നീ​ണ്ടു​നി​ന്ന ത​ർ​ക്ക​ത്തി​ന് വി​ധി​യി​ലൂ​ടെ പ​രി​ഹാ​ര​മാ​യി;  അ​യോ​ധ്യകേസിൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജിയെക്കുറിച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ഇ​ഖ്ബാ​ല്‍ അ​ന്‍​സാ​രി

ല​ക്നോ: അ​യോ​ധ്യ വി​ധി​യി​ല്‍ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണോ​യെ​ന്ന കാ​ര്യം ച​ർ‌​ച്ച ചെ​യ്യാ​ൻ‌ ചേ​രു​ന്ന യോ​ഗം സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​വി​ല്ലെ​ന്ന് കേ​സി​ലെ പ്ര​ധാ​ന പ​രാ​തി​ക്കാ​ര​നാ​യ ഇ​ഖ്ബാ​ല്‍ അ​ന്‍​സാ​രി. മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡി​ൽ​നി​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രു​ന്ന വി​വ​രം അ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബോ​ർ‌​ഡി​ന് താ​ൽ​പ​ര്യ​മു​ള്ള​ത് അ​വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യും. താ​ൻ അ​തി​ന്‍റെ ഭാ​ഗ​മാ​കു​ന്നി​ല്ല. നീ​ണ്ടു​നി​ന്ന ത​ർ​ക്ക​ത്തി​ന് വി​ധി​യി​ലൂ​ടെ പ​രി​ഹാ​ര​മാ​യി എ​ന്നാ​ണ് ത​നി​ക്ക് തോ​ന്നു​ന്ന​ത്. സ​മൂ​ഹം അ​ത് അം​ഗീ​ക​രി​ക്ക​ണം- അ​ൻ​സാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​സ്ജി​ദ് നി​ര്‍​മ്മി​ക്കു​വാ​ന്‍ അ​നു​വ​ദി​ച്ച അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത 67 ഏ​ക്ക​റി​നു​ള്ളി​ല്‍ ത​ന്നെ വേ​ണ​മെ​ന്ന് അ​ന്‍​സാ​രി ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ങ്ങ​ന​യ​ല്ലെ​ങ്കി​ല്‍ അ​നു​വ​ദി​ച്ച അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി…

Read More

ശ​ബ​രി​മ​ല,  റ​ഫാ​ൽ, രാഹുൽ ഗാന്ധി;  വിവിധ  കേ​സു​ക​ളി​ൽ സു​പ്രീം​കോ​ട​തി വി​ധി ഇന്ന്; രാ​ഹു​ലി​ന് നി​ർ​ണാ​യ​കം

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ലും സു​പ്രീം​കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ര​ണ്ട് പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലും വി​ധി പ​റ​യു​ക. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലു​ള്ള തീ​രു​മാ​നം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നും ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ലെ ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ലും നി​ർ​ണാ​യ​ക​മാ​ണ്. റ​ഫാ​ൽ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം 2018 ഡി​സം​ബ​ർ 14നു ​ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ്, ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ ഗു​രു​ത​ര​മാ​യ തെ​റ്റു​ണ്ടെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര…

Read More

വി​നോ​ദ​നി​കു​തി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സി​നി​മാ ബ​ന്ദ്; തി​യ​റ്റ​റു​ക​ൾ തു​റ​ക്കി​ല്ല

കൊ​ച്ചി: കേ​ര​ള സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും. ജി​എ​സ്ടി​ക്കും ക്ഷേ​മ​നി​ധി​ക്കും പു​റ​മെ വി​നോ​ദ​നി​കു​തി​കൂ​ടി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​വ​യ്ക്കും. 18 ശ​ത​മാ​നം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജി​എ​സ്ടി​യും സ​ർ​വീ​സ് ചാ​ർ​ജും സെ​സു​മ​ട​ക്കം 113 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റി​ന് പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ 130 രൂ​പ​യാ​യി. സി​നി​മാ ടി​ക്ക​റ്റി​ൻ മേ​ലു​ള്ള വി​നോ​ദ നി​കു​തി പി​ൻ​വ​ലി​ക്കാ​നാ​വി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ൽ നി​കു​തി​യി​ള​വ് ന​ൽ​കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ശ​ബ​രി​മ​ല വി​ധി; ജാ​ഗ്ര​ത​യോ​ടെ സം​സ്ഥാ​നം, അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടിയെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ‍​യാ​നി​രി​ക്കെ പോ​ലീ​സ് സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്വേ​ഷ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യോ അ​ക്ര​മ​ത്തി​ന് മു​തി​രു​ക​യോ ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി നേരി​ടേ​ണ്ടി വ​രു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചാ​ലും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തിരേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ന്മേ​ലു​ള്ള വി​ധി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. രാ​വി​ലെ 10.30നാ​ണ് വി​ധി പ്ര​സ്താ​വം ആ​രം​ഭി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. 56 പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലാ​ണ് വി​ധി. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 28നാ​ണ് ശ​ബ​രി​മ​ല​യി​ല്‍ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി വി​ധി​പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ യം​ഗ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ 12 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ധി. വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളും റി​ട്ടും ഉ​ൾ​പ്പെ​ടെ 65…

