കൊച്ചി: ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി പ്രകാരമുള്ള ചികിത്സാക്ലെയിം നിഷേധിച്ചതിന് ഉപഭോക്താവിനു കന്പനി 66,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. വിഷ്വല്‍ ഇന്റേണല്‍ യൂറിത്രോടോമി (വിഐയു) എന്ന ശസ്ത്രക്രിയയ്ക്കു യൂറിനറി സ്റ്റോണ്‍ ചികിത്സയ്ക്കു നിഷ്കര്‍ഷിച്ച സബ്ലിമിറ്റ് ബാധകമാക്കി ക്ലെയിം പരിമിതപ്പെടുത്തിയത് വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും കരാര്‍വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. ചാലക്കുടി സ്വദേശിയായ ഐപ്പ് പി. ജോസഫ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇന്‍ഷ്വറന്‍സ് പോളിസിയിലെ വ്യവസ്ഥകള്‍ അവ്യക്തമാണെങ്കില്‍ ഉപഭോക്താവിന് അനുകൂലമായി പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. മൂത്രാശയ കല്ല് നീക്കം ചെയ്യാനുള്ള പ്രത്യേക പരിധി ഈ ചികിത്സയ്ക്കു ബാധകമാക്കാന്‍ കഴിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇത്തരം നടപടികള്‍ അനീതിയും വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും ഇന്‍ഷ്വറന്‍സ് ഉടമ്പടിക്ക് വിരുദ്ധവുമാണ്. ഇതു സേവനത്തിലെ ന്യൂനതയും അധാര്‍മിക വ്യാപാരരീതിയുമാണെന്ന് ഡി.ബി.…
Read MoreCategory: Loud Speaker
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreസുഗമമായ തീര്‍ഥാടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് നിയുക്ത ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാര്‍
തിരുവനന്തപുരം: ശബരിമലയില്‍ ഈ, സീസണില്‍ ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഭക്തരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. അയ്യപ്പന് നല്കിയ നിയോഗമായിട്ടാണ് പുതിയ പദവിയെ കാണുന്നത്. പ്രതിസന്ധികളെ അവസരമായി കാണുന്നയാളാണ് ഞാൻ. ശബരിമലയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ല. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണം. ദേവസ്വം ബോര്‍ഡിനെ പ്രഫഷണലാക്കാന്‍ ശ്രമിക്കും. ആദ്യ മുന്‍ഗണന ഈ സീസണില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുക എന്നുള്ളതാണ്. ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ ചുമതലയേല്‍ക്കും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreവെള്ളി ഈടായി നൽകി വായ്പ ; ആർക്കൊക്കെ വായ്പ നൽകാം; റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ
മുംബൈ: സ്വർണം പണയം വച്ച് വായ്പയെടുക്കുന്നത് സാധാരണയാണ്. ഇപ്പോഴിതാ സ്വർണ പണയം പോലെ വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പ അനുവദിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പിൽ വരിക. ഇക്കാര്യത്തിൽ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആർബിഐ. ആർക്കൊക്കെ വായ്പ നൽകാംവാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കന്പനികൾ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാൻ അനുമതിയുള്ളത്. പണയമായി വാങ്ങുന്പോൾ കൃത്യമായ പരിശോധന വേണമെന്ന് ആർബിഐ നിർദേശം നല്‍കിയിട്ടുണ്ട്. വായ്പയ്ക്കായുള്ള വെള്ളിഒരു വായ്പക്കാരൻ എടുക്കുന്ന എല്ലാ ലോണുകൾക്കുമായി പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ആകെ ഭാരത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഒരു കിലോഗ്രാമിൽ കൂടരുതെന്നും വെള്ളിയാഭരണങ്ങൾക്ക് 10 കിലോഗ്രാമിൽ കൂടരുതെന്നും സർക്കുലറിൽ പറയുന്നു.സ്വർണ നാണയങ്ങളാണെങ്കിൽ 50 ഗ്രാമും വെള്ളി…
