താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളി ഇന്നലെ താമരശേരിയില്‍ കോടതിമുറിയിലിരുന്നത് നിസംഗതയോടെ. അവരുടെ മുഖത്ത് കാര്യമായ ഭാവമാറ്റ മുണ്ടായിരുന്നില്ല. കോടതിമുറിയില്‍ അവരുടെ ചലനങ്ങള്‍ പോലീസ് നിയന്ത്രണത്തിനനുസരിച്ചായിരുന്നു. അവശതതോന്നിച്ചെങ്കിലും മുഖത്ത് ഭയമോ അമ്പരപ്പോ ഉണ്ടായിരുന്നില്ല. അതേസമയം അവശത പ്രകടമായിരുന്ന മാത്യുവും പ്രജികുമാറും പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. കോടതിയിലെ സൈഡിലുണ്ടായിരുന്ന ബെഞ്ചില്‍ മൂവരെയും ഒരുമിച്ചാണിരുത്തിയത്. ജോളിക്കുചുറ്റും വനിതാ പോലീസ് നിലയുറപ്പിച്ചിരുന്നു. കസ്റ്റഡിയില്‍ വിടുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മാത്യു മാത്രമാണ് പ്രതികരിച്ചത്. ജോളിയും പ്രജികുമാറും തലയാട്ടുകമാത്രമായിരുന്നു. അരമണിക്കൂറോളമാണ് കോടതി നടപടിയുണ്ടായിരുന്നത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇവരെ കോടതിയിലെത്തിച്ചത്. കോടതി പരിസരത്തും സമീപത്തെ കെട്ടിടങ്ങള്‍ക്കുമുകളിലും നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്ന ആളുകള്‍ ഇവരെ കോടതിയിലേക്ക് കൊണ്ടുവരുമ്പോഴും പുറത്തേക്കിറക്കി പോലീസ് വാഹനത്തില്‍ കയറ്റുമ്പോഴും ആരവവും കൂക്കുവിളിയുമായാണ് പ്രതികരിച്ചത്.
Read MoreCategory: Loud Speaker
കൂടത്തായി കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതികളെ കാണാനെത്തിയ ജനക്കൂട്ടം ജോളിയെ കൂട്ടിവിളിച്ചു; ജോളിയെ കോടതിയില്‍ എത്തിച്ചത് കനത്ത സുരക്ഷയിൽ
താമരശേരി: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്നു പേരെ താമരശേരി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളി, മാത്യു, പ്രജികുമാർ എന്നിവരെയാണ് ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പതിനൊന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. കൊലപാതക പരമ്പരക്ക് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്നും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പ്രതികളെ കാണാൻ വൻ ജനക്കൂട്ടമാണ് താമരശേരി കോടതിക്കു സമീപമെത്തിയത്. ജോളിയെ ജനക്കൂട്ടം കൂകി വിളിക്കുകയും ചെയ്തു. ജോളിയെ കോടതിയില്‍ എത്തിച്ചത് കനത്ത സുരക്ഷയിൽ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മുഖ്യപ്രതി ജോളിയെ കോടതിയില്‍ ഹാജരാക്കി. ജില്ലാ ജയിലില്‍ റിമാന്‍ഡിലുള്ള ജോളിയെ ഇന്ന് രാവിലെ 10 ഓടെയാണ് പുറത്തിറിക്കിയത്. ജോളിക്ക് പുറമേ പ്രജികുമാറിനേയും മാത്യുവിനേയും കോടതിയിലേക്ക് കൊണ്ടുപോയി. കനത്ത സുരക്ഷയിലാണ് പ്രതിയെ കൊണ്ടുപോയത്. പ്രതികളെ ഹാജരാക്കണമെന്ന്…
Read Moreട്രായ് ഐയുസി നിബന്ധന കർശനമാക്കി! സൗജന്യ വോയ്സ് കോൾ അവസാനിപ്പിച്ചു ജിയോ; ഇനി മിനിറ്റിന് ആറു പൈസ