Read More

അര ദിവസത്തെ അവധി ചോദിച്ചെത്തിയ അധ്യാപികക്കെതിരെ പ്രധാന അധ്യാപകന്റെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം; അധ്യാപിക കുഴഞ്ഞുവീണു; സംഭവം ഒറ്റപ്പാലത്ത്

ഒ​റ്റ​പ്പാ​ലം: അ​വ​ധി ചോ​ദി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​ക്കെ​തി​രെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ അ​സ​ഭ്യ​വ​ർ​ഷം. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ചു​ന​ങ്ങാ​ട് എ​ൽ​പി സ്കൂ​ളി​ലാ​ണ് അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന് ആ​ക​മാ​നം അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ര ദി​വ​സ​ത്തെ അ​വ​ധി ചോ​ദി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യെ പ്ര​ധാ​ന അ​ധ്യാപ​ക​നാ​യ കെ. ​ഉ​ദു​മാ​നാ​ണ് തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി അ​പ​മാ​നി​ച്ച​ത്. കേ​ട്ടാ​ല​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ സ​ഭ്യ​ത​യു​ടെ എ​ല്ലാ സീ​മ​ക​ളും ലം​ഘി​ക്കു​ന്ന വാ​ക്കു​ക​ളും പ​ദ​പ്ര​യോ​ഗ​ങ്ങ​ളും ആ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ സം​ഭാ​ഷ​ണം റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ മു​ന്നിൽ അ​ധ്യാ​പി​ക കു​ഴ​ഞ്ഞു വീ​ഴു​ക​യും ഇ​വ​രെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ശബ്ദരേഖ സ​ഹി​തം അ​ധ്യാ​പി​ക പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. സ്കൂ​ളി​ലെ സ​ഹ അ​ധ്യാ​പ​ക​രും പ്ര​ധാ​ന അ​ധ്യാ​പ​ക​നും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന ശീ​ത​സ​മ​ര​മാ​ണ് സം​ഭ​വ​ങ്ങ​ളി​ലേ​ക്കെ​ത്തി​യതെന്നാണ് സൂചന. അ​ധ്യാ​പ​ക​ർ പ്ര​ധാ​ന അ​ധ്യാപ​ക​നെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ…

Read More

ആ ദൃശ്യങ്ങള്‍ അസ്ലീല സൈറ്റുകള്‍ക്ക് വില്‍ക്കുകയോ, അപ് ലോഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ? പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അവ്യക്തമായ മറുപടിയുമായി പ്രതികള്‍

കൊ​ച്ചി: വ​ടു​ത​ല​യി​ല്‍ പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ഇ​ന്നു തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. വ​ടു​ത​ല സ്വ​ദേ​ശി​ക​ളും ദ​മ്പ​തി​ക​ളു​മാ​യ ബി​ബി​ൻ, വ​ര്‍​ഷ ഇ​വ​രു​ടെ സു​ഹൃ​ത്തും ഒ​ന്നാം പ്ര​തി​യു​മാ​യ ലി​തി​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​രെ ഇ​ന്ന​ലെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചി​രു​ന്നു. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ബി​ബി​നും വ​ര്‍​ഷ​യു​മാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് നോ​ര്‍​ത്ത് എ​സ്‌​ഐ അ​ന​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​വ അ​സ്ലീ​ല സൈ​റ്റു​ക​ള്‍​ക്ക് വി​ല്‍​ക്കു​ക​യോ, അ​പ്ലോ​ഡ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അ​വ്യ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് പ്ര​തി​ക​ള്‍ ന​ല്‍​കു​ന്ന​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ആ​റി​നാ​ണ് മൂ​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലി​തി​ന്‍ പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ ബി​ബി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് മ​റ്റു ര​ണ്ടു പ്ര​തി​ക​ളും പ​ക​ര്‍​ത്തി​യ​ത്. ബി​ബി​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്…

