കുണ്ടറ: യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. മുളവന ചരുവിള പടിഞ്ഞാറ്റതിൽ വിട്ടിൽ കൃതി (25) ആണ് മരിച്ചത്. ഭർത്താവ് വൈശാഖിനെ പോലീസ് തിരയുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കൃതിയുടെ മുളവനയിലെ വീട്ടിൽ രാത്രി ഒമ്പതിനാണ് വൈശാഖ് എത്തിയത്. ആഹാരം കഴിക്കാൻ വരാതിരുന്നതിനെ തുടർന്ന് അമ്മ വാതിലിൽ മുട്ടി വിളിച്ചു. വാതിൽ തുറന്നപ്പോൾ കൃതി തറയിൽ വീണു കിടക്കുകയായിരുന്നു. കുഴഞ്ഞു വീണന്നായിരുന്നു വൈശാഖ് പറഞ്ഞത്.ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് പറഞ്ഞു പുറത്തിറങ്ങിയ വൈശാഖ് വാഹനമെടുത്ത് പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മോഹൻ -ബിന്ദു ദമ്പതികളുടെ ഏക മകളാണ് കൃതി.കൊല്ലം കോളേജ് ജംഗ്ഷൻ ദേവിപ്രിയയിൽ ബൈജു സീന ദമ്പതികളുടെ മകനാണ് വൈശാഖ്.ഇവരുടെ വിവാഹം 2019 ഫെബ്രുവരി 3ന് ആയിരുന്നു.കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്റെ ആദ്യത്തെ വിവാഹവും ആയിരുന്നു.ആദ്യത്തെ വിവാഹത്തിൽ ഒരു മകളുണ്ട്.
Read MoreCategory: Loud Speaker
കാരണം അസൂയ! ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായ ഭാര്യയെ യുവാവ് കുത്തിക്കൊന്നു; ഭർത്താവ് ജീവനൊടുക്കി
ന്യൂയോർക്ക്: ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായ ഭാര്യയെ യുവാവ് കുത്തിക്കൊന്നു. യുവതിയെകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലെ ക്വീൻസിലാണ് സംഭവം. ദിനേശ്വർ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഇതിൽ അസൂയ കാരണമാണ് ദിനേശ്വർ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബാർ ടെൻഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകൾ കാണുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്യുന്പോൾ അത് നിർത്താൻ ഡോണെയോട് ദിനേശ്വർ ആവശ്യപ്പെടുമായിരുന്നെന്നും ഡോണെയുടെ സുഹൃത്തും സഹപ്രവർത്തകയുമായ മാല രാംധാനി പറഞ്ഞു. ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വർ, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചു. ഡോണെയുടെ മൃതദേഹത്തിനു സമീപമാണ് ദിനേശ്വറിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…
Read Moreലതാ മങ്കേഷ്കർ വെന്റിലേറ്ററിൽ! ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ
മുംബൈ: ഗായിക ലതാ മങ്കേഷ്കറിന്റെ നിലഅതീവ ഗുരുതരമെന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രി അധികൃതർ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ലതാ മങ്കേഷ്കറിന്റെ നിലഗുരുതരമാണെന്നും വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻനിലനിർത്തുന്നതെന്നുമാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ഏതാനം മണിക്കൂറായി ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോ. പ്രതിത് സമദാനി പറഞ്ഞു. ഇന്നലെ പുലർച്ചെ 1.30ന് ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ലതാ മങ്കേഷ്കറിന് സെപ്റ്റംബർ 28 ന് 90 വയസ്സ് തികഞ്ഞു. ഹിന്ദിയിൽ മാത്രം ആയിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ മങ്കേഷ്കറിന് 2001 ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന അവാർഡ് ലഭിച്ചു. എം.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഇത് സ്വീകരിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാൻസ് 2007 ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് (ഓഫീസർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ) അവർക്ക് നൽകി…
Read Moreലിതിന് പീഡനത്തിന് ഇരയായ 12 വയസുകാരിയുടെ കാമുകനോ ? ദമ്പതികളുടെ ഉദേശം ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍
കൊച്ചി: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ ലഭിക്കും. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെന്ന് കരുതുന്ന ലിതിന് (19), ദമ്പതികളായ വടുതല പോപ്പുലര്‍ റോഡില്‍ മാളിയേക്കല്‍ ബിബിന്‍ (25), ഭാര്യ വര്‍ഷ(19) എന്നിവരെയാണ് കഴിഞ്ഞയാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. ബിബിന്റെ ചിക്കന്‍ സെന്ററിലെ ജീവനക്കാരനായ ലിതിന് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും ദമ്പതിമാരുടെ വടുതലയിലെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വീഡിയോ യുടൂബിലിടുമെന്നായിരുന്നു ഭീഷണി. ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ഉദേശത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചിത്രീകരിച്ച ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അറിയുന്നതിനുമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതെന്ന് നോര്‍ത്ത് എസ്ഐ അനസ് പറഞ്ഞു.
