പരമ്പരാഗത നൃത്തരൂപമായ ‘തല്‍വാര്‍ റാസ്’ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗുജറാത്തിലെ ഭാവ്നഗറിൽ വെള്ളിയാഴ്ച നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് സ്മൃതി ചുവടുവച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പങ്കുവെച്ചത്. ‘തല്‍വാര്‍ റാസ്’ കലാകാരികൾക്കൊപ്പം സ്മൃതിയും വേദിയിൽ എത്തുകയായിരുന്നു. ഇരുകൈകളിലും വാളേന്തിയായിരുന്നു കേന്ദ്രമന്ത്രിയുടെ നൃത്തം. ബിജെപി സംസ്ഥാന അധ്യക്ഷൻ ജിതു വഗാനിയും ലോക്സഭാ എംപി ഭാരതിബെൻ ഷിയാലും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും പിന്തുടർന്നു വരുന്ന നാടോടി നൃത്തമാണ് തൽവാർ റാസ്. #WATCH Gujarat: Union Minister Smriti Irani performs ‘talwar raas’, a traditional dance form using swords, at a cultural programme in Bhavnagar. (15.11.19) pic.twitter.com/xBgZyDHG45 — ANI (@ANI) November 15, 2019
Read MoreCategory: Loud Speaker
ശിശുക്ഷേമ ഉദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച് വിദ്യാർഥികൾ; ദൃശ്യങ്ങൾ പുറത്ത്
ശിശുക്ഷേമ ഉദ്യോഗസ്ഥയെ വിദ്യാർഥികൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ റായ്ബേലിയില ഗാന്ധിസേവ നികേതനിലെ ശിശുക്ഷേമ ഉദ്യോഗസ്ഥയായ മമത ദുബൈയെയാണ് വിദ്യാർഥികൾ കൂട്ടമായി ആക്രമിച്ചത്. കസേരയിൽ ഇരിക്കുന്ന മമതയുടെ ബാഗ് ഒരു വിദ്യാർഥി എടുത്തെറിഞ്ഞു. ബാഗ് എടുത്ത് വീണ്ടും കസേരയുടെ അരികിലേക്ക് വന്ന മമതയെ വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. കസേര ഉപയോഗിച്ചും ഇവരെ ആക്രമിച്ചു. ശുചിമുറിയിൽ തന്നെ വിദ്യാർഥികൾ പൂട്ടിയിട്ടുവെന്നും മമത പറയുന്നു. ഇതിനെ സംബന്ധിച്ച് ഇവർ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് രണ്ടു ദിവസം കഴിഞ്ഞ് സ്ഥാപനത്തിൽ എത്തിയപ്പോഴാണ് വിദ്യാർഥികൾ മർദ്ദിച്ചത്. എന്നാൽ വിദ്യാർഥികളോട് മമത വളരെ മോശമായി പെരുമാറിയെന്നും അവരെ അനാഥരെന്ന് വിളിച്ച് പരിഹസിച്ചതിനാലാണ് അവർ പ്രകോപിതരായതെന്നും ഗാന്ധി സേവ നികേതന്റെ മാനേജർ വ്യക്തമാക്കി. മാനേജർക്ക് എതിരെയും മമത നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. #WATCH A child welfare official, Mamata Dubey, was thrashed by…
Read Moreഏറെ നേരത്തെ കാത്തിരിപ്പ്! ഓർഡർ ചെയ്ത ഭക്ഷണം റദ്ദാക്കി; പൊട്ടിക്കരഞ്ഞ് ഡെലിവറി ബോയി
ഓണ്‍ലൈനായി ബുക്ക് ചെയ്ത ഭക്ഷണം റദ്ദാക്കിയതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് ഡെലിവറി ബോയി. ഇന്തോനേഷ്യയിലാണ് സംഭവം. ഇവിടെയുള്ള ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ഓജോളിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പേര് ദാർട്ടോ എന്നാണ്. സംഭവം നടന്ന ദിവസം ദാർട്ടോയ്ക്ക് ഓർഡറുകളൊന്നും ലഭിച്ചിരുന്നില്ല. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ഓർഡർ ലഭിച്ചപ്പോൾ ദാർട്ടോ കൈയിലിരുന്ന പണം കൊണ്ട് ഭക്ഷണം വാങ്ങി. എന്നാൽ ഭക്ഷണവുമായി സ്ഥലത്തേക്ക് പോകുവാനാരുങ്ങുമ്പോൾ ബുക്ക് ചെയ്തയാൾ ഓർഡർ റദ്ദാക്കി. ഇതിൽ സങ്കടം സഹിക്കവയ്യാതെ ദാർട്ടോ വഴിയരികിൽ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. രണ്ട് ലക്ഷം ഇന്തോനേഷ്യൻ റുപ്യ(1010 രൂപ)യുടെ ഓർഡറാണ് ദാർട്ടോയ്ക്ക് ലഭിച്ചത്. ദാർട്ടോയുടെ വരുമാനം കൊണ്ടാണ് വീട്ടിലെ ഉപജീവനമാർഗം നടക്കുന്നത്. സോഷ്യൽമീഡിയിൽ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
Read Moreആലിസിനെ കൊന്നത് ‘ഭായി’മാരോ? അന്യസംസ്ഥാന തൊഴിലാളികൾ പോലീസ് നിരീക്ഷണത്തിൽ! അവർക്ക് ഈ വീടും പരിസരവും വീട്ടുക്കാരെയും വളരെ പരിചിതം
വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിലാണ്. മാർക്കറ്റിലും പരിസരത്തും നിരവധി അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്തു താമസിക്കുന്നത്. കൊല്ലപ്പെട്ട ആലീസിന്റെ ഭർത്താവിന് മുന്‍പ് മാർക്കറ്റിൽ മാംസ വ്യാപാരമായിരുന്നതിനാൽ ഈ സ്ഥാപനത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവർക്ക് ഈ വീടും പരിസരവും വീട്ടുക്കാരെയും വളരെ പരിചിതമാണ്. ഇപ്പോൾ മാർക്കറ്റിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെയും മുന്‍പ് ജോലി ചെയ്തിരുന്നവരുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ച് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. പലരുടെയും പേരുകളെ കുറിച്ച് വീട്ടുക്കാർക്ക് വ്യക്തമല്ലെങ്കിലും മൊബൈലിൽ ലഭിക്കുന്ന ഫോട്ടോ കളിലൂടെയാണ് ഇവരെ തിരിച്ചറിയുന്നത്. അടുത്തിടെ ജോലിയുമായി ഇവിടെ താമസമാക്കിയവരും സംഭവത്തിനു ശേഷം ആരെങ്കിലും ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് തിരികെ പോയിട്ടുണ്ടോ എന്നുള്ളതും പോലീസ് പരിശോധിക്കുകയാണ്. മാർക്കറ്റിനുള്ളിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും കുറച്ച് ദിവസം മുന്‍പ് ഒരു…
Read Moreകോട്ടയത്ത് പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റിൽ മൂന്ന് കുട്ടികളെ കാണാതായി; അപകടത്തിൽപെട്ടത് പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികള്‍
കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റിൽ മൂന്ന് കുട്ടികളെ ഒഴുക്കിൽപെട്ട് കാണാതായി. പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. എട്ടംഗ സംഘമാണ് മീനച്ചിലാറ്റിൽ കുളിക്കാൻ എത്തിയത്. ഇതിൽ ഒരാൾ ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേർ കൂടി വെള്ളത്തിൽ വീണത്. പിന്നാലെ വിദ്യാർഥികൾ ഒച്ചവച്ചതോടെ നാട്ടുകാർ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്തിയില്ല. അടിയൊഴുക്കുള്ള പ്രദേശമായതിനാൽ സ്കൂബ സംഘത്തെ തെരച്ചിലിന് വിളിക്കുകയായിരുന്നു. കോളജിൽ നിന്നും മറ്റ് വിദ്യാർഥികൾ വിനോദ യാത്രയ്ക്ക് പോയിരിക്കുന്നതിനാൽ അവധിയായിരുന്നു. യാത്രയ്ക്ക് പോകാത്ത എട്ട് പേർ ചേർന്നാണ് പാറമ്പുഴയിലെ തൂക്കുപാലത്തിന് സമീപം കുളിക്കാനെത്തിയത്. ഇവർ മുൻപും ഇവിടെ എത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.
Read More48 മണിക്കൂർ നീണ്ട ചർച്ച! ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ ഉടൻ? കലിപ്പ് തീര്‍ക്കാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബിജെപി റെയ്ഡ് തുടങ്ങി
നിയാസ് മുസ്തഫ മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ ഉടൻ യാഥാർഥ്യമാകും. പൊതു മിനിമം പരിപാടി സംബന്ധിച്ച് മൂവർക്കുമിടയിൽ ധാരണയായിട്ടുണ്ട്. പൊതുമിനിമം പരിപാടിയുടെ കരട് ഉദ്ധവ് താക്കറെ, ശരത് പവാർ, സോണിയ ഗാന്ധി എന്നിവർക്കു കൈമാറി. മൂന്നു പാർട്ടികളിലേയും മുതിർന്ന നേതാക്കൾ 48 മണിക്കൂർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പൊതുമിനിമം പരിപാടിയുടെ കരട് രൂപരേഖ തയാറാക്കിയത്. കർഷക ലോണ്‍ എഴുതിത്തള്ളൽ, വിള ഇൻഷ്വറൻസ് പദ്ധതി, താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണു സൂചന. നവംബർ 19ന് പൊതുമിനിമം പരിപാടിയിൽ പൂർണ രൂപമാകും. വിവാദ വിഷയങ്ങളിൽ ശിവസേന ഇനി നിലപാട് മയപ്പെടുത്താനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം അഞ്ചുവർഷത്തേക്ക് ശിവസേനയ്ക്കു നൽകണോ, അതോ എൻസിപിയുമായി പങ്കിടണോ, അതോ ശിവസേനയും എൻസിപിയും കോൺഗ്രസും മുഖ്യമന്ത്രി പദം പങ്കിടണോ എന്നതു സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്. ശിവസേനയും എൻസിപിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ്…