Read More

ചര്‍ച്ച തുടരുന്നു..! ബിജെപിക്കു താല്പര്യം സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്; ഗവർണർക്കെതിരേ സാമ്ന

നിയാസ് മുസ്തഫ മ​ഹാ​രാ‌‌​ഷ്‌‌​ട്ര​യി​ൽ രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. ശി​വ​സേ​ന​യെ പി​ന്തു​ണ​യ്ക്കാ​മെ​ന്ന് എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും ഏ​ക​ദേ​ശ ധാ​ര​ണ​യി​ൽ എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്. പ​ക്ഷേ ഒ​രു വ്യ​വ​സ്ഥ എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും ശി​വ​സേ​ന​യ്ക്കു മു​ന്നി​ൽ വ​യ്ക്കും. ഏ​ക സി​വി​ൽ കോ​ഡ്, ഹി​ന്ദു രാ​ഷ്‌‌ട്രം, പ്രാ​ദേ​ശി​ക വാ​ദം തു​ട​ങ്ങി​യ വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ശി​വ​സേ​ന​യു​ടെ തീ​വ്ര​നി​ല​പാ​ടു​ക​ൾ ഉ​പേ​ക്ഷി​ക്കു​ക എ​ന്ന​താ​യി​രി​ക്കും ആ ​വ്യ​വ​സ്ഥ. മാ​ത്ര​വു​മ​ല്ല, ഭ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഒ​രു പൊ​തു മി​നി​മം പ​രി​പാ​ടി ഉ​ണ്ടാ​വേ​ണ്ട​തു​മു​ണ്ട്. ഈ ​വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ശി​വ​സേ​ന​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നെ​യും എ​ൻ​സി​പി​യേ​യും വി​ല​ക്കി​യ നേ​താ​ക്ക​ളെ​യും ഇ​ത​ര പാ​ർ​ട്ടി​ക​ളെ​യും അ​നു​ന​യി​പ്പി​ക്കാ​നാ​വു​മെ​ന്നും എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​രു​തു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​സേ​ന ഏ​തു ത​ര​ത്തി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പി​നും വ​ഴ​ങ്ങു​മെ​ന്നു ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. ആ​ദ്യ​ത്തെ ര​ണ്ട​ര​വ​ർ​ഷം ശി​വ​സേ​ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി പ​ദം ന​ൽ​കാ​ൻ എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും…

Read More

കൊ​ച്ചി​യി​ലെ ജ​ന​കീ​യ ഗാ​യ​ക​ൻ കൊച്ചിന്‍ ആസാദ് നിര്യാതനായി; വിടപറഞ്ഞത് റാഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ആസാദ്

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യി​ലെ ജ​ന​കീ​യ ഗാ​യ​ക​ൻ കൊ​ച്ചി​ൻ ആ​സാ​ദ് ( 62 ) നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ഹി​ന്ദി പി​ന്ന​ണി ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ ആ​സാ​ദ് നി​ര​വ​ധി ഗാ​ന​മേ​ള​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. വി​വാ​ഹ വേ​ദി​ക​ളി​ലും അ​സാ​ദി​ന്‍റെ പാ​ട്ടു​ക​ൾ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ർ മു​ഹ​മ്മ​ദ് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സ​ക്കീ​ന, മ​ക്ക​ൾ: നി​ഷാ​ദ് ,ബി​ജു, മ​രു​മ​ക്ക​ൾ: ഷം​ജ, ഫെ​മീ​ന. വിടപറഞ്ഞത് റാഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ആസാദ് കൊ​ച്ചി: അ​ന​ശ്വ​ര​ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റാഫി​യു​ടെ ശ​ബ്ദം ചു​ണ്ടു​ക​ളി​ല്‍ ആ​വാ​ഹി​ച്ചെ​ടു​ത്ത ഗാ​യ​ക​ന്‍ എ​ന്നാ​ണ് കൊ​ച്ചി​ന്‍ ആ​സാ​ദ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി നി​ര​വ​ധി വേ​ദി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ആ​സാ​ദ് മു​ഹ​മ്മ​ദ് റ​ാഫി​യു​ടെ ഗാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ആ​ല​പി​ച്ചി​രു​ന്ന​ത്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ല്‍ റ​ാഫി​യു​ടെ ഗാ​ന​ങ്ങ​ള്‍ ഇ​ദേഹം ആ​ല​പി​ച്ചി​ട്ടു​ണ്ട്. മ​ട്ടാ​ഞ്ചേ​രി​യി​ലെ മെ​ഹ​ബൂ​ബ് മെ​മ്മോ​റി​യ​ല്‍…

