ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളെ കവർച്ചാസംഘം കൊള്ളയടിച്ചു. ഡൽഹിയിലെ സിവിൽ ലൈൻസിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തുവച്ചാണു മോദിയുടെ സഹോദരന്റെ മകൾ ദമയന്തി ബെൻ മോദിയുടെ പഴ്സും മെബൈലും മോഷ്ടാക്കൾ തട്ടിയെടുത്തത്. ശനിയാഴ്ച രാവിലെ അമൃത്സറിൽനിന്നു മടങ്ങിയെത്തിയ ദമയന്തി, ഗുജറാത്തി സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റിൽ എത്തിയപ്പോഴാണു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പഴ്സും തട്ടിയെടുത്തത്. 56,000 രൂപയും രണ്ടു മൊബൈൽ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. വൈകുന്നേരത്തെ വിമാനത്തിൽ തനിക്കു പോകേണ്ടതായിരുന്നെന്നും രേഖകൾ നഷ്ടപ്പെട്ടതിനാൽ യാത്ര മുടങ്ങിയെന്നും ദമയന്തി പറഞ്ഞു. ഡൽഹി പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഒൗദ്യോഗിക വസതിക്കു തൊട്ടരികെനിന്നാണു മോദിയുടെ അനന്തരവൾ കൊള്ളയടിക്കപ്പെട്ടത്.
Read MoreCategory: Loud Speaker
ലോറി തനിയെ ഓടി; പിന്നാലെ ഓടി ഡ്രൈവറും! ഡ്രൈവറില്ലാതെ ഓടിയ ലോറിയെയാണ് തങ്ങള്‍ ഓവര്‍ടേക്ക് ചെയ്തതെന്നറിഞ്ഞപ്പോള്‍ വാഹനയാത്രക്കാരും നടുങ്ങി
വിഴിഞ്ഞം: വഴിയരികിൽ നിർത്തിയിട്ടിരുന്ന കൂറ്റൻ ട്രെയിലർ ലോറി തനിയെ മുന്നോട്ടോടി. സമീപത്തെ ചായക്കടയിൽ ചായക്കുടിച്ചു കൊണ്ടു നിന്ന ഡ്രൈവറും ക്ലീനറും പിന്നാലെ പാഞ്ഞു. ഇരുവരും ചേർന്ന് ഓടുന്ന ലോറിയിൽ സാഹസികമായി ചാടിക്കയറിയതിനു പിന്നാലെ മാത്രം സംഭവമറിഞ്ഞ വഴിയാത്രക്കാർ ഞെട്ടി. ഒടുവിൽ, ഡ്രൈവറില്ലാതെ ഓടിയ ലോറിയെയാണ് തങ്ങൾ ഓവർടേക്ക് ചെയ്തതെന്നറിഞ്ഞപ്പോൾ വാഹനയാത്രക്കാരും നടുങ്ങി! ഇന്നലെ ഉച്ചക്ക് രണ്ടരയോടൊണ് നിർമാണം നടന്നു കൊണ്ടിരിക്കുന്ന കഴക്കൂട്ടം കന്യാകുമാരി ബൈപാസിൽ കാഞ്ഞിരംകുളം പുത്തൻകട പുറുത്തി വിളയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തമിഴ്നാട്ടിൽ നിന്ന് ബൈപാസ് പണിക്കായി കൂറ്റൻ കന്പി നിറച്ച്കൊണ്ടുവന്നതായിരുന്നു ട്രെയിലർ ലോറി. കോണ്‍ക്രീറ്റിട്ട ബൈപാസ് റോഡിന്റെ നൂറ് മീറ്ററോളം ഉള്ളിൽ ലോറി നിർത്തിയ ശേഷം ഡ്രൈവർ സെന്തിലും സഹായിയും തൊട്ടടുത്ത തട്ടുകടയിൽ ചായ കുടിക്കാൻ പോയി. ഇരുവരും ചായ കുടിച്ചുകൊണ്ടു നിൽക്കുന്പോൾ, ദേ പോകുന്നു ലോറി… തിരക്കേറിയ കാഞ്ഞിരംകുളം –…
Read Moreപൊന്നാമറ്റം വീട്ടിലെ ‘രാജ്ഞി’! റാണിയായി വിലസിയ ജോളി നാട്ടിൽ തിരികെയെത്തിയത് കൊടും കുറ്റവാളിയായി
