പരീക്ഷ മാറ്റിവച്ചു! പ​രീ​ക്ഷ എ​ഴു​താ​ൻ കൂ​ട്ടു​വ​ന്ന ബ​ന്ധു യു​വ​തി​യെ ഹോ​ട്ട​ൽ മു​റി​യി​ൽ പീ​ഡി​പ്പി​ച്ചു; പ​രാ​തി​യു​മാ​യി ഇ​രു​പ​ത്തി​നാ​ലു​കാ​രി​

ഗു​രു​ഗ്രാം: പ​രീ​ക്ഷ എ​ഴു​താ​ൻ കൂ​ട്ടു​വ​ന്ന ബ​ന്ധു ഹോ​ട്ട​ൽ മു​റി​യി​ൽ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡ് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​ണു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു പ​രീ​ക്ഷ​യെ​ഴു​താ​നാ​ണ് മ​ഹേ​ന്ദ്ര​ഗ​ഡി​ൽ​നി​ന്നു യു​വ​തി ഗു​രു​ഗ്രാ​മി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി അ​റി​യു​ന്ന​ത്. പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി ക​ണ്ടു​മു​ട്ടി. പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തി​നാ​ൽ യു​വാ​വി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തു. രാ​ത്രി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്ത് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു പ​രീ​ക്ഷ പു​ന​ർ​നി​ർ​ണ​യി​ച്ചി​രു​ന്ന​ത്. ഇ​ത് എ​ഴു​തി​യ​ശേ​ഷം യു​വ​തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ന​സി​ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വം ന​ട​ന്ന് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ജസ്റ്റ് ഫോര്‍ എ രസം! വി​വാ​ഹ​വേ​ദി​യി​ൽ തോ​ക്കു​മാ​യി നാ​ഗാ വി​മ​ത​നേ​താ​വി​ന്‍റെ മ​ക​നും വ​ധു​വും

ദി​മാ​പു​ർ: വി​വാ​ഹ​വേ​ദി​യി​ൽ തോ​ക്കു​മാ​യി ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത് നാ​ഗാ​ലാ​ൻ​ഡ് വി​മ​ത​നേ​താ​വി​ന്‍റെ മ​ക​നും വ​ധു​വും. നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പൂ​രി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് വി​മ​ത​നേ​താ​വാ​യ ബൊ​ഹോ​തോ കി​ബ​യു​ടെ മ​ക​നും വ​ധു​വും തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ത്ത​ത്. ദി​മാ​പൂ​രി​ലെ നാ​ഗാ​ലാ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ഹ​ബി​ലാ​ണു വി​വാ​ഹം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ർ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ടെ​യാ​ണു വ​ര​നും വ​ധു​വും തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ത്ത​ത്. എ​കെ 56, എം16 ​തോ​ക്കു​ക​ളാ​ണ് ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. നാ​ഷ​ണ​ൽ സോ​ഷ്യ​ലി​സ്റ്റ് കൗ​ണ്‍​സി​ൽ ഓ​ഫ് നാ​ഗാ​ലാ​ൻ​ഡ് യൂ​ണി​ഫി​ക്കേ​ഷ​ൻ (എ​ൻ​എ​സ് സി ​എ​ൻ-​യു) “​ആ​ഭ്യ​ന്ത​ര മ​ന്ത്രി’​യാ​ണു ബൊ​ഹോ​തോ കി​ബ. ഈ ​സം​ഘ​ട​ന ഇ​പ്പോ​ൾ കേ​ന്ദ്ര​വു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഘ​ട​ന നേ​താ​ക്ക​ൾ​ക്കു ചാ​ർ​ത്തി ന​ൽ​കി​യി​ട്ടു​ള്ള പ​ദ​വി​ക​ൾ “സ്വ​യം പ്ര​ഖ്യാ​പി​തം’ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും കി​ബ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

