ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.
Read MoreCategory: Loud Speaker
സുരക്ഷ, നികുതി വെട്ടിപ്പ്; കെഎസ്ആര്‍ടിസി കൊറിയറില്‍ നിന്ന് മൊബൈലും ലാപ് ടോപ്പും പുറത്തായി
കോട്ടയം: മൈബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ 39 ഇനം സാധനങ്ങള്‍ കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ആന്ധ്രപ്രദേശില്‍നിന്നുള്ള സിന്‍ഘു സൊല്യൂഷന്‍സിന് കൈമാറാന്‍ ധാരണയായതിനു പിന്നാലെയാണ് പുതിയ തീരുമാനം. സുരക്ഷാകാര്യങ്ങള്‍, നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് കാരണങ്ങളായി കെഎസ്ആര്‍ടിസി പറയുന്നത്. സംസ്ഥാനത്തെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനമെന്ന നിലയില്‍ കെഎസ്ആര്‍ടിസി കൊറിയറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കേരളത്തില്‍ എത്തുന്ന സിന്‍ഘു സൊല്യൂഷന്‍സ് ആന്ധ്രയില്‍ 200 കോടി രൂപ വാര്‍ഷികവരുമാനമുള്ള സ്ഥാപനമാണ്. കെഎസ്ആര്‍ടിസി 2023ല്‍ ആരംഭിച്ച കൊറിയര്‍ സര്‍വീസ് മാസങ്ങള്‍ക്കു മുന്‍പ് നിലച്ചിരുന്നു. പെട്ടെന്ന് കേടാകുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ സര്‍വീസ് ആദ്യഘട്ടത്തില്‍തന്നെ നിർത്തിയിരുന്നു. സാങ്കേതിക മേഖല അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഇന്‍ഫോ പാര്‍ക്ക്, ടെക്നോ പാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഒട്ടേറെപ്പേര്‍ക്ക് മൊബൈല്‍, ലാപ്ടോപ്പ് കൈമാറ്റം പ്രയോജനപ്പെട്ടിരുന്നു. കൊറിയര്‍ സര്‍വീസിന് പുതിയ…
Read Moreബോംബ് നിർമാണത്തിനിടെ മരിച്ചയാൾ ‘രക്തസാക്ഷി’യെന്നു ഡിവൈഎഫ്ഐ; അല്ലെന്നു സിപിഎം ജില്ലാ നേതൃത്വം
കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ ‘രക്തസാക്ഷി’യാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾത്തന്നെ പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേനിലപാട് തന്നെയാണ് ഇപ്പോഴും. ഡിവൈഎഫ്ഐ എന്തടിസ്ഥാനത്തിലാണ് ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോടാണു ചോദിക്കേണ്ടതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. 2024 ഏപ്രില്‍ അഞ്ചിന് പാനൂര്‍ മൂളിയതോടിൽ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തിലായിരുന്നു ഷെറിൻ മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ കുന്നോത്തുപറന്പ് മേഖലാ സമ്മേളനത്തിലാണ് ഷെറിനിനെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചത്. ഈ സ്ഫോടനത്തിൽ…
Read Moreപുതിയ ദൗത്യം; എല്ലാ സാധ്യതകളും മുൻകൂട്ടി അറിഞ്ഞ് റിപ്പോർട്ട് ചെയ്യണം; വിരമിച്ച പോലീസുദ്യോഗസ്ഥർ ഇനി രഹസ്യാന്വേഷണത്തിന്
ചാത്തന്നൂർ: രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്ത് വിരമിച്ചവരെയാണ് പുതിയ ദൗത്യം ഏല്പിക്കുന്നത്. എഡിജിപി (ഇന്റലിജന്റ്സ്) യുടെ നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഒരാൾ വീതമുണ്ടാകും. ഇവരുടെ ഫയൽ എസ്എച്ച്ഒമാർ കൈകാര്യം ചെയ്യണം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസിപി/ഡിവൈഎസ്പി മാർക്കാണ് ഇവർ റിപ്പോർട്ട് നല്‍കേണ്ടത്. നിലവിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഓരോ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, ജില്ലാ സ്പെഷൽ ബ്രാഞ്ച് എന്നിവയിൽ നിന്നുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിന് പുറമേയാണ് ഇപ്പോൾ ഇത്തരം നിയമനവും. ഇവർക്ക് ശമ്പളമില്ല. ഓണറേറിയമായി തുക നല്‍കും. പോലീസ് വെൽഫെയർ ഫണ്ടിൽ നിന്നാണ് ഇവർക്ക് ഓണറേറിയം നല്‍കുന്നത്. പോലീസ് സേനയെ സഹായിക്കുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്. ക്രമസമാധാന വിഷയങ്ങൾ രാഷ്ട്രീയ സംഘട്ടന സാധ്യതകൾ,…
Read Moreബംഗാളിൽ കേന്ദ്രമന്ത്രി സുകാന്ത മജുംദാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം
കൊൽക്കൊത്ത: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാറിന്റെ വാഹനവ്യൂഹത്തിനുനേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വീപിൽ ഇന്നലെ രാത്രിയാണു സംഭവം. നാദിയ ജില്ലയിലെ പാർട്ടി പരിപാടികളിൽ പങ്കെടുത്തു മടങ്ങുമ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപി അനുയായികളും തമ്മിലുള്ള സംഘർഷത്തിനിടയിൽ മജുംദാറിന്റെ വാഹനവ്യൂഹം കുടുങ്ങുകയും തുടർന്ന് വാഹനത്തിനുനേരെ ആക്രമണമുണ്ടാകുകയുമായിരുന്നു. വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം പ്രകോപനവുമില്ലാതെയാണെന്നും മദ്യലഹരിയിലായിരുന്ന ചില തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്നാണ് ആക്രമണം നടത്തിയതെന്നും മജുംദാർ ആരോപിച്ചു. ഭരണകക്ഷിയുടെ പിന്തുണയുള്ള ഗുണ്ടകൾ നിരവധി ബിജെപി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ നിഷേധിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ ഐഎൻടിടിയുസിയുടെ പ്രാദേശിക ഓഫീസ് ബിജെപി അനുയായികൾ ആക്രമിച്ചതിനെത്തുടർന്നാണ് നബദ്വീപിലെ…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകും; ദേവസ്വം ബോര്‍ഡ് കൂറ് മൂര്‍ത്തിയോടും ഭക്തരോടും കാട്ടേണ്ടതാണെന്ന് കോടതി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതുതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) യോഗം ചേര്‍ന്നു. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. എസ്പിമാരായ ശശിധരന്, പി.ബിജോയി, മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ സംഘം ഇന്നലെ ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നുവെന്നും കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. വാസുവിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി. ദേവസ്വം ബോര്‍ഡ് കൂറ് മൂര്‍ത്തിയോടും ഭക്തരോടും കാട്ടേണ്ടതാണ്. എന്നാല്‍ അതിന് വിരുദ്ധമായാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്നും വിശദമായി അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ഇന്നലെ നിര്‍ദേശിച്ചിരുന്നു. വരുംദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നേരത്തെ വാസുവിനെ ചോദ്യം…
Read Moreബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ; 14ന് വോട്ടെണ്ണൽ
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചു. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും. തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു. രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു…
Read Moreതീര്‍ഥയാത്ര ദുരിതയാത്രയായി: പരാതിക്കാരന് റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: തീര്‍ഥാടന കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള റെയില്‍വേയുടെ യാത്ര ദുരിതയാത്ര ആയതിനെത്തുടര്‍ന്ന് പരാതിക്കാരന് റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരമായി നല്കാന് ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. എറണാകുളം മരട് സ്വദേശി കെ.ബി. സുരേഷ് ബാബു സതേണ്‍ റെയില്‍വേ, ഐആര്‍സിടിസി എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. തീര്ഥാടകന് നേരിട്ട നഷ്ടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്.2022 ഡിസംബറില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പുരി, വാരണാസി, ഗയ, കൊണാര്‍ക്ക് തുടങ്ങിയ എട്ട്തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പതിനൊന്ന് ദിവസം കൊണ്ട് മടങ്ങിവരുമെന്ന് പരസ്യം ചെയ്ത് തീര്‍ഥാടകരെ പങ്കെടുപ്പിച്ച് നടത്തിയ യാത്രയില്‍ ആദ്യാവസാനം നേരിട്ട അസൗകര്യങ്ങളും നഷ്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. 11 ദിവസത്തെ യാത്ര 20,500 രൂപക്ക് വാഗ്ദാനം ചെയ്ത ശേഷം ഒമ്പത് ദിവസത്തെ യാത്രയാക്കി ചുരുക്കി. 2022 ഡിസംബര്‍ പത്തിന് രാവിലെ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തയാറെടുപ്പുമായി പോലീസ്
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നബാധിത മേഖലയിലുൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയാറെടുത്ത് ബിഎസ്എഫ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ പ്രചാരണഘട്ടങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നതിനും മറ്റു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് 7,500 ടിയർ സ്മോക് മ്യൂണിഷൻ (ടിഎസ്എം) വാങ്ങുന്നത്. ഗ്വാളിയർ തെക്കൻപുർ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ടിയർ സ്മോക്ക് യൂണിറ്റില്‍ നിന്ന് 77,12,070 രൂപ ചെലവഴിച്ചാണ് ആഭ്യന്തരവകുപ്പ് ഇവ വാങ്ങുന്നത്.കണ്ണീർവാതകഷെൽ വാങ്ങുന്നതിനായി ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തെ ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുന്നതിനായാണ് ടിഎസ്എം ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ജലപീരങ്കിയാണ് പ്രയോഗിക്കുന്നത്. പിരിഞ്ഞുപോകാത്തപക്ഷം കണ്ണീർവാതകം ഉപയോഗിക്കും. ഗ്യാസ് പുറത്തായാൽ 10 മിനിറ്റോളം കണ്ണ് പുകയുകയും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും. ഏഴ് മുതൽ 15 സെക്കൻഡിനുള്ളിൽ ഇവ പൊട്ടും. ജനക്കൂട്ടത്തിനുനേരേ ഇവ 45 ഡിഗ്രിയിലാണെറിയുന്നത്. ഇതിനായി ഡിഎച്ച്ക്യുവിലുള്ള പോലീസുകാര്‍ക്കും സ്റ്റേഷനിലുള്ള…
Read Moreഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും: പാക് ഭീകരർക്ക് മുന്നറിയിപ്പുമായി അമിത് ഷാ
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു. കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read More