Read Moreസ്കൂളിലെ സാന്പാർ ചെന്പിൽ കാൽതെറ്റി വീണു; യുകെജി വിദ്യാർഥിക്കു ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളിൽ സാന്പാർ പാചകം ചെയ്തിരുന്ന ചെന്പിൽ വീണു വിദ്യാർഥിക്കു ദാരുണാന്ത്യം. പാന്യം നഗരത്തിലെ വിജയനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർഥിയായ പുരുഷോത്തം റെഡ്ഡി എന്ന ആറു വയസുകാരനാണു മരിച്ചത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണു സംഭവം. ഉച്ചഭക്ഷണ ഇടവേളയിൽ ഓടുന്നതിനിടെ, ഉച്ചഭക്ഷണത്തിനായി തയാറാക്കിയ സാന്പാർ പാത്രത്തിലേക്കു കുട്ടി കാൽതെറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകനാണു പുരുഷോത്തം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Read Moreരോഹിത് വെമൂല ആവർത്തിക്കുന്നു; ഫാത്തിമയുടെ മരണത്തിൽ പ്രതികരിച്ച് കട്ജു
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ പ്രതികരണവുമായി സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. രോഹിത് വെമൂല ആവർത്തിക്കുന്നു എന്നായിരുന്നു വിഷയത്തിൽ കട്ജുവിന്റെ പ്രതികരണം. തനിക്ക് ലഭിച്ച ഒരു കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കട്ജു, ഫാത്തിമ മരിക്കുന്നതിനു മുൻപ് ഫോണിലെഴുതിയ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫാണു മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഫാത്തിമയുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോൾ സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണു തന്റെ മരണത്തിനു കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. സുദർശൻ പത്മനാഭൻ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് ഇരുപതിൽ 13 മാർക്കാണു ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ചു മാർക്കിനു കൂടി യോഗ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. ഈ ദിവസം വൈകിട്ടാണു ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐഐടിയിലേക്കുള്ള…
Read Moreവിശാല ബെഞ്ചിലേക്കുള്ള മാറ്റം; ശബരിമല വിധിയിൽ നിർണായകമായത് ചീഫ് ജസ്റ്റീസും ഖാൻവൽക്കറും
ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള വിധി വിശാല ബെഞ്ച് പരിശോധിക്കാനുള്ള ഉത്തരവിൽ നിർണായകമായത് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടേയും ജസ്റ്റീസ് എ.എം ഖാൻവൽക്കറുടേയും നിലപാട്. ഭരണഘടനാ ബെഞ്ചിലേക്ക് പുതുതായി എത്തിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി യുവതി പ്രവേശനം അനുവദിച്ചുള്ള വിധിയെ അനുകൂലിക്കാതെ നിലപാട് എടുത്തപ്പോൾ ഖാൻവൽക്കർ ചീഫ് ജസ്റ്റീന്റെ വിധിന്യായത്തോട് യോജിച്ചു. യുവതി പ്രവേശത്തെ എതിർത്ത ജസ്റ്റീസ് ഇന്ദു മൽഹോത്ര മുൻനിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ ശബരിമല വിധിയിൽ പുതിയ ചരിത്രം പിറന്നു. ഇതോടെ ഭൂരിപക്ഷ വിധിയുടെ ഭാഗമായിരുന്ന രോഹിൺടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ന്യൂനപക്ഷമായി. ഇവർ ഇത്തവണയും യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള വിധിയാണ് എഴുതിയത്. ആരാധന നടത്താനുള്ള സ്ത്രീകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുവാൻ പാടില്ലെന്ന് ഇവരുടെ വിധിന്യായത്തിൽ പറയുന്നു. സർക്കാർ എല്ലാ വിഭാഗം ആളുകളെയും വിശ്വാസത്തിലെടുത്ത് ബോധവത്കരണം നടത്തി വിധി നടപ്പാക്കണമെന്ന് ഇവർ…
Read Moreശബരിമല യുവതീപ്രവേശ വിധി വിശാല ബെഞ്ചിലേക്ക്; ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശ വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ആണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജഡ്ജിമാരായ ഇന്ദു മൽഹോത്ര, എ.എം ഖാൻവൽക്കർ എന്നിവരാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടണമെന്ന് വിധി എഴുതിയത്. എന്നാൽ ജസ്റ്റീസുമാരായ നരിമാൻ, ചന്ദ്രചൂഡ് എന്നിവർ വിയോജിച്ച് വിധിന്യായമെഴുതി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്ന് 2018 സെപ്റ്റംബർ 28നാണ് ഒരംഗത്തിന്റെ വിയോജിപ്പോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് മുതൽ 50 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അഞ്ചംഗങ്ങളിൽ നാലു പേരും വിധിയെഴുതി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക്…
Read More