തിരുവനന്തപുരം: വീട്ടിൽ വൈൻ നിർമിച്ച യുവാവ് അറസ്റ്റിൽ. വേളി സ്വദേശിയായ യുവാവാണ് പിടിയിലായത്. വൈൻ ഉണ്ടാക്കാൻ ഉപയോഗിച്ച സാധനങ്ങളും എക്സൈസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യുവാവിനെ റിമാൻഡ് ചെയ്തു. വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എക്സൈസ് നൽകിയിരുന്നു. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് കര്‍ശന മുന്നറിയിപ്പുമായി എക്സൈസ് രംഗത്തെത്തിയത്.
Read MoreCategory: Loud Speaker
സഹപ്രവർത്തകർക്കു നേരെ സൈനികൻ വെടിയുതിർത്തു; മലയാളിയുൾപ്പെടെ ആറു പേർ മരിച്ചു
റായ്പുർ: സഹപ്രവർത്തകർക്കു നേരെ ഐടിബിപി സൈനികൻ നടത്തിയ വെടിവയ്പിൽ മലയാളി സൈനികനുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശി ബിജീഷാണ് മരിച്ച മലയാളി. വെടിവയ്പിൽ തിരുവനന്തപുരം സ്വദേശി കോൺസ്റ്റബിൾ എസ്.ബി ഉല്ലാസ് ഉൾപ്പെടെ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ചികിത്സയ്ക്കായി വ്യോമമാർഗം റായ്പുരിൽ എത്തിച്ചു. പശ്ചിമ ബംഗാളിലെ നാദിയ സ്വദേശി മസുദുൾ റഹ്മാൻ ആണ് തന്റെ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തത്. സംഭവത്തിനു ശേഷം ഇയാൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ ബിലാസ്പുർ സ്വദേശി കോൺസ്റ്റബിൾ മഹേന്ദ്ര സിംഗ്, പഞ്ചാബ് ലുധിയാന സ്വദേശി ഹെഡ് കോൺസ്റ്റബിൾ ദൽജിത് സിംഗ്, പശ്ചിമ ബംഗാളിലെ ബർദ്വുവാൻ സ്വദേശി കോൺസ്റ്റബിൾ സുർജിത് സർക്കാർ, പുരുലിയ സ്വദേശി ബിശ്വരൂപ് മഹതു എന്നിവരാണ് മരിച്ച മറ്റുള്ളവർ. ബുധനാഴ്ച രാവിലെ ഒമ്പതിന് ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ നാരായണ്‍പൂരിലായിരുന്നു സംഭവം. മസുദുൾ റഹ്മാൻ സർവീസ്…
Read Moreറീന റിച്ചാര്‍ഡ് സ്പീക്കിംഗ്! കണ്ണോത്തുംചാലില്‍ തെരുവുനായയെ കൊന്നതിന് മുംബൈയില്‍ നിന്നും പരാതി: ടൗണ്‍ പോലീസ് കേസെടുത്തു
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണോത്തുംചാലിൽ തെരുവുനായയുടെ പരാക്രമത്തിൽ 13 പേർക്ക് പരിക്കേറ്റതിൽ ക്ഷുഭിതരായ നാട്ടുകാർ തെരുവുനായയെ കൊന്ന സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. മുംബൈയിലെ കാരുണ്യ ട്രസ്റ്റ് സെക്രട്ടറി റീന റിച്ചാർഡ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പോലീസ് കേസെടുത്ത്. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരപീഡനത്തിനാണ് കേസ്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ടൗൺ എസ്ഐ ടി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കഴിഞ്ഞയാഴ്ച കണ്ണോത്തുംചാലിൽ വ്യത്യസ്ത സംഭവങ്ങളിലായി 13 പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. എല്ലാവരെയും കടിച്ചത് ഒരേ നായയാണെന്നാണ് നാട്ടുകാരുടെ ആരോപണം. തെരുവുനായയുടെ കടിയേറ്റവരിൽ സ്കൂൾ വിദ്യാർഥികളും വയോധികരുമടക്കമുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Read More8,64000 രൂ?പ! പാനൂരില്‍ യുവാവിന്റെ പണം തട്ടിയെടുത്തത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍; മൊകേരി സ്വദേശികളെന്ന് പോലീസ്
പാനൂർ: പണവുമായി പോവുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞ് പണം തട്ടിപ്പറിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ. മൊകേരി സ്വദേശികളായ മൂന്നു പേരാണ് കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ 26 ന് രാവിലെ 11 ഓടെ ചമ്പാട് അരയാക്കൂൽ സ്വദേശി അഷ്റഫ് ലത്തീഫിൽ നിന്നാണ് പണം തട്ടിപ്പറിച്ചത്. കൂരാറ – മാക്കൂൽപ്പീടിക റോഡിൽ ഗവ. ഹോമിയോ ഡിസ്പൻസറിക്ക് സമീപം വെച്ചാണ് സംഭവം. 8,64000 രൂപയാണ് തട്ടിപ്പറിക്കപ്പെട്ടത്.സംഭവത്തിൽ പാനൂർ സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അഞ്ചംഗകവർച്ചാ സംഘത്തിൽ മുത്താറിപീടിക സ്വദേശിയും ഉൾപെട്ടതായാണ് സൂചന. കവർച്ച നടന്നതിന്റെ സമീപത്തെ സി സി ടിവി കാമറയിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഏതാനും മാസം മുമ്പ് എലാങ്കോട് വെച്ച് നടന്ന പണം തട്ടിപ്പറിയിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു.നേരത്തെരാഷ്ട്രീയ അക്രമ മേഖലയായിരുന്ന പാനൂരിൽ…
Read Moreവാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ വിദ്യാർഥി രക്ഷപ്പെട്ടു; പ്രതികൾക്കായി അന്വേഷണം ഊർജിതം
ചാലക്കുടി: വാനിലെത്തിയ സംഘം സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊടകരയിലെ സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോയത്. വൈകീട്ട് കുട്ടി വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ചാലക്കുടി സുഭാഷ് നഗറിൽ താമസിക്കുന്ന വിദ്യാർഥി ഇന്നലെ രാവിലെ സ്കൂളിലേക്കു പോകുന്പോഴാണ് സംഭവം ഉണ്ടായത്. ചാലക്കുടിയിൽനിന്നു ബസ് കയറി കൊടകരയിൽ ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്പോൾ മാരുതി ഓമ്നി വാനിലെത്തിയ നാലംഗസംഘം വാഹനം നിറുത്തി വിദ്യാർഥിയോടു വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ കാറിലേക്ക് ബലമായി കയറ്റിയതിനുശേഷം മുഖത്ത് സ്പ്രേ അടിച്ചതായി വിദ്യാർഥി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതോടെ വിദ്യാർഥി അബോധാവസ്ഥയിലായി. പിന്നീട് വൈകീട്ട് വിദ്യാർഥിക്കു ബോധം തിരിച്ചുകിട്ടുന്പോൾ കാർ എറണാകുളത്ത് എത്തിയിരുന്നു. കൈകൾ ബന്ധിച്ച നിലയിലായിരുന്നു. ഡ്രൈവർ മാത്രമാണ് നിർത്തിയിട്ട കാറിലുണ്ടായിരുന്നത്. ഈ സമയം കൈയിൽ ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ ബലമായി…
Read Moreകുറ്റവാളികളെ ഒരുകാലത്തും ജയിലിൽനിന്നും പുറത്തുവിടരുതെന്ന് ബിജെപി എംപി ഹേമാ മാലനി
ന്യൂഡൽഹി: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രോഷമടങ്ങാതെ ബിജെപി എംപി ഹേമാ മാലനി. കുറ്റവാളികളെ ഒരുകാലത്തും ജയിലിൽനിന്നും പുറത്തുവിടരുതെന്ന് അവർ ആവശ്യപ്പെട്ടു. പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വനിതകൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ നമ്മൾ ദിവസവും കേൾക്കുന്നു. അവർ പീഡനത്തിനു വിധേയരായിക്കൊണ്ടേയിരിക്കുന്നു. കുറ്റവാളികളെ സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്നാണ് തന്റെ നിർദേശം. ജയലിൽ അടച്ചാൽ ഒരിക്കലും പുറത്തുവിടരുതെന്ന് ഹേമാ മാലനി അഭിപ്രായപ്പെട്ടു. നമ്മൾ എന്തുതന്നെ തീരുമാനമെടുത്താലും കുറ്റവാളികളെ ജയിലിൽനിന്ന് പുറത്തുവിടരുത്. എന്തുകൊണ്ടെന്നാൽ അവൻ പുറത്തിറങ്ങിയാൽ അതേ കുറ്റം ആവർത്തിക്കും. അവന് പൈശാചിക മനസാണുള്ളത്. കുറ്റകൃത്യം നടത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും ഹേമാ മാലിനി പറഞ്ഞു.
