സൈ​ബ​ർ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ശ്ലീ​ല​വും അ​സ​ഭ്യ​വും പ​റ​യു​ന്ന​ത് വെ​ർ​ബ​ൽ റേ​പ്പ് !രാജ്യത്ത് സൈ​ബ​ർ കുറ്റകൃത്യങ്ങൾ കൂ​ടു​ന്നു; സൈ​ബ​ർ ക്രൈം ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന് സ്പെ​ഷ്യ​ൽ ട്രെ​യി​നിം​ഗ്

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഇ​ന്ത്യ​യി​ൽ സൈ​ബ​ർ ക്രൈം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭോ​പ്പാ​ലി​ലെ സെ​ൻ​ട്ര​ൽ അ​ക്കാ​ദ​മി ഓ​ഫ് പോ​ലീ​സ് ട്രെ​യി​നിം​ഗ് ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സൈ​ബ​ർക്രൈം ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന് സ്പെ​ഷ്യ​ൽ ട്രെ​യി​നിം​ഗ് ന​ൽകു​ന്നു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ട്രെ​യി​നിം​ഗി​ന് അ​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ​ന്പാ​ടും വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​നു​മു​ള്ള പു​തി​യ മാ​ർ​ഗ​ങ്ങ​ളും പ​ദ്ധ​തി​ക​ളും പ​രി​ശീ​ലി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.

സൈ​ബ​ർ കെ​ണി​യും ആ​ത്മ​ഹ​ത്യ​ക​ളും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​തോ​ടെ സൈ​ബ​ർ ക്രൈ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. സൈ​ബ​ർ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ശ്ലീ​ല​വും അ​സ​ഭ്യ​വും പ​റ​യു​ന്ന​ത് വെ​ർ​ബ​ൽ റേ​പ്പ് ആ​യി ക​ണ​ക്കാ​ക്കു​ന്നു​ണ്ട്.

കം​പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഹാ​ക്കിം​ഗ്, സ്പാ​മിം​ഗ്, ഫി​ഷിം​ഗ് എ​ന്നീ സൈ​ബ​ർ ക്രൈ​മു​ക​ളും കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള സൈ​ബ​ർ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി എ​ല്ലാ​യി​ട​ത്തു നി​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


2014ൽ 9,622, 2015​ൽ 11,592, 2016ൽ 12,317, 2017​ൽ 21,796 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യി​ൽ പോ​യ​വ​ർ​ഷ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സൈ​ബ​ർ കേ​സു​ക​ളു​ടെ എ​ണ്ണം. ഐ​ടി ആ​ക്ടും മ​റ്റും ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കാ​ര്യ​മാ​യി കു​റ​യു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന സൂ​ച​ന.

അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സൈ​ബ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ന​ട​പ​ടി​ക​ളും ആ​ലോ​ചി​ക്കാ​ൻ സെ​ൻ​ട്ര​ൽ അ​ക്കാ​ദ​മി ഓ​ഫ് പോ​ലീ​സ് ട്രെ​യി​നിം​ഗി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 60 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്തു​ചേ​രു​ന്ന​ത്.

ഭോ​പ്പാ​ലി​ൽ ഒ​രാ​ഴ്ച​യാ​ണ് ഇ​വ​ർ​ക്ക് സൈ​ബ​ർക്രൈം ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്ത സൈ​ബ​ർ കേ​സു​ക​ളെ​ക്കു​റി​ച്ച് പ​ര​സ്പ​രം ച​ർ​ച്ച​ചെ​യ്യാ​നും അ​തു​വ​ഴി സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളു​ടെ രീ​തി​ക​ളും ഓ​പ്പ​റേ​ഷ​ൻ ശൈ​ലി​ക​ളും കൂ​ടു​ത​ലാ​യി മ​ന​സി​ലാ​ക്കാ​നും ഈ ​പ​രി​ശീ​ല​നം വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment