തൊടുപുഴ: പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം അരിക്കുഴയിൽ വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ചെടുത്ത സംഭവത്തോടെ സ്ത്രീകളുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുന്ന സംഘങ്ങൾ സജീവമായതായി സൂചന. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇടുക്കി കഞ്ഞിക്കുഴിയിലും വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം കവർന്നിരുന്നു. വിജനമായ വഴിയിലൂടെ പോകുന്ന വീട്ടമ്മമാരാണ് ഇവരുടെ ആക്രമണത്തിനിരയാകുന്നത്. മാലപൊട്ടിച്ചെടുക്കുന്നതിനിടയിൽ പലർക്കും പരിക്കേറ്റിട്ടുമുണ്ട്. അരിക്കുഴയിൽ മാല നഷ്ടപ്പെട്ട നടുത്തൊട്ടിയിൽ അനിതയ്ക്ക് മോഷണം ചെറുക്കുന്നതിനിടയിൽ പിന്നാലെയെത്തിയ കാറിടിച്ചാണ് പരിക്കേറ്റത്. ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മുതലക്കോടം, മണക്കാട് ചിറ്റൂർ, കുണിഞ്ഞി, തൊടുപുഴ മാരിയിൽ കലുങ്ക് പാലത്തിനു സമീപം എന്നിവിടങ്ങളിലെല്ലാം വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്ത സംഭവങ്ങൾ മുന്‍പ് പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അന്വേഷണം ഉൗർജിതമെന്ന് പോലീസ് അരിക്കുഴയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്ന് എസ്ഐ എം.പി.സാഗർ പറഞ്ഞു. സംഭവ ദിവസം തന്നെ പോലീസ് സമീപപ്രദേശങ്ങളിലെല്ലാം അരിച്ചു പെറുക്കിയെങ്കിലും പ്രതികളെ…
Read MoreCategory: Loud Speaker
വരുന്നു, തീർഥാടനകാലം! റോഡുപണികൾ 15നകം പൂർത്തിയാക്കും ; ആദ്യപാദത്തിൽ 2800 പോലീസുകാരെ വിന്യസിക്കും
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി 15നകം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ്. പ്ലാപ്പള്ളി-ചാലക്കയം റോഡ്(21.50 കിലോമീറ്റർ), കണമല – ഇലവുങ്കൽ റോഡ്(9.9 കിലോമീറ്റർ), പ്ലാപ്പള്ളി-ആങ്ങമൂഴി റോഡ്(7 കിലോമീറ്റർ), ചേത്തോങ്കര-അത്തിക്കയം റോഡ്(7 കിലോമീറ്റർ), മുക്കട- ഇടമണ്‍ – അത്തിക്കയം(7 കിലോമീറ്റർ), പത്തനംതിട്ട റിംഗ് റോഡ്, മൈലപ്ര റോഡ് എന്നിവ നവീകരിക്കും. ചാലക്കയം – പന്പ റോഡിന്റെ അറ്റകുറ്റപ്പണി ദേവസ്വം ബോർഡ് പൂർത്തിയാക്കും. പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണി കെഎസ്ടിപി പൂർത്തിയാക്കും. റോഡുകളിൽ സൂചനാ ബോർഡുകളും ക്രാഷ് ബാരിയറുകളും റിഫ്ളക്ടറുകളും പൊതുമരാമത്ത് നിരത്തു വിഭാഗം സ്ഥാപിക്കും. 900 വിശുദ്ധി സേനാംഗങ്ങൾ സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർഥാടകർക്ക് വിരി വയ്ക്കുന്നതിന് കൂടുതൽ സൗകര്യം ദേവസ്വം ബോർഡ് ഒരുക്കും. അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ…
Read Moreആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഡബ്ല്യൂസിസി ഒന്നും ചെയ്തില്ല; ആരോപണവുമായി നടൻ സിദ്ധിഖ്.
നടി ആക്രമിക്കപ്പെട്ട സംഭവം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതേത്തുടർന്നാണ് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി രൂപവത്കരിക്കപ്പെട്ടത്. എന്നാൽ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഡബ്ല്യൂസിസി ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണവുമായി നടൻ സിദ്ധിഖ്. താരങ്ങളുടെ സംഘടനയായ അമ്മ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി നിലകൊണ്ടെന്നും സിദ്ധിഖ് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റേയും കേരള പോലീസ് അസ്സോസിയേഷന് എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആലുവയിലുള്ള എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ സിദ്ദിഖുമായി നടന്ന സൗഹൃദ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായുള്ള പരിപാടിയുടെ ഭാഗമായാണ് സിദ്ധിഖ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ മാത്രമാണ് ഡബ്ലിയുസിസിയുടെ സാന്നിധ്യമുണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട ഉടൻതന്നെ അമ്മ സംഘടന മുഖ്യമന്ത്രിയേയും ഡിജിപിയേയും ഉടൻ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് താന്‍ ഫോണിലൂടെയും നേരിട്ടും സംസാരിച്ചു. അതേസമയം ഡബ്ല്യൂസിസി ചാനൽ ചർച്ചകളിലും…
Read Moreമിണ്ടാപ്രാണിയോട് യുവാവിന്റെ കൊടുംക്രൂരത! കെട്ടിയിട്ട നായയെ റോഡിൽ വലിച്ചിഴച്ച് ചീറിപ്പാഞ്ഞ് കാർ; വീഡിയോ വൈറല്‍
ഓടിക്കൊണ്ടിരിക്കുന്ന കാറിന് പിന്നിൽ നായയെ കെട്ടിയിട്ട് കൊന്ന് കൊടുംക്രൂരത. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലാണ് സംഭവം. അതിവേഗത്തിൽ കുതിക്കുന്ന കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ തടയുവാൻ ശ്രമിച്ചുവെങ്കിലും കാറിലുണ്ടായിരുന്ന ബാബു ഖാൻ എന്നയാൾ ഇവരെ ഭീഷണിപ്പെടുത്തിയതിന് ശേഷം സ്ഥലം വിട്ടു. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ വിട്ടു. This man tied a innocent street dog brutally to his car and drove all around shobhagpura 100 feet road udaipur, when people tried to stop him, he threatened them and ran away. Please raise your voice for that innocent dog . @PoliceRajasthan…
Read Moreകാമുകന് ബൈക്ക് സമ്മാനമായി നൽകണം; സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ച പതിനാറ്കാരി പിടിയിൽ
കാമുകന് പിറന്നാൾ സമ്മാനം നൽകാൻ സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ച 16കാരി അറസ്റ്റിൽ. ഛത്തീസ്ഗണ്ഡിലെ റായ്പൂർ ജില്ലയിലെ ഖാംത്രേയിലാണ് സംഭവം. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങുന്നതിനായി 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടിലെ അലമാരയിൽ നിന്നും മോഷ്ടിച്ചത്. പണം കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് കുളിക്കുവാൻ പോയ സമയം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും താക്കോലെടുത്താണ് പെണ്‍കുട്ടി അലമാര തുറന്നത്. തുടർന്ന് പണം കാമുകന് നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ 20 കാരൻ കാമുകനെയും പോലീസ് പിടികൂടി. കാമുകന്റെ പക്കൽ നിന്നും പോലീസ് ഒരു ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി തുക പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു.
Read Moreകാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ; സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളർത്തുന്ന സന്ദേശങ്ങൾ അയച്ചാൽ കർശന നടപടിയെന്ന് പോലീസ്
കാസര്‍ഗോഡ്: അയോധ്യ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജില്ലയില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ചന്തേര, ഹൊസ്ദുര്‍ഗ് എന്നീ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ 144 -ാം വകുപ്പ് പ്രകാരം മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 11 ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്നും ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമുള്ള അവസരമായി ഇത് ഉപയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം കളക്ടര്‍ അഭ്യര്‍ഥിച്ചു. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ശക്തികളെ ശക്തമായി അടിച്ചമര്‍ത്തുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.…
Read Moreതലശേരി നഗരത്തിലെ ജ്വല്ലറി ഉടമയുടെ കൊലപാതകം: കിണർ വറ്റിച്ചിട്ടും തെളിവില്ല, സിബിഐ ഇനി ബംഗാളിലേക്ക്
തലശേരി: തലശേരി നഗരത്തിലെ മെയിൻ റോഡിലെ സവിത ജ്വല്ലറി ഉടമ ചക്യത്ത് മുക്കിലെ സ്നേഹയിൽ പി.കെ.ദിനേശനെ കടയ്ക്കുള്ളിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തേടി സിബിഐ സംഘം ബംഗാളിലെ മെദിനിപ്പൂർ ജില്ലയിലേക്ക് പോകും. അന്വേഷണം ഏറ്റെടുത്ത് അഞ്ച് വർഷം പിന്നിട്ടിട്ടും തുമ്പ് ലഭിക്കാത്ത സാഹചര്യത്തിൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശവും ഇതിനകം സിബിഐ കേരള ഘടകത്തിന് ലഭിച്ചതായും അറിയുന്നു. കൊലപാതകം നടന്നിട്ട് അഞ്ച് വർഷം പൂർത്തിയാകാൻ ഒരു മാസം ബാക്കി നിൽക്കെയാണ് സിഐ കെ.എം സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ബംഗാളിലേക്ക് വ്യാപിപ്പിച്ചിട്ടുള്ളത്. സംഭവം നടന്ന സമയത്ത് ജ്വല്ലറിയുടെ പരിസര പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ ബംഗാളിലെ മെദിനിപ്പൂർ സ്വദേശികളാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ തിരിച്ചറിയൽ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കരാറുകാരിൽ നിന്നും ഇരുനൂറോളം തിരിച്ചറിയൽ കാർഡുകളാണ് ഇതിനകം ശേഖരിച്ചിട്ടുള്ളത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്ത…
Read Moreമാവോയിസ്റ്റ് ബന്ധം! യുവാക്കളെ സിപിഎം കൈയൊഴിയുന്നു; നടപടിക്ക് സാധ്യത
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ സിപിഎം കൈയോഴിയുന്നു. നിയമസഹായം വരെ ചെയ്തു നല്‍കുകയും മന്ത്രിയുള്‍പ്പെടെയുള്ളവര്‍ വീട് സന്ദര്‍ശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് യുവാക്കള്‍ക്ക് നല്കിയ പിന്തുണയില്‍നിന്ന് പാര്‍ട്ടി അയയുന്നത്. യുഎപിഎ ചുമത്തിയ പാര്‍ട്ടി അംഗങ്ങളായ ഒളവണ്ണ മൂര്‍ക്കനാട് താഹഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന് ഷുഹൈബ് (20) എന്നിവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണിപ്പോള് തീരുമാനിച്ചത്. എന്നാല്‍ പെട്ടെന്ന് പുറത്താക്കിയാല്‍ അത് വിവാദത്തിനിടയാകുമെന്നതിനാല് നടപടി ഉടനുണ്ടാവില്ല. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും പോലീസ് ഇക്കാര്യം വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം നിലപാട് മയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി പി.മോഹനന്റെ സാന്നിധ്യത്തില്‍ സൗത്ത് ഏരിയാകമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കും വിധത്തിലാണ് യോഗത്തിലും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയത്. ജില്ലാകമ്മിറ്റി അംഗങ്ങളും പോലീസ് കണ്ടെത്തലിനെ…
Read Moreമാത്യുവിന് രണ്ട് തവണ സയനൈഡ് നൽകി! കൂടത്തായി കൊലപാതക പരന്പരയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരയിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി ജോളി. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്താൻ രണ്ട് തവണ സയനൈഡ് നൽകിയെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. മാത്യു കൊലക്കേസിൽ കഴിഞ്ഞ ദിവസം ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. മാത്യുവിന് ആദ്യം ഭക്ഷണത്തിൽ കലർത്തി സയനൈഡ് നൽകി. ഭക്ഷണം കഴിച്ച് ഛർദിച്ച് അവശനായ മാത്യുവിന് വീണ്ടും വെള്ളത്തിൽ സയനൈഡ് കലർത്തി നൽകിയെന്നും ജോളി പറഞ്ഞു. മാത്യുവിന്റെ ഭാര്യ കട്ടപ്പനയിൽ കല്യാണത്തിന് പോയ ദിവസമാണ് കൊലയ്ക്ക് തെരഞ്ഞെടുത്തതെന്നും ജോളി മൊഴി നൽകി. നവംബർ 11 വരെ ജോളി പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് ജോളിയെ പൊന്നാമറ്റത്തെ വീട്ടിലും മാത്യുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലും എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജോളിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേണഷസംഘം അറിയിച്ചു.
Read Moreമാവോയിസ്റ്റ് കേസ്: അലനും താഹയ്ക്കുമൊപ്പം ഉണ്ടായിരുന്ന മൂന്നാമന് എവിടെ ?
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്താന്‍ പോലീസിനായില്ല. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണസംഘവും മൂന്നാമനെ തേടിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവം നടന്ന് ഒരാഴ്ചയാവാറായിട്ടും മൂന്നാമനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായാണ് ആരോപണമുയരുന്നത്. നഗരം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്കുന്ന ഉണ്ണിയെന്നയാളാണ് മൂന്നാമനെന്നാണ് സൂചന. എന്നാല്‍ ഉണ്ണിയെന്ന പേര് യഥാര്‍ത്ഥ പേരല്ലെന്നും യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന പേരാണിതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പോലീസ് പിടിയിലായ അലന്ഷുഹൈബും താഹ ഫസലും ഉണ്ണിയെന്ന പേരിലുള്ളയാളെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ലഘുലേഖകളും വലിയ ബാനറുകളും യുവാക്കള്‍ക്ക് നല്കിയ മൂന്നാമന് മാവോയിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പോലീസ് കരുതുന്നു. മൊബൈല്‍ വഴി യാതൊരു ബന്ധവും ഇയാളും യുവാക്കളും തമ്മിലുണ്ടായിരുന്നില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായ ബാധിക്കുന്നുണ്ട്. യുഎപിഎ ചുമത്തി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥികളെ…
Read More