കോഴിക്കോട്: തലഉയര്‍ത്തി നാട്ടുകാര്‍ക്കിടയില്‍ എന്‍ഐടി പ്രഫസറായി ജീവിച്ചിരുന്ന ജോളി പൊന്നാമറ്റം വീട്ടില്‍ വീണ്ടും തിരിച്ചെത്തിയത് ‘കൊടുംകുറ്റവാളി’യായി. “രാജ്ഞി’യായി വാണിരുന്ന വീട്ടിലേക്ക് പോലീസുകാര്‍ കൈപിടിച്ചായിരുന്നു ജോളിയെ കയറ്റിയത്. 1997ൽ മരുമകളായി പൊന്നാമറ്റം വീട്ടിലേക്ക് കടന്നുവന്ന ജോളിയെ ഭർതൃമാതാവ് അന്നമ്മടീച്ചർ നിലവിളക്ക് കൊളുത്തി കൈപിടിച്ച് എതിരേറ്റ രംഗം നാട്ടുകാർക്ക് ഓർമ്മവന്നു. ജോളിയുമായുള്ള പോലീസ് വാഹനം പൊന്നാമറ്റത്തെത്തിയപ്പോഴേക്കും കൂക്കുവിളിയും അസഭ്യവര്‍ഷവുമായി അവിടെ കൂടിനിന്നിരുന്ന വൻ പുരുഷാരം പ്രതിഷേധമറിയിച്ചു. പോലീസ് കസ്റ്റഡിയിലുള്ള കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയെ ഇന്നലെ രാവിലെ പത്തരയോടെയാണ് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്. വടകര പോലീസ് സ്റ്റേഷനില്‍ അന്തിയുറങ്ങിയ ജോളി അതിരാവിലെ തന്നെ എഴുന്നേറ്റിരുന്നു. പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം പോലീസുകാര്‍ വാങ്ങി നല്കിയ ചുരിദാര്‍ ധരിച്ചു. രാവിലെ 8.30 ഓടെയാണ് ജോളിയെ എസ്പി ഓഫീസിലെത്തിച്ചത്. അവിടെ നിന്ന് ഒന്‍പതോടെ കൂടത്തായിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കനത്ത സുരക്ഷയാണ് ജോളിയുടെ തെളിവെടുപ്പിന്…
Read Moreജോളിയുടെ അലമാരയില്‍ സൂക്ഷിച്ച ഡപ്പിയില്‍ സയനൈഡോ? തെളിവെടുപ്പിനിടെ ജോളി നല്കിയ വെളുത്ത പൊടി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനിടെ ജോളി അന്വേഷണസംഘത്തിന് നല്കിയ ഡപ്പിയില്‍ സയനൈഡാണെന്ന് സൂചന. പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ജോളി അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച വായു ഗുളികയുടെ ചെറിയ ഡപ്പി അന്വേഷണസംഘത്തിന് എടുത്ത് നല്‍കിയത്. ഈ ഡപ്പിയില്‍ പഞ്ചസാര പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വെളുത്ത പൊടിയുണ്ടായിരുന്നതായി അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സയനൈഡാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനക്കയയ്ക്കും. റോയ് തോമസിന്റെ മരണത്തിനു ശേഷം കുടുംബത്തിലെ തന്നെ ഷാജുവിനെയാണ് ജോളി പുനര്‍വിവാഹം ചെയ്തത്. എന്നാല്‍ ഷാജുവിനേയും അധ്യാപികയായ മറ്റൊരു യുവതിയേയും കൊല്ലാന്‍ ജോളി പദ്ധതിയിടുകയും ചെയ്തിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിലും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയാണ് വീട്ടില്‍ നിന്ന് നിര്‍ണായകമായ തെളിവ് അന്വേഷണസംഘത്തിന് ജോളി കൈമാറിയത്. ഷാജുവിനേയും അധ്യാപികയായ യുവതിയേയും കൊലപ്പെടുത്തുന്നതിന് വേണ്ടി കരുതിയ സയനൈഡാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
