ന്യൂഡൽഹി: മകന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീ അപകടത്തിൽ മരിച്ചു. കൃഷ്ണ സിംഗ്ല എന്ന സ്ത്രീയാണു ബുധനാഴ്ച ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുണ്ടായ അപകടത്തിലാണു കൃഷ്ണയ്ക്കു പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഫരീദാബാദിലെ സുരാജ്കുണ്ടിൽ നടന്ന മകന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവെയായിരുന്നു അപകടം. കൃഷ്ണയുടെ ഭർത്താവും ഭർതൃസഹോദരിയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണ ബുധനാഴ്ച മരിച്ചു. കൃഷ്ണയുടെ ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. വാഹനമോടിച്ച മഹാവീർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു.
Read MoreCategory: Loud Speaker
അയർലൻഡിൽ മലയാളി നഴ്സ് മരിച്ച നിലയിൽ; അടുത്ത മാസം വിവാഹം ഉറപ്പിച്ചിരുന്നു; ദുരൂഹത
ഡബ്ലിൻ: മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് മേരി കുര്യാക്കോസിനെ (ലിൻസി – 27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് അശോകപുരം സ്വദേശിനിയാണ്. താലയിലുള്ള വാടകവീട്ടിൽ കൂടെ താമസിക്കുന്നവരാണ് മേരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത മാസം വിവാഹം ഉറപ്പിച്ചിരുന്ന മേരി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഞാന്‍ ഉള്ളി കഴിക്കാറില്ല, അതുകൊണ്ട് പ്രശ്നവുമില്ല! ഉള്ളിവില വർധിക്കുന്നതിൽ അസാധാരണ മറുപടിയുമായി നിർമല
ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില വർധിക്കുന്നതിൽ അസാധാരണ വിശദീകരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. താൻ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വർധിക്കുന്നതിൽ പ്രശ്നമില്ലെന്നുമായിരുന്നു ഉള്ളിവില വർധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാർലമെന്റിൽ നിർമല സീതാരാമൻ നൽകിയ വിശദീകരണം. ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ടു പ്രശ്നമില്ല. ഉള്ളിക്ക് അധികം പ്രധാന്യം കൊടുക്കാത്ത കുടുംബത്തിൽനിന്നാണ് എന്റെ വരവ്- പാർലമെന്റിൽ മറുപടി നൽകുന്നതിനിടെ നിർമല പറഞ്ഞു. മന്ത്രിയുടെ പരാമർശത്തെ ചിരിയോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്നു പറഞ്ഞ് ഒരു അംഗം മന്ത്രിയെ പ്രോത്സാഹിപ്പിക്കുയും ചെയ്തു. രാജ്യത്ത് ഉള്ളിവില ഉയരുകയാണ്. കിലോയ്ക്ക് 140 രൂപ എന്ന നിരക്കിലാണ് ഉള്ളിയുടെ ചില്ലറ വിൽപ്പന. ഒറ്റ ആഴ്ച കൊണ്ട് 40 രൂപയുടെ വർധന ആണ് ഉള്ളിവിലയിൽ ഉണ്ടായിട്ടുള്ളത്.
Read Moreപങ്കാളികളുടെ വഞ്ചന! കോടിക്കണക്കിനു രൂപ നഷ്ടപ്പെടുമെന്ന സ്ഥിതി; യുവവ്യവസായിയെ രക്ഷിക്കണമെന്നു ഭാര്യയും മക്കളും
കൽപ്പറ്റ: കർണാടകയിലെ ഗുണ്ടിൽപേട്ടയ്ക്കു സമീപം ഹീരിഗഡിയിൽ പങ്കാളികളുടെ വഞ്ചനയ്ക്കു ഇരയായ യുവ വ്യവസായി ബത്തേരി മണിച്ചിറ കൊല്ലംപറന്പിൽ ക്ലിപ്പി (43)യെ ആപത്തിൽനിന്നു രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നു ഭാര്യ ബോബി, മക്കളായ ക്ലിൻസ്, സാന്ദ്ര, ബന്ധു ചീക്കു ജയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹീരിഗഡിയിലെ ക്രഷർ യൂണിറ്റിന്റെ പങ്കാളികളിൽ ചിലരാണ് ക്ലിപ്പിയെ വഞ്ചിച്ചത്. യൂണിറ്റ് തുടങ്ങുന്നതിനു ക്ലിപ്പി ബാങ്കുകളിൽനിന്നു വായ്പയെടുത്തടക്കം നിക്ഷേപിച്ച കോടിക്കണക്കിനു രൂപ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. അദ്ദേഹത്തിന്റെ ജീവനും ഭീഷണിയിലാണ്. കർണാടകയിൽനിന്നു ദുബായിലെത്തിയ ക്ലിപ്പി ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് കാര്യങ്ങൾ കുടുംബംഗങ്ങൾ അറിഞ്ഞത്. ഇതിനുശേഷം അദ്ദേഹത്തെക്കുറിച്ചു ഒരു വിവരവും ഇല്ല. ക്ലിപ്പി എവിടെയാണെങ്കിലും കണ്ടെത്തി നാട്ടിൽ എത്തിക്കുന്നതിനും സംരക്ഷണം നൽകുന്നതിനും അടിയന്തര നടപടി ഉണ്ടാകണം. യൂണിറ്റു തുടങ്ങുന്നതിനു തദ്ദേവാസിയായ ബസവരാജുവിൽനിന്നാണ് സ്ഥാപനത്തിന്റെ പേരിൽ നാലു ഏക്കർ ഭൂമി ആധാരം ചെയ്തു വാങ്ങിയത്. ഇതേഭൂമി ബസവരാജു വിറ്റതിന്റെ രേഖയുമായി…