Read Moreഇലക്ഷനൊക്കെയല്ലേ വരുന്നത്… നേട്ടീസ് അയയ്ക്കലും റോഡിലെ പരിശോധനയും ഒഴിവാക്കാൻ നിർദേശം വരുന്നു
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ ‘ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍’. പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന റോഡിലെ കര്‍ശന പരിശോധനകളും നോട്ടീസയയ്ക്കലും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനുള്‍പ്പെടെ നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരംഭിച്ചു.പൊതുവേ നിരത്തുകളില്‍ നിയമലംഘനങ്ങളില്പെട്ട് വലിയ തുക പലര്‍ക്കും പിഴയായി വരുന്നുണ്ട്. എഐ കാമറകളും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയും സര്‍ക്കാരിനെതിരേ പെതുജനങ്ങളുടെ വികാരം ഉയര്‍ത്തുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ട് തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ചിന്തിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സര്‍ക്കാരിന് എഐ കാമറവഴിയുള്ള നിയമലംഘനവും അതുവഴി ലഭിക്കുന്ന പിഴത്തുകയും ഏറെ ആശ്വാസമായിരുന്നു. ഇതിനുമപ്പുറത്ത് റോഡിലിറങ്ങി ‘ക്വാട്ട’ തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പിനെതിരായ വികാരം കൂടുതല്‍ ശക്തമായി. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുജനങ്ങളുടെ രോഷം ഏറെ എറ്റുവാങ്ങേണ്ടിവരുന്ന വകുപ്പായി മോട്ടോര്‍…
Read More‘ഓപ്പറേഷൻ പിംപിൾ’: ജമ്മു കാഷ്മീരിൽ രണ്ടു ഭീകരരെ കൊന്ന് സൈന്യം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ രണ്ടു ഭീകരരെ കൊലപ്പെടുത്തി സൈന്യം. ‘ഓപ്പറേഷൻ പിംപിൾ’ എന്ന പേരിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊല്ലുകയും നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ചെയ്തത്. പ്രദേശത്തു കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. തെരച്ചിൽ തുടരുകയാണെന്ന് കരസേനയുടെ ചിനാർ കോർപ്സ് പറഞ്ഞു. കേരൻ സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമത്തെത്തുടർന്നാണ് ഇന്നലെ ‘ഓപ്പറേഷൻ പിംപിൾ’ ആരംഭിച്ചത്. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഭീകരർ വെടിയുതിർത്തിനെത്തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
Read Moreഗതിശക്തി ചരക്ക് ട്രെയിൻ നിർമാണം പൂർത്തിയായി; വന്ദേഭാരത് സീരീസിലെ ആദ്യത്തെ ചരക്കുവണ്ടി; ട്രയൽ റൺ ഉടൻ
പരവൂർ (കൊല്ലം): വന്ദേഭാരത് സീരീസിലെ ആദ്യത്തെ ചരക്കുവണ്ടിയുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ഗതിശക്തി എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഈ മാസം അവസാനത്തോടെ ആരംഭിക്കാൻ കഴിയുമെന്നാണ് ഐസിഎഫ് അധികൃതർ നൽകുന്ന സൂചന. രണ്ട് ഘട്ടങ്ങളിളിലായി ട്രയൽ റൺ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ മധ്യപ്രദേശിലെ ഖജുരാവോ മുതൽ ഉത്തർപ്രദേശിലെ മഹോബ വരെ ആയിരിക്കും പരീക്ഷണ ഓട്ടം നടത്തുക. രണ്ടാം ഘട്ട ട്രയൽ റൺ രാജസ്ഥാനിലെ കോട്ടയിലുമാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയുടെ ഗവേഷണ വികസന വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡാർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ആയിരിക്കും പരീക്ഷണ ഓട്ടത്തിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുക. 394 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 16 വാഗണുകൾ അടങ്ങിയ ചരക്ക് തീവണ്ടിയാണ് ചെന്നൈ ഐസിഎഫിൽ നിർമിച്ചിട്ടുള്ളത്. ഈ ട്രെയിനിന്റെ വേഗമ മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഇപ്പോൾ…
Read Moreപുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടി; പഞ്ചലോഹമല്ലെന്ന് മനസിലാക്കി വിഗ്രഹം കള്ളൻമാർ ഉപേക്ഷിച്ചതാകാമെന്ന് പോലീസ്
തലയോലപ്പറമ്പ്: പുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടി. മൂവാറ്റുപുഴയാറിന്റെ തീരപ്രദേശമായ മറവൻതുരുത്ത് ചുങ്കം ഭാഗത്തെ കുളിക്കടവിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. പഞ്ചലോഹമല്ലെന്ന് മനസിലാക്കി പിച്ചളലോഹവിഗ്രഹം മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്നാണു കരുതുന്നത്. വിഗ്രഹത്തിൽ ഉരച്ചു നോക്കിയ പാടുകളുണ്ട്. വ്യാഴാഴ്ച വെളുപ്പിനെ 5.30ന് കുളിക്കാനായി കടവിലെത്തിയ സമീപവാസികളായ എബിൻബേബിയും ടി.ആർ.ജോഷിയുമാണ് ടോർച്ചു വെളിച്ചത്തിൽ വിഗ്രഹം കണ്ടത. ഇവർ ഉടൻ തന്നെ തൊട്ടടുത്തുള്ള റിട്ട.പോലീസ് ഉദ്യോഗസ്ഥൻ എം.എസ്.തിരുമേനിയെ വിളിച്ചുവരുത്തി. തുടർന്ന് അദ്ദേഹം തലയോലപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടിയതറിഞ്ഞ് നിരവധിയാളുകൾ ചുങ്കത്ത് തടിച്ചുകൂടി.സ്ഥലത്തെത്തിയ പോലീസ് വിഗ്രഹം ഏറ്റുവാങ്ങി മേൽനടപടികൾ സ്വീകരിച്ചു.
Read Moreപൊതു ഇടങ്ങളിൽനിന്ന് നായ്ക്കളെ നീക്കണം; തെരുവുനായ പ്രശ്നത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പെട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണു സുപ്രീംകോടതി നിര്‍ദേശം. ഇതിനു സർക്കാരുകളും ദേശീയപാത അഥോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിംഗ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവുനായ്ക്കളെ…
Read Moreബംഗാളിലെ എല്ലാ വോട്ടർമാരും എസ്ഐആര്‍ പൂരിപ്പിക്കുന്നതുവരെ താനും പൂരിപ്പിക്കില്ലെന്നു മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബംഗാളിലെ എല്ലാ വോട്ടർമാരും എസ്ഐആര്‍ ഫോം പൂരിപ്പിക്കുന്നത് വരെ താന്‍ അത് പൂരിപ്പിക്കില്ലെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബൂത്ത് ലെവല്‍ ഓഫീസറില്‍ (ബിഎല്‍ഒ) നിന്ന് നേരിട്ട് എസ്ഐആര്‍ ഫോം സ്വീകരിച്ചിട്ടില്ലെന്നും മമത പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനർജിക്ക് ഫോം ലഭിച്ചതായി തൃണമൂൽ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് വിശദീകരണവുമായി മമതതന്നെ രംഗത്തെത്തിയത്. വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാൻ വീട്ടിൽനിന്ന് പുറത്തുവന്ന് ബിഎൽഒയുടെ കൈയിൽ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പൂർണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മമതാ ബാനർജി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു. റോഹിംഗ്യകൾ, ബംഗ്ലാദേശികൾ, പാക്കിസ്ഥാനികൾ എന്നിവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുവരെ താൻ എസ്ഐആർ പൂരിപ്പിക്കില്ലെന്നാണ്…
Read More