Read Moreവലിയ വാഗ്ദാനം നൽകും അവസാനം ഒന്നും കിട്ടില്ല! ജിയോയെ ചാരി മോദിയെ കുത്തി കോണ്‍ഗ്രസ്
ന്യൂഡൽഹി: നിരക്ക് വർധന നടപ്പാക്കിയ റിലയൻസ് ജിയോയെ ചാരി പ്രധാനമന്ത്രിയെ കുത്തി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കുന്പോൾ കോളുകൾക്ക് പണം ഈടാക്കാനുള്ള ജിയോയുടെ തീരുമാനത്തെയാണ് മുതിർന്ന നേതാവ് സിംഗ്വി പരിഹസിച്ചത്. ഇടപാടുകാരിൽ നിന്ന് പണം ഈടാക്കാൻ ജിയോ തീരുമാനിച്ചിരിക്കുന്നു, കാരണം എപ്പോഴും വലിയ പലഹാരം വാഗ്ദാനം ചെയ്ത് അവർ വരും, അവസാനം ഭക്ഷണം പോലും കിട്ടില്ലെന്നോർക്കണം- സിംഗ്വി പറഞ്ഞു. ഇതേ സാഹചര്യം നിലവിലെ മോദി സർക്കാരിന്റെ കാര്യത്തിലും ബാധകമാണെന്നും സിംഗ്വി കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു സിംഗ്വിയുടെ പ്രതികരണം. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കുന്പോൾ കോളുകൾക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കാനാണ് ജിയോയുടെ തീരുമാനം. കോളുകൾ എല്ലായ്പ്പോഴും സൗജന്യമായിരിക്കുമെന്ന് വാഗ്ദാനം കാറ്റിൽ പറത്തിയാണ് ജിയോ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോളും നെറ്റും ഉൾപ്പെടെ പൂർണമായും സൗജന്യമായാണ് ജിയോ മാർക്കറ്റ് പിടിച്ചത്. പിന്നീട് ഡാറ്റാ ഉപയോഗിക്കുന്നതിന് നിരക്ക് ഏർപ്പെടുത്തി.…
Read Moreബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ സീറ്റിൽ ചാരി ജോളി! എൻഐടിയിൽ എത്തിയതിന്റെ ചിത്രം പ്രചരിച്ചതിനെ തുടർന്ന് രണ്ട് വിദ്യാർഥികളെ ചോദ്യം ചെയ്തു
കോഴിക്കോട്: കൂടത്തായി. കൊലപാതക പരമ്പര കേസിലെ പ്രതി എൻഐടിയിൽ എത്തിയതിന്റെ ചിത്രം പ്രചരിച്ചതിനെ തുടർന്ന് എൻഐടിയിലെ രണ്ട് വിദ്യാർഥികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ സീറ്റിൽ ജോളി ചാരിയിരിക്കുന്ന ചിത്രമാണ് പ്രചരിച്ചത്. ബുള്ളറ്റിന്റെയും അടുത്തുണ്ടായിരുന്ന ബൈക്കിന്റെയും ഉടമകളെ കണ്ടെത്തിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്. താൻ എൻഐടിയിൽ ലക്ചററാണെന്നാണ് ജോളി വീട്ടിലും നാട്ടിലും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ജോളിയാമ്മ ജോസഫ് എന്ന പേരിലൊരാൾ അവിടെ ജോലി ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എൻഐടി യുടെ വ്യാജ തിരിച്ചറിയൽ കാർഡ് കഴുത്തിലണിക്കൊണ് ജോളി ദിവസവും വീട്ടിൽനിന്ന് പുറത്തു പോയിരുന്നത്.