മുംബൈ: റിലയൻസ് ജിയോ സൗജന്യ വോയ്സ് കോൾ സേവനം അവസാനിപ്പിച്ചു. ജിയോയിൽനിന്നു മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ഉപയോക്താക്കൾ ഇനി മിനിറ്റിന് ആറു പൈസ നൽകേണ്ടി വരും. ട്രായ് ഐയുസി (ഇന്റർകണക്ട് യുസേജ് ചാർജ്) നിബന്ധന കർശനമാക്കിയതോടെയാണു മറ്റു നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ഉപഭോക്താക്കളും പണം നൽകേണ്ട സാഹചര്യം ഉടലെടുത്തത്. വോയ്സ് കോളുകൾക്കായി കന്പനി പുതിയ ടോപ്അപ് വൗച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ജിയോ നെറ്റ്വർക്കിലേക്കുള്ള വോയ്സ് കോളുകളും ഇൻകമിംഗ് കോളുകളും സൗജന്യമായി തുടരും. 2017-ൽ ട്രായ് ഐയുസി മിനിറ്റിന് 14 പൈസയിൽനിന്ന് ആറ് പൈസയാക്കി കുറച്ചിരുന്നു. 2020 ജനുവരിയിൽ ഇത് പൂർണമായി അവസാനിപ്പിക്കുമെന്നു ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായാണു ജിയോ ഉപയോക്താക്കൾ വോയ്സ് കോളുകൾക്ക് പണം നൽകുന്നത്. നിലവിൽ ഡാറ്റയ്ക്കു മാത്രമാണു ജിയോ പണം ഈടാക്കിയിരുന്നത്. അതേസമയം, വോയ്സ് കോളുകൾക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ…
Read Moreറഫാൽ യുദ്ധ വിമാനത്തെ രക്ഷിക്കാൻ നാരങ്ങയും തേങ്ങയും; എന്ത് പ്രഹസനമെന്ന് കോൺഗ്രസ്
മുംബൈ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഫാല്‍ വിമാനത്തില്‍ ആയുധപൂജ നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെ രംഗത്ത്. രാജ്നാഥ് സിംഗിന്റെ നടപടി നാടകമാണെന്ന് ഗാർഗെ കുറ്റപ്പെടുത്തി. ബൊഫോഴ്സ് തോക്ക് വാങ്ങിയപ്പോള്‍ പ്രഹസനങ്ങളൊന്നും നടത്തിയില്ലെന്നും ഗാർഗെ ചൂണ്ടിക്കാട്ടി. ഇത്തരം നാടകങ്ങളുടെ ആവശ്യമില്ല. തങ്ങൾ ബൊഫോഴ്സ് തോക്ക് വാങ്ങിയപ്പോൾ ആരും തന്നെ പോയിരുന്നില്ല. പ്രദർശനങ്ങളും നടത്തിയില്ല. ഇത്തരം ആളുകൾ വിമാനത്തിനകത്ത് കയറിയാണ് “ഷോ’ കാണിക്കേണ്ടത്- ഗാർഗെ പറഞ്ഞു. മുൻ ബിജെപി മന്ത്രിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജും പ്രതിരോധമന്ത്രിയുടെ നടപടിയെ വിമർശിച്ചു. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിനു ശേഷം ഇന്ത്യയെക്കുറിച്ച് ലോകം എന്ത് ചിന്തിക്കുമെന്ന് ഉദിത് രാജ് ചോദിച്ചു. ഫ്രാൻസിൽനിന്ന് റഫാൽ ജെറ്റ് വ്യോമസേനയുടെ ഭാഗമാകുമ്പോൾ നാരങ്ങയും നാളികേരവും ഇതിനെ സംരക്ഷിക്കും. ലോകം എന്താകും ചിന്തിക്കുക? ഉദിത് രാജ് ചോദിച്ചു. റഫാൽ വിമാനം ഏറ്റുവാങ്ങിയപ്പോൾ രാജ്നാഥ്…
Read Moreവട്ടിയൂർക്കാവിലെ രാഷ്ട്രീയം കുഴഞ്ഞുമറിയുന്നു; അടിയൊഴുക്കുകൾ തടയാൻ ജാഗ്രതയോടെ മുന്നണികൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പിനു 12 ദിവസങ്ങൾ മാത്രം ശേഷിക്കേ വട്ടിയൂർക്കാവ് മണ്ഡലത്തിലെ രാഷ്ട്രീയം കുഴഞ്ഞുമറിയുന്നു. വിജയദശമി ദിനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സർക്കാർ വിരുദ്ധ പരാമർശമാണു മണ്ഡലത്തെ ഇപ്പോൾ ചൂടുപിടിപ്പിച്ചിരിക്കുന്നത്. സമദൂരമല്ല ശരിദൂരമാണ് എൻഎസ്എസ് സ്വീകരിക്കാൻ പോകുന്നതെന്നും ജനങ്ങളെ സവർണനെന്നും അവർണനെന്നും വേർതിരിക്കാനാണു സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിലൂടെ ശ്രമിച്ചതെന്നുമുള്ള സുകുമാരൻ നായരുടെ നിലപാടിൽ കൂടുതൽ ആശങ്കപ്പെടുന്നത് ഇടതുമുന്നണി തന്നെ. മണ്ഡലത്തിലെ എൻഎസ്എസിന്റെ സ്വാധീനം തന്നെയാണ് ഇതിനു കാരണം. ഇതു മറികടക്കാനുള്ള നീക്കം ഇടതുമുന്നണിയും ഗുണകരമാക്കാനുള്ള പ്രവർത്തനങ്ങൾ യുഡിഎഫും ആരംഭിച്ചതോടെ മത്സരം പ്രവചനാതീതമാകുമെന്നുറപ്പ്. യുഡിഎഫ് സ്ഥാനാർഥി ഡോ. കെ.മോഹൻകുമാറിന്റെ വാഹനപര്യടനം ഇന്നലെ ആരംഭിച്ചു. മരുതംകുഴി ഉദിയന്നൂർ ദേവീ ക്ഷേത്രത്തിന്റെ മുന്നിൽ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. തുടർന്നു ശ്രീ ചിത്രാനഗർ, പാങ്ങോട്, കട്ടച്ചൽ, വേട്ടമുക്ക്, കൂട്ടാംവിള പ്രദേശങ്ങളിൽ പ്രവർത്തകർ…