Read Moreസഹോദരനെ തല്ലിയതിനു പകരം ചോദിക്കാന്‍ സ്കൂള്‍ പരിസരത്ത് എത്തി; വിദ്യാര്‍ഥികളെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തി; പോലീസെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവും ഗര്‍ഭ നിരോധന ഉറകളും
തൊടുപുഴ: സ്കൂൾ പരിസരത്തെ സംഘർഷാവസ്ഥ അറിഞ്ഞെത്തിയ പോലീസിന്റെ പിടിയിലായതു വിദ്യാലയങ്ങൾക്കുസമീപം കഞ്ചാവ് വിൽക്കുന്ന സംഘം. നഗരത്തിനു സമീപത്തെ സ്കൂൾ പരിസരത്ത് ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറുമണ്ണ് കടനാട് വല്യത്ത് ബിറ്റോ ബേബി (19), പള്ളിവാസൽ കുഞ്ചിത്തണ്ണി പുത്തൻവീട്ടിൽ അനന്തു (22) മടക്കത്താനം ശ്രീശൈലം അനന്തകൃഷ്ണൻ (19) , കൊന്നത്തടി മുനിയറ പുത്തൻപുരയിൽ അശ്വിൻ സന്തോഷ് (18) എന്നിവരെയാണ് എസ്ഐ എം.പി.സാഗറും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായവർ പോളിടെക്നിക്, ഐടിഐ വിദ്യാർഥികളാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച സ്കൂൾ പരിസരത്ത് വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ട ഒരു വിദ്യാർഥി പ്രതി ബിറ്റോയുടെ സഹോദരനാണ്. സഹോദരനെ തല്ലിയതിനു പകരം ചോദിക്കാനായി ഇന്നലെ രാവിലെ ഇയാളുടെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ എത്തിയ സംഘം സ്കൂളിലേക്കു വന്ന ചില വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. ഇതു ചോദ്യം ചെയ്ത നാട്ടുകാരെയും ഭീഷണിപ്പെടുത്തിയതോടെ വിവരം പോലീസിൽ…
Read Moreപല്ലാരിമംഗലം ഇരട്ട കൊലപാതകം: നൊന്പരം വിട്ടൊഴിയാതെ കുഞ്ഞുദേവൻ; പല്ലാരിമംഗലം സാക്ഷിയായത് സമാനമായ രണ്ട് ഇരട്ടക്കൊലകൾക്ക്
മാവേലിക്കര: കണ്മുന്നിൽ അച്ചനമ്മമാർ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടതിന്റെ നൊന്പരത്തിൽ നിന്നും കുഞ്ഞുദേവൻ ഇന്നും മുക്തനായിട്ടില്ല. 2018 ഏപ്രിൽ 28ന് ബിജുവും ശശികലയും കൊല്ലപ്പെടുന്നതിനു ദൃക്സാക്ഷിയാകേണ്ടി വന്ന മകൻ ഏഴുവയസുകാരൻ ദേവന്റെ കണ്ണുകളിൽ നിന്നും ഇന്നും ഭയമൊഴിഞ്ഞിട്ടില്ല. പ്രതി സുധീഷ് അച്ഛനെയും അമ്മയെയും കല്ലും പാരയും കൊണ്ട് തലയ്ക്കടിക്കുന്നതു കണ്ട് ഭയന്നോടിയ ദേവന് അന്ന് ആറുവയസ്. അതിന്റെ ഞെട്ടലിൽ നിന്നും അവൻ കുറച്ചെങ്കിലും മോചിതനാകാൻ ദിവസങ്ങളെടുത്തുവെന്ന് ദേവൻ പഠിക്കുന്ന മുള്ളിക്കുളങ്ങര ഗവ. എൽപി സ്കൂളിലെ അധ്യാപകർ പറയുന്നു. അച്ഛന്റെയും അമ്മയുടെയും മരണം ഉൾക്കൊള്ളാനാവാതെ ദിവസങ്ങളോളം സ്കൂളിൽ മൗനത്തിലായിരുന്ന കുഞ്ഞ് ജീവിതത്തിലേക്കു തിരികെ നടന്നത് സ്കൂളിലെ അധ്യാപകരുടെ കൈ പിടിച്ചാണ്. സംഭവത്തിനു ശേഷം കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാഠങ്ങൾ ദേവനെ അസ്വസ്ഥനമാക്കിയിരുന്നതായി അധ്യാപകർ പറയുന്നു. ഇതിനായി കൗണ്‍സിലിംഗും നൽകിയിരുന്നതായും അധ്യാപകർ പറയുന്നു. അച്ഛന്റെ മോഹം പോലെ പോലീസാകണമെന്നാണ് കുഞ്ഞുദേവന്റെയും ആഗ്രഹം,…
Read Moreകുരുന്നിനു പീഡനം! പ്രതിക്കു മരണംവരെ ജയിൽ; 2018 സെപ്റ്റംബർ ഒൻപതിന് പ്രതിയുടെ വാടക ക്വാർട്ടേഴ്സിലായിരുന്നു സംഭവം
കാസര്‍ഗോഡ്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കരിവേടകം നെച്ചിപ്പടുപ്പിലെ വി.എസ്. രവീന്ദ്രനെ(46)യാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. ജയിൽ ശിക്ഷയ്ക്കു പുറമേ, 25,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ കഠിനശിക്ഷ നൽകണമെന്ന് 2018-ൽ നിയമഭേദഗതി വന്നിരുന്നു. ഇതിനുശേഷം സംസ്ഥാനത്ത് വിധിക്കുന്ന ആദ്യ കേസാണിത്. 2018 സെപ്റ്റംബർ ഒൻപതിന് പ്രതിയുടെ വാടക ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ബിവറേജസ് കോർപറേഷൻ ഡിപ്പോ ജീവനക്കാരനാണ് രവീന്ദ്രൻ. കാസര്‍ഗോഡ് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി കെ. ഹരിശ്ചന്ദ്രനായകാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.