Read Moreജോളിക്കെതിരെ വീണ്ടും കൊലക്കുറ്റം! സിലിയുടെ മരണത്തില്‍ കേസെടുത്തു; കൂട്ടക്കൊലയില്‍ രണ്ടാമത്തെ കേസ്; എഫ്ഐആറില്‍ ഷാജുവിന്റെ പേരും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാനത്തെ മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം ടോം തോമസിന്റെ അനുജന് സക്കറിയയുടെ മകന് ഷാജു സക്കറിയയുടെ ഭാര്യ സിലി സെബാസ്റ്റ്യന്‍ (42)യുടെ മരണവുമായി ബന്ധപ്പെട്ടാണ് താമരശേരി പോലീസ് ഇന്നു രാവിലെ കേസ് രജിസ്റ്റര്‍ ചെയ്ത്. 302 -ാം വകുപ്പ് പ്രകാരമുള്ള കൊലപാതക കുറ്റം ചുമത്തിയാണ് ജോളിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് താമരശേരി പോലീസ് അറിയിച്ചു. എഫ്ഐആറില്‍ സിലിയുടെ ആദ്യ ഭർത്താവും, ജോളിയുടെ രണ്ടാം ഭർത്താവുമായ ഷാജുവിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. താമരശേരി ദേശീയപാതയോരത്തെ അലക്സ് കോരയുടെ ദന്താശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ സിലിയ്ക്ക് പാനീയത്തില്‍ ജോളി സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. താമരശേരി ഡിവൈഎസ്പി കെ.പി.അബ്ദുള്‍ റസാഖിന്റെ മേല്‍നോട്ടത്തില്‍ താമരശേരി ഇൻസ്പെക്ടർ ടി.എ അഗസ്റ്റിനാണ് അന്വേഷണ ചുമതല. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ…
Read Moreജോളിയുടെ കോയമ്പത്തൂര്‍ യാത്ര ജോണ്‍സണെ കാണാനെന്നു സംശയം; ഒരുവർഷത്തിലധികമായി ജോൺസൺ കോയമ്പത്തൂർ ബിഎസ്എൻഎല്ലിലാണ് ജോലി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായിലെ മുഖ്യപ്രതി ജോളി കോയമ്പത്തൂരിലെത്തിയത് സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരൻ ജോണ്‍സണെ കാണാനെന്ന് സംശയം . ജോണ്സണ് കോയമ്പത്തൂരിലുളളപ്പോഴാണ് ജോളിയും ഇവിടെ എത്തിയിരുന്നതെന്ന് കോള്ഡീറ്റൈയില് റെക്കോര്‍ഡ് (സിഡിആര്‍) പരിശോധനയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ഒരുവർഷത്തിലധികമായി ജോൺസൺ കോയമ്പത്തൂർ ബിഎസ്എൻഎല്ലിലാണ് ജോലി ചെയ്യുന്നത്. ഇക്കാലയളവിലാണ് ജോളി ഇവിടെ എത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ജോണ്‍സണുമായി ജോളി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പൊന്നാമറ്റം കുടുംബത്തില്‍ മരിച്ചവരുടെ കല്ലറകള്‍ തുറക്കുന്ന ദിവസവും ജോളി ജോണ്‍സണെ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇതേതുടര്‍ന്നായിരുന്നു ജോളിയുടെ അറസ്റ്റിന് തൊട്ടുപിന്നാലെ ജോണ്‍സണേയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. ജോൺസനും കുടുംബത്തിനുമൊപ്പം ജോളി നിരവധി തവണ യാത്ര ചെയ്തിരുന്നുവെന്ന് അന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ജോളിയുടെ മക്കളും ജോണ്‍സന്റെ മക്കളും ഒരുമിച്ചാണ് പഠിക്കുന്നത്. ഈ സൗഹൃദമാണ് ഇരുവരേയും ഉറ്റസുഹൃത്തുക്കളാക്കിയതെന്നായിരുന്നു മൊഴി. ടോംതോമസിന്റെ സ്വത്ത്…
Read Moreജോൺസാ ഇനി എന്താചെയ്ക, ഞാനും കുടുങ്ങുമല്ലോ… തഹസിൽദാർ ജയശ്രീക്കെതിരെ തെളിവുകൾ
