ഓ​ൺ​ലൈ​ൻ പെ​ൺ​വാ​ണി​ഭം: ര​ശ്മി​ക്കും രാ​ഹു​ൽ പ​ശു​പാ​ല​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പ​ത്രത്തിൽ പറ‍യുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ പെ​ണ്‍​വാ​ണി​ഭം കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.‌ ചും​ബ​ന സ​മ​ര​നേ​താ​ക്ക​ളാ​യ ര​ശ്മി നാ​യ​രും രാ​ഹു​ൽ പ​ശു​പാ​ല​നും ഉ​ൾ​പ്പെ​ടെ 13 പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പ​ത്രം. ‌തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക വ്യാ​പാ​ര​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി പ്ര​തി​ക​ൾ സെ​ക്സ് റാ​ക്ക​റ്റ് ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

2015ൽ ​ഓ​പ്പ​റേ​ഷ​ൻ ബി​ഗ്ഡാ​ഡി പ്ര​ത്യേ​ക പ​ദ്ധ​തി​യി​ലൂ​ടെ ര​ശ്മി​യും പ​ശു​പാ​ല​നും അ​ട​ക്കം വ​മ്പ​ന്‍ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളാ​ണ് കു​ടു​ങ്ങി​യി​രു​ന്ന​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നാ​യി​രു​ന്നു ഇ​വ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.

Related posts