വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ എത്തിയ എ​ട്ടം​ഗ മ​ല​യാ​ളി സം​ഘം മ​രി​ച്ച നി​ല​യി​ൽ; സംശയങ്ങള്‍ ഇങ്ങനെ…

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ദ​മ​നി​ൽ എ​ട്ടം​ഗ മ​ല​യാ​ളി സം​ഘ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​മ​നി​ലെ റി​സോ​ർ​ട്ടി​ലാ​ണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മ​ക്‌​വ​ൻ​പു​ർ എ​സ്പി സു​ശീ​ൽ സിം​ഗ് റാ​ത്തോ​ർ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തുവി​ട്ട​ത്.

വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ എത്തിയവരാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും സംശയിക്കുന്നുണ്ട്.

Related posts