കോഴിക്കോട്: പൊന്നാമറ്റത്തിൽ ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്ത് നിർമിക്കാനും അതുവഴി കൈക്കലാക്കിയ ഭൂമിക്ക് നികുതിയടക്കാനും വഴിവിട്ട് സഹായിച്ച കോഴിക്കോട് താലൂക്ക് ഭൂപരിഷ്കരണവിഭാഗം തഹസിൽദാർ ജയശ്രീ വാര്യർക്കെതിരെ കൂടുതൽ തെളിവുകൾ. അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ജോളി ഏറ്റവുമധികം ഫോണിൽ ബന്ധപ്പെട്ട ബിഎസ്എൻഎൽ ജീവനക്കാരൻ കക്കയം സ്വദേശി ജോൺസനും ജയശ്രീയും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ളിപ്പിംഗ് ക്രൈംബ്രാഞ്ചിനു ലഭിച്ചു. ” ജോൺസാ ഇനിയെന്താ ചെയ്ക, ഞാനും കുടുങ്ങുമല്ലോ ‘ എന്ന് ജയശ്രീ പറയുന്നതാണ് ക്ളിപ്പിംഗിലുള്ളത്. 2008ൽ ടോം തോമസ് മരിച്ചതിനു തൊട്ടുപിന്നാലെയാണ് പിതാവ് ടോം തോമസ് എഴുതിയതെന്ന പേരിലുള്ള ഒസ്യത്ത് മക്കളായ റോജോയേയും റെഞ്ചിയേയും ജോളി കാണിക്കുന്നത്. പിതാവിന്റെ സംസ്കാരചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ പിതാവിന്റെ മുറിയിലിരിക്കുന്പോൾ ജോളി ഒസ്യത്തുമായി കടന്നുവരികയായിരുന്നു. ഒസ്യത്തിൽ പിതാവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ വ്യാജമാണെന്നും നിലനിൽക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഭർത്താവ് റോയ്…
Read Moreജോളിക്ക് ഇഷ്ടം ധൂര്‍ത്തും ആഡംബരവും! കട്ടപ്പനയിലെ ജ്യോതിഷരത്നം രാധാകൃഷ്ണന് എന്ന ദുര്‍മന്ത്രവാദിയുമായി ജോളിക്ക് വിവാഹത്തിനുമുന്പേ ബന്ധം
കോഴിക്കോട്: കുടുംബത്തിലെ സാന്പത്തികപ്രയാസങ്ങൾ ഒഴിവാക്കുന്നതിന് ദുർമന്ത്രവാദം നടത്താൻ ആശ്രയിച്ച ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷരത്നം രാധാകൃഷ്ണൻ എന്ന ദുർമന്ത്രവാദിയുമായി ജോളിക്ക് വിവാഹത്തിനുമുൻപേ ബന്ധമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. ധൂർത്തും ആഡംബരവും ഇഷ്ടപ്പെടുന്ന ജോളിക്ക് ഭർതൃവീട്ടിൽ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. 1997ലായിരുന്നു ജോളിയും പൊന്നാമറ്റത്തിൽ റോയ് തോമസുമായുള്ള ജോളിയുടെ വിവാഹം. സന്പത്ത് ലഭിക്കുന്നതിനും ആർഭാടജീവിതവും തുടരുന്നതിനും തനിക്ക് തടസമായി നിന്ന ഓരോരുത്തരേയും ഒന്നൊന്നായി ഇല്ലാതാക്കിയതിനുപിന്നിൽ ജ്യോത്സ്യന്റെ കൈകളുണ്ടാവുമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഒളിവിൽപോയ ജ്യോത്സ്യൻ ഇന്നലെ തിരിച്ചെത്തിയതോടെ ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. 1997ൽ വിവാഹം കഴിഞ്ഞ് അഞ്ചാം വർഷം 2002 ഓഗസ്റ്റ് 22 നാണ് റോയിയുടെ അമ്മ അന്നമ്മ ടീച്ചർ ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീണു മരിക്കുന്നത്. മുൻപും അന്നമ്മ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണിരുന്നു. ആറാം വർഷം 2008 ഓഗസ്റ്റ് 26ന് റോയിയുടെ പിതാവ് ടോം തോമസും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഛർദ്ദിച്ച് കുഴഞ്ഞുവീണു മരിച്ചു. ഇതോടെ…
Read More