Read Moreഇനി ചികിത്സ ആവശ്യം! സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി അവധി നീട്ടും; സിപിഎമ്മിന് പുതിയ സെക്രട്ടറി വരുന്നു
തിരുവനന്തപുരം: അനാരോഗ്യത്തെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധി നീട്ടുന്നു. കോടിയേരി ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുമെന്നാണ് വിവരം. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തത്കാലത്തേക്ക് പുതിയയാൾ നിലവിൽ വരും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയേക്കുമെന്നും സൂചനയുണ്ട്. ആരോഗ്യകാരണങ്ങളെ തുടർന്ന് കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി വീണ്ടും അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒക്ടോബറിലാണ് കോടിയേരി ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.
Read Moreലഹരിയില്ലാത്ത വൈൻ വീട്ടിലുണ്ടാക്കുന്നതിന് വിലക്കില്ലെന്ന് എക്സൈസ്; കഴക്കൂട്ടത്ത് പിടികൂടിയത് ആയിരം ലിറ്റര്‍ വൈന്‍
തിരുവനന്തപുരം: ക്രിസ്മസ്-നവവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ആൽക്കഹോൾ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗം കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണർ എസ്. അനന്തകൃഷ്ണൻ. ആൽക്കഹോളിന്റെ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗം സംബന്ധിച്ച പരിശോധനകളൊന്നും എക്സൈസ് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആൽക്കഹോൾ കലർന്ന മദ്യം നിർമിച്ച് വിൽപ്പന നടത്തുന്നവരെ പിടികൂടാനാണ് സർക്കുലർ ഇറക്കിയത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ലഹരിയുടെ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗം കൂടി നിർദേശത്തിന്റെ പരിധിയിൽ വരുമെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണു പ്രചരിപ്പിക്കപ്പെട്ടതെന്നും കമ്മീഷണർ വ്യക്തമാക്കി. കഴക്കൂട്ടത്ത് പിടികൂടിയത് ആയിരം ലിറ്റര്‍ വൈന്‍ കഴക്കൂട്ടം : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ വൈൻ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തുമ്പ വിജാസ് ഹൗസിൽ ജാനറ്റ് (50 )നെ അറസ്റ്റ് ചെയ്തു. 1200 കുപ്പികളിലായി വീടിന്റെ പല മുറികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴക്കൂട്ടം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിലായിരുന്നു വൈൻ പിടിക്കൂടിയത്.എക്സൈസ് സർക്കിൾ…
Read Moreനടിയെ ആക്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി പിടിയിൽ
പാലാ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒൻപതാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സനിൽകുമാർ എന്ന മേസ്തിരി സനലിനെ പാലായിൽ നിന്നാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാൾ പാലായിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് പ്രതി ഒളിവിൽ പോയത്. പിന്നീട് കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതോടെ കോടതി ഇയാളുടെ ജാമ്യം അടുത്തിടെ റദ്ദാക്കിയിരുന്നു. ജാമ്യാക്കാരെ കോടതി വിളിച്ചുവരുത്തുകയും പ്രതിയെ ഹാജരാക്കിയില്ലെങ്കിൽ പിഴയായി 80,000 രൂപ വീതം ജാമ്യക്കാർ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും അറിയിച്ചിരുന്നു.
Read More