപ്പയ്ക്ക് ആശ്വാസം. ആദ്യ ഫലസൂചനകളിൽ 10 ഇടത്തും ബിജെപിയാണ് മുന്നിൽ. രണ്ടിടത്ത് കോൺഗ്രസും രണ്ടിടത്ത് ജെഡിഎസുമാണ് മുന്നിൽ. നാല് സീറ്റിൽ ബിജെപി മുന്നിലാണ്. ഒരു സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. 11 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ബി.എസ്. യെദിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പു ഫലമാണിത്. യെദിയൂരപ്പ സർക്കാരിനു ഭരണം നിലനിർത്താൻ ആറ് സീറ്റാണ് നേടേണ്ടത്. 17 വിമത കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ അയോഗ്യരാക്കിയതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പു നടന്ന 12 സീറ്റുകൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളാണ്. അയോഗ്യരാക്കപ്പെട്ട 13 പേരെ ബിജെപി സ്ഥാനാർഥികളാക്കിയിരുന്നു. രണ്ടു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടന്നില്ല. ബിജെപിക്ക് സ്പീക്കറെക്കൂടാതെ105 സീറ്റാണുള്ളത്. കോൺഗ്രസിന് 66ഉം ജെഡിഎസിന് 34ഉം സീറ്റുകളുണ്ട്. ബിഎസ്പിക്ക് ഒരംഗമുണ്ട്.
Read Moreരാജ്യം നാണംകെട്ട് തലകുനിക്കുന്നു… അഞ്ചു വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു
മുംബൈ: രാജ്യത്തെ പീഡന പരമ്പരകൾക്ക് അറുതിയില്ല. മഹാരാഷ്ട്രയിലാണ് ഏവരെയും ഞെട്ടിക്കുന്ന പുതിയ സംഭവം. മഹാരാഷ്ട്രയലെ നാഗ്പൂരിനടുത്ത് കൽമേശ്വറിൽ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ഞായറാഴ്ച വൈകിട്ട് പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Read Moreകുതിച്ചുയർന്ന് സവാള വില! ബംഗളൂരുവിൽ 200 കടന്നു; വില കൂടിയതിന് പിന്നാലെ കച്ചവടവും കുറഞ്ഞു
ബംഗളൂരു: കുതിച്ചുയരുന്ന സവാളവിലയിൽ കണ്ണുനീറി രാജ്യം. ബംഗളൂരുവിൽ സവാളയ്ക്ക് ചിലയിടങ്ങളിൽ 200 രൂപ കടന്നു. സവാള ആവശ്യത്തിന് ലഭിക്കാനില്ലെന്നും അധികൃതർ പറഞ്ഞു. ബംഗളൂരുവിൽ ചില കടകളിൽ സവാളയ്ക്ക് 200 രൂപയാണെന്ന് സംസ്ഥാന അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ഓഫീസർ സിദ്ധഗംഗയ്യ പറഞ്ഞു. ഒരു ക്വിന്റൽ സവാളയ്ക്ക് 5,500നും 14,000നും ഇടയിലാണ് വിലയെന്നും സിദ്ധഗംഗയ്യ പറഞ്ഞു. സവാളവില ഉയരുന്നതിൽ ജനരോഷം ശക്തമാവുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രളയത്തെ തുടർന്നുണ്ടായ കൃഷിനാശമാണ് വില വർധനയ്ക്ക് കാരണം. വില കൂടിയതിന് പിന്നാലെ കച്ചവടവും കുറഞ്ഞിട്ടുണ്ട്.
Read Moreഅമ്മയ്ക്കൊപ്പം ഓഫീസിലെത്തിയ പിഞ്ചുബാലൻ ലിഫ്റ്റിന്റെ കുഴിയിൽവീണ് മുങ്ങി മരിച്ചു; സംഭവം തളിപ്പറമ്പില്
തളിപ്പറമ്പ്: അമ്മയ്ക്കൊപ്പം ഓഫീസിലെത്തിയ യുകെജി വിദ്യാർഥിയായ നാലരവയസുകാരൻ കുഴിയിൽവീണ് മുങ്ങി മരിച്ചു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി. രഘുനാഥിന്റെയും കണ്ണൂർ യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗം ഓഫീസ് അസിസ്റ്റന്റ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ സ്മിതയുടെയും മകൻ ദർശ് ആണ് ദാരുണമായി മരിച്ചത്. ഇന്നലെ അവധിദിവസമായതിനാൽ ദർശിനെയും കൂട്ടിയാണ് അമ്മ സ്മിത മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല കാമ്പസിലെ ഓഫീസിലെത്തിയത്. പുറത്ത് കളിക്കാൻ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് കണ്ണപുരം പോലീസ് പറഞ്ഞു. കുഴിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്. ഉടൻതന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ യുകെജി വിദ്യാർഥിയാണ്. മാങ്ങാട്ടുപറമ്പിനടുത്ത് മാര്യാങ്കയത്താണ് രഘുനാഥും കുടുംബവും താമസിക്കുന്നത്. കണ്ണൂർ…
Read More