Read Moreസദാചാരഗുണ്ടായിസം! യുവാവ് മരിച്ചതിൽ മനംനൊന്ത് കൂട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയ്ക്കൽ: ആൾക്കൂട്ട ആക്രമണത്തിൽ മർദനമേറ്റ യുവാവ് മരിച്ചതിൽ മനംനൊന്ത് കൂട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു. വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾക്കൂട്ടആക്രമണത്തിൽ കോട്ടക്കൽ പുതുപറന്പ് പൊറ്റയിൽ ഹൈദരാലിയുടെയും ഷൈലജയുടെയും മകൻ ഷാഹിർ (19) ആണ് മരിച്ചത്്. ഷാഹിറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം നടത്തികൊടുക്കാൻ ബന്ധുക്കൾ തമ്മിൽ ധാരണയുണ്ടായിരുന്നതായും പറയുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം വിവാഹം നടത്താനായിരുന്നു ധാരണ. അതിനിടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ സംഘം ചേർന്നു യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അതേസമയം, സംഭവം വിശദമായി അന്വേഷിച്ചുവരികയാണെന്നും പോസ്റ്റുമോർട്ടത്തിനു ശേഷമേ യുവാവിന്റെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും കോട്ടയ്ക്കൽ പോലീസ് അറിയിച്ചു.
Read Moreകൂടത്തായ് കൊലപാതക പരമ്പര! ജോളി വീണ്ടും ജയിലില്‍; മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങി
കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യപ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി എന്ന ജോളിയമ്മ ജോസഫിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കൊയിലാണ്ടി ഇന്‍സ്പക്ടര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡി അപേക്ഷ നല്കാത്തതിനാല് ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു. താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്ട്രേറ്റുമാര്‍ അവധിയായതിനെത്തുടര്ന്നാണ് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ ജോളിയെ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയത്. അതേസമയം പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കോടതി ഉത്തരവ് ലഭിച്ചാലുടൻ കുറ്റ്യാടി…
Read Moreആൾകൂട്ട ആക്രമണം: യുവാവ് മരിച്ച കേസിൽ 15 പേർക്കെതിരെ കേസെടുത്തു; സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; പ്രതികൾ ഒളിവിൽ
കോട്ടയ്ക്കൽ: ആൾക്കൂട്ടആക്രമണത്തിൽ മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. പ്രതികൾ ഒളിവിൽ. കോട്ടക്കൽ പുതുപറന്പ് പൊറ്റയിൽ ഹൈദരാലിയുടെയും ഷൈലജയുടെയും മകൻ ഷാഹിർ (19) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരു മണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യആശുപത്രിയിലാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കിൽ പോകുകയായിരുന്ന ഷാഹിറിനെ ഷാഹിറുമായി സൗഹൃദത്തിലായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കൾ തടഞ്ഞു അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമണം കണ്ടവർ വിവരം ഷാഹിറിന്റെ വീട്ടിൽ വിളിച്ചുപറഞ്ഞതിനെത്തുടർന്നു അനുജൻ ഷിബിലും മാതാവും സ്ഥലത്തെത്തി. അക്രമികൾ ഷിബിലിനെയും മർദിച്ചു. ഇവരുടെ ഫോണുകളും മർദിച്ചവർ പിടിച്ചു വാങ്ങി. അവശരായ മക്കളെയും കൊണ്ടു മാതാവ് വീട്ടിൽ തിരിച്ചെത്തി. മർദനത്തിൽ മനം നൊന്ത ഷാഹിർ വീട്ടിൽ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. കോട്ടയ്ക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഹിർ ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു. ഷിബിലിന്റെ പരാതിയെത്തുടർന്നു കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തതായി കോട്ടയ്ക്കൽ പോലീസ് അറിയിച്ചു.…