Read Moreകൂടത്തായി കൊലപാതക പരമ്പര! കട്ടപ്പനയിലെ ജോത്സ്യന്റെ പങ്ക് അന്വേഷിക്കുന്നു; ജോത്സ്യൻ മുങ്ങി; ജോളിയുടെ അന്ധവിശ്വാസത്തെക്കുറിച്ചും അന്വേഷണം
കൊയിലാണ്ടി : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജോത്സ്യന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നു. കട്ടപ്പന കേന്ദ്രീകരിച്ചുള്ള ജ്യോതിഷ രത്നം രാധാകൃഷ്ണനെ കുറിച്ചാണ് അന്വേഷണം . മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ ഒരു തകിടുണ്ടായിരുന്നുവെന്നും ഈ തകിട് വഴി വിഷം ശരീരത്തിനുള്ളിലെത്താന്‍ സാധ്യതയുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. കൂടത്തായി സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ജോത്സ്യൻ മുങ്ങിയിരിക്കയാണ്. തകിട് നല്കിയ ജോത്സ്യന്റെ വിലാസവും പൊതിയും റോയിയുടെ പാന്റ്സിന്റെ കീശയിലുണ്ടായിരുന്നു. കൂടാതെ റോയി തോമസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും നിരവധി തകിടുകളും ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന കോടഞ്ചേരി പോലീസായിരുന്നു ഇവ കണ്ടെത്തിയത്. ഇത് പിന്നീട് പോലീസില്‍ നിന്ന് ജോളി തിരിച്ചു വാങ്ങി. ഈ പൊതിയിലുള്ള പൊടിയാണ് ഷാജുവിന്റെ ഭാര്യ സിലിയ്ക്ക് നല്‍കിയതെന്ന് ജോളിയും മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ജോളിയുടെ അന്ധവിശ്വാസത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നത്.…
Read Moreലോകത്തിൽ എല്ലായിടത്തും മാന്ദ്യം, ഇന്ത്യയിൽ സ്ഥിതി രൂക്ഷം! 2019 ൽ വൻ സാമ്പത്തിക മാന്ദ്യമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി
വാഷിംഗ്ടൺ: ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലും 2019 ൽ വൻ സാമ്പത്തിക മാന്ദ്യമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). 2019 ൽ ലോകത്തിലെ 90 ശതമാനം ഇടങ്ങളിലും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജിവ പറഞ്ഞു. ലോകസമ്പദ്വ്യവസ്ഥ ഇപ്പോൾ കടുത്ത മാന്ദ്യത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. ചുമതല ഏറ്റെടുത്ത ശേഷം ഐഎംഎഫ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അവർ. ലോക വ്യാപകമായ ഇടിവ് അർഥമാക്കുന്നത് ഈ വർഷത്തെ വളർച്ച ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മാന്ദ്യം പ്രകടമാണ്. എന്നാൽ യൂറോ സോൺ, യുഎസ്, ജപ്പാൻ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളിൽ മാന്ദ്യം അത്ര പ്രകടമല്ലെന്നും അവർ പറഞ്ഞു. ചൈനയുടെ പെട്ടെന്നുള്ള വളർച്ചയും ക്രമേണ താഴേയ്ക്കാവുമെന്നും അവർ കൂട്ടിച്ചേർത്തു. വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള വാണിജ്യതർക്കങ്ങൾ പോലുള്ളവ ആഗോള മാന്ദ്യത്തിനു ഇടയാക്കി. ബ്രെക്സിറ്റ്…
Read Moreആറ് മരണം, അന്വേഷണത്തിന് ആറ് പ്രത്യേക സംഘം! എസ്പി മേല്‍നോട്ടം വഹിക്കും; ഡിവൈഎസ്പിമാരേയും സിഐമാരേയും ഉള്‍പ്പെടുത്തും