Read More

ടി.എൻ. ശേഷന്‍റെ നിര്യാണം; ഏറെ ദുഃഖിതനാക്കിയെന്ന് പ്രധാനമന്ത്രി; സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ചെ​ന്നൈ ബ​സ​ന്ത് ന​ഗ​ർ ശ്മ​ശാ​ന​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടി.​എ​ൻ.​ശേ​ഷ​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​യാ​ളാ​യി​രു​ന്നു ശേ​ഷ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. മി​ക​ച്ച സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ശേ​ഷ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‌റെ വേ​ർ​പാ​ട് ത​ന്നെ ഏ​റെ ദുഃ​ഖി​ത​നാ​ക്കി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു. മു​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റും മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ടി.​എ​ൻ. ശേ​ഷ​ൻ (87) ഇന്നലെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​ന്ത​രി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗ​ത്തെ ശു​ദ്ധീ​ക​രി​ച്ച നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലാ​ണ് ശേ​ഷ​ൻ രാ​ജ്യ​ത്തു ശ്ര​​യ​നാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​ക്ക​ശ​ന​ട​പ​ടി​ക​ൾ പി​ന്നീ​ടു​വ​ന്ന ചീ​ഫ് ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കും മാ​തൃ​ക​യാ​യി. പാ​ല​ക്കാ​ട്ട് 1932 ഡി​സം​ബ​ർ 15-നു ​ജ​നി​ച്ച തി​രു​നെ​ല്ലാ​യി നാ​രാ​യ​ണ അ​യ്യ​ർ ശേ​ഷ​ൻ 1955 ബാ​ച്ച് ത​മി​ഴ്നാ​ട് കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ്. രാ​ജീ​വ് ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കു​ന്പോ​ൾ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യാ​യി. ഇ​ന്ത്യ​യു​ടെ പ​ത്താ​മ​ത്തെ ചീ​ഫ് ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി 1990…

Read More

അ​യോ​ധ്യ ഡ്യൂ​ട്ടി​ക്കി​ടെ വാ​ട്സ്ആ​പ്പ്‌ ചാ​റ്റിം​ഗ്; അ​ഞ്ചു പോ​ലീ​സു​കാ​രു​ടെ തൊ​പ്പി തെ​റി​ച്ചു

ജ​ബ​ൽ​പു​ർ: അ​യോ​ധ്യ കേ​സി​ൽ വി​ധി പ​റ​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. ഡ്യൂ​ട്ടി​ക്കി​ടെ വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്ത​തി​നാ​ണ് അ​ഞ്ചു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ലാ​ണു സം​ഭ​വം. സം​ഘ​ർ​ഷ ബാ​ധി​ത മേ​ല​ക​ളി​ലാ​ണ് ഈ ​പോ​ലീ​സു​കാ​രെ ജോ​ലി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ജ​ബ​ൽ​പു​ർ എ​സ്പി ഈ ​മേ​ഖ​ല​ക​ളി​ൽ അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പോ​ലീ​സു​കാ​ർ വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ശ​നി​യാ​ഴ്ച വൈ​കി​ട്ട് ത​ന്നെ ഉ​ത്ത​ര​വി​റ​ങ്ങി. അ​യോ​ധ്യ വി​ധി ക​ണ​ക്കി​ലെ​ടു​ത്ത് 2500 പോ​ലീ​സു​കാ​രെ​യാ​ണ് ജ​ബ​ൽ​പൂ​രി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ചി​രു​ന്ന​ത്. 25 താ​ത്കാ​ലി​ക പോ​ലീ​സ് ഒൗ​ട്ട്പോ​സ്റ്റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു.

Read More

ക​ണ്ണ​ട വ​ച്ചാ​ൽ ആ​ക​ർ‌​ഷ​ക​ത്വം കു​റ​യും; വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക്; ജ​പ്പാ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​മ്പ​നി​ക​ളു​ടെ വി​വേ​ച​ന​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഗ്ലാ​സ​സ് ആ​ർ ഫോ​ർ​ബി​ഡ​ൻ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്. വ​നി​താ ജീ​വ​ന​ക്കാ​ർ ക​ണ്ണ​ട വ​ച്ചാ​ൽ ആ​ക​ർ‌​ഷ​ക​ത്വം കു​റ​യു​മെ​ന്നാ​ണു ചി​ല ക​മ്പ​നി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. കാ​ഴ്ച​ക്കു​റ​വു​ണ്ടെ​ങ്കി​ൽ കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, സ്ഥാ​പ​ന​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണോ ക​ണ​ട നി​രോ​ധ​നം എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. നേ​ര​ത്തെ, സ്ത്രീ ​ജീ​വ​ന​ക്കാ​ർ ഹൈ​ഹീ​ൽ ധ​രി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ഉ‍​യ​ർ​ന്നി​രു​ന്നു. നി​യ​മം എ​തി​ർ​ത്ത് കൊ​ണ്ടു​ള്ള ‘കൂ​ടൂ’ ക്യാം​പെ​യ്ൻ ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Read More

ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​മെ​ന്ന് സ​ഞ്ജ​യ് നി​രു​പം

മും​ബൈ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​മാ​യി​രി​ക്കും ഫ​ല​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പം. കോ​ണ്‍​ഗ്ര​സ്- എ​ന്‍​സി​പി സ​ര്‍​ക്കാ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തും എ​ന്ന​ത് ഭാ​വ​ന മാ​ത്ര​മാ​ണെ​ന്നും. ഭാ​വ​ന യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ങ്കി​ല്‍ ശി​വ​സേ​ന​യെ കൂ​ടെ​ക്കൂ​ട്ടാ​തെ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷേ, ശി​വ​സേ​ന​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ചി​ല നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. പ​ക്ഷേ അ​ത് കോ​ണ്‍​ഗ്ര​സി​ന് പ​രി​മി​ത കാ​ല​ത്തേ​ക്കു​ള്ള നേ​ട്ടം മാ​ത്ര​മേ ത​രു​ക​യു​ള്ളു. സേ​ന​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ഖ്യ​ക​ക്ഷി​ക​ളെ ന​ഷ്ട​മാ​കും. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണം വ​രു​ന്ന​തി​നെ കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. അ​തി​നെ​പ്പ​റ്റി ഭ​യ​ക്കേ​ണ്ട​ത് ബി​ജെ​പി​യും ശി​വ​സേ​ന​യു​മാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

അവരില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നു! കാ​ണാ​താ​യ സി​ഇ​ടി കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ച​നി​ല​യി​ൽ; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്നു മാ​താ​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി കോ​ളേ​ജി​ൽ​നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി ര​തീ​ഷ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണു മ​രി​ച്ച ര​തീ​ഷ് കു​മാ​ർ. കോ​ള​ജി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ കു​ളി​മു​റി​യി​ൽ​നി​ന്നാ​ണു ര​തീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​നൊ​ടു​ക്കി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. ഉ​ള്ളൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ര​തീ​ഷി​നെ ശ​നി​യാ​ഴ്ച​യാ​ണു കാ​ണാ​താ​യ​ത്. അ​തേ​സ​മ​യം, ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കു​ട്ടി​യു​ടെ അ​മ്മ ആ​രോ​പി​ച്ചു. ര​തീ​ഷി​നു ക​ഞ്ചാ​വ് മാ​ഫി​യ​യി​ൽ​നി​ന്നു ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ര​തീ​ഷി​നു മ​ർ​ദ​ന​മേ​റ്റി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Read More

രാ​ജ്യ​ത്തു ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത; മു​ന്ന​റി​യി​പ്പു​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ; സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

ന്യ​ഡ​ൽ​ഹി: രാ​ജ്യ​ത്തു ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ർ ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ്, റോ, ​ഐ​ബി മൂ​ന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​തു സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്ത് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Read More

വ​രു​മോ വീ​ണ്ടു​മൊ​രു എ​ഡ്വി​ൻ ഡി​സൂ​സ? അ​വ​കാ​ശി​ക​ളെ തേ​ടി കണ്ണൂരിൽ മൂ​ന്ന​ര ഏ​ക്ക​ർ ഭൂ​മി; ആ​​​റു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​വ​​​കാ​​​ശി​​​ക​​​ൾ എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്കു ക​​​ണ്ടു​​​കെ​​​ട്ടും