Read Moreഇന്ന് രണ്ടിലൊന്ന് അറിയാം! മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകാനും സാധ്യത; സർക്കാർ രൂപീകരിക്കാൻ എൻസിപിക്ക് അനുവദിച്ച സമയം ഇന്നു രാത്രി 8.30
നിയാസ് മുസ്തഫ മഹാരാഷ്ട്രയിൽ ശിവസേനയെ കൂടെക്കൂട്ടുന്ന കാര്യത്തിൽ കോൺഗ്രസ് ഇടഞ്ഞുനിൽക്കുന്നു. സംസ്ഥാനത്തെ എംഎൽഎമാരും കോൺഗ്രസ് നേതൃത്വവും ശിവസേനയുമായി കൂട്ടുകൂടുന്നതിൽ സമ്മതമാണെന്ന് അറിയിച്ചെങ്കിലും കോൺഗ്രസിന്റെ പല ദേശീയനേതാക്കളും ഇതിനെതിരാണ്. ശിവസേനയുമായി കൂട്ടുകൂടുന്നത് താൽക്കാലിക നേട്ടമുണ്ടാക്കാമെങ്കിലും ദീർഘകാലത്തേക്ക് അതു ഗുണം ചെയ്യില്ലായെന്നാണ് അവരുടെ നിലപാട്. പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ഘടകങ്ങളും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തിപരമായി ശിവസേനയുമായി കൂട്ടുകൂടുന്നതിന് താല്പര്യം കാട്ടുന്നില്ല. ബിജെപിക്കും ശിവസേനയ്ക്കും പിന്നാലെ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായ എൻസിപിയെ ഗവർണർ ഭഗത് സിംഗ് കോഷിയാരി സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്നു രാത്രി എട്ടര വരെയാണ് എൻസിപിക്ക് സർക്കാർ രൂപീകരിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. എൻസിപി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം സജീവമാക്കിയിട്ടുണ്ട്. കോൺഗ്രസിനെ എങ്ങനെയും വരുതിയിലാക്കുക എന്നതാണ് എൻസിപിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതു സംബന്ധിച്ച് എൻസിപി-കോൺഗ്രസ് ചർച്ചകൾ മുംബൈ കേന്ദ്രീകരിച്ചും ന്യൂഡൽഹി കേന്ദ്രീകരിച്ചും…
Read Moreപ്രസവ ശസ്ത്രക്രിയയ്ക്കു കൈക്കൂലി; ഡോക്ടർക്ക് മൂന്നു വർഷം തടവും പിഴയും; സംഭവം കൊല്ലം കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ
കൊല്ലം: പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനു കൈക്കൂലി വാങ്ങിയ ഡോക്ടർക്കു തടവും പിഴയും. കൊല്ലം കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ ജൂനിയർ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനാണു മൂന്നു വർഷം തടവും 50000 രൂപ പിഴയും വിധിച്ചത്. 2011 ഡിസംബർ രണ്ടിനാണു ഡോ. റിനു വിജിലൻസിന്റെ പിടിയിലായത്. കൈക്കൂലി നൽകാത്തതിനാൽ ശസ്ത്രക്രിയ നീട്ടിക്കൊണ്ടു പോകുന്നതായി കാണിച്ചു ഗർഭിണിയുടെ ഭർത്താവ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജ് എം.ബി. സ്നേഹലതയാണു കേസിൽ വിധി പറഞ്ഞത്. ചിതറ സ്വദേശിയായ പരാതിക്കാരനും ഭാര്യയും വിചാരണ വേളയിൽ കൂറുമാറിയിരുന്നു. ഡോ. റിനു ഇപ്പോൾ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.
Read Moreശാന്തൻപാറ കൊലപാതകം! രണ്ടരവയസുകാരി ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വസീമിന്റെ നില അതീവ ഗുരുതരം
ഇടുക്കി: ശാന്തൻപാറയിൽ കൊലപ്പെട്ട റിജോഷിന്റെ, രണ്ടരവയസുള്ള മകള്‍ ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈയിൽ നിന്നും വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. റിജോഷിന്റെ കൊലപാതകത്തിനു ശേഷം കാണാതായ ഫാം മാനേജർ വസീം, റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ശനിയാഴ്ച മുംബൈയിലെ ലോഡ്ജിൽ കണ്ടെത്തിയിരുന്നു. ഇതിൽ വസീമിന്റെ നില അതീവ ഗുരുതരമാണെന്നും ലിജി അപകടനില തരണംചെയ്തതായും പോലീസ് അറിയിച്ചു. ശാന്തൻപാറ പുത്തടി ഫാമിൽ കൊല്ലപ്പെട്ട ഫാം ജീവനക്കാരൻ റിജോഷിന്റെ മകൾ ജുവാന മുംബൈയിൽ മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുംബൈ വാശിയിലെ സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയോടെയാണു പോസ്റ്റ്മോർട്ടം നടന്നത്.
Read More