Read More

ക​മ​ൽ​ഹാ​സ​ന് എ​ന്തു രാ​ഷ്ട്രീ​യ​മാ​ണ് അ​റി​യു​ക?. ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി; ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി

ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. രാ​ഷ്ട്രീ​യ​ത്തി​ൽ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി​യാ​ണു ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സി​നി​മ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു ക​മ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും പ​ള​നി​സ്വാ​മി പ​റ​ഞ്ഞു. ക​മ​ൽ​ഹാ​സ​ന് എ​ന്തു രാ​ഷ്ട്രീ​യ​മാ​ണ് അ​റി​യു​ക?. ഈ ​സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു ക​മ​ൽ​ഹാ​സ​ന് വ​ല്ല അ​റി​വു​മു​ണ്ടോ?. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തി​യ​റ്റ​റി​ൽ പോ​യി ത​ന്‍റെ സി​നി​മ കാ​ണാ​ൻ വേ​ണ്ടി​യാ​കും ക​മ​ൽ​ഹാ​സ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. അ​യാ​ൾ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി എ​ന്താ​ണു​ചെ​യ്തി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ എ​ത്ര പ​ഞ്ചാ​യ​ത്തു​ക​ളു​ണ്ടെ​ന്നും കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ണ്ടെ​ന്നും ക​മ​ൽ​ഹാ​സ​ന് അ​റി​യു​മോ?- പ​ള​നി​സ്വാ​മി ചോ​ദി​ച്ചു. ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തെ ദു​ഷ്ട​ശ​ക്തി​ക​ളി​ൽ​നി​ന്നു മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണു ക​മ​ൽ പ​റ​യു​ന്ന​ത്. എ​ന്നി​ട്ടും അ​ദ്ദേ​ഹം എ​ന്തു​കൊ​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല?. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​ക്ക് എ​ത്ര വോ​ട്ട് കി​ട്ടി?. ഇ​ത്ര​നാ​ൾ ക​മ​ൽ​ഹാ​സ​ൻ എ​വി​ടെ​യാ​യി​രു​ന്നു? സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക​യും പ​ണ​മു​ണ്ടാ​ക്കു​ക​യും അ​ല്ലാ​തെ…

Read More

പ​ണം ന​ൽ​കി​യി​ല്ല; പ​ശു​ക്ക​ളു​മാ​യി പോ​യ യു​വാ​വി​നെ ക​വ​ർ​ച്ച​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു

ക​ത്തി​ഹാ​ർ: പ​ശു​ക്ക​ളു​മാ​യി പോ​യ യു​വാ​വി​നെ ക​വ​ർ​ച്ച​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു. ബി​ഹാ​റി​ലെ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മു​ഹ​മ്മ​ദ് ജ​മാ​ൽ എ​ന്ന​യാ​ളും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു ലാ​ഭ പാ​ലം വ​ഴി​യാ​ണ് ഇ​വ​ർ വ​ന്നി​രു​ന്ന​ത്. ഇ​വി​ടെ​വ​ച്ചു സാ​ഗ​ർ യാ​ദ​വ് എ​ന്ന​യാ​ളും സം​ഘ​വും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ ജ​മാ​ൽ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ സം​ഘം ജ​മാ​ലി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ത്തി​ഹാ​ർ സ​ദ​ർ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും. സാ​ഗ​ർ യാ​ദ​വി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ക​ത്തി​ഹാ​ർ സ​ദ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു പ​ശു​ക്ക​ളെ കൊ​ണ്ടു​വ​ന്നു ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് ജ​മാ​ൽ. ജ​മാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച നൂ​റു ക​ണ​ക്കി​നു നാ​ട്ടു​കാ​ർ ചേ​ർ​ന്ന്…

Read More