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിക്കുന്നു. ആറ് കൊലപാതക കേസുകളും ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുറ്റാന്വേഷണത്തില്‍ മികവ് പുലര്‍ത്തിയ ഡിവൈഎസ്പിമാരേയും സിഐമാരേയും ഓരോ സംഘത്തിലും ഉള്‍പ്പെടുത്തും. ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമ്പോള്‍ പുതിയ തെളിവുകള്‍ ശേഖരിക്കാനാവുമെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഇത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കുമ്പോള്‍ കേസ് നിലനില്ക്കും. കോടതി കേസ് പരിഗണിക്കുമ്പോള്‍ പരമാവധി തെളിവുകള്‍ ഹാജരാക്കി സമര്‍പ്പിക്കാനും ഇതുവഴി പ്രതിയ്ക്ക് ശിക്ഷ ലഭിക്കാനും കാരണമാവും. നിലവില്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റുറൽ എസ്പി ആവശ്യപ്പെടുന്ന ഓഫീസർമാരെ വിട്ടുനൽകാൻ ഡിജിപി ലോക്നാഥ് ബെഹ്റ റേഞ്ച് ഐജിമാർക്ക് നിർദേശം നൽകി. അന്വേഷണത്തിന് അതേസമയം ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്ന് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. താമരശേരി കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കുന്നത്.…
Read Moreആ അന്ത്യചുംബനവും മനപ്പൂര്‍വം! സംസ്കാര ചടങ്ങിന് തൊട്ടുമുമ്പേ എല്ലാവരും അന്ത്യചുംബനം നൽകിതീരും വരെ ജോളി കാത്തിരുന്നു…
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ സംസ്കാര ചടങ്ങുകളില്‍ നിറസാന്നിധ്യമായി ജോളി. ചടങ്ങുകള്‍ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം തകൃതിയാnയി നടത്തിയത് ജോളിയായിരുന്നു. കൂടാതെ സിലിയുടെ മരണവിവരം ബന്ധുക്കളേയും മറ്റും അറിയിക്കുന്നതില്‍ മുന്‍കൈ എടുത്തതും ജോളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതെല്ലാം ഷാജുവിനെ വലയിലാക്കാനുള്ള ആസൂത്രിത നീക്കമായിട്ടാണ് അന്വേഷണസംഘം കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം അന്ത്യചുംബനം നൽകിയശേഷം ഏറ്റവുമൊടുവിൽ അന്ത്യചുംബനം നൽകുക മരിച്ചയാളുടെ ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കും. സിലിയുടെ കാര്യത്തിൽ ഭർത്താവ് ഷാജുവാണ് അവസാനം ചുംബനം നൽകിയത്.സിലിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ ജോളി അവിടെ തന്നെയുണ്ടായിരുന്നു. സംസ്കാര ചടങ്ങിന് തൊട്ടുമുമ്പേ എല്ലാവരും അന്ത്യചുംബനം നൽകിതീരും വരെ ജോളി കാത്തിരുന്നു. ഷാജു മൃതദേഹത്തില്‍ അന്ത്യചുംബനം നല്കുമ്പോള് തന്ത്രപൂർവം ജോളിയും മറുഭാഗത്തെത്തി അന്ത്യചുംബനം നല്കി. ഇതിന്റെ ഫോട്ടോയും ജോളി സൂക്ഷിച്ചുവച്ചിരുന്നു. അധ്യാപകനായ ഷാജുവിനെ സ്വന്തമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് ക്രൈംബ്രാഞ്ച്…
Read Moreസമയം രാവിലെ 10.30, പാലാക്കാരുടെ പുതു മാണിസാർ ദൈവനാമത്തിൽ ഇംഗ്ലീഷിൽ മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പാല നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായി മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ പത്തരയോടെ നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലി കൊടുത്തു. മാണി സി കാപ്പൻ ദൈവനാമത്തിൽ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി. മന്ത്രി എ.കെ. ബാലൻ എന്നിവർ സംബന്ധിച്ചു. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാല മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇടയായത്. കേരള കോണ്‍ഗ്രസ് എമ്മിലെ ടോം ജോസിനെ പരാജയപ്പെടുത്തിയാണ് എൻസിപി സ്ഥാനാർത്ഥിയായ മാണി സി കാപ്പൻ വിജയിച്ചത്.
Read More