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഹൊ​​​സ്ദു​​​ര്‍​ഗ് വി​​​ല്ലേ​​​ജി​​​ല്‍ റീ​​​സ​​​ര്‍​വേ ന​​​മ്പ​​​ര്‍ 146/1 ല്‍​പ്പെ​​​ട്ട 1.45 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് താ​​​ലൂ​​​ക്കി​​​ലെ മു​​​ട്ട​​​ത്തൊ​​​ടി വി​​​ല്ലേ​​​ജി​​​ല്‍ റീ​​സ​​​ർ​​​വേ ന​​​മ്പ​​​ര്‍ 206/3 ബി​​​യി​​​ല്‍​പ്പെ​​​ട്ട 1.95 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യും അ​​​വ​​​കാ​​​ശി​​​ക​​ളി​​​ല്ലാ​​​തെ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഭൂ​​​മി​​​യാ​​​യി ക​​​ണ്ടെ​​​ത്തി സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ആ​​​റു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​മാ​​​യി അ​​​വ​​​കാ​​​ശി​​​ക​​​ൾ എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ൾ കേ​​​ര​​​ള അ​​​ന്യം​​​നി​​​ല്‍​പ്പ്, ക​​​ണ്ടു​​​കെ​​​ട്ട​​​ല്‍ ആ​​​ക്‌​​ട് 1964, സെ​​​ക്‌​​​ഷ​​​ന്‍ 11 എ​​​ഫ് പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്കു ക​​​ണ്ടു​​​കെ​​​ട്ടും. ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​ക്ക് ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​കാ​​​ശ​​​മു​​​ള്ള​​പ​​​ക്ഷം ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ജി​​​ല്ലാ ക​​​ള​​​ക്‌​​ട​​​ര്‍ മു​​​മ്പാ​​​കെ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. റീ​​​സ​​​ർ​​​വേ ന​​​ട​​​പ​​​ടി​ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഈ ​​​രീ​​​തി​​​യി​​​ൽ അ​​​വ​​​കാ​​​ശി​​​ക​​​ളി​​​ല്ലാ​​​തെ​​​യും മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ​​​യും കി​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ റ​​​വ​​​ന്യുവ​​​കു​​​പ്പി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. നേ​​​ര​​​ത്തേ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ അ​​​വ​​​കാ​​​ശി​​​ക​​​ളി​​​ല്ലാ​​​തെ കി​​​ട​​​ന്ന ര​​​ണ്ട​​​ര​ സെ​​​ന്‍റ് സ്ഥ​​​ല​​​ത്തി​​​ന്‍റെ ക​​​ഥ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു.…

Read More

സ്ക്രാ​ച്ച് കാ​ര്‍​ഡ് ലോ​ട്ട​റി​ക്ക് സ​മം! ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച് ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​വീ​ണു

ചെ​ന്നൈ: യു​പി​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൂ​ഗി​ള്‍ പേ​യു​ടെ സ്‌​ക്രാ​ച്ച് ഓ​ഫ​റു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട്ടി​ല്‍ തി​രി​ച്ച​ടി. സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഒ​രു ലോ​ട്ട​റി​യു​ടേ​തി​നു തു​ല്യ​മാ​ണെ​ന്നും അ​തു കൊ​ണ്ടു ത​ന്നെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന​ന്ന് ത​മി​ഴ്നാ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്തു. ഒ​രു ഉ​ല്‍​പ്പ​ന്ന​ത്തി​ന് കൃ​ത്രി​മ ആ​വ​ശ്യം സൃ​ഷ്ടി​ക്കു​ന്ന ഒ​രു സ്‌​കീ​മും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പ് അ​ല്ലെ​ങ്കി​ല്‍ സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍ ഈ ​അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി മാ​ത്രം അ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന​തു കു​റ്റ​ക​ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി. സ്‌​ക്രാ​ച്ച് കാ​ര്‍​ഡു​ക​ള്‍​ക്ക് പു​റ​മേ ഓ​ണ്‍​ലൈ​ന്‍ കൂ​പ്പ​ണു​ക​ള്‍ പോ​ലു​ള്ള സ്ഥി​ര​മാ​യ റി​വാ​ര്‍​ഡു​ക​ളും ഗൂ​ഗി​ള്‍ ഇ​പ്പോ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

Read More