Read Moreവാദിക്കാൻ ധവാൻ വേണ്ട; അയോധ്യ പുനപരിശോധനാ ഹർജിയിൽ രാജീവ് ധവാൻ പുറത്ത്
ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസ് വിധിക്കെതിരെ മുസ്ലിം കക്ഷികൾ നൽകിയ പുനപരിശോധനാ ഹർജിയിൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഒഴിവാക്കി. ജമിയത് ഉലമ ഇ ഹിന്ദ് നൽകിയ പുനപരിശോധനാ ഹർജിയിൽ ഹാജരാകുന്നതിൽനിന്നാണ് രാജീവ് ധവാനെ ഒഴിവാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ രാജീവ് ധവാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ മാറ്റിയതിൽ ആശങ്ക അറിയിച്ചും തീരുമാനം അംഗീകരിച്ചും ജമിയത് ഉലമ ഇ ഹിന്ദിന് കത്ത് അയച്ചിട്ടുണ്ട്. അനാരോഗ്യം മൂലമാണ് കേസിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയതെന്ന വിശദീകരണം തെറ്റാണ്. ഇത് തികച്ചും അസംബന്ധമാണെന്നും ധവാൻ പറഞ്ഞു. തിങ്കളാഴ്ചയാണ് അയോധ്യ വിധിക്കെതിരെ ജമിയത് ഉലമ ഇ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നൽകിയത്. കേസിലെ മുഖ്യ കക്ഷികളിലൊരാളായിരുന്ന അന്തരിച്ച എം. സിദ്ദിഖിന്റെ പ്രതിനിധിയും ജമിയത് ഉലമ ഇ ഹിന്ദ് അധ്യക്ഷനുമായ മൗലാനാ സയിദ് ആഷാദ് റഷീദിയാണു ഹര്ജിക്കാരൻ. വിധിയിലെ മുഴുവന്‍ കാര്യങ്ങളോടും എതിര്‍പ്പില്ല.…
Read Moreപ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഏഴംഗ സംഘം കാറോടിച്ചു കയറ്റി; വൻ സുരക്ഷാ വീഴ്ച
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വൻ സുരക്ഷാ വീഴ്ച. ഡൽഹി ലോധി എസ്റ്റേറ്റിലുളള പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ഒരു സംഘം സെൽഫിയെടുക്കാൻ കാര്‍ ഓടിച്ച് കയറ്റിയതായാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷ മേഖയിലാണ് അന്പരപ്പിക്കുന്ന തരത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുള്ളത്. എസ്പിജി സംരക്ഷണം പിൻവലിച്ചതിന് തൊട്ടു പിന്നാലെ തന്നെയുണ്ടായ സുരക്ഷാ വീഴ്ച ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഏഴു പേര് അടങ്ങുന്ന സംഘമാണ് പ്രിയങ്ക ഗാന്ധിയുടെ വീട്ടു മുറ്റത്തേക്ക് കാറോടിച്ച് കയറ്റിയത്. കാറിൽ നിന്നിറങ്ങി പൂന്തോട്ടത്തിലേക്ക് ചെന്ന് പ്രിയങ്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ കാണാന്‍ ആരും അപ്പോയിന്റ്മെന്റ് എടുത്തിട്ടില്ല എന്നുറപ്പുളള പ്രിയങ്ക ഗാന്ധി ഇവരെ വീട്ടില്‍ കണ്ട് അത്ഭുതപ്പെട്ടു. പ്രിയങ്കയോടൊപ്പം നിന്നു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം യുപിയിൽനിന്ന് ഡൽഹി വരെ കാറിലെത്തിയെന്നാണ് ഇവർ പറഞ്ഞത്. അതേസമയം, ഇവര്‍ പ്രിയങ്കയെ കാണാന്‍ എത്തുന്നത് സുരക്ഷാ ഡ്യൂട്ടിയില്‍…
Read Moreമോദി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശരത് പവാർ
മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി എൻസിപി അധ്യക്ഷൻ ശരത് പവാർ രംഗത്ത്. ഒരു മറാത്തി ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് ശരത് പവാർ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ എൻസിപി-ബിജെപി സഖ്യമാകാമെന്ന് മോദി നിർദേശിക്കുകയായിരുന്നു. സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്ന നിർദേശവും മുന്നോട്ടു വച്ചു. എന്നാൽ സഖ്യത്തിന് തയാറല്ലെന്ന് അപ്പോൾത്തന്നെ താൻ അറിയിച്ചു. മോദിയുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരുമെന്നും ശരത് പവാർ വ്യക്തമാക്കി.
Read More2024നകം രാജ്യമൊട്ടാകെ എന്‍ആര്‍സി നടപ്പാക്കും; അമിത്ഷായുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്തെ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാന്‍ സമയപരിധി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഷാ പറഞ്ഞു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് രാഹുൽസ ഗാന്ധിക്കെന്നും ഷാ ആരോപിച്ചു. ജാര്‍ഖണ്ഡിലെ ചക്രധര്‍പുറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെയും നക്സല്‍വാദത്തെയും പിഴുതുകളയുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നിവയെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണെന്നും ഷാ പറഞ്ഞു.
Read More